ഒരു തുടക്കകാരന്‍റെ കഥ – 11 Like

“ ഹലോ “

“ഹലോ”

“ഞാൻ അപ്പുവാണ് “

“ ആ അളിയാ എന്തുണ്ട് “

“ എന്തുണ്ടളിയ , എന്തെടുക്കുവാടാ “

“ഓ എന്നത് ഇങ്ങനെ ഇരിക്കുന്നു. പഠിക്കാൻ തുടക്കാനുള്ള തയ്യാറെടുപ്പ് “

“ഓഹോ അതൊക്കെ ഉണ്ടോ “

“എന്നാ ചെയ്യാനാ ചേച്ചി വന്ന് ചൊറിഞ്ഞോണ്ടിരിക്കുന്നെ “

“ഹ ഹ ഹ … ചെറിയമ്മ എന്തിയെ “
“ ‘അമ്മ അടുക്കളിയിലോ മറ്റോ ഉണ്ട് . വിളിക്കണോ “

“ ഏയ്‌ വേണൊന്നില്ല . അമ്മു എന്തിയെ നി അവൾക്ക് കൊടുക്ക് “

“ ഡി… ചേച്ചി നിനക്ക് ഫോൺ വാ….. നിങ്ങള് പോയതിനു ശേഷം എന്നാ കരച്ചിലായിരുന്നെന്നോ. രാവിലെ ഞാനും അമ്മയും നല്ലോണം കളിയാക്കി “

“ ഹ ഹ ഹ ഹ എന്നിട്ട് ഇപ്പൊ എങ്ങനുണ്ട് , “

“ ആ ഇപ്പൊ ഏതാണ്ടൊക്കെ ഒക്കെ ആയി . ആ അളിയാ ദേ ചേച്ചിക്ക് കൊടുക്കാവേ “

“ ആ ശെരിട “

“ ഹലോ അപ്പുവേട്ടാ “

“ ഡീ അമ്മൂട്ടി “

അവളുടെ സംസാരത്തിൽ വളരെയധികം സന്തോഷത്തിൽ ആയിരുന്നു കൂടെ ഞാനും

“ അപ്പുവേട്ടാ കോരങ്ങാ എന്തെടുക്കുവാ “

“ ഞാൻ ദേ കേറി വന്നേ ഉള്ളു . അപ്പൊ തോന്നി എന്റെ കെട്ടിയോളെ ഒന്ന് വിളിച്ചേക്കാന്ന് “
“ ആഹഹ നല്ല കാര്യം . ഞാൻ ഇങ്ങനെ ആലോചിച്ചിരിക്കുവായിരുന്നു വീട്ടിൽ വന്നു കാണുമോ കുളിച്ചു കാണുമോ എന്നൊക്കെ “

“ നീർക്കോലി “

“ നീ പോടാ തവളെ”

“മരപ്പട്ടി “

“ പോടാ അലവലാതി “

“ അമ്മിണി “

“ ആ ……”

“love യൂ “

“ തിരിച്ചും അങ്ങനൊക്കെ തന്നെ “

“ ഏ… നേരെ പറ അമ്മു “

അമ്മു അല്പം ശബ്ദം താഴ്ത്തി
“ അച്ഛച്ഛൻ അടുത്തുണ്ടെടാ പട്ടി “

“ ഓ എന്നാ പോട്ട് . പിന്നെ ഇന്നലെ എന്നാ കരച്ചിലാടി കരഞ്ഞെ “

“ ഓ അത് സങ്കടം സഹിക്കാൻ വയ്യാഞ്ഞിട്ടല്ലേ “

“എന്നാലും അയ്യയ്യേ നാണക്കേട് “

“ അയ്യോടാ … ഇവിടന്ന് വണ്ടിയും എടുത്ത് പോയിട്ട് ആ റോഡിൽ വച്ച് മോൻ പൊട്ടി പൊട്ടി കരഞ്ഞപ്പോ നാണം ഉണ്ടായിരുന്നോ ആവോ “

“ ഏ 😳 ….നീ ഇതെങ്ങനെ അറിഞ്ഞു . ‘അമ്മ വിളിച്ചിരുന്നു മോനെ ഉച്ചയ്ക്ക് എന്നെ . അപ്പൊ കുഞ്ഞമ്മ പറഞ്ഞു . കുഞ്ഞിപിള്ളേരെ പോലെ കാരച്ചിലാരുന്നു എന്ന് .”

“ ഈ……….”

“ ഹും … എന്നിട്ടാ എന്നെ കളിയാക്കാൻ വരുന്നേ . ലോലൻ “

“ ലോലൻ നിന്ടെ അച്ഛൻ “

“ നോ അച്ഛന്റെ മരുമോൻ . കൂതറയായ ലോലൻ .”

“ ഓ … “

“ ഇന്ന് എങ്ങാനുണ്ടായിരുന്നു “

“ സത്യം അമ്മു നീ ഇല്ലാതെ ആകെ മടുത്തുപോയി . വെറുത്തുപോയി “
“ ഹും … അപ്പൊ ഞാൻ ഇല്ലേൽ ഭയങ്കര വിഷമം ആണല്ലേ “

“ നീ ഇല്ലാതെ പറ്റില്ലല്ലോ എനിക്ക് “

“ ഹും .. കഴിച്ചോ “

“ ഇല്ല … വന്നേ ഉള്ളു “

“ എന്നാ പോയി കുളിക്കെടാ ലോല “

“ പോടി പട്ടി “

“ ദേ അച്ഛൻ വരുമ്പോ വരണോട്ടോ . “

“ തീർച്ചയായും “

“ ആ എന്നാ പോയി കുളിക്ക് എന്റെ ചക്കര കെട്ടിയോൻ “

“ ശെരി കെട്ടിയോളെ “

“ ടാറ്റാ “

“ ടാറ്റാ “

അപ്പു കോൾ കട്ട് ചെയ്ത് കുളിക്കാൻ പോയി . കുളി കഴിഞ്ഞ് ആഹാരവും കഴിച് മുകളിലേക്ക് പോയി കുറച്ചുനേരം കുഞ്ചുവിനോടും കുഞ്ഞമ്മയോടും കത്തിയടിച് ഉറങ്ങാൻ പോയി .

Leave a Reply

Your email address will not be published. Required fields are marked *