അപ്പു ഒന്നും മിണ്ടാതെ കേട്ടിരുന്നു .
“ അതിനെപ്പറ്റി ഇനി ഒരു ചർച്ച വേണ്ട, അമ്മുവിന് ഇതൊക്കെ കേട്ടത്തിന്റെ വിഷമം ആയിരിക്കും നി പോയി അവളെ അശ്വസിപ്പിക്ക്”
“ ഉം… “
അപ്പു പതിയെ അവിടെ നിന്നും എഴുനേറ്റ് മുകളിലേക്ക് കയറി . മുറിയുടെ വാതിൽക്കൽ നിന്നുകൊണ്ട് അവൻ അമ്മുവിനെ നോക്കി . കുഞ്ചു മുറിയിൽ ഉണ്ടായിരുന്നില്ല ,
“ അമ്മു … “
അവൾ തല ഉയർത്തി അവനെ നോക്കി , അവൻ പതിയെ അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ അരികിലിരുന്നു .
“ എന്തിനാ മോളെ നീ വിഷമിക്കുന്നെ “
അത് പറഞ്ഞതും അവൾ അവന്ടെ തോളിലേക് ചായ്ഞ് പൊട്ടികരഞ്ഞു .
“ എന്തിനാ അമ്മുട്ടീ നീ ഇങ്ങനെ കരയുന്നേ , അച്ഛമ്മയ്ക്ക് നമ്മുടെ പ്രായത്തെ പേടി ഉള്ളത് കൊണ്ടല്ലേ “
അവൾ വീണ്ടും ഏങ്ങി കരഞ്ഞു . അവൻ ഒന്നും പറയാതെ ചേർത്ത് പിടിച്ചു . അങ്ങനെ ഇരിക്കുമ്പോൾ ആണ് അച്ഛമ്മ അവരുടെ മുറിയിലേക്ക് കയറി വന്നത് . അച്ഛമ്മയോട് അപ്പോൾ തോന്നിയ ദേഷ്യത്തിൽ അവൻ അവളെ മുറുക്കെ ചേർത്തുപിടിച്ചു. അവന്റെ പിടിയിൽ അല്പം ബലം അനുഭവപെട്ടപ്പോൾ അമ്മു തല ഉയർത്തി നോക്കി. അച്ഛമ്മയെ കണ്ട അമ്മു അപ്പുവിന്റെ പിടിയിൽ നിന്നും കുതറി ചാടി എഴുനേറ്റ് കണ്ണുകൾ തുടച്ചു . അപ്പു അച്ഛമ്മയെ മൈൻഡ് ചെയ്യാതെ നോക്കിനിന്നു.
“ എന്താ അപ്പുവേ അച്ഛമ്മയോട് ദേഷ്യ എന്റെ കുട്ടിക്ക്”
അപ്പു മറുപടി ഒന്നും നൽകിയില്ല .
“മോളെ നീ ആ വാതിൽ അടച്ചിട്ട് ഇവിടെ വന്നിരിക്ക്”
അമ്മു കലങ്ങിയ കണ്ണുകളുമായി വാതിൽ അടച്ച് അമ്മമ്മയുടെ അരികിൽ ചെന്നിരുന്നു .
“ അച്ഛമ്മയോട് ദേഷ്യമുണ്ടോ മോളെ നിനക്ക് “
ഇല്ല എന്ന അർഥത്തിൽ അവൾ ശബ്ദം ഉണ്ടാക്കി
“ അപ്പു “
“ ഉം.. “
“ നിനക്ക് ഇവൾ എന്നത് മറ്റെല്ലാവരെക്കാളും ആദ്യം പറഞ്ഞ് വച്ചത് ഞനാണ് . നിങ്ങൾ ഇപ്പഴും കുട്ടികളാണ തെറ്റായ ഒന്ന് നിങ്ങളിൽ നിന്ന് ഉണ്ടാവാൻ പാടില്ല , നിങ്ങളുടെ പ്രായത്തിൽ നിങ്ങൾ പോലും അറിയാതെ വല്ലതും സംഭവിച്ചു പോയാൽ എന്ത് ചെയ്യും , നമ്മുടെ കുടുംബത്തിന്റെ അവസ്ഥ , തിരുത്താൻ പറ്റാത്ത തെറ്റാവില്ലേ അത് , കാര്യം ഇവൾ നിനക്കുള്ളതാണ് പക്ഷെ നിങ്ങൾക്ക് പ്രായം ആയിട്ടില്ല . പിന്നെ ഞാൻ ഇപ്പൊ ഇങ്ങനെ ഒക്കെ പറഞ്ഞത് നിങ്ങൾക്ക് തന്നെയാ ഗുണം നിങ്ങളുടെ തന്തയ്ക്കും തള്ളമാർക്കും നിങ്ങളെ പറ്റി അല്പം ചൂട് കേറിക്കോളും , നിങ്ങളെ എത്രയും പെട്ടന്ന് കെട്ടിക്കണം എന്നുള്ള ചിന്ത വന്നോളും”
അത് കേട്ടപ്പോൾ അപ്പുവിന്റെ ദേഷ്യം അല്പം ഒന്ന് ശമിച്ചു. അമ്മുവും അപ്പുവും പരസ്പരം ഒന്ന് നോക്കി .
“ എന്റെ മോള് കരയണ്ടാട്ടോ “
“ഉം …”
“ അപ്പു നീ കഴിക്കുന്നില്ല “
“ആ …”
“ എന്നാ പോയി കുളിക്കാൻ നോക്ക് “
അതും പറഞ്ഞ് അച്ഛമ്മ പുറത്തേക്ക് നടന്നു .
“ അപ്പുവേട്ടാ ‘അമ്മ വിളിച്ചിരുന്നു വൈകിട്ട് , നാളെ ചെല്ലാൻ പറഞ്ഞു “
അത് കേട്ടപ്പോൾ അപ്പു ഒന്ന് ഞെട്ടി .
“ ചെറിയമ്മ അറിഞ്ഞോ “
“ അറിയില്ല , സ്കൂൾ തുറക്കാൻ ആയില്ലേ നാളെ പോന്നേക്ക് എന്ന് പറഞ്ഞു. അച്ഛമ്മ സംസാരിച്ചിട്ട എന്നെ വിളിച്ചെ അറിഞ്ഞു കാണും .”
“ ബുധനഴ്‌ചയല്ലേ തുറക്കു അതിന് നാളെ തന്നെ പോണോ “
“എനിക്ക് അറിയില്ല “
അവൾ വീണ്ടും സങ്കടപ്പെട്ടു .
“ ചെറിയമ്മേനെ നാളെ ഞാനൊന്ന് വിളിച്ച് നോക്കട്ടെ “
അവൻ വിഷമിച്ചിരുന്നപ്പോൾ അപ്പു പുറത്തേക്കിറങ്ങി കുളിക്കാൻ കുളത്തിലേക്ക് പോയി .
കുളത്തിന്റെ പടിയിൽ ആ ഇരുട്ടിൽ അവൻ ഇരുന്നു . അമ്മു അതുമാത്രമായിരുന്നു അവന്റെ മനസ്സിൽ . ഇത്രയും ദിവസം എന്റെ കൂടെ ഉണ്ടായിരുന്ന അമ്മു നാളെ തിരിച്ചു പോയാൽ ? .
അപ്പുവിന്റെ ചിന്തകൾ പുറകിലേക്ക് സഞ്ചരിച്ചു , എന്നും രാവിലെ വന്ന് എഴുനേല്പിക്കാറുള്ള , പൂർണ സ്വാതന്ദ്രത്തോടെ ഉള്ള അവളുടെ പെരുമാറ്റം , എന്റെ എല്ലാ കാര്യങ്ങളും ഒരു ഭാര്യ എന്ന സ്ഥാനത്ത് നിന്ന് അവൾ ചെയ്തുതന്നു . അവളെ പിരിഞ്ഞിരിക്കുന്നത് ഓർക്കുമ്പോൾ ഉള്ളിൽ ഒരു പുകച്ചിൽ .
അവളുടെ ആ ചിരി , കൊഞ്ചൽ , ദേഷ്യം , പിണക്കം , ചുമ്പനം , മണം , മുഖത്തെ തേജ്വസ് , പെരുമാറ്റം . അമ്മു എന്റെ ഭാഗ്യമാണ് , ദൈവം എനിക്കുതന്ന ഐശ്വര്യം . ഇനി അവളെ പിരിഞ്ഞ് ഞാൻ ഒറ്റയ്ക് .
