ഓം ശാന്തി ഓശാന – 3

തുണ്ട് കഥകള്‍  – ഓം ശാന്തി ഓശാന – 3

ആദ്യം രണ്ടു ഭാഗങ്ങളും വായിച്ചു അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി,നിങ്ങളുടെ പ്രോത്സാഹനം ആണു എന്റെ ശക്തി 😍

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എങ്ങനെ വീട്ടിൽ എത്തി പെട്ടു എന്ന് ഞാൻ ഇപ്പോഴും ഓർക്കുന്നില്ല..ഒരു മൂളലു മാത്രം ആയിരുന്നു തലയിൽ..അന്ന് മുഴുവൻ ഞാൻ ഇരുന്നു കരഞ്ഞു.കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറങ്ങിപ്പോയി..പപ്പാ വന്നു തട്ടി വിളിക്കുമ്പോ ആണു ഞാൻ എണീക്കുന്നേ..5 മണി കഴിഞ്ഞിരുന്നു.രാവിലെ തൊട്ടു ഒന്നും കഴിച്ചിട്ടില്ല..അന്തസായി ഇരുന്നു കരഞ്ഞത് കൊണ്ട് കണ്ണൊക്കെ വീർത്തു കെട്ടി ഇരിക്കുവാണ് .തല വേദന എടുത്തപ്പോ തിരിച്ചു വന്നതാണ് എന്ന് പപ്പായോട് പറഞ്ഞു വീണ്ടും കിടന്നു ഉറങ്ങി.സങ്കടം മറക്കാൻ ഏറ്റവും നല്ല വഴി ആണു ഉറക്കം…ഒന്നും അറിയണ്ടല്ലോ..ലോകത്തു ഉള്ള സർവ്വതും മറന്നു ഉറങ്ങുക.

രാത്രി അമ്മ ഫുഡ് കഴിക്കാൻ വിളിക്കുമ്പോഴും മടിച്ചു കിടന്നു.നിരാശകാമുകിമാർക്ക് വിശപ്പ് തോന്നുലല്ലോ.. സ്വാഭാവികം !! അകത്തു ചേട്ടന്റെ സൗണ്ട് കേൾക്കാം..ആത്മാർത്ഥസുഹൃത്തിനെ കാണാൻ വന്നത് ആയിരിക്കും.ഇപ്പോ തന്നെ ഇങ്ങോട്ടു വരും വിശേഷം പറയാൻ.ഇനി ഇപ്പൊ ഞാൻ പ്രേമിച്ച ചെക്കൻ അവന്റെ കാമുകിക്കു വേണ്ടി തല്ലു ഉണ്ടാക്കിയ വീരഗാഥ ഞാൻ എന്റെ ചേട്ടന്റെ വായിന്നു തന്നെ കേൾക്കണം അല്ല്ലേ…കൊള്ളാം വളരെ നന്നായിട്ടുണ്ട്..കൊല്ലുന്നത് ആയിരുന്നു ഭേദം.

വിചാരിച്ചു തീരും മുന്പേ വന്നു എന്ത് പറ്റി മോളെ എന്നും ചോദിച്ച്.എനിക്ക് മിണ്ടാൻ തോന്നുന്നേ ഉണ്ടായില്ല..ഇങ്ങേരുടെ കൂട്ടുകാരൻ ആണല്ലോ അവൻ.

നീ അറിഞ്ഞോ..നമ്മുടെ എബിൻ ഇല്ലേ അവൻ ഹോസ്പിറ്റലിൽ ആണു

വെല്യ കാര്യം ആയിപോയി ..അവൻ കാരണം ആണു ബാക്കി ഉള്ളവന്റെ സമാധാനം പോയി എന്ന് ഇങ്ങേർക്ക് അറിയൂലലോ..
ഞാൻ ഒന്നും അറിയാത്ത മട്ടിൽ കാര്യം തിരക്കി.

“ജൂനിയർസ് ആയിട്ട് ഇടി ആയിരുന്നു..മിക്കവാറും സസ്പെന്ഷൻ ആവും”

നന്നായുള്ളൂ..കണ്ടവളുമാർക്ക് വേണ്ടി ഇടി ഉണ്ടാക്കുമ്പോ ഓർക്കണം.മിനിമം ഒരു മാസം എങ്കിലും കിട്ടിയാ മതി ആയിരുന്നു..അത്രേം ദിവസം എങ്കിലും ആ പിശാശിനെ കാണാൻ പോവൂലല്ലോ..

വല്ല പെണ്ണ് കേസ് ആയിരിക്കും എന്ന് ഞാൻ പുച്ഛിച്ചു..

അല്ലേടി പോർക്കേ..ഇതു ആ ചെക്കന്മാർ എന്തോ കംപ്ലയിന്റ് കൊടുത്തു അതിനു ആണു..

ഏഹ്.കംപ്ലയിന്റ് ഓ അതെന്താ കഥ..അപ്പൊ ലവൾ തള്ളിയത് ആണോ ??? കൺഫ്യൂഷൻ ആയല്ലോ.

“അപ്പൊ ഏതാണ്ട് ഒരു പെങ്കൊച്ചിനു വേണ്ടി ആണു ഇടി ഇണ്ടാക്കിയെ എന്ന് പറഞ്ഞു??”

“ആര് പറഞ്ഞു?”
ഈശ്വരാ പെട്ടു…ഒരു ആവേശത്തിനു ചോദിച്ചത് ആണു.

“ചേട്ടൻ ഇപ്പോ പറഞ്ഞില്ലേ?”

“എടി,അതായത് അവരുടെ ജൂനിയർസ് അവർക്ക് എതിരെ കംപ്ലയിന്റ് കൊടുത്തിടുണ്ട്.അത് ചോദിക്കാൻ ചെന്നത് ആണു ഇവന്മാർ..ഒരു ജൂനിയർ പെൺകൊച്ച് ഉണ്ട്.അവൻ സെറ്റ് ആക്കി വെച്ചേക്കാണ്..അവൾ ആണു കൊളം ആക്കിയതു”

അപ്പോൾ കൊറെ ഒക്കെ സത്യം ആണു..അങ്ങേർക്കു അവിടെ ഒരു അവിഹിതം ഉണ്ട് അപ്പൊ..എടാ കള്ളതിരുമാലി..

“നീ എന്തോന്നാ ആലോചിക്കുന്നെ”
“അല്ല.രണ്ടും കണക്കു ആണല്ലോ എന്ന് ആലോചിക്കൂവാരുന്നു” അതെന്തായാലും കൊണ്ടു.എന്നെ ഒന്നും ഇരുത്തി നോക്കിയിട്ട് ചേട്ടൻ തുടർന്നു

“നീ അങ്ങനെ കളിയാക്കുവോന്നും വേണ്ട.അവിടെ എന്തെങ്കിലും ഒരു രസം ഒക്കെ വേണ്ടെ..”

അതെ അതെ,ഭയങ്കരം തന്നെ..ഇത് ആണലോ രസം. പെൺപിള്ളേരെടെ പ്രാക്കു വാങ്ങി വെക്കുന്നതു.നല്ല രസം ആണു

“ആഹ് എന്നിട്ട്?”

“ഇവന്മാർ പിടീം വലീം ആയപ്പോ ഇവള് ഇടക്ക് കേറി അവന്റെ കൈയിൽ പിടിച്ചു.അവനു തല്ലും കൊണ്ടു.പിനന്നെ പൊരിഞ്ഞ ഇടി ആയിരുന്നു.ഇതെല്ലാം കഴിഞ്ഞു ചെന്ന് ആ കൊച്ചിന്റെ മെക്കിട്ടു കേറി..എന്ത് തെറി ആന്നു അറിയോ അവളെ പറഞ്ഞത്.. ചെവി അടിച്ചുപോയി.”

“അപ്പൊ ആ കൊച്ചിനെ സീരിയസ് ആയിട്ട് നോക്കിയതു അല്ലേ ?”

“നിനക്ക് എന്നാ പറഞ്ഞിട്ട് മനസിലാവാത്തേ?അത് ഇന്ന് തീർന്നു കിട്ടി “

ഇപ്പോ ആണു മനസിലായത്..അപ്പോ അവൻ തെറി പറഞ്ഞിട്ട് ആണു അവളു കെടന്നു മോങ്ങിയതു.എന്നിട്ട് ആണു ആ മൈരത്തി ഒടുക്കത്തെ തള്ളു തള്ളിയത്…അപ്പൊ എന്റെ കൈയിൽ അവളെ കിട്ടിയിരുന്നെങ്കിൽ ഞാൻ ഞെക്കി കൊന്നേനെ..അവളുടെ ഒടുക്കത്തെ തമാശ.മനുഷ്യൻ തീ തിന്നവാരുന്ന.പാവം എന്റെ ചെക്കൻ..വല്ലോം പറ്റിയോ ആവോ

” എബിൻ എങ്ങനെ ഉണ്ട് ?”

“സ്റ്റീൽ ഇട്ടത് ഒന്നു മാറി അത്രേ ഉള്ളു മറ്റന്നാൾ ഡിസ്ചാർജ് ആവും “
അത്രേ ഉള്ളു..ഹാവൂ..ആശ്വാസം ആയി.നാളെ ആ പ്രാക്കു പിടിച്ചവളെ കോളേജിൽ ചെന്ന് തെറി പറയണം.രാവിലെ തൊടങ്ങി അനുഭവിച്ച ടെൻഷൻ…ചങ്ക് പൊട്ടി ഇവടെ കെടന്നു മോങ്ങിയതു ആണു ഞാൻ.അല്ലെങ്കിൽ നാളെ ലീവ് എടുത്തു പോയി എബിനെ കാണാം..അവളെ പിന്നേം തെറി പറയാലോ

“ചേട്ടൻ നാളെ പോവുന്നുണ്ടോ..ഞാൻ ലീവ് ആണു..ഞാനും വരാം”

“ആഹ് നീ പോരെ “

“വല്ലോം കഴിച്ചാരുന്നോ..എനിക്ക് വിശക്കുന്നു”.ഇവളുടെ അസുഖം ഏത് വഴിക്കു പോയി എന്ന് ചേട്ടൻ ആലോചിച്ചു കാണും പക്ഷെ ഇനീം വൈകിയാ അമ്മ ചോറ് എടുത്തു വെള്ളത്തിൽ ഇടും.ചെല്ലുമ്പോൾ അമ്മ എന്തായാലും പുച്ചിക്കും..അത് മൈൻഡ് ചെയ്യാതെ ഇരുന്ന മതി.എനിക്ക് ഇത് പുത്തരി അല്ലാലോ..വിശപ്പ് ആണു പ്രധാനം..ഇനി ഇപ്പൊ പട്ടിണി കിടക്കണ്ട കാര്യം ഇല്ല.രാവിലെ തൊട്ടു പട്ടിണി കിടന്നത് മിച്ചം..അഞ്ജലി അറിയണ്ട, അവൾ ചിരിച്ചു മരിക്കും..ഏതായാലും പ്രണയം പറയാൻ ഉള്ള തീരുമാനം ഞാൻ മാറ്റി വച്ചു..അതിലും നല്ല വഴി ഞാൻ കണ്ടിട്ടുണ്ട്.

പിറ്റേന്ന് ചേട്ടൻ അവനെ കാണാൻ പോയ കൂട്ടത്തിൽ വാല് പോലെ ഞാനും പോയി.അവിടെ ഏതായാലും വേറെ ആരും ഉണ്ടായില്ല.വീട്ടിൽ സീൻ ആവും എന്നാ കൊണ്ട് അവിടെ പറഞ്ഞിട്ടില്ല എന്ന് മനസിലായി…എല്ലാം തന്നെ കള്ളന്മാർ ആണല്ലോ .ചേട്ടൻ ഫുഡ് വാങ്ങാൻ പോയപ്പോ ഞങ്ങൾ ഒറ്റയ്ക്ക് ആയി.പിന്നെ എന്നെ കളിയാക്കാൻ അവനു വേറെ കാരണം വല്ലതും വേണോ.

“എന്താണ് മാഡം,എന്നെ കാണാൻ ഒക്കെ?”

“അല്ല,കാമുകിക്കു വേണ്ടി തല്ലു ഉണ്ടാക്കി വന്ന മഹാനെ ഒന്നു വന്നു കാണേണ്ടേ”ഞാനും വിട്ടു കൊടുക്കാൻ പോയില്ല.
“ആരുടെ കാമുകി?”അവൻ സംശയരൂപത്തിൽ എന്നെ നോക്കി.

“കോളേജിൽ മുഴുവൻ പാട്ട് ആണലോ.എന്നോട് ഫെമി ചേച്ചിടെ ഫ്രണ്ട് ആണു പറഞ്ഞത്” ന്റെ ഒരു ബുദ്ധിയേ.ഇതാവുമ്പോ സത്യം അവന്റെ വായിൽ നിന്നു കേൾക്കും ചെയ്യാം എന്നെ ടെൻഷൻ ആക്കിയ അവൾക്കു ഇട്ടു ഒരു പണിയും ആയി..ഒരു വെടിക്കെ രണ്ടു പക്ഷി.മറ്റവളെ തെറി പറഞ്ഞ സ്ഥിതിക്ക് ഇവളെയും ചെറിയ രീതിയിൽ എങ്കിലും പറയാതെ ഇരിക്കില്ല.ഒരു മന സുഖം!

ചേട്ടന് പറഞ്ഞ കഥ തന്നെ ആണു എബിൻ പറഞ്ഞത്.പെൺപിള്ളേരെ പറ്റിക്കരുത് എന്നൊക്കെ പറഞ്ഞു ചില്ലറ രീതിയിൽ ഞാൻ ഒന്നും ഉപദേശിക്കുകയും ചെയ്തു..ഇപ്പൊ എന്നെ ഒരുത്തൻ പറ്റിച്ചാൽ നിങ്ങൾ വെറുതെ ഇരിക്കില്ലല്ലോ.അത് പോലെ തന്നെ അല്ലേ എല്ലാവരും,ഒരു മയത്തിൽ ഒക്കെ ഫ്ലെർട്ട് ചെയ്യണം എന്നൊക്കെ കൊറെ ഡയലോഗ് ഞാൻ ഇറക്കി..കൊറച്ച് എങ്കിലും ഏറ്റു കാണും.ആള് കൊറെ നേരം സൈലന്റ് മോഡ് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *