എൽ ഡൊറാഡോ – 2 27അടിപൊളി 

 

‘നിന്നേ കാണാൻ വേണ്ടി വന്നതാ ഇവൻ.. എന്നോട് എപ്പോളും തിരക്കും നീയെപ്പോളാ വരുന്നേ വരുന്നേ എന്ന്..’

ജാനു ചേച്ചി പറഞ്ഞു

 

‘നമുക്ക് പിന്നേ ശരിക്കും കാണാം. ഞാൻ ഈ മോന്തക്ക് ഉള്ളത് കഴുകി കളയട്ടെ…’

ശിവേച്ചി എന്നെ നോക്കി പറഞ്ഞു..

‘ഡി അവിടെ ഇരിക്കാതെ മഞ്ഞൾ വേണേൽ വാ…’

ചേച്ചി ഗായത്രി ചേച്ചിയെ വിളിച്ചു..

 

‘നിനക്ക് വേണോടാ കസ്തൂരി മഞ്ഞൾ….?

ജാനു ചേച്ചി ചോദിച്ചു

 

വേണ്ട. അതിട്ടാൽ അവന് മീശയും താടിയും ഒന്നും വളരില്ല…’

ശിവ ചേച്ചി പറഞ്ഞു.. എന്നിട്ട് റൂമിലേക്കു പോയി..

 

എനിക്ക് എന്തോ വലിയ സന്തോഷം ആയി. മുഖം കാണാൻ പറ്റിയില്ല എങ്കിലും ചേച്ചിയുടെ കൂടെ മിണ്ടാൻ പറ്റി. ചേച്ചിക്ക് എന്നെ അറിയാം.. ചേച്ചി മുഖം കഴുകി കളഞ്ഞു കുളിച്ചിട്ട് വരുമ്പോൾ ഒന്ന് കൂടി കാണാം. ഞാൻ പ്ലാൻ ചെയ്തു. പക്ഷെ സച്ചു പ്ലാൻ തകർത്തു. അവൻ എന്നെ നോക്കി ഇങ്ങോട്ട് വന്നു. കൂടെ അവന്റെ ചേച്ചി ചൈതന്യയും ഉണ്ടായിരുന്നു. ചിത്തു ചേച്ചി എന്ന് വീട്ടിൽ വിളിക്കും. ചിത്തു ചേച്ചി ജസ്‌ന ഇത്തയുടെ വലിയ കൂട്ടുകാരി ആണ്.. അവിടേക്ക് വന്നതാണ്.. അവൻ വന്നപ്പോൾ എനിക്ക് ഇവിടെ നിക്കാൻ പറ്റാതായി. അവനെന്നെ നിർബന്ധിച്ചു അമ്പലത്തിലേക്ക് കൊണ്ട് പോയി.. സൈക്കിളിൽ ഞങ്ങൾ അമ്പലത്തിലേക്ക് തിരിച്ചു..

 

അമ്പലത്തിൽ ഒരു ഉത്സവത്തിന് ഉള്ള ആൾ ഉണ്ടായിരുന്നു. ഉത്സവത്തിന് പിന്നെ അങ്ങനെ അല്ലേ വരുള്ളൂ.. ഞാൻ എന്റെ ഉള്ളിൽ തന്നെ ഒരു ഹാസ്യം പൊട്ടിച്ചു. കൊടിയേറ്റത്തിന് മുമ്പ് കവലയിൽ നിന്നും താലം അമ്പലത്തിൽ വന്നു കയറും. ഞാനും സച്ചുവും അത് വഴി കറങ്ങി അടിച്ചു നടക്കുമ്പോ അവന്റെ ചേച്ചിയെയും ജസ്‌നിത്തയെയും വഴിയിൽ വച്ചു കണ്ടു. ചിത്തു ചേച്ചിക്ക് അമ്പലത്തിൽ കയറാൻ പറ്റാത്ത കൊണ്ട് പുറത്ത് നിന്ന് കാണാൻ വന്നതാണ്. ജസ്‌നിത്തയുടെ കൂടെ ആമിയും ഉണ്ട്. റംല ഇത്തയും ആയിഷക്കുട്ടിയും ആ തിരക്കിൽ എവിടെയോ ഉണ്ട്..

 

കവലയിൽ നിന്ന് വരുന്ന താലം റോഡിൽ നിന്നും അമ്പലത്തിലേക്ക് തിരിയുകയാണ്. വഴിയിൽ നിന്ന് ഞങ്ങൾ അതെല്ലാം കണ്ടു കൊണ്ടിരുന്നു. പൊന്മലയിലെ ഹിന്ദു സുന്ദരിമാർ എല്ലാം താലം എടുക്കാൻ ഉണ്ട്. എല്ലാവരെയും ഞാൻ നല്ലത് പോലെ വായ് നോക്കി. വേദുവും മീതുവും ഒരേപോലെ ഉള്ള മഞ്ഞ പട്ടുപാവാട ആയിരുന്നു ഇട്ടത്. അതിന് പിന്നിൽ ഗോപു ചേച്ചി ഒരു ചുവന്ന പട്ടു പാവാട ഇട്ടു നിന്നു. അതിന് പിന്നിൽ എന്റെ ചേച്ചി ഒരു ദാവണി അണിഞ്ഞു നിൽപ്പുണ്ട്. അവർക്ക് പിന്നിൽ ഗായത്രി ചേച്ചിയും ആര്യ ചേച്ചിയും.. ആര്യ ചേച്ചിയുടെ പിന്നിൽ നയന ചേച്ചിയാണ്. അമ്പലത്തിൽ മാല കെട്ടുന്ന ആളുടെ മോളാണ്.. നയന ചേച്ചിക്ക് പിന്നിൽ ജാനു ചേച്ചി. ജാനു ചേച്ചി സാരി ആണ് ഉടുത്തിരിക്കുന്നത്.. അതിന് പിന്നിൽ.. അതിന് പിന്നിൽ…

 

അതിന് പിന്നിൽ ഉള്ള ആളെ എനിക്ക് കാണാൻ കഴിഞ്ഞില്ല. മുന്നിൽ പെട്ടന്ന് ഒരു തിരക്ക് വന്നത് കൊണ്ട് എന്റെ കാഴ്ച്ച മറഞ്ഞു. എനിക്ക് മുന്നിൽ നിൽക്കുന്ന ചേട്ടന്മാർ പതിയെ മന്ത്രിക്കുന്നത് ഞാൻ കേട്ടു..

‘ദേ ഡാ.. ശിവ….’

 

‘ദൈവമേ എന്തൊരു മുടിഞ്ഞ സൗന്ദര്യം.. എടുത്തു വീട്ടിൽ കൊണ്ട് പോവാൻ തോന്നുന്നു..’

 

‘നോക്കി ഇരുന്നോ….’

 

മുന്നിലെ ചേട്ടന്മാരുടെ കമന്റടി കേട്ട് എനിക്ക് ചേച്ചിയെ കാണാൻ വല്ലാതെ പരവേശം ആയി. എത്തികുത്തി ഞാൻ നോക്കി. രക്ഷയില്ല. അവസാനം ആളുകളെ വകഞ്ഞു മാറ്റി ഒരുവിധം ഞാൻ മുന്നിലെത്തി.. കാണാൻ ആഗ്രഹിച്ച ആളെ ഞാൻ കൊതിയോടെ കണ്ടു..

 

ഒരു ചുവന്ന സാരി ആണ് ശിവ ധരിച്ചത്. ആ ചുവപ്പിനെക്കാൾ കത്തുന്ന നിറമാണ് അവളുടെ ദേഹത്തിന്. ജസ്‌ന ഇത്തയെ പോലെ പെയിന്റ് അടിച്ച പോലത്തെ നിറമല്ല. നല്ല പവൻ നിറം. മുഖം എങ്ങനെ വിവരിക്കണം എന്ന് പോലും എനിക്കറിയില്ല. ടീവിയിൽ സാരിയുടെ പരസ്യങ്ങളിൽ വരുന്ന സുന്ദരിമാരില്ലേ… അത് പോലെ സൗന്ദര്യമുള്ള മുഖം.. നീളവും അതിനൊത്ത വണ്ണവും എല്ലാം പാകത്തിന്.. ചുണ്ടിന് ചെഞ്ചുവപ്പ്…

Updated: February 22, 2025 — 10:20 pm

1 Comment

Add a Comment
  1. Bro next part plz 🔜

Leave a Reply

Your email address will not be published. Required fields are marked *