ഒരിക്കൽക്കൂടി – 3 17

ഞാൻ പോകാൻ തന്നെ തീരുമാനിച്ചു.

 

ഞാൻ : ഞാൻ വരാം ചേച്ചി. ഞാൻ വരാം

ചേ : നിനക്ക് അതിനൊക്കെ ഉള്ള ധൈര്യം ഉണ്ടോ

ഞാൻ : ധൈര്യം ഉണ്ടോ എന്ന് ചോദിച്ചാൽ ധൈര്യം ഒന്നുമില്ല. പക്ഷേ ചേച്ചി വിളിക്കുമ്പോൾ വരാതിരിക്കാൻ ആവില്ലല്ലോ.

 

ചേ : ആണോ എങ്കിൽ നിനക്ക് ഞാൻ കെട്ടിപിടിച്ചു ഒരുമ്മ തരും.

ഞാൻ : എങ്കിൽ ഒരുമ്മ റെഡി ആക്കി വെച്ചോ ഞാൻ തീർച്ചയായും വരും.

 

ചേ : എന്നാൽ നീ ഒരു 11 മണി കഴിയുമ്പോൾ വാ ഞാൻ പിൻവശത്തെ വാതിൽ തുറന്ന് ഇടാം…. വരുമ്പോൾ ഒരു മിസ്സ്കാൾ അടിച്ചാൽ മതി.

 

ഞാൻ : ശരി. അപ്പോൾ 11 മണിക്ക് ചേച്ചിടെ വീട്ടിൽ കാണാം….

ചേ : ഞാൻ പണിയൊക്കെ തീർക്കട്ടെ. വെക്കുവാ.

 

ചേച്ചി ഫോൺ വെച്ചു.

ചേച്ചിയോട് അപ്പോൾ അങ്ങനെ പറഞ്ഞു എങ്കിലും എനിക്ക് പോകുന്നതിനെ പറ്റി ആലോചിക്കുമ്പോൾ നെഞ്ചിടിപ്പ് കൂടി. പോണോ വേണ്ടയോ ചേച്ചിയോട് വരാം എന്ന് പറയുകയും ചെയ്തു. പോകാതിരുന്നാൽ എനിക്ക് ധൈര്യം ഇല്ല എന്നവർ വിചാരിച്ചാലോ? പോയാൽ എന്തെങ്കിലും പ്രശ്നം ആയാലോ?…

ഹോ…. ടെൻഷൻ ടെൻഷൻ ടെൻഷൻ

 

ഞാൻ റൂമിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി. കുറേ വട്ടം വെള്ളവും കുടിച്ചു.

 

മണി 11 ആയി…

എനിക്ക് ടെൻഷൻ കൂടി.

 

വേണ്ട പോകണ്ട റിസ്ക് എടുക്കാൻ വയ്യ ഞാൻ കട്ടിലിൽ കയറി കിടന്നു.

 

പക്ഷേ കിടന്നിട്ട് ഒരു സുഖം കിട്ടുന്നില്ല.

ഞാൻ എണീറ്റു കട്ടിലിൽ ഇരുന്നു എന്റെ കയ്യും കാലും ഒക്കെ തണുത്ത് വിറക്കുന്നുണ്ടായിരുന്നു. ഞാൻ ധൈര്യം സംഭരിച്ച് എഴുന്നേറ്റു പുറത്തേക്ക് നടന്നു.

 

ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു പുറത്തിറങ്ങി ഞാൻ ബാൽക്കണിയിൽ എത്തി.

മുൻവശത്ത് കൂടി പോയാൽ സുമിത്രേച്ചി എങ്ങാനും എഴുന്നേറ്റ് വന്നാൽ വാതിൽ ലോക്ക് ചെയ്യാത്തത് കണ്ടാൽ…. ചിലപ്പോൾ അവർ മുകളിൽ വന്നു നോക്കാൻ ചാൻസ് ഉണ്ട്.

അതുകൊണ്ട് മുൻവശം വഴി പോകുന്ന സേഫ് അല്ല.

അപ്പോഴാണ് ബാൽകാണിയുടെ സൈഡ് വശത്തുള്ള മാവ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. ഞാൻ ബാൽക്കണിയുടെ ഗിൽസിൽ പിടിച്ചുകൊണ്ട് മാവിന്റെ കൊമ്പ് പിടിക്കാൻ വേണ്ടി കൈ നീട്ടി.

പക്ഷെ കയ്യും കാലും വിറച്ചിട്ട് എനിക്ക് കൊമ്പ് പിടിക്കാൻ പറ്റുന്നില്ല.

വേണ്ട മാവിൽ നിന്ന് വീണാൽ പണിയാകും തൽക്കാലം പോകണ്ട എന്ന് വയ്ക്കാം വേറെ അവസരം വരും.

ഞാൻ റൂമിലേക്ക് തന്നെ മടങ്ങിപ്പോയി.

കാട്ടിലിൽ കയറി മൂടിപ്പുതച്ച് കണ്ണടച്ചു കിടന്നു.

 

കണ്ണടയ്ക്കുമ്പോൾ ജ്യോതി ച്ചേച്ചിയുടെ രൂപമാണ് മനസ്സിൽ വരുന്നത്. അവരുടെ കൊഴുത്ത മുലയും ചന്തിയും ചുവന്ന ചുണ്ടും കാമം തുളുമ്പുന്ന കണ്ണുകളും….

 

ഞാൻ പെട്ടെന്ന് സ്വപ്നത്തിൽ എന്ന പോലെ ചാടി എഴുന്നേറ്റു.

 

പതുക്കെ ശബ്ദം ഉണ്ടാക്കാതെ ഞാൻ പുറത്തിറങ്ങി വാതിൽ ലോക്ക് ചെയ്തു.

ബാൽക്കണിയുടെ ഗിൽസിൽ ബലമായി പിടിച്ചു കൊണ്ട് ഞാൻ മാവിന്റെ കൊമ്പിൽ ഏന്തിവലിഞ്ഞു പിടിച്ചു വലത്തെ കാല് താഴത്തെ കൊമ്പിൽ ചവിട്ടി ബാലൻസ് കിട്ടിയപ്പോൾ ഗിൽസിൽമ്മേൽ ഉള്ള പിടുത്തം വിട്ടു പതുക്കെ ഞാൻ താഴേക്ക് ഇറങ്ങി.

 

നിലത്തു എത്തിയപ്പോൾ തിരിഞ്ഞു ഞാൻ വീട്ടിലേക്ക് ഒന്നു നോക്കി.

ബാൽക്കണിയും എന്റെ മുറിയും എല്ലാം നോക്കി. അവിടെയൊന്നും ആരുമില്ല സുമിത്രേചിയും കർത്തുവും നല്ല ഉറക്കത്തിൽ ആവും.

 

ഞാൻ ജ്യോതി ചേച്ചിയുടെ വീടിന്റെ നേരെ നടന്നു.

 

എന്റെ അര വരെ പൊക്കമുള്ള മതിലാണ് അവിടെയുള്ളത്. ശബ്ദമുണ്ടാക്കാതെ മതിൽ കടന്ന് ഞാൻ വീടിന്റെ പിൻഭാഗത്തേക്ക് നടന്നു.

 

പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ചേച്ചിക്ക് മിസ്കോൾ അടിച്ചു.

അപ്പോൾ അകത്തുനിന്നും വാതിലിന്റെ ലോക്ക് തുറക്കുന്ന ശബ്ദം കേട്ടു.

ഞാൻ മെല്ലെ വാതിൽ തുറന്നു അകത്തു കയറി. വാതിലടച്ച് കുറ്റിയിട്ട ശേഷം ഞാൻ തിരിഞ്ഞു നിന്നു.

അടുക്കളയിൽ ലൈറ്റ് ഇട്ടിട്ടില്ല എങ്കിലും അകത്തെ ലൈറ്റിന്റെ പ്രകാശം ചെറുതായി അവിടെ എത്തുന്നുണ്ട്. ആ വെളിച്ചത്തിൽ ഞാൻ കണ്ടു എന്നെത്തന്നെ നോക്കിനിൽക്കുന്ന ജ്യോതി ചേച്ചിയെ.

 

വയലറ്റ് കളർ സീവലസ് നൈറ്റി ആണ് വേഷം. അതിന്റെ കഴുത്തു നന്നായി ഇറക്കി വെട്ടിയത് ആണ്. അതിലൂടെ മുലച്ചാൽ കാണാം.

എന്റെ തൊണ്ട വരണ്ടു.

 

ചേ : അപ്പോൾ നന്ദുന് ധൈര്യമുണ്ട്. ഞാൻ വിചാരിച്ചു നീ വരില്ലാ എന്ന്.

ഞാൻ : ഇല്ലാത്ത ധൈര്യം ഉണ്ടാക്കിയാണ് ഞാൻ ഇവിടെ വന്നത് അതും ചേച്ചിക്ക് വേണ്ടി.

 

ചേ : കൊള്ളാം നിന്നെ സമ്മതിച്ചു. നീ ഒരാൺകുട്ടി തന്നെ.

 

ഞാൻ : ഞാൻ വന്നാൽ തരാം എന്ന് പറഞ്ഞ സാധനം തന്നില്ല.

 

ചേ : തരാമെടാ നീ ധൃതി വയ്ക്കാതെ.

 

ചേച്ചി നടന്നന്റെ അടുത്തേക്ക് വന്നു.

എന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി കൂടി.

 

ചേച്ചി കൈകൊണ്ട് എന്റെ മുഖം കോരിയെടുത്ത് എന്റെ ചുണ്ടിൽ ഒരു ഉമ്മ തന്നു.

ഞാൻ കണ്ണടച്ച് നിന്ന് അതേറ്റു വാങ്ങി.

 

ഉമ്മ വെച്ച് കഴിഞ്ഞപ്പോൾ ചേച്ചി മാറി നിന്നു.

 

ഞാൻ : ചേച്ചി ഞാൻ ചേച്ചിയെ ഒന്ന് കെട്ടിപിടിച്ചോട്ടെ?

ചേച്ചി : ടാ ചെക്കാ നീ കൊള്ളാലോ ആദ്യം ഉമ്മ ഇപ്പോ ദേ കെട്ടിപിക്കണം എന്ന്.

ഞാൻ : പ്ലീസ് ചേച്ചി എനിക്ക് അത്രക്ക്‌ ആഗ്രഹം ഉണ്ടായിട്ടാ…

ചേച്ചി : ശരി നീ ഇത്രയും റിസ്ക് എടുത്തു എന്നെ കാണാൻ വന്നതല്ലേ ഒരു വട്ടം കെട്ടിപിടിച്ചോ.

 

ഞാൻ ചേച്ചിയുടെ കക്ഷത്തിനിടയിലൂടെ കൈയിട്ടു ചേച്ചിയെ എന്നോട് ചേർത്തുനിർത്തി കെട്ടിപ്പിടിച്ചു. ചേച്ചി എന്റെ നെഞ്ചിൽ തലചായ്ച്ചു എന്നെയും പിടിച്ചു നിന്നു. ചേച്ചിയുടെ ചക്ക മുലകൾ എന്റെ നെഞ്ചിൽ അമർന്നു.

കാർത്തുവിനേക്കാൾ വളരെ വലുതാണ് ചേച്ചിയുടെ മുല. അവളെക്കാൾ തടിയും മൃതുത്വവും ഉണ്ട് ചേച്ചിക്ക്.

 

എന്നാൽ അതു മാത്രമല്ല എന്നെ ആകർഷിച്ചത്.

ചേച്ചിയുടെ മുടിയുടെ മണം.

അത് എന്നെ മത്തുപിടിപ്പിച്ചു.

 

സ്വയം മറന്നു ഞാൻ ചേച്ചിയെ കെട്ടിപ്പിടിച്ചു നിന്നു. എന്റെ കുട്ടൻ ഷഡിക്കുള്ളിൽ നിന്ന് വീർപ്പുമുട്ടി.

 

കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി തന്നെ പിടുത്തം വിടുവിച്ചു.

 

ചേച്ചി : നിനക്ക് പോവണ്ടേ?

ഞാൻ : ഇത്ര പെട്ടെന്നോ? ഞാൻ ഇപ്പോൾ വന്നല്ലേ ഉള്ളു. എന്നെ പറഞ്ഞു വിടാൻ ധൃതി ആയോ?

 

ചേച്ചി : എനിക്ക് ധൃതി ഒന്നുമില്ല. നിനക്ക് ഇഷ്ടമുള്ളപ്പോൾ പോയാൽ മതി. ഇവിടെ നിക്കണ്ട നമുക്ക് അകത്തു പോകാം. വാ

 

ചേച്ചി മുന്നിൽ നടന്നു ഞാൻ പിന്നാലെയും.

അടി ഉലയുന്ന അവരുടെ ചന്തിയും നോക്കി ഞാൻ നടന്നു ടൈറ്റ് നൈറ്റിയിൽ ചന്തിയ്ക്ക് കൂടുതൽ വലുപ്പം തോന്നിച്ചു.

 

അവിടെ രണ്ടു മുറി ആണുള്ളത് ഒന്നിൽ ചേച്ചിയുടെ മോൻ കിടന്നുറങ്ങുന്നു. ഞങ്ങൾ രണ്ടാമത്തെ മുറിയിൽ പോയി.

ഞാനും ചേച്ചിയും കട്ടിലിൽ ഇരുന്നു സംസാരിച്ചു.

1 Comment

Add a Comment
  1. നല്ല ഒരു നോവൽ ആണ് ഈ നോവലിന്റെ അടുത്ത പാർട്ട്‌ ആയ 4,5,6,7,8,9,10,11,12,13,14,15ഓരോ പാർട്ടിലും പേജിന്റെ എണ്ണം ഒരു 60പേജ് എങ്കിലും ഉണ്ടാകണം കുറയരുത്

Leave a Reply

Your email address will not be published. Required fields are marked *