എവിടെയായിരുന്നെടാ…… ഒരു മുരൾച്ച പോലത്തെ ശബ്ദം.. ഞാൻ തിരിഞ്ഞു നോക്കി.
ഒരു വെള്ളമുണ്ട് മാത്രമുടുത്ത് നെഞ്ചിലെ രോമത്തിൽ തടവിക്കൊണ്ട് ചുവന്ന കണ്ണുകളുമായി എന്നെ നോക്കുന്ന അച്ഛൻ… സോഫയിൽ അമർന്ന് രാജകീയമായി തന്നെ ഇരിക്കുകയാണ്.
ശീത കുന്നിൽ…… ഞാൻ മുഖം കുനിച്ചുകൊണ്ട് മറുപടി നൽകി.
നിന്നോട് ആ പെലയൻ ചെക്കന്റെ ഒപ്പം നടക്കരുത് എന്ന് പറഞ്ഞിട്ടില്ലേടാ മൈരേ………. അച്ഛൻറെ അലർച്ച എനിക്ക് നേരെ.
അടുക്കളയിൽ നിന്നും അതിവേഗത്തിൽ ഒരു പാദസര കിലുക്കം ഞാൻ കേട്ടു… കുഞ്ഞിയുടെ മുറി തുറക്കുന്ന ശബ്ദവും.
ആകെ ഭ്രാന്ത് പിടിച്ചിരിക്കുമ്പോൾ ആണ്.. ഞാനെൻറെ കൈകൾ ഒന്നു ചുരുട്ടി സ്വയം നിയന്ത്രിക്കുവാൻ ശ്രമിച്ചു.
നിന്നോട് ചോദിച്ചത് കേട്ടില്ലേടാ പൊലയാടി മോനെ……. അച്ഛൻ ഇരുന്നിടത്ത് നിന്നും ചാടിയെഴുന്നേറ്റ് എന്നെ നോക്കി ഗർജിച്ചു.
എന്താ ഏട്ടാ……. അമ്മയുടെ ചിലമ്പിച്ച ശബ്ദം ഞാൻ കേട്ടു.. തലയുയർത്താതെ തന്നെ ഞാൻ നിൽക്കുകയായിരുന്നു അപ്പോഴും.
നിൻറെ വളർത്തലിന്റെ കോണം.. ചിറക്കലെ ചെക്കൻ കണ്ട കള്ള കൂട്ടങ്ങളോടൊപ്പം കൂട്ടുകൂടി നടക്കുക.. ഇവിടത്തെ പറമ്പിൽ കുഴി കുത്തി കഞ്ഞി കുടിച്ചു കൊണ്ടിരുന്നവൻ്റെ മോനൊക്കെ ഇവിടുത്തെ ചെക്കന്റെ തോളിൽ കയ്യിട്ടു നടക്കുന്നു.. എനിക്ക് തലയുയർത്തിപ്പിടിച്ച് മരിക്കുന്നതുവരെ ഈ നാട്ടിൽ ജീവിക്കാനുള്ളതാ……… അച്ഛൻ അമ്മയോട് ചീറി.
നിന്നോട് ചോദിച്ചിട്ട് എന്താണ് മിണ്ടാതെ നിൽക്കുന്നത്……. അച്ഛൻ എനിക്ക് നേരെ വീണ്ടും തിരിഞ്ഞു.
എൻറെ മോന് ഈ മഹാദേവനെ ശരിക്ക് അറിയില്ല.. അവര് താമസിക്കുന്ന ആ വീട് ഉണ്ടല്ലോ അതിലിട്ട് എല്ലാത്തിനെയും ഞാൻ അങ്ങ് കത്തിക്കും.. ഒരു തരാത്തരം ഒക്കെയില്ലേ……. അച്ഛൻറെ ശബ്ദം ശരിക്കും കനത്തു അത് പറയുമ്പോൾ…. എൻറെ ഞരമ്പുകൾ വലിഞ്ഞു മുറുകുന്നത് എനിക്കറിയാൻ പറ്റുന്നുണ്ടായിരുന്നു… ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒന്ന് ഇനി ഇല്ല.. ഇനിയെന്തുമായി നോക്കാൻ.. ഇനിയും തന്തയുടെ ഈ പൂറ്റിലെ അപരാധം കേട്ടോണ്ട് നിൽക്കണ്ട ആവശ്യമുണ്ടോ.. ഞാൻ സ്വയം ചോദിച്ചു.. തൂക്കിയിട്ടിരിക്കുന്ന അണ്ടി വെട്ടി വല്ല പട്ടിക്കും ഇട്ടുകൊടു മൈരേ എന്ന എന്റെ മനസ്സ് എന്നെ പുച്ഛിച്ചു.. ആ നിമിഷം എൻറെ മുഖം അച്ഛനും നേരെ ഉയർന്നു.
ആ ചുവന്ന കണ്ണുകൾ എന്നിൽ തന്നെ.. പരന്ന നിധിയിൽ ഞരമ്പുകൾ പിടയ്ക്കുന്നുണ്ട്.. നഗ്നമായ ശരീരഭാഗങ്ങളിൽ കാണുന്ന പേശികൾ വലിഞ്ഞു മുറിഞ്ഞു നിൽക്കുന്നു.
അച്ഛൻ എന്നെ ഒന്നു ഒരു പ്രത്യേക ഭാവത്തിൽ നോക്കി.. ഇടതുകൈയിലെ സ്വർണ്ണ മോതിരം ഒന്ന് കറക്കിക്കൊണ്ട് അച്ഛൻ എന്നെ പഠിക്കും പോലെ നോക്കി നിന്നു… അതിനിടയിൽ ഞാൻ കണ്ടു അമ്മയുടെ മുഖത്ത് എൻറെ മുഖം കണ്ടിട്ട് ഉണ്ടായി ഞെട്ടൽ… അരുതേ എന്നപോലെ അമ്മയുടെ അപേക്ഷ ഞാൻ കണ്ടില്ലെന്നു നടിച്ചു അച്ഛൻറെ മുഖത്ത് തന്നെ നോക്കി.
നിന്നോട് ചോദിച്ചത് കേട്ടില്ലേടാ.. നീ ആ കാ പെറുക്കി പൂറൻ ചെക്കന്റെ ഒപ്പം കറങ്ങി നടന്നു……. അച്ഛൻ പെട്ടെന്ന് കൈകൾ പിന്നിലേക്ക് കെട്ടിക്കൊണ്ട് എന്നോട് ചോദിച്ചു… ഈ നിൽപ്പാണ് ചെറുപ്പം തൊട്ടേ എന്നെ കെട്ടിയിട്ട് തല്ലുമ്പോൾ നിൽക്കാറുള്ളത്.. തല്ലുന്നതിനു മുന്നോടിയായുള്ള ചോദ്യം ചെയ്യലിൽ.
അവൻ എൻറെ ബെസ്റ്റ് ഫ്രണ്ട് ആണ്.. പിന്നെ അവൻറെ അച്ഛൻ പണിയെടുത്താണ് ജീവിക്കുന്നത്.. അവനും.. അല്ലാതെ തന്ത ഉണ്ടാക്കിവച്ചത് എടുത്തു വച്ച് ഞണ്ടിക്കൊണ്ടല്ല.. പിന്നെ ഇതുകൂടി കേട്ടോ.. ചിറക്കൽ മഹാദേവന് ഈ നാട്ടിൽ തലയുയർത്തി നടക്കാം.. പക്ഷേ ചിറക്കലെ ബാക്കിയുള്ളവർക്കാണ് അതിനു പറ്റാത്തത്.. അച്ഛൻ പറഞ്ഞല്ലോ.. തരാത്തരം നോക്കണമെന്ന്.. കണ്ട വീട്ടിൽ പെണ്ണുങ്ങളെ അടിപ്പാവാട അഴിക്കാൻ പോകുമ്പോൾ അച്ഛനത് നോക്കാറില്ലല്ലോ.. പിന്നെ ജാതി.. ഞങ്ങളൊക്കെ മനുഷ്യരാണ്.. അച്ഛൻ വെറും പന്നി ആയതുകൊണ്ടാണ് അച്ഛന് അതൊന്നും തിരിച്ചറിയാൻ പറ്റാത്തത്.. ചിറക്കൽ മഹാദേവൻ..ത്ഫൂ.. നിങ്ങളൊക്കെ ഒരു തന്തയാണോ.. ഒരു മനുഷ്യനാണോ.. വേദനിപ്പിക്കാനും അത് ആസ്വദിക്കാനും മാത്രമല്ലേ നിങ്ങളെക്കൊണ്ട് പറ്റൂ.. ഇനിയും നിങ്ങളെ സഹിക്കാൻ ഒന്നും പറ്റില്ല.. പറ്റില്ല……… വിരൽ ചൂണ്ടിക്കൊണ്ട് എന്റെ സർവ്വ ശക്തിയുമെടുത്ത് ഞാൻ അലറുകയായിരുന്നു അച്ഛനെ നോക്കി… വായിൽ തോന്നിയതെല്ലാം വിളിച്ചുപറഞ്ഞു നിന്ന് കിടക്കുമ്പോൾ ഞാൻ കണ്ടു വാപൊത്തിക്കൊണ്ട് ഒരു തുള്ളി ചോര മുഖത്ത് ഇല്ലാതെ എന്നെ നോക്കി വിറങ്ങലിച്ചു നിൽക്കുന്ന അമ്മയെ.
