ഒന്നുമറിയാതെ – 3 Like

ഞാൻ : വൈകുന്നേരം വീട്ടിൽ ചെന്നിട്ടു അയക്കാ

 

ഭക്ഷണം കഴിച്ചു പിന്നെ നേരെ ക്ലാസ്സിലേക്ക് തന്നെ പോയി. ഇനി ഉള്ള രണ്ടു പീരിയഡ് വീണ മിസ്സിന്റെ ആയതുകൊണ്ട് ക്ലാസ്സിൽ കിടന്നുറങ്ങാം. ഞങ്ങൾ രണ്ടും പരീക്ഷിക്കു മാർക്ക്‌ വാങ്ങുന്നതുകൊണ്ട് ഞങ്ങൾ ക്ലാസ്സിൽ കിടന്നുറങ്ങിയാലും ഒന്നും പറയാറില്ല.

 

കുറച്ചുനേരം കഴിഞ്ഞ് പുറത്തൊരു അടികിട്ടിയപ്പോഴാണ് എഴുന്നേറ്റത് നോക്കുമ്പോ ദാ നിൽക്കുന്നു നമ്മുടെ വീണ മിസ്സ്‌.

 

വീണ മിസ്സ്‌ : നീ ഒക്കെ എന്തിനാടാ ക്ലാസ്സിലേക്ക് വരുന്നത്?

ഞാൻ : പഠിക്കാൻ അല്ലാണ്ടുപ്പിന്നെ ക്ലാസ്സിൽ വന്നു മാങ്ങ പറിക്കാൻ പറ്റുവോ?

വീണ മിസ്സ്‌ : ഓ അപ്പൊ രണ്ടിനും അറിയാം ഇവിടെ പഠിക്കാൻ ആണ് വരുന്നതെന്ന്. നിങ്ങൾ മാർക്ക്‌ മേടിക്കും എന്നൊരു ഉറപ്പിലാണ് നിങ്ങള്ക്ക് ഇത്രയും സ്വാതന്ത്ര്യം ഞാൻ തെരുന്നത് അത് നിങ്ങൾ നല്ല രീതിയിൽ മുതലെടുക്കുന്നുണ്ടല്ലോ?

അമൽ : അത് പിന്നെ മിസ്സേ ഞങ്ങൾ എന്തായാലും മാർക്ക്‌ മേടിക്കും എന്നുള്ളത് ഉറപ്പുള്ളത് കൊണ്ട് കിടന്നുറങ്ങാം എന്ന് കരുതി.

വീണ മിസ്സ്‌ : മതി മതി…കൊടുതൽ ഒന്നും പറയണ്ട. ഇന്ന് ഇന്റർവെൽ വരെ ക്ലാസ്സ്‌ ഉള്ളു അപ്പൊ അത് കഴിഞ്ഞ ഇവിടെ കറങ്ങിതിരിഞ്ഞു നടക്കണ്ട. നേരെ വീട്ടിലേക്ക് വിട്ടൊളണം.

ഞാൻ : ഓക്കേ മിസ്സേ 😊

 

പിന്നെ പെട്ടെന്ന് തന്നെ ക്ലാസ്സ്‌ വിട്ടു. ഒന്നും കൂടി അവളെ കാണാമല്ലോ എന്ന് കരുതിയാണ് വേഗം സ്കൂളിൽ നിന്നും പുറത്തിറങ്ങിയത്. അപ്പൊ വരുന്നു അടുത്ത കുരിശു. വേറാരും അല്ല സഞ്ജു ചേട്ടൻ.

പുള്ളി വന്നു വണ്ടി നിറുത്തി ഞങ്ങളോട് രണ്ടിനോടും കെയറിക്കൊള്ളാൻ പറഞ്ഞു. ഞങ്ങൾ രണ്ടും പരമാവധി ഒഴിയാൻ നോക്കിയെങ്കിലും രക്ഷയില്ല. പിന്നെ കാര്യങ്ങൾ ഒന്നും പുള്ളിയാറിയണ്ട എന്ന് കരുതി കൂടെ പോയി.

 

വീട്ടിൽ വന്നു കയറിയപ്പോൾ തന്നെ അങ്കിൾ നെയും ആന്റി യെയും കണ്ടു.

 

അങ്കിൾ : ആരിത് സച്ചിൻ തന്നെ ആണോ?

ആന്റി : നീ ഇങ്ങനെ പന പോലെ എങ്ങോട്ടാണ് പോകുന്നത്. ഇപ്പൊ തന്നെ ഞങ്ങൾ എല്ലാരും നിന്നെ തലയുയർത്തി നോക്കിയാലെ സംസാരിക്കാൻ പറ്റുള്ളൂ.

ഞാൻ : എന്ത് ചെയ്യാനാ അങ്കിൾ വളർന്നു പോയില്ലേ? അല്ല നിങ്ങടെ പുന്നാര മകൾ എവിടെ? വന്നില്ലേ?

ആന്റി : നിന്റെ റൂമിൽ എന്തൊക്കെയോ തപ്പിപിടിക്കുന്നുണ്ട് കൂട്ടിനു നിന്റെ അനിയത്തിയും ഇണ്ട്.

 

ഓ അപ്പൊ എന്റെ ഉഡായിപ്പ് എന്താണെന്നു കണ്ടുപിടിക്കാൻ ഉള്ള തന്ത്രപ്പാടില്ലാണ്. കിട്ടിയത് തന്നെ.

 

ഞാൻ റൂമിലേക്ക് കേറുമ്പോൾ ലെച്ചു എന്റെ പഠിക്കുന്ന മേശ തപ്പുകയാണ് കീർത്തി എന്റെ കെടക്കയും. ഞാൻ വന്നതൊന്നും രണ്ടും അറിഞ്ഞട്ടില്ല. ഞാൻ സൗണ്ട് ഉണ്ടാക്കാതെ രണ്ടിനേം പിടിച്ചു വലിച്ചു കട്ടിലിലേക്ക് ഉന്തി. രണ്ടും ഒന്ന് ചെറുതായി പേടിച്ചിട്ടുണ്ട്.

 

ലെച്ചു : എടാ കാലമാട നിനക്ക് എന്തിന്റെ കെടന്നു എന്റെ നടുവൊടിഞ്ഞു😡.

ഞാൻ : പിന്നെ…എന്റെ റൂമിൽ എന്റെ അനുവാദം കൂടാണ്ട് പ്രേവേശിച്ചതും പോരാഞ്ഞിട്ട് എന്റെ രഹസ്യങ്ങൾ തപ്പുന്നോ?

കീർത്തി : അങ്ങനെ നിനക്ക് ഇപ്പൊ ഞങ്ങൾ അറിയാത്ത രഹസ്യങ്ങൾ ഒന്നും വേണ്ട. അല്ലേടി?

ലെച്ചു : അത് തന്നെ. അല്ലെങ്കിലും ഏട്ടന് എന്താണ് ഇത്രയും വല്യ രഹസ്യം.

ഞാൻ : 😃അതൊക്കെ ഇണ്ട് മോളെ….

 

ഞാനും അവരുടെ കൂടെ കട്ടിലുമേ കെയറി കിടന്നു. കീർത്തി എഴുന്നേറ്റു എന്റെ കഴുത്തിൽ കയറി പിടിച്ചു.

കീർത്തി : നിനക്ക് എന്താടാ എന്നിൽ നിന്നും ഇവളിൽ നിന്നും ഒക്കെ മറച്ചുവെക്കണ്ട രഹസ്യം? മരിയാദെക്ക് പറഞ്ഞോ ഇല്ലേൽ (അവൾ ഒന്നുടെ എന്റെ കഴുത്തിൽ കൈ മുറുക്കി)

ഞാൻ : എടി എടി ഞാൻ പറയാം ആദ്യം എന്റെ കഴുത്തിൽ നിന്നു കൈ എടുക്ക്.

 

അവൾ കൈ എന്റെ കഴുത്തിൽ നിന്നെടുത്ത എന്റെ അടുത്ത് ഇരുന്നു.

 

കീർത്തി : ഇനി മോൻ പറ..

ഞാൻ : അങ്ങനെ പറയാൻ മാത്രം ഒന്നും ഇല്ല ചെറിയൊരു വൺ സൈഡ് ലവ് അത്രേ ഉള്ളു.

 

അത് കേട്ടതും കീർത്തിയും ലെച്ചുവും അതിശയിച്ചു മുഖത്തൊടു മുഖം നോക്കി.

Leave a Reply

Your email address will not be published. Required fields are marked *