എൻറെ പ്രണയമേ – 8 9

എൻറെ സർവ്വശക്തിയും എടുത്ത് ഞാൻ മുന്നോട്ടേക്ക് ഓടി… നേരെ നോക്കുമ്പോൾ അല്ലിയുടെയും പിന്നിൽ നിൽക്കുന്നവന്റെയും വശം ആണ് ഞാൻ കാണുന്നത്… അവൻ കത്തി ഒന്ന് മുറുക്കെ പിടിച്ച് മുന്നോട്ടേക്ക് ആഞ്ഞു കുട്ടി.

അല്ലി…… ഞാൻ അലറി വിളിച്ചു.

അവൾ പെട്ടി തിരിഞ്ഞു നോക്കി… കാണുന്നത് എന്റെ മുഖം.

എൻറെ കണ്ണാ…… അമ്മയുടെ അലർച്ച പിന്നിൽ നിന്നും ഉയർന്നതും അവൾ പരിഭ്രമത്തോടെ എൻറെ മുഖത്തേക്ക് തന്നെ നോക്കി.. ഒന്നും മനസ്സിലാവാതെ.

നീയാണ് എന്റെ പ്രാണൻ.. നീയാണ് എൻറെ ആദ്യ പ്രണയം.. നിന്നെപ്പോലെ ആരെയും ഞാൻ സ്നേഹിച്ചിട്ടില്ല.. നെഞ്ചിൽ കൊണ്ടു നടന്നിട്ടുമില്ല……. അത് അവളോട് പറയണം എന്ന് എനിക്കുണ്ടായിരുന്നു.. പറഞ്ഞപ്പോൾ ശബ്ദം ഇടറി കണ്ണുകൾ നിറഞ്ഞു.

 

അല്ലിയുടെ കണ്ണുകളിൽ ആ നിമിഷം ഞാൻ കണ്ടു… എന്നെ കാണുമ്പോൾ ഉണ്ടാവാറുള്ള പ്രണയത്തിൻറെ തിരയിളക്കം.

എൻറെ ചുണ്ടിൽ അത്രയും മനോഹരമായ ഒരു പുഞ്ചിരി വിടർന്നു.

പെട്ടെന്ന് പിന്നിൽ നിന്നും ഒരു അലർച്ചയും.. ചില്ല് പൊട്ടുന്ന ശബ്ദവും കേട്ട് ഞാൻ തിരിഞ്ഞു നോക്കി… എൻറെ പിന്നിൽ നിന്നവന്റെ തലയിൽ അവിടെ കിടന്ന ടീപ്പോ എടുത്ത് അടിച്ച് അതും കയ്യിൽ പിടിച്ചു നിൽക്കുകയാണ് അമ്മ.

മലർന്ന് വീണവന്റെ തലയിൽ തന്നെ വീണ്ടും ഡിപ്പോ വച്ച് അമ്മ ആഞ്ഞടിച്ചു… രൗദ്രഭാവം പൂണ്ട് നിൽക്കുന്ന അമ്മയെ കണ്ട് എനിക്ക് പോലും ഒരു നിമിഷം പേടി തോന്നി.

കണ്ണാ….. ഇത്തവണ പിന്നിൽ നിന്നും അലറിയത് അല്ലിയാണ്.

അവൻറെ കയ്യിലിരുന്ന കത്തി എൻറെ പുറത്താണല്ലോ തുലഞ്ഞു കയറി നിൽക്കുന്നത്… പട്ടി മൈരൻ എന്നാ കുത്താ കുത്തിയത് ജീവൻ പോകുന്നു.

എൻറെ പിന്നിൽ നിന്നും അല്ലി കത്തി ഒറ്റ വലിക്ക് ഊരിയെടുത്തതും ഞാൻ ഒന്ന് കുഞ്ഞു പോയി… ആ നിമിഷം അമ്മയും അല്ലിയും കരഞ്ഞുകൊണ്ട് എനിക്ക് ചുറ്റും നിന്നു.

പെട്ടെന്ന് അല്ലി എൻറെ ഷർട്ട് വലിച്ചു ഊരിയെടുത്ത് അത് കത്തി കൊണ്ട് തന്നെ വട്ടം കീറി എൻറെ പുറത്ത് വട്ടം ചുറ്റികെട്ടി നുറുക്കി.

കണ്ണാ….. എൻറെ കവിളിൽ പിടിച്ചുകൊണ്ട് അല്ലി എന്നെ നോക്കി വിളിച്ചു… നിറഞ്ഞൊഴുകുന്ന കണ്ണുകളും വിതുമ്പുന്ന ചുണ്ടുകളും.. എന്നോടുള്ള അടങ്ങാത്ത പ്രണയത്തിൻറെ അലകൾ അവളുടെ മുഖത്ത്… ഇതിൽ കൂടുതൽ എന്തു വേണം.

ഒന്നുമില്ല ചേച്ചി പെണ്ണേ…… ഇടറുന്ന സ്വരത്തിൽ ഞാൻ പറഞ്ഞു.

എൻറെ വലതു കൈ ഞാൻ അമ്മയുടെ അരക്കെട്ടിൽ അപ്പോഴേക്കും ചുറ്റി എൻറെ നെഞ്ചിലേക്ക് വിങ്ങിപ്പൊട്ടി കരയുന്ന അമ്മയെ ചേർത്തു കഴിഞ്ഞിരുന്നു ഞാൻ.

രണ്ടുംകൂടി ഇങ്ങനെ കരഞ്ഞു എന്നെ കൊല്ലുമോ എന്നൊരു സംശയം എനിക്ക് തോന്നി നിമിഷം ഞാൻ വെറുതെ ഒന്നു മുന്നോട്ടേക്ക് നോക്കി.

സതീശനും ബാക്കിയായ ഒരുവനും കയ്യിൽ വടിവാളുമായി ഞങ്ങളെ നോക്കി നിൽക്കുന്നു.. അമ്മയെയും ചേച്ചിയെയും ചേർത്തുപിടിച്ചുകൊണ്ട് ഞാൻ ഒന്ന് ചുറ്റും നോക്കി.. എൻറെയും ചേച്ചിയുടെയും അമ്മയുടെയും ആക്രമണങ്ങളിൽ നാലുപേർ നിലത്തു കിടന്ന് ഇഴയുന്നു.. കൂട്ടത്തിൽ പുഴു പോലെ ചുരുണ്ടു കിടക്കുന്ന അച്ഛനെ കണ്ടതും എനിക്കൊരു മനസമാധാനം തോന്നി.

സതീശനും കൂടെയുള്ള വാണവും ഞങ്ങൾക്ക് നേരെ രണ്ടടി വച്ചതും അവർ നിശ്ചലമായി… അവരുടെ നോട്ടം എങ്ങോട്ടാണെന്ന് കണ്ടതും എൻറെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

എപ്പോഴും വൈകിവരുന്ന പോലീസുകാരെ പോലെ അല്പം വൈകിയാണെങ്കിലും ജീവൻ പോകുന്നതിനു മുമ്പ് കുഞ്ഞി എത്തിയല്ലോ എന്നൊരാശ്വാസത്തോടെ ഞാൻ അച്ഛനെയും അമ്മയുടെയും മുറിയുടെ വാതിൽക്കലേക്ക് നോക്കി.

കയ്യിൽ ഇരട്ടക്കുഴൽ തോക്കും പിടിച്ചുകൊണ്ട് പകയോടെ അവരെ നോക്കി നടന്നു വരികയാണ് കുഞ്ഞ്… അമ്മയുടെയും അല്ലിയുടെയും മുഖത്ത് അത്ഭുതം ഞാൻ കണ്ടു.

അച്ഛൻറെ തോക്കാണ്.. അച്ഛൻ എങ്ങോട്ടെങ്കിലും വെടിവയ്ക്കാൻ പോകുമ്പോൾ ഞാനും കുഞ്ഞിയും പണ്ട് ഒരുപാട് വാഴയിൽ വെടിവെച്ച് പ്രാക്ടീസ് ചെയ്തിട്ടുള്ള തോക്ക്.

നോക്കടാ.. വാണി വിശ്വനാഥ് തോക്കുമായി വരുന്നു…… സതീശൻ കുഞ്ഞിയെ നോക്കി പരിഹാസത്തോടെ പറഞ്ഞ് ഒന്ന് കുലുങ്ങി ചിരിച്ച നിമിഷം.

Leave a Reply

Your email address will not be published. Required fields are marked *