അപ്പുവിന്റെ കണ്ണുകൾ കലങ്ങി തുടങ്ങി അവൻ പതിയെ വെള്ളത്തിലേക്കിറങ്ങി ഒന്ന് മുങ്ങി നിവർന്നു , ശരീരം തണുത്തപ്പോഴും മനസ്സ് പുകഞ്ഞുകൊണ്ടിരുന്നു , കണ്ണുകളിൽ ചൂട് അനുഭവപ്പെടുന്നു , അവൻ വെള്ളത്തിൽ ശ്വാസം നിൽക്കുന്ന അത്രയും നേരം മുങ്ങി കണ്ണുതുറന്ന് നിന്നു .
അവനാ തണുത്ത ശരീരവും മരവിച്ച മനസുമായി ഇരുൾ വീണ വഴിയിലൂടെ വടക്കേടത്ത് വീട്ടിലേക്ക് അമ്മുവിനെ മാത്രം മനസിൽ ഓർത്ത് യാത്രികമായി നടന്നു നീങ്ങി.
വീടിൻടെ പടികൾ കയറുമ്പോൾ വല്ലാത്തൊരു ഒറ്റപ്പെടൽ അവന് അനുഭവപ്പെട്ടു , മറ്റേതോ ഒരു ലോകത്ത് നിന്ന് നോക്കുമ്പോലെ തരിച്ചു നിന്ന് വീക്ഷിച്ചു. അമ്മു നടന്ന് വരുന്നു , മുഖത്തേക്ക് നോക്കി എന്തോ പറഞ്ഞു അവനത് കേട്ടില്ല മനസിലായില്ല .
അവൾ മുകളിലേക്ക് പടികൾ കയറി അവനും എന്തിനോ അവളുടെ പുറകെ , അവൾ മുറിയിൽ കയറി അവന് മുണ്ടും ഷർട്ടും എടുത്ത് കൊടുത്തു. അവനത് വാങ്ങി തികച്ചും യാന്ത്രികമായി അത് ഉടുത്ത് കട്ടിലിലേക്ക് കയറി കിടന്നു.
“ എന്നതാ അപ്പുവേട്ടാ ഭക്ഷണം ഒന്നും കഴിക്കുന്നില്ല “
അവൻ പതിയെ തിരിഞ്ഞ് അവളെ നോക്കി
“ഇതെന്നാ നേരത്തെ കിടക്കുന്നെ “
ഒന്നുമില്ല എന്ന അർഥത്തിൽ അവൻ ശബ്ദം ഉണ്ടാക്കി
“ എഴുനേൽക്ക് വാ കഴിക്കാം “
“ വേണ്ട “
“ ഇതെന്നാ , ഇന്നലേം കഴിച്ചില്ല ഇന്നും കഴിച്ചില്ല ,പറ്റില്ല വാ “
“ വിശപ്പില്ല “
“ അതൊന്നും പറഞ്ഞാൽ പറ്റില്ല , ദേ ഞാൻ ഉച്ചതൊട്ട് ഒന്നും കഴിച്ചില്ല നല്ല വിശപ്പുണ്ട് അപ്പുവേട്ടൻ കഴിച്ചില്ലേൽ ഞാനും കഴിക്കില്ല “
“അമ്മുവേചി ഭക്ഷണം കഴിക്കാം വാ “
“ ദേ വരുന്നു കുഞ്ചു “
“ ഈ ചേട്ടൻ എന്നാ ഇങ്ങനെ കിടക്കുന്നെ “
“ അറിയില്ല അപ്പുവേട്ടന് വേണ്ടന്ന് “
“ ആഹാ .. എന്ന പിടിക്ക് ചേച്ചി കൈൽ “
അവർ രണ്ടുപേരും അപ്പുവിന്റെ കൈൽ പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ചു . അപ്പു മനസ്സില്ലാ മനസ്സോടെ അവരുടെ നിയന്ത്രണത്തിൽ നടന്നു.
ഭക്ഷണം കഴിക്കുമ്പോഴും എന്റെ മനസിന് ഒരു സ്വസ്ഥതയും ഉണ്ടായിരുന്നില്ല . അത്താഴം കഴിഞ്ഞ് ഞാൻ മുകളിലേക്ക് കയറി സമയം ഏതാണ്ട് 10 ആകാറായപ്പോൾ കുഞ്ചു വന്നു
“ ചേട്ടാ അച്ഛനും ചെറിയച്ഛനും പറമ്പിൽ പോകുവാ ചേട്ടൻ പോകുന്നുണ്ടോന്ന് “
“ ഞാൻ ഇല്ലന്ന് പറഞ്ഞേക്ക് “
“ ചെറിയച്ചാ …….”
“ ആ..”
“ ചേട്ടൻ വരുന്നില്ലന്ന് “
കുഞ്ചു മുകളിൽ നിന്നും വിളിച്ചുപറഞ്ഞു . ഇന്നും പന്നികൾ ഇറങ്ങി കാണും . ഞാൻ കട്ടിലിൽ ചെരിഞ്ഞു കിടന്നു .
കുട്ടികളെ ഉറക്കി കുഞ്ഞമ്മ എന്റെ അടുത്തേക്ക് വന്നു .
“ ഡാ….”
“ഉം…. “
“ എന്താടാ അണ്ടി പോയ അണ്ണാനെപോലെ ഇരിക്കുന്നെ “
“ ഒന്നുല്ല കുഞ്ഞേ “
“ നീ എന്നാ അവരുടെ കൂടെ പോകഞ്ഞെ “
“ ഒന്നുല്ല … മനസ്സിനൊരു സുഗം പോരാ “
“ എന്താടാ അവളുടെ സങ്കടം കണ്ടിട്ടാണോ “
കുഞ്ഞമ്മ അവൻന്റെ അരികിൽ കട്ടിലിൽ കയറി ഇരുന്നു . അവൻ കട്ടിലിൽ ചാരി ഇരുന്നു .
“ കുഞ്ഞമ്മയ്ക്ക് തോനുന്നുണ്ടോ ഈ ഒരു പ്രശ്‌നത്തിന്റെ പേരിലാ അവളിങ്ങനെ വിഷമിക്കുന്നത് എന്ന് “
“ പിന്നെ എന്താ….”
“ നാളെ അവള് പോകും കുഞ്ഞമ്മേ “
അത് പറഞ്ഞപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു , കുഞ്ഞമ്മ കാണാതെ അവനത് തുടച്ചെങ്കിലും കുഞ്ഞമ്മ നിറഞ്ഞ അവന്റെ കണ്ണുകൾ കണ്ടിരുന്നു .
“ ഉം…..”
“ ഞങ്ങൾ ഇപ്പഴാ കുഞ്ഞേ ശെരിക്കും സ്നേഹിക്കാൻ തുടങ്ങിയെ , ഇത്രയും ദിവസം എന്റെ എല്ലാ കാര്യങ്ങളും നോക്കിയും കണ്ടും അവൾ ചെയ്തു , വീണ്ടും ഞാൻ ഒറ്റയ്ക്ക് ആവില്ലേ .”
“ അയ്യേ എന്തുവാ അപ്പു ഇത് , കാത്തിരിപ്പിന്റെ സുഖം നിങ്ങൾക്ക് അറിയാത്തത് കൊണ്ടാണ് അത് അറിയുമ്പോൾ നിങ്ങളുടെ ഇപ്പഴത്തെ വിഷമമൊക്കെ മാറിക്കോളും “
അപ്പു ഒന്നും മിണ്ടിയില്ല
“ നിങ്ങളിപ്പോ പ്രേമിക്ക് അല്ലാതെ ജീവിക്കല്ല് , പ്രേമിക്കുമ്പോൾ കിട്ടുന്ന അനുഭൂതി ഒന്നും ജീവിതത്തിൽ പൂർണമായും കിട്ടില്ല , അതുകൊണ്ട് പ്രേമിക്കുക ശരീരം കൊണ്ടല്ല മനസ്സ് കൊണ്ട് “
അവൻ ഒന്നും പറയാതെ എല്ലാം കേട്ടിരുന്നു. അവർ സംസാരിച് ഇരുന്നപ്പോൾ കുഞ്ചുവും അമ്മുവും മുറിയിലേക്ക് കയറി വന്നു .
