ഏലപ്പാറയിലെ നവദമ്പതികൾ – 1അടിപൊളി 

അതിനിടയിലേക്കാണ് സർക്കിൾ ഇൻസ്‌പെക്ടർ മനോജ്‌ വിളിച്ചത്….

ജോൺ : അച്ചായാ….. മനോജ്‌… Ci…….

ജോൺ തോമസിനു ഫോൺ നീട്ടി

തോമസ് : ഹലോ…

CI : എന്റെ അച്ചായാ… ഒരു വർഷം കഴിഞപ്പോഴേക്കും തീർത്തു അല്ല…

തോമസ് : ആര്… ആരെ തീർത്തു…

CI : അച്ചായാ…. വെറുതെ ആക്കല്ലേ…

തോമസ് : ടാ…. അടങ്ങടാ……. ഏതോ ഒരുത്തനു വണ്ടിയൊടിക്കാൻ അറിയാതെ ലോറിക്ക് ചെന്നു കേറ്റിയതിനു നീ എന്തിനാടാ കലിക്കുന്നെ….

CI : അച്ചായാ… അതൂഹിച്ചാൽ പോരെ…. SP ഇപ്പൊ വിളിക്കും… ഞാൻ എന്താ പറയണ്ടേ…

തോമസ് : എന്ത് പറയാൻ…. ആക്‌സിഡന്റ് ഈ ലോകത്താദ്യമല്ലലോ…..

CI : SP റിപ്പോർട്ട്‌ ചോദിക്കും…

തോമസ് : ടാ…. നിന്റെ SP ഏമാന്റെ അക്കൗണ്ട് ഞങ്ങടെ കയ്യിൽ ഉണ്ടെടാ ഉവ്വേ….അത് കൊണ്ട് നീ ബേജാറാവണ്ട….. രണ്ട് പേര് അല്പം കഴിഞ്ഞാൽ അവിടെ വന്നു കീഴടങ്ങും… CI സാർ നല്ലൊരു റിപ്പോർട്ട്‌ കൊടുത്തേക്ക്….

CI : മം… പക്ഷെ.

തോമസ് : അവന്റെ ഒരു പക്ഷെ….. ആരുടെ അണ്ണാക്കിലേക്ക് എത്രയാ തള്ളണ്ടെ എന്ന ലിസ്റ്റ് കൊടുത്തു വിട്…

CI : അത് മതി….. ബാക്കി ഞാനേറ്റു…എന്നാ ശരി അച്ചായാ…

കാൾ കട്ട്‌ ആക്കി

പീറ്റർ : എന്നാ അച്ചായാ…

തോമസ് : ആ നാറിയാ…..മനോജ്‌….ക്യാഷ് തന്നെ… അതിനു അവന്റെതായ ഒരു വളഞ്ഞു ചുറ്റൽ….

ജോൺ : എത്രയാ

തോമസ് : എത്ര ആയാലും…. ഇതിനു ഞാൻ കണക്ക് വെക്കില്ല…

റോണി അപ്പനെ നോക്കിനിന്നു…

തോമസ് : ആ ജോണേ…. അവൻമാര് എവിടെ

ജോൺ : സേഫ് ആണ്..

തോമസ് : നമ്മുടെ മംഗലാപുരത്തെ ഫാം ഹൗസിലേക്ക് വിട്ടേക്കണം ഇന്ന് തന്നെ…. ഒരാഴ്ച അവിടെ നിക്കട്ടെ… ബാക്കി പിന്നെ

ജോൺ : ശരി അച്ചായാ…

തോമസ് : പിന്നെ സ്റ്റേഷനിൽ ആരാ കീഴടങ്ങുന്നത്

റോണി : അത് ഏർപ്പാടാക്കി അപ്പ…പക്ഷെ 8 ലക്ഷമാ ചോദിക്കുന്നെ… കൂടാതെ ജാമ്യവും…

തോമസ് : കൊടുത്തേക്ക്…. നല്ലൊരു വക്കീലിനെയും ഏർപ്പാടാക്കണം…. നേരിട്ട് വേണ്ട…

റോണി : ഓക്കേ അപ്പ….

തോമസ് : പിന്നെ….. എല്ലാവരോടും കൂടിയാ പറയുന്നേ…ഇതില് പാർട്ടി ഇല്ല…. നമ്മള് ഒറ്റയ്ക്ക്…. പാർട്ടിക്ക് ക്ഷീണം വരാൻ പാടില്ല…

എല്ലാവരും തലയാട്ടി…..

_______________________________________________

തന്റെ സ്റ്റേഷനറി കടയിൽ ഇരുന്നു പത്രം വായിക്കുകയായിയുന്നു ബാലൻ…. ബൈക്കിൽ പാഞ്ഞു വന്നെത്തിയ റഷീദിന്റെ മുഖഭവം കണ്ടു ബാലൻ എണീറ്റു…

റഷീദ് : ബാലേട്ടാ…

ബാലനെന്തോ പന്തികേട് തോന്നി…

ബാലൻ : എന്താടാ….

റഷീദ് : മൂന്നാംകല്ല് വളവിൽ അപകടം….

ബാലന്റെ നെറ്റി വിയർത്തു…

റഷീദ് : നമ്മുടെ ശ്രീജിത്തും അമ്മയുമാണെന്നാ കേട്ടത്…

ബാലൻ : ദൈവമേ……. നീ എന്താടാ ഈ പറയുന്നേ… സത്യമാണോ…

റഷീദ് : വിപിനാണ് വിളിച്ചു പറഞ്ഞത്… ബൈക്ക് അവന്റേതാ….

ബാലൻ : ചതിച്ചല്ലോ ഈശ്വരാ… അവർക്ക്??

റഷീദ് കരഞ്ഞു കൊണ്ട് തലയാട്ടി…. അതിൽ നിന്നു ബാലന് ഉത്തരം മനസ്സിലായി…

ബാലൻ തളർച്ചയോടെ കസേരയിലേക്ക് വീണു…കുറെ മുഖങ്ങളും നിമിഷങ്ങളും ബാലന്റെ മനസ്സിൽ കൂടെ ഓടി പോയി….

റഷീദ് : നമ്മുക്ക് പോകണ്ടേ…

ബാലൻ : എനിക്ക് പറ്റില്ലെടാ…. ഞാൻ എങ്ങനെ ആ പെണ്ണിനോട്…. ഈശ്വര…..

ബാലന്റെ നെഞ്ച് പൊട്ടി തകർന്നു…..അപ്പോഴേക്കും ആ വാർത്ത നാട്ടിൽ പരക്കാൻ തുടങ്ങി….

ബാലന്റെ ഫോണിലേക്ക് കാൾ വന്നു… ബാലൻ എടുത്തു നോക്കിയപ്പോൾ ജോയ്….

ബാലൻ : ജോയ്മോനെ

അപ്പുറത് ജോയ് കരയുകയായിരുന്നു…. ശബ്ദം ഒന്നും വ്യക്തമായിരുന്നില്ല….

ബാലൻ : മോനെ…..

ജോയ് : ചേച്ചിയോട് എങ്ങനെ പറയും ബാലേട്ടാ….

ബാലൻ : നീ എങ്ങനെ അറിഞ്ഞേ…

ജോയ് : അപ്പനും വല്യപ്പനും കൂടാ ചെയ്തത്…..

ബാലൻ അത് കേട്ടു ഞെട്ടി….

ബാലൻ : ജോയ്മോനെ…

ജോയ് : എൽസി മമ്മയാണ് പറഞ്ഞത്….

ജോയ് കരഞ്ഞു കൊണ്ടിരുന്നു…

ബാലൻ : മോനെ…. നീ വാടാ….. എനിക്ക് ഒറ്റയ്ക്ക് പറയാൻ പറ്റില്ലെടാ….

ജോയ് : ഞാൻ വന്നോണ്ടിരിക്കുവാ….

ബാലനും റഷീദും കൂടെ ശ്രീജിത്തിന്റെ വീട്ടിലേക്ക് വിട്ടു….

_______________________________________________

ശ്രീയുടെ ജേഴ്സിയും സോക്‌സും അലക്കി അഴയിലിട്ടു റീന…. ഒപ്പം പാച്ചുവിന്റെ ഉണങ്ങിയ ഡ്രസ്സുകളെടുത്തു റൂമിലേക്ക് പോയി…

ചെല്ലുമ്പോ പാച്ചു തൊട്ടിലിൽ ഉണർന്നു കളിക്കുവായിരുന്നു…..

റീന : പാച്ചു കുട്ടാ… അമ്മ അച്ഛന്റെ ഡ്രസ്സ്‌ അലക്കുവായിരുന്നെടാ…

പാച്ചുവിന്റെ തുണികൾ അലമാരയിൽ വെച്ചപ്പോൾ കാളിങ് ബെൽ അടിക്കുന്നത് കേട്ടു…

റീന : അമ്മയിപ്പോ വന്നിട്ട് പാപം തരാട്ടോ….

റീന ചെന്നു വാതിൽ തുറന്നപ്പോൾ റഷീദും പിന്നെ അവൾക്ക് അറിയാവുന്ന രണ്ട് പേരും ഉണ്ടായിരുന്നു…

എല്ലാവരും തല കുമ്പിട്ടു നിന്നു…

റീന : എന്താ റഷീദേട്ടാ….

റഷീദിന്റെ മറവിൽ മാറി നിന്ന ജോയ് മോനെ കണ്ടു റീന പകച്ചു…

റീന : ജോയ്… നീയും ഉണ്ടായിരുന്നോ…

ജോയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും മുഖവും കണ്ടു റീനയ്ക്ക് എന്തോ പന്തികേട് തോന്നി….

പെട്ടെന്നാണ് അപ്പുറത്തെ വീട്ടിൽ നിന്നു ദേവിയുടെ അലറി കരയുന്ന ശബ്ദം റീന കേട്ടത്…. ഇത്രയും ഉറക്കെ ദേവി ചേച്ചി കരയണമെങ്കിൽ എന്തോ പന്തികേടുണ്ട്…

റീന : ജോയ്… പറ….. എന്താടാ…

റീന ഉരുകി തുടങ്ങിയിരുന്നു…. ശരീരം വിയർത്തു ചൂട് തുടങ്ങി…

ജോയ് കരഞ്ഞു കൊണ്ട് അകത്തേക്ക് കയറി സോഫയിലിരുന്നു കരഞ്ഞു…..

ഒപ്പം അപ്പുറത്ത് നിന്നു ദേവിയുടെ കരച്ചിലും നിലവിളിയും കേട്ടു റീന അങ്ങോട്ട് ജനാലയിലേക്ക് നോക്കി…..

റീന : ചേച്ചി…. ചേച്ചി

റീനയും കരഞ്ഞു തുടങ്ങിയിരുന്നു…അവൾ തിരിഞ്ഞതും ബാലൻ അടുക്കള വഴി ഉള്ളിലേക്ക് കയറി….

ബാലനെ കണ്ടതും റീന അടുത്തേക്ക്…

റീന : ബാലേട്ടാ…. എ…. എ…… എൻ…… എന്താ…… എന്താ പറ്റിയത്..

ബാലനും ഉത്തരം പറയാൻ ആയില്ല… പക്ഷെ കരഞ്ഞു കൊണ്ടിരുന്നു….

റീന ജോയുടെ നേരെ നോക്കി… അവനും കരച്ചിലായിരുന്നു…

ജോയുടെ അടുത്തേക്ക് നീങ്ങിയപ്പോൾ മേശയിലിരുന്ന അവളുടെ ഫോൺ റിങ് ചെയ്തു….

എടുത്തു നോക്കിയപ്പോൾ മമ്മ….

റീന : മമ്മ

വിറയലോടെ അവൾ ആ കാൾ എടുത്തു…. അപ്പുറത് മമ്മ കരയുകയായിരുന്നു…..

എൽസി : മോളെ… എങ്ങനെ ഞാൻ പറയും…..

റീനയുടെ കണ്ണിൽ നിന്നു ധാരയായി കണ്ണീരോഴുകി..

റീന : മമ്മ…..

എൽസി : കൊന്നു കളഞ്ഞെടി നിന്റെ അപ്പൻ……. ശ്രീജിത്തിനെയും അമ്മയെയും കൊന്നു കളഞ്ഞെടി മോളെ…….

റീനയുടെ കയ്യിൽ നിന്നു ഫോൺ താഴെ വീണു… അവൾക്ക്ക് കേട്ടത് ഉൾക്കൊള്ളാനായില്ല… പറഞ്ഞത് ഒരു മൂളൽ പോലെ തലയ്ക്കു ചുറ്റും കറങ്ങി കൊണ്ടിരുന്നു….

തളർച്ചയോടെ അവൾ നിലത്തിരുന്നു….

റീന : കർത്താവെ……, എന്നോടെന്തിനാ ഇങ്ങനെ ചെയ്തത്…….. ഞാനാർക്കും ഒരു ദ്രോഹം ചെയ്തില്ലല്ലോ…….ഞാൻ എങ്ങനെ സഹിക്കും….എന്റെ കർത്താവെ…..

അവളുടെ കരച്ചിലിനൊപ്പം പാച്ചുവിന്റെ കരച്ചിലും ഉയർന്നു…. അവളുടെ നിലവിളി കേട്ടു ബാലനും ജോയും തേങ്ങി കരഞ്ഞു… ഒപ്പം റഷീദും കൂട്ടരും…..