“ഇങ്ങനെ ചടഞ്ഞുകൂടി ഇരിക്കാതെ പറമ്പിലേക്ക് പോയിക്കൂടെ “
“ ഞാനും ചെറിയമ്മയുടെ അടുത്ത് പോകും “
“ അതെന്തിനാ “
“ എനിക്കെന്താ പൊക്കൂടെ “
“ ഓ. .. ഞാനൊന്നും പറഞ്ഞില്ലേ ..നീ പൊക്കോ”
‘അമ്മ തട്ടിൻ പുറത്ത് നിന്നും ഒരു മൺകലം എടുത്ത് താഴേക്ക് ഇറങ്ങി . താഴേക്ക് പോകുമ്പോൾ അമ്മ ഒന്ന് നോക്കിയിട്ട് പോയി .
‘അമ്മ എന്റെ അവസ്ഥ പറഞ്ഞിട്ട് ആവണം അമ്മു മുകളിലേക്ക് കയറി വന്നു.
“ ഡാ കോരങ്ങാ … എന്താ ഇങ്ങനെ ഇരിക്കുന്നെ “
“ ഒന്നുല്ല “
അവൾ വന്ന് ചാരി കിടക്കുന്ന എന്റെ മടിയിൽ ഇരുന്ന് എന്റെ നെഞ്ചിലേക് ചായ്ഞ് കിടന്നു , എൻടെ കൈകൾ പിടിച്ചു വയറിൽ ചുറ്റി .
“ ഞാൻ പോകുന്നതിന്റെ വിഷമം ആണോ ഈ മുഖത്ത് “
“ നിനക്കില്ലേ വിഷമം “
“ ഇല്ലന്ന് തോനുന്നുണ്ടോ “
അവളുടെ തലയിൽ ഒരു ഉമ്മകൊടുത്ത് അവളെ ഒന്നൂടെ ചേർത്തു പിടിച്ചു .
“ എപ്പഴാ പോകുന്നേ “
“ ഉണ് കഴിഞ്ഞ് ഇറങ്ങാം എന്നാ പറഞ്ഞേ “
“ഞാനും വരുന്നുണ്ട് “
അവൾ തല തിരിച്ചു നോക്കി ചിരിച്ചു .
“ കുഞ്ചുനേം കുട്ടികളേം കൂട്ടിയാലോ “
“ ചെറിയച്ഛനോട് ചോദിക്ക് വേറെ എവിടേലും പൊന്നുണ്ടോന്ന്”
“ ഉം .. പിന്നെ വീട്ടിൽ എത്തിട്ട് അപ്പുവേട്ടനൊരു ഗിഫ്റ്റ് തരുന്നുണ്ട് “
“ ഗിഫ്റ്റോ .. എന്ത് ഗിഫ്റ്റ് “
“ അതൊക്കെ ഉണ്ട് അവിടെ ചെന്നിട്ടെ പറയൂ “
“അമ്മൂ…………”
“ ആ.. “
“ ഇങ്ങ് വന്നേ …. “
“ ഞാൻ ഇപ്പോ വരാം അപ്പുവേട്ടാ “
“ ഉം .. പോയി വാ”
അമ്മു അവന്റെ മടിയിൽ നിന്നും എഴുനേറ്റ് താഴേക്ക് നടന്നു .
അപ്പു വീണ്ടും അവിടെ തന്നെ ഇരുന്നു.
“ എന്താ അമ്മമ്മേ “
“ തുണിയൊക്കെ എടുത്ത് വച്ചോ “
“ ഇല്ല വയ്ക്കാൻ പോകുവാ “
“ കട അടവായി പോയില്ലേ ഇല്ലേൽ കുറച്ച് തുണി പോയി എടുക്കായിരുന്നു. ആ ഇനി വരുമ്പോ ആവട്ടെ അല്ലെ “
“ ഉം ..”
“ ഷീജ നിന്നെ തിരക്കുന്നുണ്ടായിരുന്നു “
“ആ ശെരി “
അവൾ കുഞ്ഞമ്മയുടെ അടുത്തേക്ക് ചെന്നു
“ എന്താ കുഞ്ഞമ്മേ “
“ ഞാനും വരുന്നുണ്ട് , മോഹനേട്ടനോട് ചോദിച്ചപ്പോൾ പൊനോളാൻ പറഞ്ഞു “
“ ആഹാ .. പിള്ളേരേം കുഞ്ചുനേം കൂട്ടാൻ പറ്റുമോന്ന് ചെറിയച്ഛനോട് ചോദിക്കാൻ വരുവായിരുന്നു “
“ എവിടെ നിരാശ കാമുകൾ “
“ മുകളിൽ ഉണ്ട് “
അമ്മു ചിരിച്ചുകൊണ്ട് മറുപടി നൽകി .
“ ഞാൻ പോയി കുളിക്കട്ടെ ഇല്ലേൽ പിന്നെ വൈകിയതിന് വഴക്ക് കേൾക്കേണ്ടി വരും “
“ ആ ഞാൻ പോയി ഡ്രെസ്സ് എടുത്ത് വയ്ക്കട്ടെ എന്നിട്ട് എനിക്കും കുളിക്കണം “
അതും പറഞ്ഞൾ മുകളിലേക്ക് കയറി. അപ്പുവിനെ ഒന്ന് നോക്കി അവൾ മുറിയിൽ കയറി തുണികൾ മടക്കി വയ്ക്കാൻ തുടങ്ങി , അപ്പു ആ ഇരുപ്പ് തന്നെ തുടർന്നു .
കുറച്ച് കഴിഞ്ഞപ്പോൾ കുഞ്ഞമ്മ കുളിയും കഴിഞ്ഞ് വന്നു അമ്മു തുണിയൊക്കെ മടക്കി കുളിക്കാനായി താഴേക്ക് പോയി.
കുഞ്ചു അപ്പോൾ മുകളിലേക്ക് കയറി വന്നു
“ ഏട്ടാ കുളത്തിൽ കുളിക്കാൻ പോകാം “
“ ഉം വാ ..”
അവൾ കുട്ടികളെയും കൂട്ടി എന്റെ തോർത്തും അവളുടെ ഡ്രെസ്സും എടുത്ത് വന്നു . ഞങ്ങൾ കുളത്തിലേക്ക് നടന്നു . കുളത്തിലെത്തി ഞാൻ അതിലേക്ക് ചാടി . ആ തണുത്ത വെള്ളത്തിൽ കുറച് നേരം മുങ്ങി കിടന്നു . അപ്പോഴേക്കും ചെറിയച്ഛനും വന്നു .
ഞങ്ങൾ 2 ഉം കുറച്ചുനേരം നീന്തി
“ കുഞ്ചു നിനക്കിന്ന് പോകണ്ട “
“ എനിക്കിനി അടുത്താഴ്ച പോയ മതിയല്ലോ “
ഒന്നും രണ്ടും പറഞ്ഞവർ കുളിയും കഴിഞ്ഞ് വീട്ടിലേക്ക് പോയി , പിള്ളേരെ അമ്മു ഡ്രെസ്സൊക്കെ ഇടിയിച്ചു . കുഞ്ചുവും ഡ്രെസ്സൊക്കെ മാറി ഇറങ്ങി .
അമ്മു എനിക്ക് ഒരു മുണ്ടും ഷർട്ടും എടുത്ത് കൊണ്ടു വന്നു ,
“ അപ്പുവേട്ടാ ഇതിട്ടാ മതിട്ടോ”
“ ഉം ശെരി “
ഞാൻ അത് അവളുടെ കൈൽ നിന്നും വാങ്ങി വെള്ള മുണ്ടും നീല ഷർട്ടും , അവളും അതേ കളർ ധവാണിയാണ് ഉടുത്തിരുന്നത് . ഞാൻ ഡ്രെസ്സും ഉടുത്ത് താഴേക്ക് ഇറങ്ങി , അമ്മയും കുഞ്ഞമ്മയും ഭക്ഷണം വിളമ്പി വച്ചു , കുഞ്ഞമ്മ സാരി മാത്രേ മാറിയുള്ളൂ മുടി കെട്ടാനായി മുകളിലേക്ക് ഓടി.
ചെറിയച്ഛനും അമ്മുവും കുഞ്ചുവും പിള്ളേരും ഊണ് കഴിക്കാനായി ഇരുന്നു ഞാനും ഇരുന്ന് കഴിച്ചു.
