ഏലപ്പാറയിലെ നവദമ്പതികൾ – 1 3അടിപൊളി 

തോമസിന്റെ വക അടിനാഭിക്ക് കിട്ടിയ ചവിട്ടിന്റെ വേദന ഇന്നും ഏൽസിക്ക് വിട്ടു മാറിയിട്ടില്ല….. കുടുബത്തിന്റെ മാനം കളഞ്ഞ സ്വന്തം മോളെ കൊത്തി നുറുക്കാൻ തീരുമാനിച്ചു തോമസ്..

ശ്രീജിത്തിന്റെ വീട് ലക്ഷ്യമാക്കി വെച്ച ജോണും പീറ്ററും പക്ഷെ ഒന്ന് മനസ്സിലാക്കിയില്ല….. ശ്രീജിത്ത്‌ അവന്റെ ബുദ്ധിയുപയോഗിച്ച് ആദ്യമേ വക്കീലിനെയും കൂട്ടി പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു….

പോലീസ് സ്റ്റേഷനിൽ നിന്നു കാൾ വന്നു തോമസും ജോണും പീറ്ററും റോണിയും സ്റ്റേഷനിലേക്ക് വെച്ചു പിടിച്ചു… അവിടെ ശ്രീജിത്തിന്റെ കുറച്ചു കൂട്ടുകാരും പിന്നെ ശ്രീജിത്തും തന്റെ മകളായ റീനയും കല്യാണ മാല അണിഞ്ഞു നിൽപുണ്ടായിരുന്നു…

അവളെ കണ്ടതും തോമസ് പാഞ്ഞടുത്തു… പക്ഷെ സർക്കിൾ ഇൻസ്‌പെക്ടർ മനോജ്‌ അതിനു തടസ്സമായി ഇടയിൽ കയറി….

ഭീതിയോടെയാണ് റീന ആ രംഗം കണ്ടത്….

CI : അച്ചായാ… ഇങ്ങു വന്നേ…

തോമസ് : എന്നെ വിടെടാ….

CI : ടോ പീറ്ററെ ഒന്ന് പറ… പുറത്തേക്ക് വാ

മനോജ്‌ മൂന്നുപേരും കൂട്ടി സ്റ്റേഷനിൽ നിന്നു പുറത്തേക്ക് എത്തി സ്വസ്തമായ ഒരു സ്ഥലത്തേക്കെത്തി…

തോമസ് : ടാ CI നീ ഇതിൽ ഇടപെടേണ്ട… മാറി നിന്നോ

ജോൺ : മനോജേ അച്ചായൻ പറയും…. അത് അനുസരിക്ക്

CI : എന്റെ ജോൺ അച്ചായാ.. പീറ്ററെ… റോണി… കാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കാൻ നോക്ക്

തോമസ് : എന്ത് മൈരാടോ മനസ്സിലാക്കേണ്ടത്… രണ്ടിനെയും ഇന്ന് കൊല്ലും….

Ci : എന്നിട്ട്..??????ആദ്യം നിങ്ങൾ ശാന്തമാവു…..ഞാൻ പറയുന്നത് കേൾക്കണം

ജോൺ : എന്താ തനിക് പറയാനുള്ളത്…

CI : അച്ചായാ….ഇവർ രണ്ട് പേരും രാവിലെ തൊട്ടടുത്തുള്ള അമ്പലത്തിൽ വെച്ചു വിവാഹിതരായി

തോമസ് പല്ല് ഞെരിച്ചത് അവിടെയുള്ള എല്ലാവരും കേട്ടു…

CI : മാത്രമല്ല…. NSS ഓഫീസിന്റെ മാര്യേജ് സർട്ടിഫികറ്റും കയ്യിലുണ്ട്… കൂടാതെ സാക്ഷി മൊഴികളും….ഇതൊന്നും പോരാഞ്ഞു വക്കീലിന്റെ അകമ്പടിയും….പിന്നെ രണ്ടു പേരും പ്രായപൂർത്തിയായതാണെന്നു ഞാൻ പറയണ്ടല്ലോ….നിങ്ങൾ പറ ഇനി എങ്ങനെയാണു അവളെ നിങ്ങൾക്ക് കൊണ്ട് പോകാനാക്കുക…

തോമസ് : അതിനു ഇനി ആര് അവളെ കൊണ്ട് പോണൂ… എടൊ അവളെ കൊല്ലാനാണ് ഞാൻ വന്നത്….

തോമസിന്റെ ദേഷ്യം അടങ്ങുന്നുണ്ടായിരുന്നു…

Ci : അബദ്ധം കാണിക്കരുത് നിങ്ങൾ…. ഈ സമയത്ത് നിങ്ങൾ വെറുതെ കുടുങ്ങും…കൂടാതെ വേറെ ഒരു പ്രശ്നവും ഉണ്ട്…

തോമസ് : എന്താടോ…

CI : മകൾ….

ജോൺ : അവൾ

CI : അവൾ പ്രെഗ്നന്റ് ആണ്…

തോമസിന്റെ കലി ഇരട്ടിച്ചു…. CI യുടെ കോളറിൽ കയറി പിടിച്ചു…

അവർ സംസാരിക്കുന്നതിനിടയിൽ ആണ് ജോണിന്റെ ഫോണിലേക്ക് കണ്ണൂർ പാർട്ടി സെക്രട്ടറിയുടെ കാൾ വന്നത്…

സെക്രട്ടറി ദേവരാജൻ : ഹലോ ജോണേ

ജോൺ : സഖാവേ…

സെക്രട്ടറി ദേവരാജൻ : തോമസ് എവിടെ

ജോൺ തോമസിനെ ഫോൺ കൈമാറി…

തോമസ് : സഖാവേ

സെക്രട്ടറി : എന്താ തോമസേ ഉദ്ദേശം

തോമസ് : വെട്ടി കീറണം സഖാവേ.. എന്നാലേ സമാധാനാവൂ…

സെക്രട്ടറി : തോമസേ… കാര്യങ്ങൾ ഞാൻ അറിഞ്ഞു… പക്ഷെ ഇപ്പൊ താൻ മണ്ടത്തരം ഒന്നും കാണിക്കരുത്….

തോമസ് : അതെങ്ങനാ സഖാവേ

സെക്രട്ടറി : ടോ…. നമ്മുടെ മുഖ്യന്റെ മണ്ഡലമാണ്…. ആ ചെക്കനെ താൻ എന്തെങ്കിലും ഇപ്പോ ചെയ്ത പണിയ…. പോരാത്തതിന് 4 മാസം കഴിഞ്ഞാൽ ഇലക്ഷനാ…. അറിയാലോ

തോമസ് : അപ്പൊ ഞാൻ മിണ്ടാത്തെ വാലും ചുരുട്ടി ഇരിക്കണോ…

സെക്രട്ടറി : എല്ലാം ഒന്ന് ആറട്ടെ തോമസേ…

തോമസ് : ഇതിൽ പാർട്ടി ഇടപെടേണ്ട ആവശ്യമുണ്ടോ സഖാവേ…

സെക്രട്ടറി : ഓഹ്…..അങ്ങനെ ആണെങ്കിൽ തോമസേ…. മുഖ്യൻ കയൊഴിയും…. ഒപ്പം പാർട്ടിയും…. പിന്നെ അതിന്റെ ഭവിഷ്യത്ത് ഞാൻ പറയണ്ടല്ലോ

സെക്രട്ടറിയുടെ ഭീഷണിയിൽ ഒന്ന് പകച്ചു എങ്കിലും തോമസ് പാർട്ടിയെ പിണക്കാൻ ഭാവമുണ്ടായിരുന്നില്ല..

തോമസ് : സഖാവേ… ഇങ്ങടെ ഭീഷണി പേടിച്ചിട്ടല്ല… പാർട്ടിയെ പിണക്കാൻ ഞാനില്ല

സെക്രട്ടറി : അതാണ് ഏറ്റവും ഉചിതം…

തോമസ് : പക്ഷെ എത്ര നാൾ അടങ്ങിയിരിക്കും എന്നു പറയാനാവില്ല..

സെക്രട്ടറി : ഇലക്ഷന് ഒന്ന് കഴിഞ്ഞോട്ടെ…. ഭരണം നമ്മുടെ കയില്ലേക്ക് തന്നെയാ…. അതുകൊണ്ട് ഇലക്ഷൻ കഴിയട്ടെ..