എൻറെ പ്രണയമേ – 10 10അടിപൊളി 

നിഷ്കളങ്കമായ ഒരു കൊച്ചു കുട്ടിയെ പോലെ ചുണ്ടും പിളർത്തി പരിഭവത്തോടെ എന്നെ നോക്കുന്നവളെ കണ്ടതും എനിക്ക് എടുത്ത് കൊഞ്ചിക്കാൻ തോന്നിയെങ്കിലും.. തന്തയെന്ന പാഴ് മരത്തെ കത്തിച്ചു കളയാൻ ഉള്ളതുകൊണ്ട് ഞാൻ എന്നെ സ്വയം നിയന്ത്രിച്ച നിമിഷം വീണ്ടും എൻറെ തോളിൽ ഒരു കരം അമർന്നു.. ഇങ്ങനെ വരുന്നവരും പോകുന്നവരും കരമമാർത്താൻ എൻറെ തോളെന്താ പബ്ലിക് ബസ്റ്റോപ്പിൽ ഇരിക്കാൻ പറ്റാത്ത കമ്പി ആണോ എന്ന് ചിന്തിച്ചുകൊണ്ട് മുഖം തിരിച്ചതും രൂക്ഷമായി എന്നെ നോക്കുന്ന രണ്ടു പൂച്ച കണ്ണുകൾ.

കണ്ണാ.. നിങ്ങളുടെ കളിയൊക്കെ പിന്നെ.. എല്ലാവരും ഉള്ളതാണ് നീ നോക്കി കണ്ടു നടക്കു……. രഹസ്യമായി എൻറെ ചെവിയിൽ അല്പം കനപ്പിച്ചു പറഞ്ഞുകൊണ്ട് തോളിൽ ഒന്ന് അമർത്തി അമ്മ സങ്കടം നിറഞ്ഞ മുഖവുമായി ചെറിയമ്മയ്ക്ക് അടുത്തേക്ക് നടന്നു.

അപ്പോഴാണ് പന്തലിന്റെ ഒരു മൂലയിൽ വല്ലായ്മ യോടെ എന്നെ നോക്കുന്ന അപ്പുവിനെ ഞാൻ കണ്ടത്.

കല്യാണി ചേച്ചി വരുന്നില്ലേടാ…….. അവന്റെ അടുത്ത് തന്നെ ഞാൻ രഹസ്യമായി ചോദിച്ചു.

ഇല്ലടാ.. വിവരം അറിഞ്ഞപ്പോൾ കുറച്ചുനേരം കരഞ്ഞു.. പിന്നെ പറയുക.. അയാള് ചത്തതിന് ഞാൻ ഇനി കരയില്ലെന്ന്.. വരുന്നോ എന്ന് ചോദിച്ചപ്പോൾ എന്തിനാണെന്ന് ചോദിച്ചു അതുകൊണ്ട് ഞാൻ നിർബന്ധിക്കാനും പോയില്ല…….. അപ്പു ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞതും ഞാൻ ഒന്നു മൂളി.

 

 

 

 

 

🌹🌹🌹

 

 

 

 

 

മുഖവും മറച്ച് അവസാനത്തെ ചന്ദന മുട്ടിയും വച്ചതും പൂജാരി എൻറെ കൈയിലേക്ക് തീപ്പന്തം തന്നു.
എനിക്ക് ആകെ അസ്വസ്ഥത തോന്നി.. ചെറുപ്പത്തിൽ ഓർമ്മയിൽ പോലും എന്നെയെടുത്തു കൊഞ്ചിച്ചതായി ഓർക്കുന്നില്ല.. ജന്മം തന്നതുകൊണ്ട് അച്ഛനാകുമോ.. അച്ഛൻറെ സ്നേഹത്തിനും വാത്സല്യത്തിനും വേണ്ടി കൊതിച്ച 3 കുഞ്ഞു ജോഡി കണ്ണുകൾ.
പിന്നെ എപ്പോഴോ വെറുപ്പ് മാത്രമായിരുന്നു ഈ മനുഷ്യനോട്.
എത്ര ഇടിമിന്നൽ ആണ് ഒരാവശ്യവും ഇല്ലാതെ വെട്ടുന്നത് ഒരെണ്ണം ഇങ്ങേരുടെ തലമണ്ടയ്ക്ക് വെട്ടിയിരുന്നെങ്കിൽ എന്ന് തീവ്രമായി ആഗ്രഹിച്ചത് ഓർത്തതും എനിക്ക് ചിരി വന്നു.
അച്ഛൻറെ ചിതയ്ക്ക് തീ കൊളുത്താൻ പന്തവും കയ്യിൽ പിടിച്ചു നിന്ന് തൊലിച്ചാൽ ആൾക്കാരെ എനിക്ക് വട്ടാണെന്ന് ഉറപ്പിക്കും എന്നുള്ളതുകൊണ്ട് ഞാനൊന്ന് അമ്മയെയും അല്ലിയെയും കുഞ്ഞിനെയും നോക്കി.
ഇല്ല ഒരുതരി ദുഃഖം അവരുടെ കണ്ണുകളിൽ കാണുന്നില്ല… എൻറെ കണ്ണുകൾ നിറഞ്ഞു വന്നു.
തീപ്പന്തം മുഖത്തിനോട് ചേർത്തുപിടിച്ചാൽ കണ്ണുനിറയും എന്ന തിരിച്ചറിവിൽ ഞാൻ ചിറക്കൽ മഹാദേവൻ എന്ന അധ്യായം എൻറെ ജീവിതത്തിൽ എന്നെന്നേക്കുമായി അവസാനിപ്പിച്ചുകൊണ്ട് ആ ചിതയ്ക്ക് തീ കൊളുത്തി.

 

 

 

 

 

 

 

 

🌹🌹🌹🌹

 

 

 

 

 

അച്ഛൻ മരിച്ച വിവരം അറിയിച്ചപ്പോൾ തന്നെ അത്രയും ദൂരത്തു നിന്നും ഓടി പിടഞ്ഞ് എത്തിയ മനുവിനെയും വൈശാഖിനെയും ഒന്ന് നോക്കി ഞാൻ അവരെ ഒന്നുകൂടി കെട്ടിപ്പിടിച്ചു.
കാര്യം അച്ഛൻ ഒരു വാണം ആയിരുന്നെങ്കിലും ഇവന്മാർക്ക് അത് അറിയില്ലല്ലോ.. വളരെ നാടകീയമായി എൻറെ തോളിൽ തട്ടി ഇടയ്ക്കിടെ ആശ്വസിപ്പിച്ചുകൊണ്ട് ദുഃഖത്തോടെ എന്നെ നോക്കുന്ന രണ്ടുപേരെയും കാണുമ്പോൾ എനിക്ക് ചിരിയാണ് വന്നതെങ്കിലും അവന്മാർക്ക് കുരു പൊട്ടാതിരിക്കാൻ ഞാൻ വെറുതെ സങ്കടം അഭിനയിച്ചു കൊടുക്കുകയായിരുന്നു.

എടാ കാശി.. ഞാനൊരു കാര്യം ചോദിക്കട്ടെ….. അല്പം മടിച്ച് മനു ഒരു പരുങ്ങലോടെ എന്നെയും ചോദിച്ചപ്പോൾ വൈശാഖിനെയും ഒന്ന് ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് ചോദിച്ചു.
ഞാനൊന്നു മൂളികൊണ്ട് തലയാട്ടി.. എന്താണ് ചോദിക്കാൻ പോകുന്നത് എന്നൊരു ഏകദേശ രൂപം എനിക്കുണ്ടായിരുന്നു.

നിൻറെ അച്ഛൻ മരിച്ചതിൽ നിനക്കോ നിൻറെ വീട്ടുകാർക്കോ ഒരു വിഷമവുമില്ലേടാ……. അവൻ എന്നെ നോക്കി ഒറ്റ ശ്വാസത്തിൽ ചോദിച്ചു.. ഇതെങ്ങാനും ചോദിക്കാതെ തിരികെ പോയാൽ തല പൊട്ടിത്തെറിക്കും എന്നപോലെ ആയിരുന്നു അവൻറെ മുഖം.. വൈശാഖ് എന്നെ ഉറ്റു നോക്കുന്നുണ്ട്.. എൻറെ തൊട്ടടുത്ത് നിൽക്കുന്ന അപ്പു ഞാൻ എന്തു പറയും എന്നറിയാനായി നോക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *