സഞ്ജു : എടാ എന്ത് ആലോചിച്ചു ഇരിപ്പാണ്. ക്ലാസ്സിൽ പോണില്ലേ ടൈം കഴിഞ്ഞല്ലോ?
അപ്പോഴാണ് ഞാനും ടൈം നോക്കിയത് 9 മണി ഒക്കെ കഴിഞ്ഞു. ഞാൻ ഇങ്ങനെ ഇപ്പൊ ഒരു ½ മണിക്കൂർ ആയി ഇരിക്കാണ്.
ഞാൻ : ആഹ് പോണം.
സഞ്ജു : എന്നാ വാ കയറു ഞാൻ ഒറ്റക്ക എന്തായാലും സ്കൂൾലേക്ക് അല്ലെ?
ഞാൻ കൂടുതൽ ഒന്നും പറയാതെ ബൈക്കിൽ കയറി.
ഏകദെശം 5 മിനിറ്റിൽ ക്ലാസ്സിൽ എത്തി. എന്റെടുത്ത് പിന്നെ കാണാം എന്ന് പറഞ്ഞു സഞ്ജു ചേട്ടനും ക്ലാസ്സിൽ പോയി. ഞാനും പിന്നെ ഇനി അവിടെ കെടന്നു ചുറ്റിതിരിയണ്ട എന്ന് വെച്ച് ക്ലാസ്സിലേക്ക് കയറാൻ തീരുമാനിച്ചു.
ഹിമ : അല്ല ഇതാര്? ആശാൻ വഴി വല്ലതും മാറിയണോ ഇങ്ങോട്ട് വന്നത്?
ഞാൻ വെറുതെ കേട്ടുകൊണ്ടിരുന്നു. സാദാരണ ഇങ്ങനെ വല്ലതും പറഞ്ഞാൽ തർക്കുത്തരം പറയാറാണ് പതിവ്. ഇന്നെന്തോ അതിനു ഒരു മൂഡ് ഇല്ല.
ഹിമ : നിങ്ങൾക്കു രണ്ടിനും തലയ്ക്കു വല്ല അടിയും കിട്ടിയോ? ഒരുത്തൻ രാവിലെ നേരത്തെ ക്ലാസ്സിൽ അടങ്ങിയോതുങ്ങി ഇരിക്കുന്നു. ഒരുത്തൻ തർക്കുത്തരം ഒന്നും പറയാതെ എല്ലാം കേട്ട് നില്കുന്നു. എല്ലാ ദിവസവും ഇങ്ങനാണേൽ നിങ്ങൾക്കു രണ്ടിനും കൊള്ളാം.
ഞാൻ : ഞാൻ ക്ലാസ്സിൽ കയറിക്കോട്ടെ?
ഹിമ : ഓ വായയിൽ നാക്കിണ്ടായിരുന്നോ? ഞാൻ വിചാരിച്ചു രാവിലെ മുറിഞ്ഞു പോയിക്കാണും എന്ന്. അല്ലെങ്കിൽ ഇങ്ങനെ ഇവിടെ ഒന്നും മിണ്ടാതെ നില്കണ്ടതല്ലെലോ? ഹ്മ്മ്… കേറി ഇരിക്ക് എന്തായാലും.
ഞാൻ ഒന്നും മിണ്ടാതെ അമലിന്റെ അടുത്ത് പോയി ഇരുന്നു. കുറച്ചു കഴിഞ്ഞിട്ടും അവനൊന്നും ചോയ്ക്കാത്തത് കൊണ്ട് ഞാൻ അവനെ വെറുതെ തോണ്ടി. എവിടെ…. അവൻ മൈൻഡ് പോലും ചെയ്യുന്നില്ല.
ഞാൻ : ഡാ അമലേ…
അവനൊന്നു കലിപ്പിട്ടു എന്നെ നോക്കിയിട്ട് പിന്നെ നേരെ നോക്കിയിരുന്നു.
ഞാൻ : ഡാ
ഞാൻ പിന്നെയും അവനെ കുലുക്കി വിളിച്ചുകൊണ്ടേയിരുന്നു.
അമൽ : നിനക്ക് എന്താടാ?
ഞാൻ : മോനെ നീ കൂടുതൽ വെളച്ചിൽ എടുത്താൽ ഇവിടിട്ടു തല്ലും. നീ എന്താ ഒന്നും മിണ്ടാതെ?
അമൽ : ഓ എന്നാ നീ തല്ലെടാ. രാവിലെ നേരത്തെ വിളിച്ചേഴുന്നേൽപ്പിച്ചു ക്ലാസ്സിൽ വരാൻ പറഞ്ഞിട്ട് വന്നു നോക്കുമ്പോ ഒരു പട്ടികുഞ് പോലും ഇല്ല.
ഞാൻ (മനസ്സിൽ):ഓ അപ്പൊ ഇതാണ് കാര്യം. ഞാൻ ആണെങ്കിൽ ആ കാര്യം വിട്ടുപോയായിരുന്നു.
ഞാൻ : എടാ അത് ഞാൻ മറന്നു പോയെടാ. രാവിലെ എന്റെ അവസ്ഥ അങ്ങനെയായിരുന്നു.
അമൽ : അല്ലെങ്കിലും നിനക്കിപ്പോ ഓർത്തിരിക്കാൻ ആൾകാരായല്ലോ ഇനി നമ്മളെ മറന്നില്ലെങ്കിലെ അതിശയമുള്ളൂ.
ഞാൻ : എടാ അങ്ങനെയല്ല. രാവിലെ ഞാൻ പറഞ്ഞ സമയത്തു തന്നെ ഇറങ്ങിയതാ പക്ഷെ ☹️. എടാ സോറി നീ ഒന്ന് ഷെമിക്കു
അമൽ : ഞാൻ ഒന്ന് ആലോചിക്കട്ടെ. അല്ല നീ എന്താ ആ തള്ള അത്രയും പറഞ്ഞിട്ട് മിണ്ടാതെ നിന്നത്. എനിക്കാണെങ്കിൽ പൊളിഞ്ഞു കേറിയതാ പിന്നെ നിന്റെ നിൽപ്പും കൂടെ കണ്ടപ്പോ എന്റെ കയ്യിൽ നിന്നും പോകും എന്ന് വിചാരിച്ചു. പിന്നെ വിചാരിച്ചു രാവിലെ എന്നെ പോസ്റ്റ് ആക്കിയതല്ലേ കൊറച്ചു കേൾക്കട്ടെ എന്ന്.
ഞാൻ : എടാ അത്…. ഞാൻ ആകെ ഒരുമാതിരി അവസ്ഥയിൽ ആണ്. ഇനി അതിന്റെ ഇടയ്ക്കു ഒരു പ്രശ്നം കൂടി താങ്ങാൻ വയ്യ.
അമൽ : എടാ എന്ത് പറ്റി? വരുന്ന വഴി വല്ല പ്രേശ്നവും നടന്നോ?
ഞാൻ : എടാ അതൊന്നും അല്ല.
ഞാൻ പിന്നെ രാവിലെ തൊട്ടു ഇതുവരെ നടന്നതൊക്കെ പറഞ്ഞു.അവൻ കേട്ടിട്ട് വെറുതെ എന്നെ നോക്കി ഇരുന്നു.
അമൽ : എടാ ഇതുകൊണ്ടാ ഞാൻ ആദ്യമേ അവളെ കുറിച്ചുപറഞ്ഞതും ഇത് ടാസ്ക് ആണെന്ന് പറഞ്ഞെ.
ഞാൻ : എടാ അത് മനസിലായി പക്ഷെ എനിക് അവളെ വെല്ലാണ്ട് ഇഷ്ടമായി പോയെടാ. നീ തന്നെ ആലോചിച്ചു നോക്ക് ഞാൻ ഇന്നേവരെ ഏതെലും പെണ്ണിനെ ഇങ്ങനെ പറയുകയൊക്കെ ചെയ്തിട്ടുണ്ടോ….പോട്ടെ വെല്ലോരെയും ഇങ്ങനെ നോക്കിയിട്ടുണ്ടോ?
അമൽ : എടാ നീ ഡെസ്പ് ആവല്ലേ. എനിക് മനസിലായി. നമ്മുക്ക് നോക്കടാ നിനക്ക് ആത്മാർത്ഥമായി അവളെ ഇഷ്ടമാണെങ്കിൽ അത് നിനക്ക് തന്നെ കിട്ടും.
