കുറച്ച് നേരം ആ കിണറിന്റെ വക്കിൽ കയറി ചുമ്മാ ഇരുന്ന് ആ പ്രകൃതി ഭംഗി ആസ്വദിച്ചു നിന്നു.
“ ഡാ ചെക്കാ കിണറ്റിൻ വക്കത്തിരുന്ന് എന്തോ ആലോജിക്കുവാ “
അതിന് മറുപടിയായി ഒരു ചിരി മാത്രമാണ് ഞാൻ കുഞ്ഞമ്മയ്ക്ക് നൽകിയത് . കുഞ്ഞമ്മ അകത്തേക്ക് പോയപ്പോൾ ഞാൻ വീണ്ടും ഓരോന്നൊക്കെ ചിന്തിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ കുഞ്ചു എന്റെ അടുത്തേക്ക് വന്നു .
“ ഏട്ടാ .”
“ഉം …”
“ ചായകുടിക്കുന്നില്ലേ “
“ഉം കുടിക്കാം “
“ നിങ്ങള് കഴിച്ചോ “
“ ഞാൻ കഴിച്ചു , അമ്മുചേച്ചി കഴിച്ചില്ല , ചേട്ടൻ വന്നിട്ടെ കഴിക്കുന്നുള്ളൂ എന്നാ പറഞ്ഞേ “
“ ഉം … “
“ ചേച്ചി പോകുന്നതിൽ വിഷമം ഉണ്ടല്ലേ എന്റെ ഏട്ടന് “
“ ഉം …”
കുഞ്ചു പിന്നീട് ഒന്നും ചോദിച്ചില്ല , കുറച്ച് കഴിഞ്ഞപ്പോൾ അമ്മു വന്നു ഞങ്ങൾക്കരികിലേക്ക് .
“ കഴിക്കുന്നില്ലേ “
“ കഴിക്കാം “
“ പിന്നെന്താ ഇവിടെ ഇരിക്കുന്നെ . വാ “
“ കുഞ്ചു മോള് പോയി ചായ എടുത്ത് വയ്ക്ക് ഞങ്ങളിപ്പോൾ വരാം “
“ ഉം .. ശെരി “
“ എന്താ അപ്പുവേട്ടാ “
“ ചെറിയമ്മേനെ വിളിക്കണം “
“ അമ്മേനെ എന്തിനാ ……. “
“ നീ വാ “
അപ്പു അവളുടെ കൈൽ പിടിച്ച് മുന്നിലൂടെ വീടിന്റെ അകത്ത് കയറി ഫോൺ വച്ച മുറിയിലേക്ക് ചെന്നു . അവൻ ഫോൺ എടുത്ത് അമ്മുവിന്റെ വീട്ടിലെ നമ്പർ ഡൈൽ ചെയ്തു .
“ ഹലോ … “
“ ഹലോ .. മുത്തശ്ശ ഞാൻ അപ്പുവാണ് ചെറിയമ്മയില്ലേ അവിടെ “
“ ആ .. അപ്പു ആ അവളിവിടെ ഉണ്ട് “
“ ഒന്ന് കൊടുക്കുവോ “
“ ആ കൊടുക്കാവേ “
“ ഹലോ ..”
“ കുഞ്ഞമ്മേ ഞാൻ അപ്പുവാ “
“ ആ പറയെടാ .”
“ കുഞ്ഞമ്മ എന്തിനാ അമ്മുനോട് ഇന്ന് തന്നെ വരാൻ പറഞ്ഞേ “
“ ആഹാ .. നീ ഇതറിയാൻ ആണോ വിളിച്ചെ , അത് അവൾക്ക് ക്ലാസ് തുടങ്ങാറായില്ലേ അതുകൊണ്ട് “
“ അവൾക്കും എനിക്കും ഒക്കെ ബുധനാഴ്ചയെ തുറക്കത്തുള്ളു , അതുകൊണ്ട് ചൊവ്വാഴിച്ചെ അവള് വരു കേട്ടോ “
“ അപ്പു … അതൊന്നും വേണ്ട മോനെ ഒരാഴ്ച ആയില്ലേ അവളവിടെ നിൽക്കുന്നു , ഇവിടേം പണി ഒക്കെ തുടങ്ങാറായി എനിക്കൊരു സഹായം വേണ്ടേ “
“ ഞാനൊരു കാര്യം തുറന്ന് ചോദിക്കട്ടെ “
“ഉം എന്താ ..”
“ ചെറിയമ്മയ്ക്ക് സ്വന്തം മോളെ വിശ്വാസം ഇല്ലേ . എന്റെ കാര്യം പോട്ടെ , സ്വന്തം മകളെ ചെറിയമ്മയ്ക്ക് വിശ്വാസക്കുറവുണ്ടോ ? “
“ എടാ അപ്പു അതൊന്നും ഇല്ല “
“ ഞാൻ ചോദിച്ചതിന് ചെറിയമ്മ മറുപടി താ “
“ എനിക്ക് അവളെ മാത്രമല്ല നിന്നേം വിശ്വാസമാണ് , അമ്മ വിളിച്ച് പറഞ്ഞപ്പോൾ എന്തായാലും സ്കൂൾ തുറക്കാൻ ആയില്ലേ ഇന്നാകുമ്പോ ഏട്ടനും അവിടുണ്ടാകും എന്നാ അവള് ഇങ് പൊന്നോട്ടെന്ന് പറഞ്ഞത് “
അപ്പുവിന് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല .
“ നീയും വാ ഇന്ന് അവരുടെ കൂടെ ഇവിടെ അച്ഛനൊക്കെ ഉണ്ട് ഫോണിലൂടെ അതികം സംസാരിക്കാൻ പറ്റില്ല , നേരിട്ട് കാണുമ്പോൾ വിശദമായി പറയാം .”
“ ഉം … “
“ എന്നാ വയ്ക്കട്ടെ പണിക്കാരുണ്ടെടാ . അവിടെ ഉണ്ടോ ഇന്ന് “
“ ഉം.. “
“ ആ അമേനോടും ചേച്ചിയോടും ഷീജയോടും അന്വേഷണം പറഞ്ഞേക്ക് വൈകിട്ട് സമയം കിട്ടിയാൽ ഞാൻ വിളിക്കാം . ശെരിട്ടോ അപ്പു എന്നാലേ “
“ ഉം ശെരി “
ഫോൺ വച്ച് അപ്പു അമ്മുവിനെ നോക്കി , അമ്മു തിരിച് എന്താ എന്ന ഭാവത്തിൽ അവനെയും .
അവൻ ഒന്നും മിണ്ടാതെ നടന്നു
“ ഏട്ടാ വാ ചായ എടുത്ത് വച്ചു “
അവൻ ഊണ്മേശയിലേക്ക് നടന്നു അവന് പുറകെ അമ്മുവും , അവൻ കസേര വലിച്ച് അതിൽ ഇരുന്നു അമ്മു ഒരു പ്ലേറ്റ് അവന് മുന്നിൽ വച്ച് ദോശയും സാമ്പാറും അതിലേക്ക് ഒഴിച്ചുകൊടുത്തു, ഒരു ഗ്ലാസ് ചായയും കൊടുത്ത് അമ്മുവും അവന്റെ അരികിൽ ഇരുന്നു .
“ ‘അമ്മ എന്താ പറഞ്ഞേ . പ്രത്തേകിച്ചൊന്നും പറഞ്ഞില്ല . “
“ഉം ….. “
പിന്നെ പരസ്പരം ഒന്നും സംസാരിച്ചില്ല ചായ കുടിച്ച് കഴിഞ്ഞ് അമ്മു അവന്റെയും പാത്രവും എടുത്ത് അടുക്കളയിലേക്ക് പോയി .
അവൻ കൈ കഴുകി മുകളിൽ വരാന്തയിൽ ഉണ്ടായിരുന്ന ചാരുകസേരയിൽ ഇരുന്ന് പുറത്തേക്കും നോക്കി നിന്നു.
കുറച്ച് കഴിഞ്ഞപ്പോൾ അവന്റെ അമ്മ മുകളിലേക്ക് കയറി വന്നു .
“ നീ ഇവിടെ ഇരിക്കുവാണോ അപ്പുവേ “
