ഒരു തുടക്കകാരന്‍റെ കഥ – 10 Like

“ കുഞ്ഞമ്മേ ഈ ചേട്ടനെന്നാ ഇങ്ങനെ ഇരിക്കുന്നെ “

“ ചേട്ടന്റെ ശ്വാസം നഷ്ടപ്പെടാൻ പോകുന്നതായി തോനുന്നുപോലും , “

അത് പറഞ്ഞപ്പോൾ അമ്മു അപ്പുവിനെ നോക്കി

വിഷമിച്ചിരിക്കുന്ന അവന്റെ മുഖമാണ് അവൾ കണ്ടത് , അവൾ ഒന്നും മിണ്ടാതെ നിന്നും , കുഞ്ഞമ്മ ഞങ്ങളുടെ മൂഡ് മാറ്റാൻ മറ്റുപലകര്യങ്ങളും സംസാരിച്ചു തുടങ്ങി . പതിയെ പതിയെ ഞങ്ങൾ കുഞ്ഞമ്മയുടെ തമാശകളിൽ പങ്കുചേർന്നു .
നേരം കടന്നു പോയികൊണ്ടേ ഇരുന്നു കളിയും , കഥപറച്ചിലും , തമാശയും അങ്ങനെ അങ്ങനെ .. ഏതാണ്ട് 2 മാണി ആകാറായപ്പോൾ മുറ്റത്ത് ചെറിയച്ഛന്റെയും അച്ഛന്റെയും സംസാരം കെട്ടി. കുഞ്ഞമ്മ വേകം താഴേക്ക് പോയി കതക് തുറക്കാൻ പുറകെ ഞങ്ങളും .

കുഞ്ചുവിന്റെ പുറകിൽ അമ്മു അമ്മുവിന്റെ പുറകിൽ ഞാൻ അങ്ങനെ താഴേക്ക് ഇറക്കിയപ്പോൾ ഞാൻ പെട്ടെന്ന് അമ്മുവിന്റെ വലത് കവിളിൽ ഒരു ഉമ്മ കൊടുത്ത് നേരെ നടന്നു . അമ്മു കുഞ്ചുവിനെ ഒന്ന് നോക്കി പിന്നെ തിരിഞ്ഞ് എന്നെ നോക്കി ചിരിച്ചു .

താഴെ എത്തിയപ്പോൾ അച്ഛനും ചെറിയച്ഛനും വരാന്തയിലേക്ക് കയറുകയായിരുന്നു .

“ എന്തായി പോയിട്ട് . “

“ ഓ ഇന്നൊന്നും വന്നില്ലന്നെ വെറുതെ ഉറക്കം ഉളച്ചു.”

അച്ഛൻ പറഞ്ഞു .

“ കെളുവേട്ടന് ഉറക്കമില്ല , ഇന്നലെ എന്തോ കണ്ടെന്നും പറഞ്ഞ് തുടങ്ങിയതാ “

ചെറിയാൻ പറഞ്ഞുകൊണ്ട് ഉള്ളിലേക്ക് കയറി .

അച്ഛൻ അവരുടെ മുറിയിലേക്കും , ചെറിയച്ഛനും ഞങ്ങളും മുകളിലേക്കും കയറി .

“ നീയും കൂടി വരണമായിരുന്നെട അപ്പു . “

“ അതെന്നത്തിനാ”

“ കൊതുകിന്റെ കടി പങ്കിടാൻ “

ചെറിയച്ഛന്റെ ആ തമാശയ്ക്ക് എല്ലാവരും ചെറുതായൊന്ന് ചിരിച്ചു . കുഞ്ഞമ്മയും ചെറിയച്ഛനും അവരുടെ മുറികളിലേക്ക് കയറി , ഞാനും അമ്മുവും കുഞ്ചുവും അവരുടെ മുറിയിലേക് കയറി .
കുഞ്ചു അമ്മവീട്ടിലെ വിശേഷങ്ങളും സ്കൂളിലെ വിശേഷങ്ങളും ഒക്കെ പറഞ്ഞുകൊണ്ടിരുന്നു . നേരം 4 ആകാറായപ്പോൾ ഞാൻ മുറിയിൽ പോയി ഉറങ്ങി.

പതിയെ എപ്പഴോ കണ്ണു തുറന്നു . സമയം ഒരുപാട് കടന്നിരുന്നു തീർച്ച . അടുക്കള ഭാഗത്തെ ശബ്ദവും കേട്ട് അപ്പു ഉറക്ക പിച്ചയിൽ നിന്നും പതുക്കെ എഴുനേറ്റു വന്നു .

നീട്ടിയൊരു വായികോട്ട വിട്ട് പുതപ്പ് ശരീരത്തിൽ നിന്നും വലിച്ചുമാറ്റി അവൻ എഴുനേറ്റ് നടന്നു. വാതിൽ തുറന്ന് താഴേക്ക് പടികൾ ഇറങ്ങി .

വരാന്തയിലെ കസേരയിൽ പോയി ഇരുന്നു കുറച്ച് നേരം.ഉറക്കച്ചടവ് മാറിയപ്പോൾ അവിടെ നിന്നും എഴുനേറ്റ് അടുക്കള ഭാഗത്തേക്ക് നടന്നു. അവിടെ എത്തിയപ്പോൾ ഓരോരുത്തരും ഓരോ തിരക്ക് പിടിച്ച പണികളിലായിരുന്നു .

കുഞ്ചു കറിക്കുള്ളത് അരിയുന്നു , അമ്മു പാത്രങ്ങൾ കഴുകുന്ന ,അച്ഛമ്മ തോരനുള്ളത് അരിയുന്നു, കുഞ്ഞമ്മ അരി കഴുകി അടുപ്പിൽ കയറ്റുന്നു , ‘അമ്മ എന്നത്തെം പോലെ തിരക്കിട്ട് ഓടി പരക്കം പാഞ്ഞ് നടക്കുന്നു.

“ ഇന്നെന്നാ പണിക്കാരുണ്ടോ “

ആരോടെന്നില്ലാതെ അവൻ ചോദിച്ചു .എന്റെ ചോദ്യം കേട്ടതും കുഞ്ഞമ്മയും , അമ്മുവും എന്നെ തിരിഞ്ഞു നോക്കി, അതിന് മറുപടിയായി അച്ഛമ്മ ഒന്ന് മൂളി.

ഞാൻ മുറ്റത്തേക്കിറങ്ങി പല്ലുതേക്കുവാൻ തുടങ്ങി . രാവിലെതന്നെ ഒരു ഇളം കാറ്റ് എല്ലായിടത്തും വീശിയടിച്ച. ഒരു ഇലകൾ പോലുമില്ലാത്ത കുറ്റിച്ചൂലിന്റെ പാടുകൾ വീണ മണ്ണിലൂടെ നടന്ന് കിണറിന്റെ കരയിൽ ചെന്നു നിന്നു . അവിടെ നിന്നും നോക്കിയാൽ നിൽപാടം കാണാം . അവിടെ പണി എടുക്കുന്ന പണിക്കാരെയും .

പല്ല് തേച്ചുകൊണ്ടിരുന്നപ്പോൾ വാഴ തോട്ടത്തിൽ നിന്നും ചെറിയച്ഛൻ ഒരു കുലയും കൊത്തി കയറി വരുന്നുണ്ടായിരുന്നു. എന്നെ ഒന്ന് നോക്കി ചിരിച്ച് ചെറിയച്ഛൻ അടുക്കളയിലേക് പോയി .

പല്ലുതേച്‌ കിണറ്റിൽ നിന്നും ഒരു തോട്ടി വെള്ളം കോരി വായും മുഖവും കഴുകി . ആ തണുത്ത കാറ്റിന്റെ കൂടെ തണുത്ത വെള്ളം മുഖത്ത് വീണപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു അനുഭൂതി . ചുറ്റിനും കാറ്റിന്റെ താളത്തിൽ ആടി ഉലയുന്ന ഇലകളുടെയും മരങ്ങളുടെയും , പക്ഷികളുടെയും കിളികളുടെയും ശബ്ദം മാത്രം .

Leave a Reply

Your email address will not be published. Required fields are marked *