ഏലപ്പാറയിലെ നവദമ്പതികൾ – 1അടിപൊളി 

പേരക്കുട്ടികളില്ലാത്ത ദേവിക്കും ബാലനും പാച്ചു എല്ലാമായിരുന്നു….

ദേവി റീനയുടെ കയ്യിൽ നിന്നും കൊച്ചിനെ വാങ്ങി…. പാച്ചു ഉറങ്ങി തുടങ്ങിയിരുന്നു….

ദേവി : ഉറങ്ങിയോടാ….. പാച്ചുകുട്ടാ…. അമ്മമ്മേടെ കുട്ടാ….. വളകൾ ഇടേണ്ടേ നമ്മുക്ക്…

ശ്രീയും ശാന്തിയും ഭക്ഷണം കഴിച്ചു എണീറ്റു…. കൈ കഴുകി വന്നു അമ്മയുടെ സാരിയിൽ തന്നെ കൈ തുടച്ചു….

ശാന്തി : സാരി വേറെ മാറേണ്ടി വരുമോ…

ദേവി : കണ്ടോടാ പാച്ചുകുട്ടാ…. അച്ഛമ്മേടെ സാരീ അച്ഛൻ നനച്ചു

റീന : അയ്യോ കുറ്റം പറയല്ലേ ദേവി ചേച്ചി…. അമ്മയും മോനും സഹിക്കില്ല…

റീന കളിയാക്കി കൊണ്ട് പറഞ്ഞു….

ശ്രീ : നീ നിന്റെ മോന്റെ കാര്യം നോക്ക്… എന്റെ കാര്യം എന്റെ അമ്മ നോക്കിക്കോളും…

റീന അവനെ നോക്കി ഗോഷ്ടി കാട്ടി

ശാന്തി : മോളെ… ഞാൻ ഉച്ച ആവുമ്പോഴേക്കും എത്താം…..

റീന : ആഹ് അമ്മേ…

ശാന്തിയും ശ്രീജിത്തും ഇറങ്ങി ബൈക്കിൽ കയറി….കിക്കർ അടിച്ചു പോകാനൊരുങ്ങിയതും…

ശ്രീ : മോളെ… എന്റെ ആ ജേഴ്സിയും സോക്സും കഴുകാൻ മറക്കല്ലേ…. വൈകീട്ട് കളിക്കാനുള്ളതാ..

റീന : ഓഹ്… അതിനു ഞാൻ വേണമല്ലേ….

ശ്രീ ചിരിച്ചു….

റീന : പിന്നേ ജോയ്മോനെ വിളിക്കാൻ മറക്കരുത്….

ശ്രീ : ആഹ് ഞാൻ വിളിച്ചോളാം…

അതും പറഞ്ഞു ശ്രീ അമ്മയോടൊപ്പം നീങ്ങി….ശ്രീയും ശാന്തിയും പോകുന്നത് വരെ റീന നോക്കികൊണ്ടിരുന്നു…

ദേവി : റീനേ… ഇവനെ കിടത്തിക്കോ…

റീന : കാര്യമൊന്നുമില്ല ചേച്ചി….10 മിനിറ്റ് കഴിഞ്ഞാ തുടങ്ങും….

ദേവി : പിള്ളേരങ്ങനാ….

ദേവിയുടെ മുഖത്തു ചെറിയ സങ്കടം വന്നു…. റീനയ്ക്ക് കാര്യം മനസ്സിലായി….

റീന : റോഷനിയുടെ കാര്യമാണോ ചേച്ചി…

ദേവി : മം….4 കൊല്ലമായി….എത്ര ഡോക്ടറെ കണ്ടു…

റീന : ചേച്ചി…ഓക്കേ ശരിയാവും….ഇപ്പൊ എത്ര അഡ്വാൻസ്ഡ് ആയി കാര്യങ്ങളൊക്കെ…. എനിക്കുറപ്പാ പെട്ടെന്ന് തന്നെ നല്ല വാർത്തയുണ്ടാവും…

ദേവി : മം…. പിന്നെ ആകെയുള്ള ആശ്വാസം അവൾക്ക് അവിടെ പ്രശ്നങ്ങളൊന്നുമില്ല….. ദിനേഷിനും അമ്മയ്ക്കും ഒക്കെ നല്ല സ്നേഹമാ…. ദിനേഷിന്റെ അച്ഛന്റെ കാര്യമാണെങ്കിൽ പറയെ വേണ്ട… മോളെ വലിയ കാര്യമാ….

റീന : അച്ഛനും അമ്മയുടെയും സ്നേഹമുണ്ടെങ്കിൽ പിന്നെ വേറെന്തു വേണം ചേച്ചി….

ദേവി : അല്ല നീയും ഈ കാര്യത്തിൽ ഭാഗ്യം ചെയ്തവളാ

റീന : സത്യം ചേച്ചി…. ശ്രീയേട്ടനും അമ്മയും തന്നെ പൊന്നു പോലെയാ നോക്കുന്നെ…. ആകെ ഞാൻ കൊതിക്കുന്നത് ഒരു അച്ഛന്റെ സ്നേഹമാണ്… പക്ഷെ അതിനു നമ്മുക്ക് യോഗമില്ല…

അത് പറഞ്ഞപ്പോൾ ദേവിയുടെ മുഖം വല്ലാതായി…

ദേവി : എല്ലാം ശരിയാവും…ശാന്തി തന്നെ ഈ അടുത്താണ് ഇങ്ങനെ ചിരിച്ചു കാണുന്നത്…. പണ്ടൊക്കെ എപ്പോഴും ഇങ്ങനെ സങ്കടപ്പെട്ടിരിക്കും…

റീന : അത് ശരിയാ ചേച്ചി…. ഇടയ്ക്ക് ഇപ്പോഴും അങ്ങനെ തന്നെയാ… ഒറ്റക്കിരുന്നു കുറെ ആലോചിക്കും.. ഇടയ്ക്ക് കരയും… എന്തോ വിഷമം അമ്മയ്ക്കുണ്ട്…

ദേവിയും അത് കേട്ടു ആലോചനയിൽ മുഴുകി…

റീന : ചേച്ചി….

ദേവി : മ്മ്മ്

റീന : ശ്രീയേട്ടന്റെ അച്ഛൻ എങ്ങനാ മരിച്ചേ….

ദേവി ഒന്ന് പരുങ്ങി…മറുപടി പറയാൻ പ്രയാസപ്പെട്ടു.

ദേവി : ബാലേട്ടൻ ഒരുങ്ങിയെന്നു തോന്നുന്നു…ഞാൻ പിന്നെ വരാം…

അതും പറഞ്ഞു ദേവി പോയി….ദേവിയുടെ മുഖത്തെ ആ ടെൻഷൻ റീന വായിച്ചറിഞ്ഞു…

അപ്പോഴേക്കും പാച്ചു പണി പറ്റിച്ചിരുന്നു

_____________________________________________

കൃഷ്ണ ജ്വല്ലേഴ്‌സിന് മുമ്പിൽ വന്നു ബൈക്ക് നിർത്തി…

ശാന്തി ബൈക്കിൽ നിന്നിറങ്ങി…. ശ്രീയും അമ്മായിക്ക് കൂടി അകത്തേക്ക് കയറി ബിനുവിനെ തിരക്കി….

ബിനു : ഹായ് ശ്രീ… ഇങ്ങോട്ടു പോരെ

ബിനു അവനെയും ശാന്തിയെയും വിഷ് ചെയ്തു…

പാച്ചുവിന് വേണ്ട അരഞ്ഞാണവും മാലയും വളയുമൊക്കെ വാങ്ങി അവർ അവിടുന്ന് ഇറങ്ങി….

ശാന്തി : നീ പൊക്കോ… ഞാൻ ബസിൽ പോയ്കോളാം…വെറുതെ ലേറ്റ് ആവണ്ട

ശ്രീജിത്ത്‌ : ഞാൻ ഉച്ച വരെ ലീവ് പറഞ്ഞിട്ടുണ്ട് അമ്മാ…. വീട്ടിലാക്കിയിട്ട് പോവാം…. പിന്നെ പാകമാണോ എന്നു നോക്കാലോ…

ശാന്തിയും ശ്രീയും അവിടുന്ന് വീട്ടിലേക്ക് വെച്ചു പിടിച്ചു….. അവർ ബൈക്കിലിരുന്നു സംസാരിച്ചു നീങ്ങി…..

ഒരു ലോറി തങ്ങളെ കുറെ നേരമായി ഫോളോ ചെയ്യുന്നത് ശ്രീ ശ്രദ്ധിച്ചു…. വരുമ്പോഴും ഉണ്ടായിരുന്നു ഇപ്പോഴും അതെ…. ആദ്യം കാര്യമാക്കിയില്ലെങ്കിലും ഇപ്പൊ വല്ലാതെ അടുത്താണ് ലോറി….

റോഡിലേക്ക് നോക്കിയപ്പോൾ തീർത്തും വിജനമായ ഒരു സ്ഥലത്തായിരുന്നു അവർ…

അപകടം മനസ്സിലാക്കി ശ്രീ സ്പീഡ് കൂട്ടിയതും ലോറി വന്നിടിച്ചു തെറിപ്പിച്ചു രണ്ടിനെയും…..

ശാന്തി റോഡിനപ്പുറത്തേക്ക് തെറിച്ചു വീണു.. ശ്രീജിത്തിനു ഹെൽമെറ്റ്‌ ഉണ്ടായിരുന്നെങ്കിലും സ്ലാബിൽ ചെന്നിടിച്ചു ബൈക്ക് മുകളിലേക്ക് കയറി തലക്ഷണം മരിച്ചു….. ശാന്തി ചോരയിൽ പിടഞ്ഞു കൊണ്ടിരുന്നു…

പാച്ചുവിന് വാങ്ങിയ ആഭരണ പൊതിയുടെ കവറിലേക്ക് രക്തം ഒഴുകി…..

___________________________________________

മാളിയേക്കൽ തറവാട്ടിൽ തോമസും പീറ്ററും അടുത്ത കുപ്പി പൊട്ടിച്ചു… ആ സമയം തന്നെ ജോണും റോണിയും വന്നെത്തി…

റോണി : അപ്പ….

തോമസ് : ആ നിങ്ങളെത്തിയോ… എന്തായി

റോണി : സംഭവം ക്ലീൻ ആക്കി തീർത്തിട്ടുണ്ട്… ആരും ഉണ്ടായിരുന്നില്ല..

പീറ്ററിനു ആശ്വാസമായി….

തോമസ് : തീർന്നോ രണ്ടും…

ജോൺ : ആ മൈരൻ സ്പോട്ടിൽ പോയിട്ടുണ്ട്…..തള്ള ഇപ്പൊ പോയി കാണും….. രക്ഷപെടില്ല ഉറപ്പാ….

തോമസ് : മതി….ഇനി അവളുടെ ഊഴമാ…

റോണി : പപ്പ… കാര്യങ്ങൾ ഒന്ന് തണുത്തിട്ട് പോരെ..

തോമസ് : പ്ഫാ… പറ്റില്ല…. വൈകാതെ തന്നെ വേണം…അവൾ….. എന്റെ മാനം കളഞ്ഞവളാ…. ഈ നാട്ടുകാരുടെ മുന്നിൽ ഞാൻ തല കുനിച്ചു നിന്നത് ഓർമയില്ലേ നിങ്ങൾക്ക്….

തോമസ് അടുത്ത ഗ്ലാസ്സും കാലിയാക്കി…. അത്യാവശ്യം പൂസായി തോമസ്… പീറ്ററും അതെ…

ജോൺ : ടാ…. പീറ്ററേ… ഒന്നൊഴിയെടാ…

പീറ്റർ രണ്ട് പെഗ്ഫും കൂടി ഉണ്ടാക്കി…

തോമസ് : റവന്യൂ മന്ത്രിയുടെ കൊച്ചുമകനുമായി ബന്ധം ഉറപ്പിച്ചു എന്തെല്ലാം സ്വപ്നങ്ങൾ കണ്ടതാടാ നമ്മൾ… കോടികളുടെ നഷ്ടമാണ് ആ ബന്ധം മുറിഞ്ഞതോടെ നമ്മുക്ക് പോയത്.. നാണക്കേട് വേറെയും…

പീറ്റർ : അത് മാത്രമോ…. ഈ നാട്ടിൽ ആരും നമ്മുക്ക് നേരെ നോക്കാൻ പോലും ധൈര്യപെട്ടിട്ടില്ല… ആ പീറ ചെറുക്കൻ കാരണം എത്ര പേര് നമ്മളെ കണ്ടു കളിയാക്കി ചിരിച്ചിട്ടുണ്ട്….

തോമസ് : കോടികളുടെ നഷ്ടം ഞാൻ അങ്ങ് പോട്ടെന്നു വെക്കും…. പക്ഷെ അഭിമാനം…. അത് എനിക്ക് പൊറുക്കാൻ പറ്റില്ലെടാ…

ജോൺ തന്റെ പെഗ് കാലിയാക്കി… തോമസ് റോണിയുടെ നേർക്ക് തിരിഞ്ഞു…

തോമസ് : ടാ….ഞങ്ങടെ അപ്പനും വലിയപ്പച്ഛനും ഒക്കെ ഉണ്ടാക്കിയെടുത്ത സൽപ്പേര് കളഞ്ഞു ഞങ്ങളെ കുഴിയിലോട്ടെടുത്താൽ അവിടെ കിടക്കാൻ കഴിയില്ലെടാ മക്കളെ…..അവളെ തീർക്കാതെ പറ്റില്ല…