ശെരി തൽകാലം ഞാൻ വിശ്വാസിച്ചുന്നു കരുതിക്കോ… നിങ്ങൾ
പുറത്തു മഴ തകർത്തു പെയുകയാണാല്ലോ
ഇന്ന് ഇനി എങ്ങനാ ഞാൻ പോകുന്നത്
അതും ഈ നശിച്ചമഴകാരണം
ഇന്ന് ഇവിടെ തങ്ങട്ടെ നിങ്ങൾക്ക് വിരോധം ഒന്നും ഇല്ലല്ലോ
അത് അല്ല ഞങ്ങൾ പെൺകുട്ടികൾ മാത്രം ഉള്ളടത്
എന്താ പേടിയുണ്ടോ
അത് അല്ല സാർ
എന്തിനാണ് പേടിക്കുന്നത് നിങ്ങൾ ഏഴുപേരില്ലെ ഞാൻ എന്ത് ചെയാനാണ്
ഒന്നുമില്ലേലും നിങ്ങൾ ദൈവത്തിന്റെ മാലാഖമാർ അല്ലല്ലോ
ചെകുത്താന്റെ മാലാഖമാർ അല്ലേ..
എനിക്ക് എന്റെ ജീവനിൽ ഭയം കാണില്ലേ
ശെരി നിങ്ങൾ വിഷമിക്കണ്ട ഞാൻ പോയേക്കാം…
ഇപ്പോഴാണ് ഓർത്തത്
ഒരു മനുഷ്യനെ കൊത്തിയരിഞ്ഞു പ്ലാസ്റ്റിക് കവറിൽ ഇട്ട് ആ കല്ലറയിൽ കൊണ്ട് തട്ടിയിട്ടും ഒന്നും അറിയാത്തപോലെ അഭിനയിച്ചു ഭലിപ്പിക്കുവാൻ നിങ്ങൾ പെണ്ണുങ്ങൾക്ക് മാത്രം ഉള്ള കഴിവാണ്… ആ കഴിവിന് മുന്നിലാണ് ആണുങ്ങൾ നിങ്ങളുടെ ദാസന്മാർ ആവുന്നത്
… ആ വാക്കുകൾ കേട്ട്
ഒരു നിമിഷം കൊണ്ട് രക്തമൊക്കെ ആവിയായിപോയി
ആരാ ആരാ നിങ്ങൾ
ഞാൻ ഞാൻ ആ കല്ലറയുടെ അവകാശി
ഒരു രൂപം ഇല്ലാത്ത കഴിഞ്ഞ എനിക്ക് കൊത്തിനുറുക്കിയ ഒരു ശരീരം തന്നില്ലേ
അതിന് നിങ്ങൾക്ക്
പ്രത്യുപകാരം ചെയ്യണ്ടേ
ആ ഓഫിസർ നിങ്ങളെ അനേഷിച്ചു ഇനി വരില്ല
അവൾ ദാഹമകറ്റിയിട്ടുണ്ടാവും ആ ശരീരത്തിൽ..
അത് നിങ്ങളോടുള്ള സ്‌നേഹംകൊണ്ടല്ല
നീതു നിന്നോടുള്ള പ്രതികാരം കൊണ്ട്
ഡെർവിൻ ബംഗ്ളാവിന്റെ ചുറ്റും കാട്ടുനായ്കൾ ഓരിയിട്ടു തുടങ്ങി…
പൂർണ്ണചന്ദ്രൻപോലും ഇരുട്ടിലേക്ക് മറഞ്ഞു
നീതു ഉറക്കത്തിൽ കണ്ട സ്വപ്നത്തിൽനിന്നും അലറിക്കരഞ്ഞുകൊണ്ട് ചാടിയെണീറ്റു..
എന്താ നീതു
റസിയ ചോദിച്ചു
ഞാൻ ഒരു സ്വപ്നം കണ്ട്
ആ പോലീസ് ഓഫിസർ കൊല്ലപെടുന്നതായിട്ട്
ഒരു രൂപം നമ്മളോട് വന്ന് പറയുന്നതായിട്ട്
ഇനി കൊല്ലപെടുവാൻ പോകുന്നത് നമ്മൾ ഓരോരുത്തരുമാണെന്ന്
ആ കല്ലറയിൽ ശരീരമില്ലാതെ ബന്ധിച്ചിട്ടിരുന്ന ഒരു ആത്മാവിന് നമ്മളാണ് രുപം നൽകിയതെന്ന്..
നിനക്ക് ഭ്രാന്താണ്
അല്ല സോഫിയ എന്തിയെ അവൾ എവിടെപ്പോയി
അവൾ നമ്മുക്ക് ഒപ്പം ഇവിടെയല്ലേ കിടന്നത്
ദാ നോക്കിയേ വാതിൽ തുറന്നു കിടക്കുകയാണ് വാ നമ്മുക്ക് നോക്കാം…..
ഈ സമയം അങ്ങ് ഏഴാം കടലിനുമകരെ
അവൻ ആ കോട്ടയിൽ ലോകത്തേ മുഴുവൻ ഭയപ്പെടുത്തിയാ ഡ്രാക്കുളക്കോട്ടയിൽ ചിന്തയിലാണ്ടുപോയ മനസ്സുമായി നടക്കുകയാണ്…
എന്താ സൂര്യജിത് എന്തുപറ്റി കുറച്ചുനേരമായാലോ ഈ നടപ്പ് തുടങ്ങിയിട്ട്…
ഞാൻ പറഞ്ഞിരുന്നിലെ നാട്ടിലേക്ക് പോകുന്ന കാര്യം ഇന്ന് തന്നെ പോകണം
മനസ്സ് ആകപാടെ കലങ്ങിമറിഞ്ഞിരിക്കുന്നു അവിടെ വേണ്ടപെട്ടവർക്ക് അപകടം വരുവാൻ പോകുന്നുന്നു ഒരു തോന്നൽ… അതും ഒരു പുരുഷനും സ്ത്രീയും നിമിത്തം…
ഇവിടുത്തെ പൂജ കഴിയാതേ എങ്ങനെയാണ് പോവുക..
ഇവിടെ ഇനി പൂജ നടത്തിയതുകൊണ്ട് ഒരു കാര്യവും ഇല്ല… ഈ കോട്ടയ്ക്ക് ഡ്രാക്കുള കോട്ടയെന്ന പേര് മാത്രമേയുള്ളു… ആ ആത്മാവ് ഇവിടെയില്ല ആ ആത്മാവെന്നല്ല ഒരു ആത്മാവിന്റെ സാന്നിധ്യവും ഇവിടെയില്ല…
പിന്നേ എന്തേലും കാണിച്ചു കൂട്ടിയിട്ട് സായിപ്പ് മാരേ പറ്റിച്ചു കാശ് മേടിക്കാം..
എനിക്ക് അതിന് സമയമില്ല ഞാൻ ഇന്ന് തന്നെ പോകുന്നു
അഞ്ച് വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക്
നീതു നേരം വെളുത്തു തുടങ്ങി സോഫിയ ഇല്ലാതെ ഇനി ഒരു തിരിച്ചുപോക്ക് കഴിയുമെന്നു തോന്നുന്നില്ല..
നമ്മൾ അറിയാതെ നമ്മൾക്ക് ചുറ്റും എന്തൊകയോ സംഭവിക്കുന്നു…
ശെരിയാണ് അനുപമ ഇപ്പോൾ നമ്മൾ ശെരിക്കും ചക്രവ്യൂഹത്തിൽ അകപ്പെട്ടിരിക്കുന്നു.. ഇനി ഇതിൽനിന്നും നമ്മൾ എങ്ങനെ രക്ഷപെടും
തമ്പുരാട്ടി തമ്പുരാട്ടി
എന്താ എന്താ ചെല്ലപ്പ
തമ്പുരാട്ടി അവിടെ ആ കല്ലറയ്ക്ക് അരുകിൽ ഒരു മനുഷ്യന്റെ കൈപ്പത്തി… ആ വഴിയരുകിൽ ഒരു പോലീസ് ജീപ്പും കിടപ്പുണ്ട്…
അപ്പോൾ സ്റ്റീഫൻ ജോർജ്….
നീതു ഞങ്ങൾക്ക് ഭയമാകുന്നു
നമ്മുക്ക്ഇവിടുന്നു പോയാലോ
എങ്ങനെ എങ്ങനെ പോകും
സോഫിയ ഇല്ലാതെ ഇന്നലെ ഒരു ഡോക്ടർ ഇന്ന് പോലീസ് ഓഫീസർ.. ഇപ്പോൾ സോഫിയ മിസിങ്..
വാ നമ്മുക്ക് കല്ലറയ്ക്ക് അരുകിലേക്ക് പോകാം
എന്നാൽ വാ പോകാം റസിയ എന്തിയെ അവളെയും കൂടി വിളിക്ക്…. അവൾ ഉറങ്ങുകയാണ്.. ശെരി എങ്കിൽ നമ്മുക്ക് പോയിട്ടുവരാം അവൾ ഉറങ്ങട്ടെ വാതിൽ പൂട്ടിയേക്ക്.. ചെല്ലപ്പ വാ
കല്ലറയ്ക്ക് അരുകിൽ
