ഒരേയൊരാൾ – 2 1

ഫൈസയുടെ മുഖത്ത് ഇതിപ്പോ എന്തുണ്ടായി എന്ന സംശയമായിരുന്നു. കളിപ്പാട്ടം തട്ടിപ്പറിക്കപ്പെട്ട ഒരു കുട്ടിയുടെ ദൈന്യത അവളില്‍ നിഴലിച്ചു. സാരികൾ നേരെയാക്കി,പെട്ടെന്ന് തന്നെ മുഖത്തും കഴുത്തിലും മാറിലുമെല്ലാം പറ്റിക്കിടന്ന ചായം തുടച്ചുകളഞ്ഞ് അവർ ടോയ്‌ലെറ്റിൽ നിന്നിറങ്ങി.

കീ കൊടുത്ത ഒരു പാവയെ പോലെ ഫൈസ ജ്യോതിയുടെ പുറകെ നടന്നു. “ജ്യോതി, എന്താടി പറ്റിയത്? ഒന്ന് പറഞ്ഞിട്ട് പോ…” ഫൈസ ഒരു കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു. സങ്കടമല്ല അവളുടെ മുഖത്ത്, ഭയമാണ്. ധൃതിയില്‍ നടക്കുന്ന ജ്യോതിയുടെ കൈ പിടിച്ച് അവൾ നിർത്തി.

“ജ്യോതി, അറിയാതെ പറ്റിപ്പോയതാ. നീ ഇതാരോടെങ്കിലും പറഞ്ഞാല്‍ ഞാന്‍ കെട്ടിത്തൂങ്ങി ചാവും… പറയല്ലേ… പ്ലീസ്… ” ഫൈസയുടെ വിരലുകള്‍ പുതുമഴയിലെ പച്ചില പോലെ വിറക്കുന്നുണ്ടായിരുന്നു.

“ഇല്ല… ആരോടും പറയില്ല…” ജ്യോതി ഉറപ്പ് കൊടുത്തു. ഫൈസയുടെ ഉള്ളിലെ ഭയം ജ്യോതിക്ക് കാണാനുണ്ടായിരുന്നു. പക്ഷെ അവളുടെ കൂടെ നിന്ന് ആശ്വസിപ്പിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അവൾ. മൈക്കിൽ നിന്ന് വരുന്ന അനൗൺസ്മെന്റുകളോ ചുറ്റും നടക്കുന്ന ആഘോഷങ്ങളോ അവൾ കേൾക്കുന്നുണ്ടായിരുന്നില്ല. നെഞ്ചിൽ ഒരു വലിയ കല്ലെടുത്ത് അടിച്ചത് പോലെ തോന്നുന്നുണ്ടായിരുന്നു ജ്യോതിക്ക്. അവളുടെ ഉള്ളില്‍ കുറ്റബോധമാണ്. എന്തിനാണ് കുറ്റബോധമെന്ന് മാത്രം അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. രാജി…! രാജിയുടെ മുഖം മാത്രം മനസ്സിലേക്ക് വന്നുകൊണ്ടിരുന്നു… പക്ഷേ എന്തിന്?

വേഗം പരിപാടികൾ കഴിഞ്ഞ് വീട്ടിലെത്തണം എന്ന് മാത്രമേ ജ്യോതിക്ക് ഉണ്ടായിരുന്നുള്ളൂ. കരഞ്ഞുവീർത്ത കണ്ണുകൾ കൂട്ടുകാരികളിൽ നിന്നൊളിക്കുവാൻ ഫൈസ പാടുപെടുന്നത് ജ്യോതി കണ്ടു. അവളും കൂട്ടുകാരോട് അധികം ഇടപഴകാൻ നിന്നില്ല. അത്രയും ആളുകൾക്കിടയിൽ അവൾക്കെന്തോ ശ്വാസം മുട്ടുന്നുണ്ടായിരുന്നു. അവസാനത്തെ പാട്ടും കഴിഞ്ഞ് മൈക്കിൽ പരിപാടികള്‍ അവസാനിച്ചതിന്റെ അനൗൺസ്മെന്റ് വന്നപ്പോള്‍ ആശ്വാസമാണ് തോന്നിയത്.

തിരിച്ച് പോകുമ്പോള്‍ സ്കൂട്ടറിന്റെ പുറകിലിരിക്കുമ്പോൾ താൻ വല്ലാതെ തളർന്നു പോകുന്നതായി ജ്യോതിക്ക് തോന്നി. ഭൂമിക്ക് അടിയിലേക്ക് താന്‍ ആഴ്ന്നു പോകുമെന്ന് അവൾ ഭയപ്പെട്ടു. ജ്യോതി തന്റെ വലതുകൈ രാജിയുടെ വയറിനെ ചുറ്റിപ്പിടിച്ചു. ആഴ്ന്നു പോകുന്ന തന്നെ ഈ ഭൂമിയില്‍ പിടിച്ചുനിർത്താൻ അവൾക്ക് അങ്ങനെ ഒരു നങ്കൂരം വേണമായിരുന്നു. രാജി ഇടക്കൊന്ന് തിരിഞ്ഞ് നോക്കി. പിന്നെ ഒന്നും മിണ്ടാതെ വണ്ടി ഓടിക്കുന്നത് തുടര്‍ന്നു.

“ഇറങ്ങ്…. വീടെത്തി…” രാജി പറഞ്ഞു.

അപ്പോഴാണ് ജ്യോതി ചിന്തകളില്‍ നിന്നുണർന്നത്. അവൾ വണ്ടിയില്‍ നിന്നിറങ്ങി വീടിന്റെ പൂട്ട് തുറന്ന് അകത്ത് കയറി നേരെ മുറിയിലേക്ക് നടന്നു. ബാത്ത് റൂമിൽ കയറി ഒന്ന് മുഖം കഴുകി. കൺമഷി ആകെ കലങ്ങിപ്പടർന്നു. അവളത് കാര്യമാക്കിയില്ല. ബാത്ത് റൂമിൽ നിന്നിറങ്ങിയപ്പോൾ രാജി മുറിയിൽ നിന്ന് സാരി അഴിക്കുകയായിരുന്നു. സാരി മുഴുവനും അഴിച്ചെടുത്ത് അവൾ അഴയിലിട്ട് തിരിഞ്ഞപ്പോൾ അതാ ജ്യോതി തന്നെ നോക്കി നിൽക്കുന്നു. ഒട്ടും കൊഴുപ്പില്ലാത്ത വയറും കാണിച്ച് ബ്ലൗസിലും അടിപ്പാവാടയിലും നിൽക്കുന്ന രാജിയിൽ നിന്ന് ജ്യോതിക്ക് കണ്ണെടുക്കാൻ തോന്നിയില്ല.

“ആകെ പരന്നല്ലോ…” ജ്യോതിയുടെ കൺമഷി കണ്ട് രാജി ചോദിച്ചു.

“അതീ മുഖം കഴുകിയപ്പോ…” ജ്യോതി അത് മുഴുവിപ്പിച്ചില്ല. അവളും തന്റെ തോളത്തെ പിന്നഴിച്ച് സാരി അഴിക്കാൻ തുടങ്ങി.

“നിന്റെ ഹുക്ക് പൊട്ടിയല്ലോ..!!” ജ്യോതിയുടെ നെഞ്ചില്‍ നോക്കി രാജി പറഞ്ഞു. ജ്യോതി അപ്പോഴാണ് സ്വന്തം മാറിലേക്ക് നോക്കിയത്. ബ്ലൗസിന്റെ ഏറ്റവും മുകളിലെ ഹുക്ക് പൊട്ടിപ്പോയിരിക്കുന്നു. ആ ബ്ലൗസിന്റെ വശങ്ങൾ ഒരു ഷർട്ടിന്റെ കോളർ പോലെ വിടർന്നു നിന്നു. അവിടെ അവളുടെ മുലയിടുക്ക് പകുതിയോളം വെളിവായി.

അടിയിലിട്ടിരുന്ന ക്രീം കളർ ബ്രായുടെ ഒരു അരികും കാണാമായിരുന്നു. ജ്യോതി ബ്ലൗസ് കൂട്ടിച്ചേർത്ത് പിടിക്കാന്‍ നോക്കി. തടിച്ച മുലകൾ അവൾക്ക് തടസ്സം നിന്നു. ഫൈസയുടെ കൈ തന്റെ ബ്ലൗസിൽ പിടിച്ച് വലിക്കുന്നത് അവളോർത്തു. വീണ്ടും ബലം പിടിച്ച് അവൾ ബ്ലൗസിന്റെ വശങ്ങൾ വലിച്ചു. ഹുക്കില്ലാതെ അവ വലിച്ചടുപ്പിച്ചിട്ട് എന്ത് കാര്യം? ജ്യോതിയുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പാൻ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് ഒരെത്തും പിടിയും കിട്ടാതെ രാജി അമ്പരന്നു.

Leave a Reply

Your email address will not be published. Required fields are marked *