ഏലപ്പാറയിലെ നവദമ്പതികൾ – 1അടിപൊളി 

റീന : ചേച്ചി….. പാച്ചു….

ദേവി : ജോയ് മോന്റെ കൂടെയാ… കരച്ചിലായിരുന്നു ഇത്രയും നേരം…..പിന്നെ ജോയ് കുപ്പി പാല് വാങ്ങി കൊടുത്തു….. ഇപ്പോഴാ കരച്ചിൽ നിർത്തിയത്….

ബാലൻ മരുന്നും ഭക്ഷണവുമായി ഉള്ളിലേക്ക് വന്നു….

റീന : പാച്ചു….

റീന എണീറ്റിരുന്നു… ദേവി അതിനു സഹായിച്ചു….

ജോയ് മോനും ഉള്ളിലേക്ക് വന്നു….ജോയ് വന്നു റീനയുടെ മടിയിലേക്ക് പാച്ചുവിനെ കൊടുത്തു…

പാച്ചുവിനെ കണ്ടതും റീന കരഞ്ഞു തുടങ്ങി…

റീന : പോയെടാ…. നമ്മുടെ അച്ഛനും അച്ഛമ്മയും……..

ദേവി : മോളെ എന്തായിത്…. ഇങ്ങനെ കരഞ്ഞാൽ നിനക്ക് വല്ലതും വരും…. പാച്ചുവിനാ അതിന്റെ ദോഷം…..

ബാലൻ : എന്നാ ജോയ് മോനെ… നീ പൊക്കോ…

ഇവിടെ ഇപ്പൊ ഞാനും ഇവളും ഉണ്ടല്ലോ…

ജോയ് : ഇല്ല ബാലേട്ടാ… ചേച്ചിയെ തനിച്ചാക്കി ഞാൻ പോണില്ല…

ബാലൻ : ടാ… നിന്റെ അപ്പനും മറ്റും…

ജോയ് : ഏറി വന്നാൽ കൊല്ലും… കൊല്ലട്ടെ…

ബാലൻ പിന്നൊന്നും പറയാൻ മെനകെട്ടില്ല….

ദേവി : ഏട്ടാ മോളോ..

ബാലൻ : അവൾ വീട് വൃത്തി ആക്കിയിട്ടുണ്ട്…. പിന്നെ ദിനേഷ് ഇപ്പൊ ഇവിടുന്നു പോയെ ഉള്ളൂ….പന്തല് ഇന്ന് കെട്ടി.. റഷീദ് ഉണ്ടവിടെ… അവൻ നോക്കിക്കോളും

ദേവി : പിന്നെ…. വിളിച്ചു പറഞ്ഞോ…

കരഞ്ഞ് കൊണ്ടിരുന്ന റീന ബാലനെ നോക്കി…

ബാലൻ : പറഞ്ഞു….

ദേവി : എന്നിട്ട്…

ബാലൻ : പുറപ്പെട്ടിട്ടുണ്ട്….

ദേവി നെടുവീർപ്പിട്ടു….

റീനയ്ക് ആരെ പറ്റിയാണ് ഇവർ സംസാരിക്കുന്നത് എന്നു മനസ്സിലായില്ല….

ദേവി : മോളെ നീ കുഞ്ഞിന് പാൽ കൊടുക്ക്…. അവൻ കുറെ നേരമായി പാൽ കുടിച്ചിട്ട്…

ബാലനും ജോയും മുറിയിൽ നിന്നു പുറത്തേക്ക് പോയി….

റീന ബ്ലൗസിൽ നിന്നു മുലയെടുത്തു പാച്ചുവിന് നൽകി…..

ദേവി തോർത്ത്‌ കൊണ്ട് റീനയുടെ മുകളിലിട്ടു മാറു മറച്ചു…

റീന ബെഡിൽ ചാരി കിടന്നു വിതുമ്പി…

റീന : ഞങ്ങൾക്കിനി ആരുണ്ട്…

ദേവി : വിഷമിക്കാതെ മോളെ… ഞങ്ങളൊക്കെയില്ലേ…

റീന : രാവിലെ എന്നോട് യാത്ര പറഞ്ഞു പോയതെല്ല…. ഇങ്ങനെ ആവുമെന്ന് ഞാൻ വിചാരിച്ചില്ല…

ദേവി : സമാധാനിക്ക് മോളെ….

ദേവി റീനയെ നോക്കി

ദേവി : ഇതിനു നിന്റെ വീട്ടുക്കാർ അനുഭവിക്കും… നരകിക്കുമവർ….

റീന : എന്റെ മമ്മ….എനിക്ക് കാണാൻ പറ്റുമോ ദേവിയേച്ചി

ദേവി : വഴിയുണ്ടാക്കാം മോളെ… ജോയ്മോൻ പറഞ്ഞിട്ടുണ്ട്….

പാച്ചു പാൽ കുടിച്ചു ഉറങ്ങി….

റീന : ഇനി ഇവൻ കരഞ്ഞാൽ ആരാ ആശ്വസിപ്പിക്കാ….. ഏട്ടൻ….. ഞാൻ തനിച്ചായി പോയല്ലോ…

ദേവി : മോളെ നീ തനിച്ചല്ല…. നിനക്കുമുണ്ട് ഒരു കൂട്ടു…. നാളെയാവട്ടെ…

റീന ദേവിയെ നോക്കി….. ദേവി റീനയുടെ മരുന്നും ഒരു ഗ്ലാസ്‌ വെള്ളവുമായി റീനയുടെ അടുത്തേക്ക് എത്തി…

ദേവി : നീ ഒറ്റയ്ക്കാവില്ല

__________________________________________________

അന്ന് രാത്രി എങ്ങനെയാണു വെളുപ്പിച്ചതെന്നു റീനയ്ക്കറിയില്ല…. രാവിലെ റീനയെ ഡിസ്ചാർജ് ചെയ്തു….

പക്ഷെ റീന ദുർബലയായി തീർന്നു… ഒറ്റ ദിവസം കൊണ്ട് വാടി തളർന്നു അവൾ…

പോസ്റ്റ്‌ മോർട്ടം കഴിഞ്ഞു രണ്ട് ശരീരങ്ങളും ആംബുലൻസിൽ കയറ്റി….

ബാലൻ : മോളെ നമ്മുക്ക് പോകാം…

റീന ആംബുലൻസിന്റെ അടുത്തേക്ക് നീങ്ങി…

ബാലൻ : കാറിൽ പോകാം മോളെ…

റീന : ഞാൻ ഇതിൽ വന്നോളാം…

ആയിക്കോട്ടെ എന്നു ദേവിയും പറഞ്ഞതോടെ ബാലൻ സമ്മതിച്ചു… പാച്ചുവിനെ ബാലൻ ഏറ്റുവാങ്ങി….

ബാലൻ : ജോയ്മോനെ… നീ കാറിൽ വാ…ഞാൻ ഇവരുടെ കൂടെ വരാം…

ജോയ് ചെന്നു കാറിൽ കയറി..ആംബുലൻസിലേക്ക് റീനയും ദേവിയും ബാലനും കയറി….

ബാലൻ ഫോണെടുത്തു റഷീദിനെ വിളിച്ചു…

ബാലൻ : ഞങ്ങൾ ഇറങ്ങി…..

റഷീദ് : ഇവിടെ എല്ലാം റെഡിയാണ് ബാലേട്ടാ…

ഡോർ അടയ്ക്കും മുമ്പേ ഡോറിൽ ഒരു കൈ വന്നു നിന്നു…. മാളിയേക്കൽ തോമസും അനിയന്മാരും…

നാട്ടുകാർ അവരെ ക്രോധത്തോടെ നോക്കി… പക്ഷെ എതിർക്കാൻ ആരെകൊണ്ടാകും?….

അപ്പയെയും എളേപ്പന്മാരെയും കണ്ടു റീന കരഞ്ഞു…. ദേഷ്യത്തിനേക്കാൾ ദയനീയതയായിരുന്നു അവളുടെയുള്ളിൽ….

തോമസ് : ഇത് രണ്ട് പെട്ടിയുണ്ടല്ലോ…

ജോൺ : അത്

തോമസ് : ഒറ്റ പെട്ടിക്കുള്ളതേ ഉള്ളുവെന്നല്ലേ നീ പറഞ്ഞത്….

ജോൺ അത് കേട്ടു ചിരിച്ചു….

ബാലനും ദേവിയും അവരെ നോക്കി ദഹിപ്പിച്ചു…

തോമസ് : ഇങ്ങനെ പേടിപ്പിക്കല്ലേ പെങ്ങളെ….

ദേവിയെ നോക്കി തോമസ് പറഞ്ഞു…

തോമസ് : ഇത് കൊണ്ടൊന്നുമായില്ല…. നിനക്കുള്ള സമ്മാനം ഇനിയുമുണ്ട്….. ഇവരെയൊന്നു നീ അടക്കം ചെയ്യ്… അടുത്ത സമ്മാന പൊതി അപ്പ മോൾക്ക് തരാം…..

പൊട്ടി ചിരിച്ചു കൊണ്ട് തോമസ് ആ ഡോർ അടച്ചു തിരിച്ചു പോയി…. അവർ പോയത്തോടെ റീന കരഞ്ഞു എങ്ങലടിച്ചു ……

എങ്ങനെ സമാധാനിപ്പിക്കും എന്നറിയാതെ ദേവിയും ബാലനും കുഴഞ്ഞു….

വൻ ജനാവലിയോടെ ആംബുലൻസ് മുന്നോട്ട് അല്പം നീങ്ങിയതും വണ്ടി നിന്നു…..

ബാലൻ നോക്കിയപ്പോൾ ഒരു ജീപ്പ് ആംബുലൻസിന് വട്ടം വെച്ചു നിന്നു…. അതിൽ നിന്നു ഒരാൾ ഇറങ്ങി ആംബുലൻസിന്റെ ബാക്‌ഡോറിലേക്ക് നടന്നു വന്നു…

ബാലൻ ദേവിയെ നോക്കി….

ബാലൻ : വന്നു….

ദേവി ആശ്വാസത്തോടെ പിന്നിലേക്ക് നോക്കി…

റീന ഇനിയെന്താണെന്ന മട്ടിൽ പിന്നിലേക്ക് നോക്കി…

ആ ഡോർ തുറന്നതും അവൾ കണ്ണു തുറന്നു…. മെല്ലെ അവളുടെ കാഴ്ചയിലേക്ക് ആ രൂപം പതിഞ്ഞു….

ഒന്ന് സമയെടുത്തു അവൾക് ആ രൂപത്തെ ഉൾകൊള്ളാൻ…. റീന വീണ്ടും കണ്ണുകൾ മിഴിച്ചു… അവൾക്ക് ആ വ്യക്തിയെ കണ്ടു വിശ്വാസം വന്നില്ല…

കരഞ്ഞു കരഞ്ഞു കണ്ണു കലങ്ങിയതിനാലാണോ അതോ മരുന്നിന്റെ ഡോസ് കാരണമാണോ എന്നറിയില്ല….

റീന : അത്….. അയ്യാൾ….

റീന ശ്രീയുടെ ശരീരത്തിലേക്കും അയ്യാളെയും മാറി മാറി നോക്കി കൊണ്ടിരുന്നു…

ഡോർ തുറന്നു നിന്ന മനുഷ്യൻ റീനയെ തന്നെ നോക്കി നിന്നു…

പക്ഷെ അയാളെ കണ്ട് റീനയ്ക്ക് തല കറങ്ങുന്ന പോലെ തോന്നി…

റീന : ചേച്ചി… അയ്യാൾ..????????

ആ വ്യക്തിയിലേക്ക് റീന കൈ ചൂണ്ടിയതും അവൾ ദേവിയുടെ തോളിലേക്ക് കുഴഞ്ഞു വീണു……..

 

 

 

 

 

 

 

തുടരും………

 

 

 

 

സ്നേഹസീമയ്ക്ക് നൽകിയ അതെ സ്നേഹം ഈ കഥയ്ക്കും ഞാൻ പ്രതീക്ഷിക്കുന്നു……

നിങ്ങൾക്ക് ചേതമില്ലാത്ത ഒരു ലൈക്‌, ഒരു കമന്റ്‌….. അത്രയേ അവകാശപ്പെടുന്നുള്ളൂ….

അതും കഥ ഇഷ്ടമായാൽ മാത്രം മതി….

ഒരിക്കൽ കൂടി… happy new year……..

ആശാൻ……..