നല്ല മഴയല്ലേ ഒന്നും കേൾക്കാൻ വയ്യ നീ ഒന്നുകൂടെ ഉറക്കെ പറ…… അവൻ പറഞ്ഞത് വ്യക്തമായി കേട്ടെങ്കിലും.. ഇവനെ വെറുതെ കൊണക്കാം എന്നു കരുതി ഒരു പുക എടുത്തു കൊണ്ട് ഞാൻ ഒരു പുച്ഛത്തോടെ അവനെ നോക്കി പറഞ്ഞു.
അവന്റെ മുഖം ചെറുതായി ഒന്ന് വിളറി… എൻറെ പെണ്ണ് എവിടെപ്പോയെന്ന് ഒരു പിടിയും ഇല്ലാതെ നിൽക്കുമ്പോഴാണ് ഓരോരോ ഭൂലോക വാണങ്ങൾ വന്നു ചാടുന്നത്.. ഈ മൈരനെ ഇതിനകത്തിട്ട് കത്തിച്ചാലോ.. ഞാനെൻറെ കൈമുഷ്ടി ഒന്ന് ചുരുട്ടി.
എന്താടാ തന്തയുടെ സെറ്റപ്പിൽ നീയും കിടന്നു വി
സെറ്റപ്പുള്ള തന്തമാർ ഉണ്ടെങ്കിൽ മക്കൾ വിളയും.. ചിലപ്പോൾ പൂണ്ടു വിളയാടി എന്നും വരും.. തന്തയില്ലാത്തവൻ മാർക്ക് അതുകൊണ്ട് കുരുവും പൊട്ടും ആയിരിക്കും……. അവസാന പുകയും എടുത്തുകൊണ്ട് സിഗരറ്റ് നിലത്തിട്ട് ചവിട്ടിക്കെടുത്തി ഞാൻ അവനെ നോക്കി പുച്ഛിച്ചു.
അവൻ എന്നെ തുറിച്ചു നോക്കുകയാണ്.
തല്ലുന്നുണ്ടെങ്കിൽ തല്ലടാ മൈരേ വെറുതെ സമയം കളയല്ലേ…… ഞാൻ അവനു നേരെ അഭിമുഖമായി നിന്നുകൊണ്ട് അവനെ നോക്കി പറഞ്ഞു.. അല്ല പിന്നെ അവൻറെ കോണ കൊറേ നേരമായി തുടങ്ങിയിട്ട്.
അഖിലേ…… പെട്ടെന്ന് പെട്ടിക്കിടയ്ക്ക് അകത്തുനിന്നും പ്രായമായ ഒരു ചേട്ടൻ ഞങ്ങൾക്കിടയിലേക്ക് ഇറങ്ങി.
നീ എന്ത് പോക്രിത്തരം ആടാ ഈ കാണിക്കുന്നത്.. ഇവിടെയൊക്കെ നിന്ന് പലരും വലിക്കാറുള്ളതല്ലേ.. പിന്നെ ഈ അമ്പലം ചിറക്കലെ വലിയ കാരണവർ പണിയിച്ചതാണ് എന്നത് മറക്കേണ്ട കേട്ടോ.. സീത കുന്നടക്കം എല്ലാം ചിറക്കൽ കാരുടെ ആണ്……. കാർന്നോർ എന്നെ നോക്കി സൗമ്യമായി പുഞ്ചിരിച്ചുകൊണ്ട് അവനോട് ഒരു താക്കീതോടെ പറഞ്ഞു.
എന്നുവച്ച് അമ്പലത്തിന് തൊട്ടുമുന്നിൽ നിന്ന് വലിക്കുക എന്നൊക്കെ പറഞ്ഞാൽ……. അവൻ എന്നെ ഒന്ന് രൂക്ഷമായി നോക്കിക്കൊണ്ട് ചോദിച്ചു.
ശിവമൂലി വലിക്കുന്ന ആളാണ് അകത്തിരിക്കുന്നത്.. പുള്ളിക്ക് ഇതൊക്കെ വിഷയമാണോ….. കടയിലെ വല്യപ്പൻ പറഞ്ഞതും അവൻ ഉത്തരംമുട്ടി.
പെട്ടെന്നാണ് എൻറെ തലയിൽ ഒരു വെള്ളിടി വെട്ടിയത്.. സീത കുന്ന്.. എൻറെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു.. ഒരുപാട് തവണ ഞാനും അലിയും തനിയെ പോയിട്ടുള്ള സ്ഥലം.. ഇടയ്ക്ക് കുഞ്ഞിയെയും അവിടെ കൊണ്ടുപോകാറുണ്ട്.. ഒരുപാട് ഇഷ്ടമാണ് ആ കുന്ന് അവൾക്ക്.. അവൾക്ക് ഇഷ്ടം ആയതുകൊണ്ട് എനിക്കും.
താങ്ക്യൂ ചേട്ടാ….. പെട്ടെന്ന് ഞാൻ കടയിലെ പ്രായമായ ചേട്ടനെ ഒന്ന് കെട്ടിപ്പിടിച്ചുകൊണ്ട് സന്തോഷത്തോടെ പറഞ്ഞു… അഖിലും പുള്ളിയും എന്നെ വായും പൊളിച്ച് നോക്കിനിൽക്കെ ഞാൻ മഴയിലേക്ക് ചാടിയിറങ്ങി ഓടി തുടങ്ങിയിരുന്നു… അഖിലിനെ തല്ലാത്തതിൽ ഇനി അവന് വല്ല വിഷമവും ഉണ്ടെങ്കിൽ മറ്റൊരു അവസരത്തിൽ ആവാം എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല.
പാടത്തിനു നടുവിലൂടെ ചെളിയിലൂടെ ഞാൻ ഓടി.. കരിമ്പടം പുതച്ചത് പോലെ ദൂരെ കാണുന്ന സീതകുന്ന്.. എത്രയും വേഗം അവിടെ എത്തണം എന്ന ചിന്ത മാത്രം.
അവൾ അവിടെ എന്തെടുക്കുകയായിരിക്കും.. കരയുകയായിരിക്കുമോ… എൻറെ ഹൃദയം നുറുങ്ങുന്നത് പോലെ തോന്നി എനിക്ക്.
കുഞ്ഞിനു താഴെ എത്തിയതും ഞാൻ മുകളിലേക്ക് നോക്കി.. അവിടെ ഇവിടെയായി പാറകൾ ഉണ്ട് കുന്നിനു മുകളിലേക്ക് കയറാൻ.. കുഞ്ഞിനു മുകളിൽ കുറച്ചു മരങ്ങളും അറ്റത്തായി ഒരു പരന്ന ഭാഗവും ഉണ്ട്.
ആവേശത്തോടെ ഞാൻ മുകളിലേക്ക് ഓടി കയറി.. കുറച്ച് ആവേശം കൂടിപ്പോയി.. പാറയിൽ സ്ലിപ്പ് ആയി താഴെ വീണ് ഒന്ന് ഉരുണ്ട് പുറകോട്ടേക്ക് മറിഞ്ഞു ഞാൻ.. കൈമുട്ടിലും കാൽമുട്ടിലും നല്ല നീറ്റൽ തോന്നി… കാര്യമാക്കിയില്ല പിടഞ്ഞ് എഴുന്നേറ്റ് വീണ്ടും മുകളിലേക്ക് വേഗത്തിൽ കുതിച്ചു.
ഒരു വിധം വേദനകൾ സഹിച്ചുകൊണ്ട് മുകളിലെത്തി.
അത്രയും പ്രതീക്ഷയോടെ ഞാൻ മുന്നോട്ടേക്ക് നോക്കി.. ഊമ്പി അവളില്ല.. മഴയായതുകൊണ്ട് മാത്രം ഞാൻ ശബ്ദമില്ലാതെ കണ്ണുനിറച്ചു കരയുന്നത് അവിടെ ആരും ഉണ്ടെങ്കിൽ പോലും കാണാൻ പറ്റുമായിരുന്നില്ല.
തളർച്ചയോടെ ഞാൻ മുന്നോട്ടേയ്ക്ക് നടന്നു… വെറുതെ മരത്തിന് ചുവട്ടിൽ എല്ലാം നോക്കി കുന്നിൻറെ മുകളിലെ അറ്റത്തുള്ള തുറസായ പരന്ന ആ പുൽതകിടിയിലേക്ക് ഞാൻ കയറിയതും എൻറെ കണ്ണുകൾ വിടർന്നു പോയി.
