ഓം ശാന്തി ഓശാന – 3

“ഞാൻ ന്ത് വേണം ഇപ്പൊ?”

“ഇഷ്ടം ഇല്ലാ എങ്കി അത് അങ്ങ് പറയി..അല്ലാതെ കൊണ്ട് നടന്നു ചതിക്കല്ല ചെയ്യേണ്ടതു”സത്യത്തിൽ അവളെ ഒഴിവാക്കുക എന്നത് ആയിരുന്നു എന്റെ ദുരുദേശം.ഇനി എങ്ങാനും അവനു അസ്ഥിക്കു പിടിച്ചാലോ. അതേതായാലും ക്ലിക്ക് ആയി എന്ന് എനിക്ക് മനസിലായി.ഇനി അങ്ങേരു സീരിയസ് ആയി വേറെ ഒരുത്തിയെ കേറി പ്രേമിക്കുന്നതിന് മുൻപ് എങ്ങനെ എങ്കിലും അവന്റെ ഉള്ളിൽ കേറി പറ്റണം.ഒന്നു കൂടെ സ്ട്രോങ്ങ്‌ ആക്കാൻ ഞാൻ പോരുന്നതിന് മുൻപ് വീണ്ടും ഉപദേശിച്ചു..അങ്ങനെ വെല്യ ചെലവ് ഒന്നും ഇല്ലാതെ അത് പൊളിക്കാൻ എനിക്ക് പറ്റി.പ്രേമത്തിന് കണ്ണും മൂക്കും ഒന്നും ഇല്ലന്ന് പറയുന്നത് ശെരി ആണു..നമ്മൾ ഇഷ്ടപ്പെട്ട ആളെ കിട്ടാൻ എന്ത് തോന്നിവാസം കാണിക്കാനും റെഡി ആയിരിക്കും.ഇനി ഇപ്പൊ എന്തായാലും ഞാൻ പിന്മാറില്ല എന്ന് അങ്ങു തീരുമാനിച്ചു. ഇടപ്പള്ളി പള്ളിയിൽ പോയി പുണ്യാളനേം കണ്ടു മിന്നിച്ചേക്കണേ എന്ന് മുട്ടിപ്പ് ആയി പ്രാർത്ഥിച്ച് എന്റെ വർക്ക്‌ തുടങി
പിന്നീട് ഉള്ള എന്റെ ശ്രെമങ്ങൾ എങ്ങനെ എങ്കിലും അവന്റെ ഹൃദയവാതിൽ ചവിട്ടി തുറന്നു അകത്തു കടക്കാൻ ആയിരുന്നു.അതിനു വേണ്ടി അവനു ഡൌട്ട് അടിക്കാതെ, അവനു ഇഷ്ടപെട്ട ഡ്രസ്സ്‌ ഇടുക, അവൻ കാണാൻ വേണ്ടി തേരാ പാര നടക്കുക, അവൻ ശ്രെദ്ധിക്കാൻ എന്തെങ്കിലും ഒക്കെ തട്ടി ഇടുക, അവന്റെ കണ്ണിൽ നോക്കി ചിരിക്കുക,അവനോടു വഴക്ക് കൂടുക തുടങ്ങി നിരുപദ്രവകരമായ ചില ചെയ്തികൾ ആയിരുന്നു മിക്കവാറും.അങ്ങനെ പള്ളിയുടെ പടി ചവിട്ടാത്ത ഞാൻ ഡെയിലി പള്ളിയിൽ പോവാൻ തുടങ്ങി,ആദ്യം നമ്മുടെ ഒടയ തമ്പുരാനേ ചാക്ക് ഇടണം അല്ലോ.ഇല്ലെങ്കിൽ അങ്ങേരു ആയിരിക്കും ആദ്യം പണി തരുന്നത് .പള്ളിയിൽ പോക്കും എന്റെ കുറുക്കു വഴികളും ഒക്കെ ആയിട്ട് ദിവസങൾ ഒരുപാട് കഴിഞ്ഞു.ഫിലിമിൽ ആയിരുന്നെങ്കിൽ ഒരു പാട്ടിന്റെ സ്കോപ്പ് ഉണ്ടായിരുന്നു സമയം ആണു

വിലയേറിയ ഒരു വർഷം കടന്നു പോയി ഞാൻ 3d ഇയർ കഴിയാറായി. അവൻ പിജി ഫൈനൽ ഇയറും.. എന്നോടൊപ്പം എന്റെ പ്രണയവും വളർന്നു പടർന്നു പന്തലിച്ചു എങ്കിലും അവൻ ഇതൊന്നും അറിഞ്ഞില്ല.അവൻ എന്നല്ല,അഞ്ജലി അല്ലാതെ ചേട്ടനോ ക്രിസ്റ്റിയോ ആൽഫിയോ ഒരു കുഞ്ഞു പോലും അറിഞ്ഞില്ല.അത്രയ്ക്കും ഗംഭീരമായിട്ട് ഞാൻ അഭിനയിച്ചു തകർത്തു.പക്ഷെ ഞാൻ ഒരുപാട് ഒരുപാട് കേറി അങ്ങു പ്രേമിച്ചു കളഞ്ഞു. ഫോണിൽ,ഫേസ്ബുക്കിൽ, ഇമെയിൽ എന്ന് വേണ്ട സകല പപ്രധാന വേർഡ്‌ അവന്റെ പേര്. ഡസ്ക് ടോപ് വോൾപേപ്പർ അവന്റെ ബൈക്ക്, ഫോണിൽ വോൾപേപ്പർ അവൻ.അങ്ങനെ എല്ലായിടത്തും എബിൻ കേറി അങ്ങു നിറഞ്ഞു.ജീവിതത്തിൽ ആദ്യം ആയിട്ട് നോമ്പ് എടുത്തു,അവൻ ട്രിപ്പ്‌ പോവുമ്പോ ഉറക്കം പോയിരുന്നതു എനിക്ക് ആയിരുന്നു.അവനു വേണ്ടി കത്തിച്ച തിരിയുടെ കാശ് ഉണ്ടായിരുന്നേ ഒരു 10,30 ബിരിയാണി എങ്കിലും കഴിക്കാൻ ഉള്ളത് ഉണ്ടായിരുന്നു എന്ന് അഞ്ജലി പറയാത്തത് ദിവസം ഉണ്ടായില്ല..
ആൾകൂട്ടത്തിൽ അവനെ മാത്രം തിരഞ്ഞു.ചിലപ്പോൾ ഒക്കെ കണ്ടുമുട്ടി.സംസാരിച്ചു,രാവിലെയും വൈകിട്ടും അവന്റെ കോളേജിന്റെ മുമ്പിൽ എത്തുമ്പോൾ ഞാൻ ഒന്നു പരതി നോക്കും.ആ ആൽമരചോട്ടിൽ അവൻ എന്നെ ആണു കാത്തു നില്കുന്നത് എന്ന് ചിന്തിക്കുമ്പോ തന്നെ രസം ആയിരുന്നു.പലപ്പോഴും ബസ് മിസ്സ്‌ ആക്കി അവന്റെ ബുള്ളറ്റിൽ കോളേജിൽ ചെന്ന് ഇറങ്ങി.കട്ട താടി ഒക്കെ ഉള്ള, സ്റ്റൈൽ ആയിട്ട് ചിരിക്കുന്ന എബിനെ നോക്കി പെൺപിള്ളേർ വെള്ളം ഇറക്കുന്ന കണ്ടു ഞാൻ അഹങ്കരിചിട്ട ഉണ്ട്.പക്ഷെ അവൻ എന്നോട് ഒരിക്കലും പ്രണയം കാണിച്ചില്ല,ഞാനും.

3 ടെ ഇയർ സ്റ്റഡി ലീവ് തുടങ്ങിയ സമയം ആണു.അറ്റന്റൻസ് നിറയെ ഉള്ളത് കൊണ്ട് സ്റ്റഡി ലീവിന് വരെ ക്ലാസ്സിൽ പോകേണ്ട അവസ്ഥ ആയിരുന്നു.അങ്ങനെ ക്ലാസ്സിൽ പോയ ഒരു ദിവസം, വിദ്യാഭ്യാസബന്ധ ആയിരുന്നു എങ്കിലും പാർട്ടി ഇല്ലാത്ത ഞങ്ങളുടെ കോളേജിൽ അത് ബാധകം അല്ല. ക്ലാസ്സിൽ ആണെങ്കിൽ കാര്യം ആയിട്ട് ആരും വന്നിട്ട് ഇല്ല താനും.. അങ്ങനെ ബോർ അടിച്ചു ചത്തു ഇരിക്കുമ്പോ ആണു തൊട്ടു അടുത്ത മിക്സ്‌ട് കോളേജിലെ ചേട്ടൻമാർ കോളേജിൽ കേറി മണി അടിച്ചു പിള്ളേരെ വിടുന്നത്.സന്തോഷം കൊണ്ട് ചാടി തുള്ളി ബസ് സ്റ്റോപ്പിൽ എത്തി.(എബിനെ കാണാൻ വേണ്ടി മാത്രം ഉള്ള വണ്ടി പൂട്ടി വച്ചു ബസിൽ ആണലോ പോക്ക്)11 മണി ആയിട്ടേ ഉള്ളു.വീട്ടിൽ പോയാൽ ഒറ്റക്ക് ശോകം ആവും അല്ലോ എന്ന് ആലോചിച്ചപ്പോ ആണ് ഐഡിയ കിട്ടിയത്.നേരെ ബസിൽ കേറി എബിന്റെ കോളേജിന് മുന്നിൽ ഇറങ്ങി.ആൾ ഇന്ന് വന്നിട്ടുണ്ടാകണാം, സസ്‌പെൻഡ് ആയതു കൊണ്ട് അറ്റന്റൻസ് ഇല്ലാലോ. എന്തായാലും നിൽപ്പ് വെറുതെ ആയില്ല.എന്റെ ഹൃദയമിഡിപ്പ് കൂട്ടി കൊണ്ട് ബുള്ളെറ്റ് വന്നു നിന്നു.
“ആരെ കാണാൻ വന്നത് ആടി?”

“ഇത് നല്ല പാട്,ഞാൻ അഞ്ജനടെ കയ്യിന്നു റെക്കോർഡ് വാങ്ങിയിട്ട് വരുവാണ്..അല്ലാതെ ആരേം കാണാൻ വന്നത് അല്ല “
“ആണോ.. മ്മ്മ്…”ഒന്ന് നിർത്തി അവൻ ചോദിച്ചു “നി വരുന്നോ എനിക്ക് ഒരു ഷർട്ട്‌ എടുക്കാൻ പോണം ആയിരുന്നു” മോനെ മനസ്സിൽ ലഡ്ഡു പൊട്ടി.വൈദ്യൻ കല്പിച്ചതും രോഗി ഇച്ചിച്ചതും പാല് എന്ന് പറഞ്ഞ പോലെ ആയി.

“കാമുകിയെ കൊണ്ട് പോവരുന്നില്ലേ”ഞാൻ ഒന്നു എറിഞ്ഞു നോക്കി,റിയാക്ഷൻ അറിയാൻ വേണ്ടി.

“നി അല്ലേ പറഞ്ഞെ,പെൺപിള്ളേരുടെ പ്രാക്കു കിട്ടിയാ പോവൂലാന്നു..അതുകൊണ്ട് ഞാൻ ആ കേസ് വിട്ടു,കിട്ടിയത് തന്നെ ധാരാളം ആണു” അത് കേട്ടാൽ മതി..ഇനി ഷർട്ട്‌ടുക്കാനോ, സിനിമ കാണാനോ ഏത് കാട്ടിലേക്ക് ആണേലും ഞാൻ റെഡി.ഞാൻ കേറി,ഞങ്ങൾ നേരെ പോയത് ട്രെൻഡ്സിലേക്ക് ആണു..പെൺപിള്ളേരെക്കാൾ കഷ്ടം ആണു കേട്ടോ ആണ്പിള്ളേര്..ഇഷ്ടം ഉള്ളത് കിട്ടുന്ന വരെ തപ്പും..ഒരു 3,4 ട്രയൽ കഴിഞ്ഞു ഒരു ബ്ലൂ ചെക്ക ഷർട്ട്‌ എടുത്തു.ബ്ലൂ അവനു നന്നായി ചേരുന്നുണ്ട്.ഷോപ്പിംഗ് കഴിഞ്ഞു ഫുഡും കഴിച്ചു ഇറങ്ങിയപ്പോ രണ്ടു മണി ആയതേ ഉള്ളു.വീട്ടിൽ പോവാൻ രണ്ടു പേർക്കും മടി എന്നാൽ പിന്നെ ഒന്നു കറങ്ങിയിട്ട് പോവാം അല്ലോ എന്ന് വെച്ച് ബീച്ചിലേക്ക് വെച്ച് പിടിച്ചു.ഇപ്പോൾ ഞങ്ങളെ കണ്ടാൽ ശെരിക്കും കാമുകി കാമുകന്മാർ പോലെ ഉണ്ട്.അവന്റെ ഹെൽമെറ്റ്‌ കയ്യിൽ ഇട്ടു,തോളിൽ പിടിച്ചു ഞാൻ അവനോടു ചേർന്ന് ഇരിക്കുക ആണു.ഒരുപാട് ദൂരം അങ്ങനെ പോണം എന്ന് എനിക്ക് തോന്നി. പെട്ടെന്ന് ബീച്ചിൽ എത്തിയ പോലെ തോന്നുന്നു..ബൈക്ക് അറ്റത്തു കൊണ്ടു പോയി പാർക്ക്‌ ചെയ്തു ഞാൻ അവന്റെ കൂടെ നടന്നു.കടൽകാറ്റ് അവന്റെ മുടിയിൽ തട്ടി പോവുമ്പോ അലസമായി അത് കണ്ണിലേക്കു വീഴുന്നത് കാണാൻ തന്നെ എന്ത് ഭംഗി ആണു.അവൻ വല്ലാതെ ക്യൂട്ട് ആവുന്നു.. അവനെ പിടിച്ചു വലിച്ചു കവിളിൽ ഒരു ഉമ്മ കൊടുക്കാൻ വല്ലാതെ കൊതി വന്നു.
എന്ത് ചെയ്യാൻ ബീച് നിറയെ ആൾകാർ ആണു..ഇത്രെയും നാളു വന്നിട്ട് ആദ്യം ആയിട്ട് ആണു ഇതിനു മാത്രം ആൾകാർ ഇവിടെ കാണുന്നെ.എവിടെ നിന്നു കുറ്റീം പറിച്ചു വരുന്നോ ആവോ.നടപ്പ് തുടങ്ങിയിട്ട് നേരം കുറച്ചു ആയി,അതും ഈ വെയിലത്ത്‌.കാലു വേദനിക്കാൻ തുടങ്ങിയപ്പോ സുല്ല് പറഞ്ഞു ഞാൻ ഒരു ബെഞ്ചിൽ പോയി ഇരുപ്പ് ആയി,എന്റെ തൊട്ടു അടുത്ത അവനും വന്നു ഇരുന്നു.എന്തൊക്കെയോ സംസാരിച്ചു വീണ്ടും ഞങ്ങൾ സസ്പെന്ഷനിൽ തന്നെ എത്തി.
“നീ അന്ന് പറഞ്ഞത് എനിക്ക് ശെരിക്കും കൊണ്ടു.ഇങ്ങനെ ഫ്ലർട്ട് ചെയ്തു നടക്കുമ്പോ ഞാൻ അങ്ങനെ ഒന്നും ആലോചിച്ചിട്ട് ഇല്ലാ”

Leave a Reply

Your email address will not be published. Required fields are marked *