ഏലപ്പാറയിലെ നവദമ്പതികൾ – 1അടിപൊളി 

റീന വളർത്തിയതിനാലാവം…..18 വയസ്സ് കഴിഞ്ഞ ജോയ്ക്ക് നന്മയുള്ള മനസ്സായിരുന്നു…. ഒരു മനുഷ്യനായി വളർന്നു…..അലിവുള്ളവൻ….

സ്കൂളിലും ഇതൊക്കെ തന്നെ ആയിരുന്നു റീനയുടെ അവസ്ഥ….. ആരും കൂട്ടില്ല… ഉണ്ടായിരുന്ന പെൺകൂട്ടുകാരികൾ ഒക്കെ ഇവളുടെ അപ്പനെയും എളേപ്പന്മാരുടെയും കഥകൾ കേട്ടറിഞ്ഞു സ്വയം ഒഴിഞ്ഞു മാറി….

ഡിഗ്രിക്ക് ചേർന്നതായിരുന്നു അവളുടെ ജീവിതത്തിലെ വഴിതിരിവ്. അപ്പോഴേക്കും അവൾ സൗന്ദര്യത്തിന്റെ നിറകുടമായി മാറി…. അവളെ അഴകിന്റെ ദേവതയായി വരെ സങ്കല്പിച്ചു ആ നാട്ടിലെയും പിന്നെ കോളേജിലെയും ചുള്ളന്മാർ മനസ്സിൽ തലോലിച്ച് നടന്നെങ്കിലും മാളിയേക്കലിലെ കുട്ടിയാണെന്ന് അറിയുമ്പോഴേക്കും എല്ലാരും ആ മോഹം ഉപേക്ഷിക്കുകയായിരുന്നു….

അവളുടെ മനസ്സും തേങ്ങുന്നുണ്ടായിരുന്നു ഏതെങ്കിലും ഒരാൾ അവളെ ഒന്ന് പ്രൊപ്പോസ് ചെയ്യുവാനോ അല്ലെങ്കിൽ ഒരു കത്തെങ്കിലും ലഭിക്കുവാനായി…ഒറ്റയ്ക്ക് എല്ലാം സഹിച്ചു മതിയായി…. ഒരു കൂട്ടു അവളും പ്രതീക്ഷിച്ചു….

ഒരിക്കൽ പ്ലസ് ടു പഠിക്കുമ്പോൾ അനീഷ് എന്നു പറയുന്ന സയൻസ് ക്ലാസ്സിലെ പയ്യൻ ക്ലാസ്സ്‌ കഴിഞ്ഞു എന്നോട് വഴിവക്കിൽ വെച്ചു നടന്നു സംസാരിച്ചതിന് ജോൺ എളേപ്പൻ അവന്റെ വീട്ടിൽ ചെന്നു പ്രശ്‌നമുണ്ടാക്കിയത് അവൾക്കോർമ്മ വന്നു…

അതോടെ ആ നാട്ടിൽ ആരും തന്നെ ഇവളെ സമീപിക്കാൻ പോലും പോയില്ല…. ജീവനല്ലേ വലുത്…. പക്ഷെ ഇത്രയ്ക്കും സുന്ദരിയായ ഒരാളെ ആർക്കും കിട്ടില്ലല്ലോ എന്നാ ചിന്തയായിരുന്നു പൂവാലന്മാർക്ക്…

പതിയെ പതിയെ പ്രണയം എന്ന വികാരമൊക്കെ അവളുടെ മനസ്സിൽ നിന്നു മാഞ്ഞു തുടങ്ങി…. പ്രണയ സിനിമകളും പാട്ടുകളുമൊക്കെ അവൾ കാണുന്നതും കേൾക്കുന്നതും ഒഴിവാക്കി…

തന്നെ അപ്പൻ കെട്ടിച്ചയക്കുകയാണെങ്കിൽ പോലും അവരുടെ അതെ മനസ്സുള്ള വല്ല ബിസിനസ്‌ പ്രഭുക്കന്മാരുടെ മക്കളെ കൊണ്ടാകും….. അതിലും ഭേദം ഈ ജീവിതമങ് അവസാനിപ്പിക്കുന്നതാ..

ആത്‍മഹത്യ പലപ്പോഴും അവൾക്ക് തോന്നിയിട്ടുള്ളതാണ്… പക്ഷെ മമ്മ… ജോയ്…. ഇവരുടെ കാര്യം ആലോചിക്കുമ്പോൾ അവൾ പിന്മാറും… പിന്നെ അതിനുള്ള ധൈര്യവും ഇല്ല….

അങ്ങനെ ഇരിക്കുമ്പോൾ ആണ് അവളുടെ ജീവിതത്തിലേക്കോരുവൻ കടന്നു വരുന്നത്…. അവൾ സെക്കന്റ്‌ ഇയർ പഠിക്കുമ്പോൾ ആയിരുന്നു….. സമപ്രായക്കാരനായ ശ്രീജിത്ത്‌ എന്നു പറയുന്ന റീനയുടെ ശ്രീയേട്ടൻ വരുന്നത് …..

ശ്രീജിത്ത്‌…..പേരാമ്പ്രക്കാരനായിരുന്നു ശ്രീജിത്ത്‌ മാധവൻ…..അവന്റെ അമ്മയുടെ തറവാടായിരുന്നു അവിടെ…..ശ്രീജിത്ത്‌ ഈ നാട്ടിലേക്ക് താമസം മാറ്റി വന്നതേയുള്ളൂ…..ഈ നാടെന്നു പറയുമ്പോ ധർമ്മടം….ഏകദേശം മൂന്നുമാസമായി വരുന്നു….. അമ്മയുടെ തറവാടിനടുത്തു ആയിരുന്നു ഇത്രയും കാലം…. അവിടെയുണ്ടായിരുന്ന വീടും പറമ്പും വിറ്റിട്ടാണ് ഇങ്ങോട്ടു പോന്നത്… അച്ഛന്റെ മരണ ശേഷം അമ്മ അമ്മയുടെ വീട്ടിലേക്ക് മാറി…. അമ്മാവന്റെ തൊട്ടടുത്തു ചെറിയ ഒരു പറമ്പും അതിലൊരു കൊച്ചു വീടുമായിരുന്നു അവന്റെയും അവന്റെ അമ്മ ശാന്തിയുടെയും ഏക സമ്പാദ്യം….

ഭർത്താവിന്റെ മരണ ശേഷം ആങ്ങളയായിരിയുന്നു ആശ്രയം….ശാന്തിയുടെ അച്ഛൻ നേരത്തേ മരിച്ചതാ…

അമ്മാവന്റെ മരണ ശേഷം ശാന്തിക്ക് അവിടെ പിടിച്ചു നിൽക്കാനായില്ല…. നാത്തൂന്റെയും മക്കളുടെയും സ്വഭാവം അത്രയ്ക്ക് നല്ലതായിരുന്നു…

ശ്രീജിത്തിന്റെ അച്ഛന്റെ തറവാട്ടിലേക്ക് അവർ താമസം മാറ്റി…. പേരാമ്പ്രയിലെ പോലെ തന്നെ… ചെറിയ പറമ്പും പിന്നെ കൊച്ചു വീടും… ശ്രീജിത്തിന്റെ അച്ഛമ്മയുടെ മരണത്തിനാണ് അവസാനം ഇങ്ങോട്ട് വന്നത് എന്നരോർമ അവനുണ്ട്…..എന്തായിരുന്നു അച്ഛന്റെ തറവാടിനോട് അമ്മയ്ക്ക് ഇത്ര അകൽച്ച എന്നു മാത്രം അവനു മനസിലായിട്ടില്ല… കാരണം ഇവിടെ ഇങ്ങനെ ഒരു വീടുണ്ടായിട്ട് എന്തിനു അമ്മ അവിടെ ചെന്നു നരകിച്ചു ആവോ……അവൻ ചോദിച്ചിട്ടുമില്ല…

പക്ഷെ പിന്നീട് ഇവിടെ തന്നെയാക്കി അവരുടെ താമസം….. എല്ലാത്തിനും അവർക്ക് സഹായമായി ഉണ്ടായിരുന്നത് അച്ഛന്റെ ചങ്ങാതിയായ ബാലനും അവന്റെ ഭാര്യ ദേവിയുമായിരുന്നു….

ശ്രീജിത്ത്‌ സെക്കന്റ്‌ ഇയറിൽ ആണ് ജോയിൻ ചെയ്യുന്നത്… നന്നായി ഫുട്ബോൾ കളിക്കുന്ന അത്യാവശ്യം പാട്ടു പാടുന്ന നല്ല ചുള്ളൻ ചെക്കൻ…. നല്ല ഉയരവും ശരീരവും… ജിമ്മിൽ പോകാതെ തന്നെ ഉറച്ച മസിലുകൾ ഉണ്ടായിരുന്നു…. പക്ഷെ അവനിലേക്ക് ഏവരെയും ആകർഷിച്ചത് അവന്റെ ധൈര്യവും പ്രായത്തിനേക്കാൾ കവിഞ്ഞ പക്ക്വതയുമായിരിയുന്നു….എല്ലാവരോടും നല്ല അടുപ്പം അവൻ സ്ഥാപിച്ചിരുന്നു….

എല്ലാ ആണുങ്ങളെ പോലെ അവനും ഒരുനാൾ റീനയെ കണ്ടു മുട്ടി… പക്ഷെ എല്ലാരും അവളുടെ ശരീര സൗന്ദര്യവും അങ്ങനെ ലാവണ്യവും ശ്രദ്ധിച്ചപ്പോൾ ശ്രീജിത്ത്‌ ശ്രദ്ധിച്ചത് അവളുടെ കണ്ണിലെ കണ്ണീരിലേക്കായിരുന്നു…. ആരും കാണാതെ പോയ അവളുടെ മനസ്സിലെ ദുഖമായിരുന്നു ശ്രീജിത്ത്‌ ആദ്യം കണ്ടെത്തിയത് …. അത് എങ്ങനെ കണ്ടെത്തി എന്നു പറഞ്ഞാൽ അവനു എളുപ്പമായിരുന്നു… അവന്റെ അമ്മ ശാന്തി….. അവനു ഈ ഭൂമിയിൽ ഏറ്റവും സ്‌നേഹമുള്ള അവന്റെ അമ്മ…. അവനു വേണ്ടി മാത്രം ജീവിച്ച പാവം വീട്ടമ്മ…..

അവന്റെ അമ്മയെ കണ്ടാൽ ആർക്കും സന്തോഷവതിയാണെന്നു തോന്നും…. പക്ഷെ അവനു മാത്രം അറിയാമായിരുന്നു അമ്മയുടെ സങ്കടം….

ചെറുപ്പത്തിലേ ഭർത്താവ് മരിച്ച… ഭർത്താവെന്ന് പറഞ്ഞാൽ മുറച്ചെറുക്കൻ…. സ്വന്തം അമ്മായിയുടെ മകൻ…. ചെറു ബാല്യത്തിൽ എനിക്ക് നീയും… നിനക്ക് ഞാനും എന്നു പറഞ്ഞു കളിച്ചു വളർന്നവർ…അതിനു ശേഷം സ്വന്തം അച്ഛൻ…ശാന്തിയുടെ അമ്മ ചെറുപ്പത്തിലേ പനി വന്നു മരിച്ചതാണ്

അച്ഛന്റെ മരണ ശേഷം അമ്മ തന്നിലേക്ക് ഒതുങ്ങി.. മാമിയുടെ കുത്തുവാക്കുകൾ കേട്ടു കഴിഞ്ഞ ബാല്യമായിരുന്നു ശ്രീജിത്തിന്റേത്…. പിന്നെ അവന്റെ അമ്മ ഒറ്റയ്ക്ക് പൊരുതി അവനെ വളർത്തി വലുതാക്കി ആണാക്കി വളർത്തിയത്തോടെയാണ് അമ്മയുടെ മുഖത്തു അല്പമെങ്കിലും ആശ്വാസം അവനു കാണാനായത്… ആ അമ്മ അവന്റെ കൂടെയുള്ളപ്പോൾ ഏതൊരു പെണ്ണിന്റെയും മനസ്സ് വായിക്കാൻ അവനെളുപ്പമായി…. അങ്ങനെയാണ് ശ്രീജിത്ത്‌ റീനയിലേക്ക് അടുക്കുന്നത്…

റീനയും ശ്രീജിത്തിലേക്ക് അടുത്ത് കൊണ്ടിരുന്നു… അവളുടെ ക്ലാസ്സ്‌ അല്ലെങ്കിൽ പോലും അവളോട് മിണ്ടുവാനും അടുക്കുവാനും ധൈര്യം കാണിച്ച ശ്രീജിത്തിനോട് അവൾക്ക് ബഹുമാനം തോന്നി… ഒപ്പം ചെറിയ ഇഷ്ടവും..

പക്ഷെ ഇതൊക്കെ തന്നെ അറിയാത്തതുകൊണ്ടാവുമെന്ന് റീന മനസ്സിലാക്കി…. പക്ഷെ എന്നിരുന്നാലും അവരുടെ ബന്ധം വളർന്നു…. ചെറിയ ഇഷ്ടത്തിൽ നിന്നു പ്രണയത്തിലേക്ക് വഴിമാറാൻ അധിക നാളുകൾ വേണ്ടി വന്നില്ല… പക്ഷെ എല്ലാം വളരെ രഹസ്യമായിരുന്നു എന്നു മാത്രം…