“ ഇതാ ഏട്ടാ “
ഞാൻ അതും വാങ്ങി മുറിയിൽ പോയി മാറി വന്നു . മേശപ്പുറത്ത് അപ്പോൾ എനിക്ക് കഴിക്കാനുള്ള ചായയും പലഹാരവും വച്ചിട്ടുണ്ടായിരുന്നു . ഞാൻ അതും കഴിച് തിണ്ണയിൽ പോയി ഇരുന്നു . ബസ്സ് വരാൻ ഇനിയും സമയം ആകുന്നതെ ഉള്ളു .
“ ഏട്ടാ …”
“ ഉം…”
“വരുമ്പോ എനിക്കൊരു ധവണി എടുക്കുമോ. അമ്മുചേച്ചിക്ക് ഉള്ളത് പോലെ ഓറഞ്ച് “
“ ഇതെന്താ ഇപ്പൊ ഒരു ധാവണി മോഹം “
“ ചുമ്മാ .. കൊണ്ടുവരുമോ “
“ ഓർത്താൽ എടുക്കാം. “
“ഓർത്താൽ പോരാ മറക്കാതെ കൊണ്ടുവരണം “
കുറച്ച് നേരം കൂടി ഇരുന്ന് ഞാൻ വീട്ടിൽ നിന്നും ഇറങ്ങി
നടന്ന് നടന്ന് റോഡിലെത്തി . കവലയിലെ ചായക്കടയിൽ കയറി കുറച്ചു നേരം ഇരുന്നു. അവിടെ ഉണ്ടായിരുന്നവരോട് സംസാരിച്ചിരുന്നപ്പോൾ ബസ്സ് വന്നു . ബസ്സ് കയറി കടയിലേക്ക് പുറപ്പെട്ടു .
ബസ്സ് ഇറങ്ങി നേരെ ഷോപ്പിലേക്ക് നടന്നു.
എന്നെ കണ്ടതും മാധവേട്ടൻ ചിരിച്ചുകൊണ്ട് എഴുനേറ്റു.
“ഇന്നെന്താ വൈകിയേ “
“ ഉറങ്ങി പോയി മാധവേട്ടാ “
ഞാൻ ചെയറിൽ കയറി ഇരുന്നു . എന്റെ മുഖത്തെ വിഷമം കണ്ടിട്ടാവണം നാൻസിയെ അമ്പിളിയോ ആരും ഒന്നും ചോദിക്കാൻ നിന്നില്ല. ഉച്ചയായപ്പോൾ ഭക്ഷണം കഴിക്കാൻ അമ്പിളി വന്നു വിളിച്ചു.
“ഹരി ഭക്ഷണം……”
“നിങ്ങള് കഴിച്ചോ ഞാൻ എടുത്തില്ല “
“ ഞാൻ തരലോ വാ “
“വേണ്ട നിങ്ങള് കഴിച്ചോ . എനിക് ഒരു മൂടില്ല “
അമ്പിളി പിന്നെ ഒന്നും പറയാതെ നേരെ നാൻസിയുടെ അടുത്തേക്ക് ചെന്നു . കുറച്ച് കഴിഞ്ഞപ്പോൾ നാൻസി വന്നു.
“ ഡാ …വാ..”
“ എനിക് വിശപ്പില്ല കഴിച്ചോളൂ “
“നിന്നോട് വരാനാ പറഞ്ഞത് “
ശബ്ദം റ്റ്താഴ്ത്തി അല്പം ഗൗരവമായി പറഞ്ഞു .
ഞാൻ പതിയെ നാൻസിയുടെ പുറകെ മുകളിലേക്ക് നടന്നു .
“വാ ഇരിക്ക് . “
ഞാൻ ബെഞ്ചിൽ പോയി ഇരുന്നു . നാൻസി അവളുടെ പാത്രം തുറന്ന് അടപ്പിലേക്ക് കുറച്ച് ചോറ് മാറ്റി ബാക്കി എനിക്ക് നീട്ടി .
“ എനിക്ക് വേണ്ട “
“ നീ കഴിക്ക്”
അതും പറഞ്ഞ് എന്നെ മൈൻഡ് ചെയ്യാതെ അമ്പിളിയുടെ പാത്രത്തിൽ നിന്നും എനിക് നീട്ടിയ പാത്രത്തിൽ നിന്നും കറി എടുത്ത് അവര് കഴിക്കാൻ തുടങ്ങി.
“ ഇതിന്ന് കുറച്ചൂടെ എടുത്തോ “
അവരത് മൈൻഡ് പോലും ചെയ്യാതെ അമ്പിളിയോട് സംസാരിച്ചു. അമ്പിളി അത് കണ്ട് ചെറുതായി ചിരിച്ചുകൊണ്ട് കഴിക്കാൻ തുടങ്ങി.
വച്ചു നീട്ടിയ ആഹാരം അവഗണിക്കുന്നത് മോശമായതുകൊണ്ട് ഞാനും കഴിക്കാൻ തുടങ്ങി. നാൻസിയുടെ അടപ്പിലെ ആഹാരം തീർന്നപ്പോൾ അമ്പിളി അവർക്ക് കുറച്ച് ഇട്ടുകൊടുത്തു.
“ഇതിന്ന് എടുത്തോ ഞാൻ കഴിക്കില്ല ഇത്രയും “
അവരതും മൈൻഡ് ചെയ്തില്ല .
മനസ്സ് ശാന്തമല്ലാത്തതുകൊണ്ട് ഞാൻ കുറച്ചുമാത്രമേ കഴിച്ചുള്ളൂ.
“ എനിക്ക് മതി ചേച്ചി “
ഞാൻ എഴുനേറ്റ് കൈകഴുകാൻ ചെന്നപ്പോൾ പാത്രത്തിൽ ബാക്കി ഉള്ള ചോറ് ചേച്ചി കഴിച്ചുതീർത്തു. കൈ കഴുകി ഞാൻ ബെഞ്ചിൽ പോയി ഇരുന്നു. എനിക്ക് കുടിക്കാൻ അമ്പിളി വെള്ളം തന്നിട്ട് താഴേക്ക് പോയി .
ചേച്ചി കൈ കഴുകി എന്റെ അടുത്തേക്ക് വന്നു.
“ എന്താടാ എന്താ പറ്റിയെ നിനക്ക് “
“ ഏയ് ഒന്നുല്ല ചേച്ചി “
“ അത് കള , നീ കാര്യം പറ ഹരി “
“ അവള് ,… അമ്മു ,…. അവള് തിരിച്ചു പോയി . “
“ ഓ… നിങ്ങള് തമ്മിൽ അത്രയ്ക്ക് ഇതിട്ടത്തിലാ “
“ ഈ ഒരു ഏഴുദിവസം ഒരു ഭർത്താവ് എന്നത് പോലെ എന്നെ നോക്കി . ഒരു ഭാര്യയുടെ സ്ഥാനത്ത് നിന്ന് എന്റെ എല്ലാ കാര്യങ്ങളും നോക്കി . സ്നേഹിച്ചു പരിചരിച്ചു ,ലാളിച്ചു , ശാസിച്ചു, എന്നെ പൊന്നുപോലെ നോക്കി “
എന്റെ കണ്ണുകൾ നിറഞ്ഞത് കണ്ടിട്ടാവണം ചേച്ചി ഒന്നും മിണ്ടാതെ നിന്നു.
“ കരയല്ലേടാ “
“ ഉം…. “
“ നിനക്കുള്ളത് തന്നെയല്ലേ അവള് പിന്നെന്നാ “
“ ശെരിയ … പക്ഷെ ഇത്രേം ദിവസം കൂടെ ഉണ്ടായിട്ട് പെട്ടന്ന് പോയപ്പോൾ “
“ നീ ഇത്രയ്ക് തൊട്ടാവാടി ആയിരുന്നോ . ഞാൻ കരുതി … “
ഞാൻ അവരെ ഒന്ന് നോക്കി .
“ പോയി മുഖം കഴുകി വാ “
ഞാൻ എഴുനേറ്റ് മുഖം കഴുകി താഴേക്ക് ചെന്നു . എന്നതേം പോലെ ആ ദിവസവും നീങ്ങി. വീട്ടിലേക്ക് പോയി . എന്റെ ഉള്ളിലെ വിഷമം പതിയെ കുറഞ്ഞു വന്നു . വീട്ടിലെത്തിയപ്പോൾ അമ്മുവിനെ ഫോൺ വിളിക്കാൻ തോന്നി . പിന്നെ ഒന്നും ചിന്തിച്ചില്ല നേരെ ചെറിയമ്മയുടെ വീട്ടിലേക്ക് വിളിച്ചു.
