ഞാൻ :😔
പിന്നെ ഇന്റർവെൽ വരെ എങ്ങനെയൊക്കെയോ തള്ളി നീക്കി. ഇന്റർവെൽ ആയപ്പോ സാദാരണ പോലെ സയൻസ് ലേക്ക് വിട്ടു. അവടെ എത്തിയപ്പോഴാണ് അറിയുന്നേ ഇന്ന് മിയയും നയനയും ലീവ് ആണെന്ന്. പിന്നെ അവിടെ നിന്നിട്ട് കാര്യമില്ലലോ എന്ന് തോന്നിയപ്പോ തിരിഞ്ഞു നടക്കാൻ തുടങ്ങി.
എടാ… അമലേ….
എവിടെന്നോ ഒരു ശബ്ദം കേട്ടപ്പോഴാണ് തിരിഞ്ഞു നോക്കിയേ. ദൈവംമേ ദേ വരുന്നു ആ കണ്ണും കൊണ്ട് എന്നെ പിന്നെയും അതിൽ മയക്കിയിടാൻ.
അമൽ : ആ ഇതാര് മീനാക്ഷിയോ?
മീനാക്ഷി : എടാ നിങ്ങൾ ഇങ്ങനെ മീനാക്ഷി എന്ന് വിളിക്കണം എന്നില്ല. ഇപ്പൊ നമ്മൾ ഫ്രണ്ട്‌സ് അല്ലെ മീനു എന്ന് വിളിച്ചോ..
അമൽ : ആയ്കോട്ടെ മീനു 😂
രാവിലത്തെ സംഭവം എനിക് അത്ര സങ്കടം ഇണ്ടാക്കിയതുകൊണ്ട് ഞാൻ അവരെ ശ്രദ്ധിക്കാതെ നിന്നും. എന്നാൽ ഇടക്ക് ഇടക്ക് റീനു നെ നോക്കുന്നുണ്ട് ഞാൻ 😊. ഇടക്കെപ്പോഴോ അവളും എന്നെ ശ്രെദ്ധിക്കുന്ന പോലെ തോന്നി. ചെലപ്പോ എന്റെ തോന്നൽ മാത്രമായിരിക്കും.
മീനു : അല്ല സച്ചിൻ എന്താ ഒന്നും മിണ്ടാത്തെ?
സച്ചിൻ : ഏയ് ഒന്നും ഇല്ല. നിങ്ങൾ സംസാരിക്കു. എനിക് കൊറച്ചു നോട്ട് എഴുതിയെടുക്കാൻ ഉണ്ട്. അതിനെ പറ്റി ചിന്തിച്ചതാ. എടാ ഞാൻ ക്ലാസ്സിൽ കാണും നീ പതിയെ വന്നാൽ മതി.
അമൽ ന്റെ അടുത്ത് പറഞ്ഞു ഇല്ലാത്ത നോട്ട് എഴുതാൻ ഞാൻ ക്ലാസ്സിലേക്ക് പോയി. ഞാൻ അവിടെ നിന്ന അവർക്കു സംസാരിക്കാനും പറ്റില്ല അവൾക്കു ശല്യവും ആവും. എന്നാലും എന്തോ എന്റെ മനസ്സിൽ അവള് മാത്രമേ ഉള്ളു.
ക്ലാസ്സിൽ വന്നു ഞങ്ങടെ ബെഞ്ചിൽ തന്നെ ഇരിക്കുന്ന ഒരുത്തനും ആയി കൊറച്ചു നേരം സംസാരിച്ചപ്പോൾ തന്നെ അമൽ കേറി വന്നു.
അമൽ : എടാ നീ ആരാണെന്നാണ് നിന്റെ വിചാരം 😡
ഞാൻ : എന്താടാ എന്ത് പറ്റി?
അമൽ : അവിടെന്നു ഇല്ലാത്തൊരു നോട്ട്ന്റെ പേരും പറഞ്ഞു ഒഴിയുന്നു. പോരാഞ്ഞിട്ട് “എടാ ഞാൻ ക്ലാസ്സിൽ കാണും നീ പതിയെ വന്നാൽ മതി”
അവൻ ഞാൻ പറഞ്ഞ പോലെ തന്നെ പറഞ്ഞു എന്നെ ദേഷ്യത്തിൽ നോക്കിനിക്കാണ്.
ഞാൻ : എടാ നിന്റടുത്തു പറഞ്ഞതല്ലേ ഞാൻ രാവിലെ നടന്ന സംഭവം. അപ്പൊ പിന്നെ ഞാൻ അവിടെ നില്കുന്നത് അവർക്കു ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി ഇറങ്ങിയതാ
അമൽ : അതിനു അവര് പറഞ്ഞോ നീ നില്കുന്നത് ഇഷ്ടമല്ല എന്ന്?
ഞാൻ : എടാ അങ്ങനെയല്ല. നമ്മുക്ക് അറിയാലോ ഓരോ ആൾക്കാരെ.
അമൽ : നീ ഒക്കെ കാരണം മനുഷ്യൻ ഒരുത്തിയെ വളക്കാം എന്ന് വെച്ചാൽ ഈ ജന്മം നടക്കില്ല
ഞാൻ : അതിനു നീ വളക്കാൻ നോക്കുന്നതിനു ഞാൻ എന്ത് പെഴച്ചു? നിന്റടുത്തു പതിയെ വന്നാൽമതിയെന്നല്ലേ പറഞ്ഞെ?
അമൽ : ഒരുത്തൻ നോട്ട്ന്നു പറഞ്ഞു പോകുന്നു അത് കണ്ട് വേറൊരുത്തി തല താഴ്ത്തി ക്ലാസ്സിലേക്ക് തിരിച്ചുപോകുന്നു. അത് കണ്ട് വേറൊരുത്തി പിന്നെ കാണാം എന്ന് പറഞ്ഞു അവളുടെ പോറകയും. എന്റെ ദൈവമേ എനിക് കൊറച്ചു ക്ഷമ തരണേ.
അമൽ ക്ഷമ നശിച്ചവനെ പോലെ പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ ബാക്കിയൊന്നും ഞാൻ കേട്ടില്ല. ഞാൻ പോയതിനു പിറകെ അവളും ക്ലാസ്സിൽ കയറണമെങ്കിൽ അതിൽ എന്തോ ഇല്ലേ 😃
അമൽ : എടാ ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ?
ഞാൻ : ആഹ് നീ തൽകാലം ശാന്തമായിട്ടു ഇവിടെ ഇരിക്ക്. നമ്മുക്ക് നോക്ക. പിന്നെ ഇന്ന് ഉച്ചക്ക് എന്റെ ചെലവ് ഒക്കെ?
അമൽ : എടാ നിനക്ക് എന്ത് പറ്റി? പെട്ടെന്ന് ചെലവ് എന്നൊക്കെ?
ഞാൻ : എടാ അതൊക്കെ ഞാൻ വഴിയേ പറയാ
ഞാൻ എന്തോ തീരുമാനിച്ചോറപ്പിച്ചത് പോലെ അവന്റടുത്തു പറഞ്ഞു.
ലഞ്ച് ബ്രേക്ക് ആയപ്പോ തന്നെ നേരെ ഫുഡ് അടിക്കാൻ അടുത്തുള്ള ഒരു ഹോട്ടൽ ലേക്ക് വിട്ടു.
അമൽ : എടാ നിന്റെ പ്ലാൻ എന്താ?
ഞാൻ : എടാ അങ്ങനെ പ്ലാൻന്നൊന്നും ഇല്ല. അവളുടെ എടുത്തു സംസാരിച്ചു അത്യാവിശം കമ്പനി ആവണം അത്രതന്നെ.
അമൽ : അതിനവൾ മിണ്ടാണ്ടെ?
ഞാൻ : ഞാൻ അവൾക്കു ഇൻസ്റ്റ ൽ കൂടെ മെസ്സേജ് അയച്ചാലോ എന്നാ ചിന്തിക്കുന്നേ?
അമൽ : എടാ അത് നല്ല ഒരു ഐഡിയ ആണെല്ലോ? നീ അയച്ചു നോക്…. 👍
