ഒന്നുമറിയാതെ – 3 Like

 

ലെച്ചു : ചേച്ചി ഇത് ചേട്ടൻ വെറുതെ പറയുന്നതാ…വേറെ എന്തോ ഉടായിപ്പാ

ഞാൻ : എടി സത്യം ആയിട്ടും വിശ്വാസം ഇല്ലേൽ അമൽ നെ വിളിച്ചു നോക്കിക്കോ.

കീർത്തി : എടാ ഇത് എന്നാലും എങ്ങനെ.. നീ തന്നെ അണോ ഇത്?

അവൾ എന്നെ സൂക്ഷിച്ചു മുഖത്തു കൈ കൊണ്ട് പരുതി എന്റെ കവിൾ ഒക്കെ വലിച്ചു ചോദിച്ചു

 

ഞാൻ : എടി നീ എന്തൊക്കെയാ ഈ കാട്ടുന്നെ ഞാൻ ശെരിക്കും പറഞ്ഞതാ…. ദാ ഇതാണ് ആൾ (എന്നും പറഞ്ഞു റീനു ഇൻസ്റ്റയിൽ ഇട്ട ഫോട്ടോ എടുത്തു കാണിച്ചുകൊടുത്തു )

ലെച്ചു 🙄 : ഇത് റീനു ചേച്ചി അല്ലെ?

കീർത്തി : നിനക്ക് അറിയുമോ ഇവളെ?

ലെച്ചു : പിന്നെ അറിയാണ്ട് ഇവിടുന്നു കൊറച്ചു ദൂരം അല്ലെ ഉള്ളി ആകെ 2 വളവു എന്തോ ഉള്ളു ഈ ചേച്ചിടെ വീട്ടിലേക്ക്.

ഞാൻ : ഏ 🫣 അതെങ്ങനെ നിനക്ക് അറിയാം?

ലെച്ചു : ഞാനും അമ്മയും കൂടെ അല്ലെ ആ ചേച്ചിടെ വീട് പാലുകാച്ചലിനു പോയത്.. നിന്നെ വിളിച്ചപ്പോ ഭയങ്കര ചേട്ടൻ കളിയും ഷോ യും ആരുന്നല്ലോ ഇവിടെ 😂

ഞാൻ : ശേ 😔 വെറുതെ മിസ് ആയി. ഒരു ചാൻസ് ആയിരുന്നു ല്ലേ?

ലെച്ചു : ശെരിക്കും നിനക്ക് ഈ ചേച്ചിയെ ഇഷ്ടമാണോ?

ഞാൻ : അങ്ങനെ ചോദിച്ചാൽ ഞാൻ ഇവളെ ശെരിക്കും ഇന്നലെ ആണ് സ്കൂളിൽ വെച്ച ആദ്യമായി കാണുന്നത് പക്ഷെ അവളുടെ കണ്ണുകൾ എന്റെ മനസ്സിൽ നിന്നും പോവുന്നെ ഇല്ല.

ലെച്ചു : മോനെ…ചേട്ടാ….. ഇത് പ്രശ്നം ആവും 😂

ഞാൻ : അതെന്താടി നിനക്ക് ഇഷ്ടപെട്ടില്ലേ ഇവളെ?

ലെച്ചു : ഞാൻ വെറുതെ പറഞ്ഞതാ. എനിക് ഈ ചേച്ചിയെ അന്ന് വീട്ടിൽ പോയി കണ്ടപ്പോഴേ ഇഷ്ടമായി. ഈ കാര്യത്തിൽ ഞാൻ ഫുൾ സപ്പോർട്ട്. കീർത്തി ചേച്ചിയോ?

 

അവളുടെ എടുത്തു ലെച്ചു ചോദിച്ചപ്പോഴാണ് അവൾ ഇവിടെ ഉണ്ടെന്നുള്ള കാര്യം ഓർത്തത്‌. അവളെ നോക്കിയപ്പോ അവൾ ഇതിനേക്കാൾ വല്യ എന്തോ ആലോചനയിൽ ആണ്. ഞാൻ അടുത്തിരുന്നു ഒരു തലേണാ എടുത്ത് അവളുടെ തലക്ക് ഒരു അടി കൊടുത്തു.

 

കീർത്തി : എന്തിനാടാ പട്ടി നീ ഇപ്പൊ എന്നെ അടിച്ചേ 😡?

ഞാൻ : നീ ഇത് ഏതു ലോകത്താ ഞാൻ ഇവിടെ പറഞ്ഞത് വല്ലതും നീ കേട്ടോ?

കീർത്തി : ആ ഞാൻ കേട്ട്. എനിക്കും ഇഷ്ട്ടായി. പക്ഷെ ഇപ്പോൾ എന്താ അവസ്ഥ നിങ്ങളുടെ.

 

അത് പറഞ്ഞപ്പോ തന്നെ എനിക് രാവിലെ നടന്നതൊക്കെ ഓർമ വന്നു. ഞാൻ പിന്നേം ഡെസ്പ് ആയി. എന്റെ മുഖം മാറിയത് അവർ ശ്രേദ്ധിച്ചു.

 

ലെച്ചു : എന്താടാ ചേട്ടാ? എന്തുപറ്റി?

 

ഞാൻ പിന്നെ ഇതുവരെ നടന്നതൊക്കെ പറഞ്ഞു..

 

കീർത്തി : ഇത്രയേ ഉള്ളോ? നിന്നെ അവൾ ഇന്നലെ അല്ലെ കണ്ടേ അപ്പൊ ഇന്ന് നീ സംസാരിക്കാൻ ചെന്നപ്പോ കോഴിയാണെന്നു കരുതിക്കാണും

ഞാൻ : 😡

കീർത്തി : നീ ദേഷ്യപ്പെട്ടു നോക്കിട്ടു കാര്യമൊന്നും ഇല്ല. ഞാൻ ആണേലും അങ്ങനെയാ കരുതു. പിന്നെ ജാട. അത് കാണാൻ കൊള്ളുന്ന പെൺപിള്ളേർ പുറത്ത് അങ്ങനെ ആണ്. അതുകൊണ്ട് നീ പേടിക്കണ്ട.

ഞാൻ : ഹ്മ്മ് ഞാൻ എന്തായാലും ഇന്ന് ഇൻസ്റ്റയിൽ മെസ്സേജ് ചെയ്തു നോക്കാം എന്ന് വിചാരിക്കുവായിരുന്നു.

കീർത്തി : നീ ചെയ്തു നോക്കിക്കോ. ഞാനും ഇവളും ഫുൾ സപ്പോർട്ട് 👍

 

ഞാൻ അവർ പകർന്നു തന്ന ധൈര്യത്തിൽ അപ്പൊ തന്നെ ഒരു ഹയ്യ് അയച്ചു. എന്നിട്ട് വെപ്രാളംപ്പെട്ടു ഫോൺ ഓഫ്‌ ചെയ്ത് മാറ്റി വെച്ച്.

ഞാൻ കാണിക്കുന്നതൊക്കെ കണ്ടു രണ്ടും ചിരി അടക്കാൻ പാടുപെടുന്നുണ്ട്. നമുക്കല്ലേ ഇതിന്റെ ബുദ്ധിമുട്ട് അറിയൂ 😔.

 

ലെച്ചു : അല്ല കീർത്തി ചേച്ചി…മിക്കവാറും ചേട്ടൻ ഈ അടുത്ത് സെറ്റ് ആവാനുള്ള എല്ലാ വഴിയും ഉണ്ട്.

കീർത്തി : അതുകൊണ്ട് 🙄

ലെച്ചു : അല്ല ചേച്ചി ഇപ്പോഴും ഇങ്ങനെ തന്നെ നടക്കാൻ ആണോ പ്ലാൻ 😂

കീർത്തി : അതിനാരു പറഞ്ഞു ഞാൻ സിംഗിൾ ആണെന്ന് 🫣🤭

 

അതുകേട്ടു ഞങ്ങൾ രണ്ടും ഒരേപോലെ ഞെട്ടി.

 

ഞാൻ : ഏ?

ലെച്ചു : ആരാ ചേച്ചി ആൾ…കൊറേ കാലം ആയോ തുടങ്ങിയിട്ട് ?

കീർത്തി : കൊറേ കാലം ആയോ ചോദിച്ചാൽ? ഞാൻ +1 നിൽകുമ്പോൾ തുടങ്ങിയത…

ഞാൻ : ഓ അങ്ങനെയൊക്കെ ആയി ഇപ്പൊ….. ഞങ്ങളോട് ഒന്നും ഒരു വാക്ക് പറയില്ലല്ലോ ല്ലേ?

Leave a Reply

Your email address will not be published. Required fields are marked *