എൻറെ പ്രണയമേ – 8 9

ഇത്തവണ അച്ഛൻ മുന്നിൽ നടുക്കുനിന്നവനെ ലക്ഷ്യം വച്ച് കാലുയർത്തിയ നിമിഷം ഒരുത്തന്റെ വടിവാൾ അതിന്റെ ഇടയിലൂടെ അച്ഛൻറെ അണ്ടിയിൽ പതിച്ചു…. ചോര ചീറ്റുമെന്ന് പ്രതീക്ഷിച്ച ഞാൻ ചോര കാണാഞ്ഞ് നിരാശയോടെ ഉറക്കെ അലറിക്കൊണ്ട് അണ്ടിയും പൊത്തി നിലത്തേക്ക് ഇരുന്നു പോയ അച്ഛൻറെ കാലിൻറെ ഇടയിലേക്ക് സൂക്ഷിച്ചുനോക്കി.. അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത് വെട്ടിയ പഞ്ചാബി പട്ടി മൈരൻ വടിവാൾ മൂർച്ച ഇല്ലാത്ത ഭാഗം വച്ചാണ് വെട്ടിയത്.. ചോര കാണാനുള്ള ആഗ്രഹം എൻറെ വായിൽ നിന്നും ഇടയ്ക്കിടെ ഒലിക്കുന്ന ചോര പുറം കൈകൊണ്ട് അമർത്തിത്തുടച്ച് അത് നോക്കി ഞാൻ തീർത്തു.

പിന്നീട് അവിടെ നടന്നത് കണ്ണിനെ കുളിരണിയിക്കുന്ന കാഴ്ചയായിരുന്നു.. കാതുകൾക്ക് ഇമ്പമുള്ള സംഗീതം പോലെ അച്ഛൻറെ അലറി കരച്ചിൽ.. എല്ലുകൾ നുറുങ്ങുന്ന ശബ്ദം.. ഒരുപാട് വർഷങ്ങളായി ഞാൻ ചെയ്യാൻ കൊതിച്ചത്.. അച്ഛൻറെ ഓരോ എല്ലും അവന്മാർ തല്ലി തകർത്തു.. തോളിലും കൈയും കാലും എല്ലാം ഒടിഞ്ഞു നുറുങ്ങുന്ന ശബ്ദം.. കമിഴ്ന്നു കിടന്ന അച്ഛനെ മലർത്തി കിടത്തിയും പിന്നീട് വീണ്ടും കമിഴ്ത്തി കിടത്തിയും മസാജ് ചെയ്യുന്നതുപോലെ അവന്മാർ അച്ഛനെ തല്ലിച്ചതച്ചു.. അതിനിടയിൽ ഞാൻ ശ്രദ്ധിച്ചു. സതീശൻ അച്ഛൻറെ നടുവിന് തന്നെ ഇരുമ്പ് വടി കൊണ്ട് വീണ്ടും വീണ്ടും അടിക്കുകയാണ്.. അച്ഛൻറെ നട്ടെല്ല് രണ്ടായി പിളർന്നു എന്നെനിക്ക് മനസ്സിലായി.

മൃഗശാലയിലെ കുരങ്ങനെ പോലെ ഞാൻ അങ്ങനെ കിടന്നുപോയി… അമ്മ. കുഞ്ഞി. അല്ലി. പോരാത്തതിന് ചെറിയമ്മ അപ്പു ചെറിയമ്മയുടെ ഇളയ മകൻ.. കൂട്ടത്തിൽ മനുവും വിശാഖും… ഫുള്ള് സാഡ് വൈബ്.
കരച്ചിലും പിടിച്ചിലും ഒരുമാതിരി അവരാതിച്ച അവാർഡ് സിനിമ പോലെ.. ഇതിലും ഭേദം തീർന്നു പോകുന്നതായിരുന്നു.

അങ്ങനെയൊക്കെ ഓരോ കൊണഞ്ഞ ചിന്തയുമായി കിടക്കുന്നതിനിടയിൽ അല്ലിയുടെയും എൻറെയും കണ്ണുകൾ തമ്മിൽ ഒന്നൊടക്കി.

തലകീഴായി മറിഞ്ഞു എൻറെ ചിന്തകളും വികാരങ്ങളും അസഹിഷ്ണുതയും.
എൻറെ വലതുവശത്ത് ഇരുന്ന അവളുടെ വിരലിൽ ഞാൻ എൻറെ വിരലുകൾ കോർത്തു… അവളുടെ കണ്ണുകളിൽ എന്നോട് എന്തോ പറയുവാനുള്ള വ്യഗ്രത ഞാൻ കണ്ടു.. ഞങ്ങൾ മാത്രം ആയെങ്കിൽ എന്നപോലെ.. എൻറെ ഹൃദയം.
എൻറെ ആർദ്രമായ ഹൃദയത്തിൽ അവളോടുള്ള അടങ്ങാത്ത പ്രണയം നിറഞ്ഞു.. ഇത്രയും പ്രണയിക്കുന്നുണ്ടോ എൻറെ ചേച്ചിയെ ഞാൻ..

ഇടതുവശത്തെ തോളിൽ ഒരു പിച്ച് കിട്ടിയതും ഞാനൊന്നു മുഖം തിരിച്ചു നോക്കി.. ഒരു കള്ളച്ചിരിയുമായി എന്നെ നോക്കുന്ന കുഞ്ഞു.. ഞാൻ ചിരിച്ചു പോയി.. എൻറെ മനസ്സ് വായിക്കാൻ അവളെ കഴിഞ്ഞിട്ടേ ഉള്ളൂ.. അവളെ ഞാൻ എൻറെ നെഞ്ചിലേക്ക് ചുറ്റിപ്പിടിച്ച് കിടത്തി.
അമ്മയാവട്ടെ ഇതൊന്നും ശ്രദ്ധിക്കാതെ എനിക്ക് കഞ്ഞി കോരി തരുന്ന തിരക്കിലാണ്.. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടർക്ക് പോലും ഉണ്ടാവില്ല ഇത്രയും സൂക്ഷ്മത എന്ന് തോന്നിപ്പോയി അമ്മയുടെ കഞ്ഞികോടി തരൽ കണ്ടപ്പോൾ.

ഞാൻ അങ്ങനെ കഞ്ഞിയും കുടിച്ച് മലർന്നു കിടന്നു.. ഇരുവശങ്ങളിലും കുഞ്ഞിയും ചേച്ചിയും അടുത്തായി എന്നെ അത്രയും വാത്സല്യത്തോടെ ഊട്ടുന്ന അമ്മയും.. ചുറ്റും സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പിടി മനുഷ്യരും.

 

 

 

 

🌹🌹🌹

 

 

 

നീ ഇടയ്ക്ക് ഇടയ്ക്ക് ചിറക്കൽ കാശിനാഥൻ എന്നു പറയുമ്പോൾ ഞങ്ങൾ കരുതിയില്ല ഇത്രയും വലിയൊരു സംഭവമാണ് നീയെന്ന്……. മനു എന്നെ നോക്കി മൂക്കത്ത് വിരൽ വച്ചുകൊണ്ട് പറഞ്ഞു.
എന്നാൽ എന്റെ ശ്രദ്ധ അല്പം മാറി മുഖവും വീർപ്പിച്ചു നിൽക്കുന്ന അപ്പുവിലായിരുന്നു… മനുവും വിശാഖും എന്നോട് ഇത്രയും അടുത്ത് ഇടപഴുകുന്നത് ഇഷ്ടപ്പെടാതെ കൊതികുത്തി നിൽക്കുന്നവനെ കണ്ട് എനിക്ക് ഒരേ സമയം ചിരിയും അതിയായ സ്നേഹവും തോന്നി പോയി അവനോട്.

നിങ്ങൾ എങ്ങനാടാ അറിഞ്ഞത്….. ഞാനൊരു സംശയത്തോടെ ചോദിച്ചു.

നിൻറെ ഫോണിലേക്ക് കുറെ തവണ വിളിച്ചു.. പരീക്ഷയുടെ കാര്യം പറയാം.. അപ്പോഴാണ് നിൻറെ അനിയത്തി ഫോൺ എടുത്ത് കാര്യം പറഞ്ഞത്….. വിശാഖ് മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *