രാജി ഓടി.
നിക്കടീ അവിടെ എന്നും പറഞ്ഞ് ജ്യോതി പുറകെ വച്ചുപിടിച്ചു. ആവണിവെയിൽ പാകിയ നാട്ടുവഴിയിലൂടെ ഇരുവരും വീട്ടിലേക്കോടി. നടുമുറിയിലിരുന്ന് സദ്യവട്ടത്തിനുള്ള കായ്കറികൾ അരിയുകയായിരുന്ന അമ്മ ഒരു മിന്നായം പോലെ മക്കള്‍ രണ്ടും ഓടി അകത്തേക്ക് പോകുന്നത് കണ്ടു.
“രണ്ടും കൂടി ഓണമായിട്ട് തലേം തല്ലിവീണ് വല്ലതും വരുത്തിയാലുണ്ടല്ലോ…”
അമ്മ അവിടിരുന്ന് ഉറക്കെ പറഞ്ഞു.
അതൊന്നും ശ്രദ്ധിക്കാതെ ഇരുവരും ഓടി തങ്ങളുടെ മുറിയിൽ എത്തിയിരുന്നു. ഇനി ഓടാന്‍ സ്ഥലമില്ലെന്നായപ്പോ രാജി നിന്നു. മുറിയിലെ മേശയിൽ ചാരി അവൾ കിതച്ചു. തുടുത്ത മുലകളും തുള്ളിച്ചുകൊണ്ട് ഓടിക്കിതച്ചെത്തിയ ജ്യോതി വാതിലും കടന്ന് വരുന്നത് കണ്ട് രാജി ഒന്ന് ഭയന്നു.
“ഇനി നീയെങ്ങടാ ഓട്വാ?”
ജ്യോതി കിതച്ചു കൊണ്ട് ചോദിച്ചു.
“ടീ… പ്ലീസ്… നിന്റെ പിണക്കം മാറ്റാനല്ലേ…”
രാജി കെഞ്ചിനോക്കി.
“നിന്റെ ഉമ്മവെക്കൽ ഇത്തിരി കൂടുന്നുണ്ട്… ഇന്ന് ഞാന്‍ ശരിയാക്കിത്തരാം..”
ജ്യോതി മുന്നോട്ടടുത്തപ്പോൾ രാജി തന്റെ കൈകൾ ഉയർത്തി തടയാന്‍ നോക്കി. ജ്യോതി ആ രണ്ടു കൈകളും പിടിച്ചു. രാജിയുടെ കൈയ്യിലിരുന്ന് പുഷ്പാഞ്ജലിയുടെ വാഴയില മുറുകുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. അവരുടെ കലമ്പുന്ന ചിരിയുടെയും കിതപ്പിന്റെയും കൂടെ കൈവളകൾ താളംപിടിച്ചു.
“ടീ… ഒന്നും ചെയ്യല്ലേ…”
രാജി പറഞ്ഞു.
ജ്യോതി അത് ചെവിക്കൊണ്ടില്ല. അവൾ രാജിയെ ഉന്തി ഉന്തി രാജിയുടെ കട്ടിലിലേക്ക് രണ്ടും കൂടെ കെട്ടിമറഞ്ഞു വീണു. രാജിയുടെ കൈയിലെ പ്രസാദം ചുമരില്‍ തല്ലി പൂക്കളും ചന്ദനവും മെത്തയില്‍ വിരിച്ചു. ജ്യോതി രാജിയുടെ മേലേക്ക് ഇഴഞ്ഞുകയറി. രാജിയുടെ ഇരു കൈകളും ജ്യോതിയുടെ കൈപ്പിടിയിലായിരുന്നു. അത് കട്ടിലില്‍ പരത്തിവച്ച് രാജിയുടെ ഇടുപ്പിന് ഇരുവശത്തേക്കും കാലുകളിട്ട് ജ്യോതി അവളുടെ മുഖത്തേക്ക് നോക്കി. ജനൽ കടന്നെത്തിയ ഒരു വെയിൽക്കീറ് അവളുടെ നെറ്റിയില്‍ വീണുകിടപ്പുണ്ടായിരുന്നു. അതില്‍ വിയർപ്പുതുള്ളിൾ തിളങ്ങി. വിയർപ്പിന്റെ നനവിൽ ചന്ദനക്കുറി കലങ്ങി. രാജി കിടന്നു പിടയുമ്പോൾ ജ്യോതി തന്റെ മുഖം അവളുടെ മുഖത്തോടടുപ്പിച്ച് ആ മിനുമിനുത്ത ഇടതുകവിളിൽ ഒരു കടി വച്ചു കൊടുത്തു.
“ആ…അമ്മേ….”
രാജി കാറി.
ജ്യോതി നിർത്തിയില്ല. വലത്തേക്കവിളിലും അവൾ കടിച്ചു. അപ്പോഴും രാജി കാറി. പിന്നെ തലപൊക്കി ജ്യോതി രാജിയെ നോക്കി ചോദിച്ചു,
“എന്തേ..? മതിയോ..?”
ജ്യോതിയുടെ മൂക്കിൻ തുമ്പില്‍ നിന്ന് ഒരു വിയർപ്പുതുള്ളി രാജിയുടെ ചുണ്ടിലേക്ക് ഇറ്റുവീണു.
രാജി കൈകൾ ഒന്ന് കുടഞ്ഞു. ജ്യോതി ചിരിച്ചുകൊണ്ട് അവളുടെ ഒരു വശത്തേക്ക് കിടന്നു.
“പണ്ടും നീ ഇങ്ങനെയായിരുന്നു… ഒടുക്കത്തെ കടി… എന്റെ കവിളും ചുണ്ടും കുറെ തിന്നിട്ടുണ്ട്… സാധനം…”
കടി കൊണ്ട കവിളുകൾ തിരുമ്മി രാജി പറഞ്ഞു.
“എന്നോട് കളിച്ചാല്‍ ഇങ്ങനിരിക്കും… ”
തലയൊന്ന് ചരിച്ച് വിജയശ്രീലാളിതയായി ജ്യോതി പറഞ്ഞു.
“പണ്ടാരം..!”
രാജി പരിഭവിച്ചു.
ജ്യോതി മെല്ലെ അവളുടെ കവിളിൽ പിടിച്ചു ചോദിച്ചു,
” വേദനിച്ചോ? ”
” പിന്നില്ലേ… ”
ജ്യോതി ചിരിച്ചു കൊണ്ട് രാജിയുടെ മാറിൽ തലവെച്ച് കിടന്നു. അവളുടെ മാറിലെ ആ തവിട്ടുപുള്ളി തന്റെ കാതില്‍ താരാട്ടുപാടുന്നതുപോലെ ജ്യോതിക്ക് തോന്നി. ആ പാട്ടിന് കാതോർത്ത് അവൾ കണ്ണടച്ചുകിടന്നു. കിതപ്പിൽ ഉയർന്നുതാഴുന്ന രാജിയുടെ മാറിടങ്ങൾക്ക് ഒരു തൊട്ടിലിന്റെ താളമുള്ളതുപോലെ… രാജി അവളുടെ പുറത്ത് തന്റെ രണ്ടു കൈകളും ചുറ്റി. ജ്യോതിക്ക് അന്നേരം വല്ലാത്തൊരു സുരക്ഷിതത്വം അനുഭവപ്പെട്ടു. ഈ ലോകത്തില്‍ നിന്ന് ആ കരവലയം തന്നെ സംരക്ഷിച്ചുപിടിക്കുന്നതായി ജ്യോതിക്ക് തോന്നി.
“ഇവിടെ ഇങ്ങനെ കിടന്നാൽ അമ്മേടേന്ന് അടുത്ത ചീത്ത കേൾക്കൂട്ടോ. അടുക്കളയില്‍ പണിയുള്ളതാ…”
രാജി പറഞ്ഞു.
“ശരിയാ… ഇനി അതിനും കൂടി പള്ള് കേൾക്കാൻ വയ്യ”
ജ്യോതി എഴുന്നേറ്റു മാറി.
“പണ്ടാര കനമാണല്ലോടീ നിനക്ക്. എന്റെ ശ്വാസമങ്ങ് നിന്നുപോയി…”
