എൽ ഡൊറാഡോ – 2 27അടിപൊളി 

മായ ചിറ്റ തുടർന്നു

‘നിന്റെ ചേച്ചി അവൾക്ക് പത്തു വയസ്സ് ഉള്ളപ്പോൾ തൊട്ട് അനിയന്റെ കാര്യം പറയുന്നത് എനിക്ക് ഓർമ ഉണ്ട്.. അവളും കണ്ടിട്ടില്ല. പക്ഷെ അച്ഛന്റെ വായിൽ നിന്ന് കിട്ടിയത് വച്ചു അനിയൻ ഉണ്ട്, സുന്ദരൻ ആണ് ജീവനാണ് എന്നൊക്കെ പറഞ്ഞു നടക്കും. വലുതായിട്ടും അവൾ അത് നിർത്തിയില്ല.. അങ്ങനെ ഞങ്ങളുടെ ഒക്കെ സംസാരത്തിൽ നീ മിക്കപ്പോഴും വരുമായിരുന്നു.. അത് കൊണ്ട് തന്നെ നീ ഇവിടെ വന്നപ്പോൾ ഒരു അന്യനെ പോലെ ഇവിടെ ആർക്കും തോന്നില്ല..’

 

മായ ചിറ്റ അത് പറഞ്ഞു കഴിഞ്ഞപ്പോ ഒരു വിങ്ങൽ എന്റെ ഉള്ളിൽ തികട്ടി വന്നു. എന്നെ കാണുന്നതിന് മുമ്പ് പരിചയപ്പെടുന്നതിന് മുമ്പ് സ്നേഹ ചേച്ചി എന്നെ അനിയനെ പോലെ കണ്ടു സ്നേഹിച്ചിരുന്നു. സ്വന്തം അച്ഛനോ അമ്മയ്‌ക്കൊ ഉണ്ടാകാഞ്ഞിട്ട് പോലും എന്നെ സ്വന്തം ചോരയെ പോലെ ചേച്ചി കണ്ടു.. എന്നിട്ട് ഞാൻ ചേച്ചിയോട് ചെയ്തത് ഓർത്തപ്പോ എനിക്ക് തന്നെ അറപ്പ് തോന്നി. ഒരു അനിയനും ചേച്ചിയോട് ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ഞാൻ ചെയ്തത്.. കുറ്റബോധം ഒരു കൊടുങ്കാറ്റു പോലെ എന്റെ ഉള്ളിൽ വന്നടിച്ചു.. മായ ചിറ്റ പിന്നെയും എന്റെ കാര്യങ്ങൾ പറഞ്ഞു. പക്ഷെ എന്റെ മനസ്സ് മുഴുവൻ ചെയ്തു പോയ അപരാധത്തെ കുറിച്ച് ഓർത്തു നീറുക ആയിരുന്നു.. ചായ കുടിച്ച ഗ്ലാസ്സ് എന്റെ കയ്യിൽ നിന്ന് വാങ്ങി ചിറ്റ അടുക്കളയിലേക്ക് പോയപ്പോ ഞാൻ പതിയെ മുറ്റത്തേക് ഇറങ്ങി..

 

ഞാൻ മുറ്റത്തേക്ക് ഇറങ്ങിയപ്പോ മീതു പാലയ്ക്കൽ നിന്നും തിരിച്ചു വീട്ടിലേക്ക് വരുന്നുണ്ടായിരുന്നു. അവളെ കണ്ടതും ഞാൻ വെറുതെ ഒന്ന് ചിരിച്ചു. പതിവ് പോലെ മൈൻഡ് ആക്കാതെ അവൾ എന്നെ കടന്നു പോയി.. മീതു എന്നെ ഗൗനിക്കാതെ ചെന്നത് വേദുവിന്റെ അടുത്തേക്ക് ആയിരുന്നു. അവളുടെ കഴുത്തിൽ കിടന്ന ഒരു മുത്ത് മാലയിൽ മീതു പിടുത്തം ഇട്ടു.

 

‘നീ ആരോടു ചോദിച്ചിട്ടാ ഇത് എടുത്തു ഇട്ടെ..?

മീതു സഹോദരിയോട് ചൂടായി

 

‘വെറുതെ ഒന്ന് ഇട്ടതാണെ..’

വേദു പറഞ്ഞു

 

‘അങ്ങനെ ഇടണ്ട.. ഊരിക്കെ…’

മാലയിൽ പിടിച്ചു മീതു പറഞ്ഞു

 

‘ഹോ ഊരി തരാം.. പിടി വിട്..’

മീതു പിടി വിട്ടപ്പോൾ വേദു മാല അഴിച്ചു അവളുടെ കയ്യിൽ കൊടുത്തു

‘എടുത്തോണ്ട് പോ കൊക്കോപ്പുഴു…’

വേദു സഹോദരിയെ കളിയാക്കി പറഞ്ഞു

 

‘കൊക്കോപ്പുഴുവോ…?

പെട്ടന്ന് അത് കേട്ട് ഞാൻ അറിയാതെ ചിരിച്ചു.

മീതു പെട്ടന്ന് തിരിഞ്ഞു എന്നെ ഒന്ന് ദഹിപ്പിക്കുന്ന പോലെ നോക്കി. അവളുടെ ഇരട്ടപ്പേര് ആണ് കൊക്കോപ്പുഴു. ചെറുപ്പത്തിൽ വിരശല്യം ഉള്ളപ്പോൾ തൊട്ട് അവൾക്ക് വീണ പേരാണ്. അത് അവളെ ദേഷ്യം പിടിപ്പിക്കാൻ ഇവിടെ പലരും വിളിക്കുന്നുണ്ട് ഇപ്പോളും. ഞാൻ അറിയാതെ അത് എടുത്തു ചോദിച്ചത് അവൾക്ക് ഇഷ്ടം ആയിട്ടില്ല

 

‘കളിയാക്കിയാൽ ഞാൻ എന്റെ അച്ഛനോട് പറഞ്ഞു കൊടുക്കും.. കേട്ടല്ലോ…?

എന്നെ ദഹിപ്പിച്ചു നോക്കി രൂക്ഷമായി ഇങ്ങനെ പറഞ്ഞിട്ട് മീതു അകത്തേക്ക് കയറി പോയി.

 

ഞാൻ ആകെ വല്ലാതായി.. അവളെ കളിയാക്കാൻ വേണ്ടി ഞാൻ ഒന്നും പറഞ്ഞില്ല. വേദു പറഞ്ഞപ്പോ അതെന്താ എന്നറിയാൻ വേണ്ടി ഒന്ന് ചോദിച്ചു എന്ന് മാത്രം. അതിന് അവൾ അച്ഛനോട് പറയും എന്നൊക്കെ പറഞ്ഞിട്ട് പോകേണ്ട കാര്യം ഉണ്ടോ..? എന്റെ നിൽപ്പ് കണ്ടിട്ട് ആകണം വേദു എന്റെ അടുത്തേക്ക് വന്നു

 

‘അവൾ ചുമ്മാ പറയുന്നതാ. അച്ഛനോട് പറഞ്ഞാലും അച്ഛൻ നന്ദുവിനെ ഒന്നും പറയില്ല. അവളെ ഇവിടെ എല്ലാവരും ആ പേരിട്ട് വിളിക്കുന്നതാ..’

വേദു എന്നോട് പറഞ്ഞു.

അത് ശരി ആകണം. ഇവരുടെ അച്ഛൻ രാമകൃഷ്ണൻ അങ്ങനെ ആരോടും ദേഷ്യപ്പെടുന്ന സ്വഭാവക്കാരൻ ഒന്നുമല്ല. അതെനിക്കും അറിയാം. പക്ഷെ അവൾ അങ്ങനെ പറഞ്ഞതിൽ ഉള്ള വിഷമം ആണ് എനിക്ക്. അതിലും വലിയ വിഷമം ആയി സ്നേഹ ചേച്ചിയോട് ചെയ്ത പോക്രിത്തരം ഉള്ളിൽ കിടക്കുന്നു. ആകെ മൊത്തം ഒരു കൊലപാതകം ചെയ്ത പോലെ ആയി എന്റെ മുഖം

 

‘നീ എന്തിനാ പേടിക്കുന്നെ..? ഒന്നുമില്ല എന്ന് ഞാൻ പറഞ്ഞില്ലേ..?

Updated: February 22, 2025 — 10:20 pm

1 Comment

Add a Comment
  1. Bro next part plz 🔜

Leave a Reply

Your email address will not be published. Required fields are marked *