ഓം ശാന്തി ഓശാന – 3

“അതിനിപ്പോ എന്താ.ഇനി ചെയ്യാതെ ഇരുന്നാ മതി”

“അതല്ലെടി,+2 പഠിക്കുമ്പോ ഒരു റിലേഷൻ ഉണ്ടായിരുന്നു,അവളു തേച്ചിട്ട് പോയപ്പോ പിന്നെ വെറുപ്പ്‌ ആരുന്നു എല്ലാ പെൺപിള്ളേരെയും”

“എന്നെയും ?”

അവൻ ചിരിച്ചു.ആ കള്ള ചിരി.

“നീ അല്ലേ ഇപ്പൊ എന്നെ നന്നാക്കിയെ”

“അപ്പൊ നന്നായോ ?”

“സ്ത്രീ വിഷയം ഞാൻ വിട്ടു.വെള്ളമടി, അത് നിർത്തൂല, അവളു പോയപ്പോ തൊടങ്ങിയതാ എന്ന് വെച്ച് ഇപ്പോഴും നിരാശ മോഡ് അല്ല കേട്ടോ..ഇത് ഒരു മൂഡിനു വേണ്ടി ആണു…..സ്റ്റഫ് അടക്കം എല്ലാം ഉണ്ട് അത് ഒക്കെ കാരണം എന്തൊക്കെ പ്രശ്നങ്ങൾ ആണു ഉണ്ടായത്.എല്ലാം നിർത്തണം എന്നൊക്കെ ഉണ്ട് “

“അയ്യേ,ഈ എബിൻ ആണു നല്ലത്. ഇപ്പൊ പെർഫെക്ട് ആയി.ഇനി നന്നായാ കട്ട ശോകം ആവും”

“ആണോ?”

“പിന്നെ ഇല്ലാതെ,ഈ കുരുത്തകേട് ഒക്കെ അക്‌സെപ്റ് ചെയ്ത സ്നേഹിക്കുന്ന ഒരു പെണ്ണ് മതി “

“എന്നെ ഒക്കെ ആര് സ്നേഹിക്കാൻ ആടി,എല്ലാം കാശ് കണ്ടിട്ട് ആണു ” ആഹ് ബെസ്റ്റ്.അപ്പൊ ഞാനോ..ഞാൻ പ്രേമിച്ചതേ മിസ്റ്റർ പെർഫെക്ട് ആയ എബിനെ അല്ല.ഈ തല്ലു കൊള്ളിയെ ആണു.. എന്നിട്ട് ആണു പൊട്ടൻ
“അങ്ങനെ ഒന്നും ഇല്ലാ..എവിടെയോ ഏതോ ഒരുത്തി ഉണ്ട്.അതിനെ കർത്താവ്‌ കാണിച്ചു തരുമ്പോ അങ്ങ് കെട്ടിയ മതി” ആ പെണ്ണ് ആവാൻ നിനക്ക് ഇഷ്ടം ആണോടി എന്ന് ഒന്ന് ചോദിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചു.അപ്പോ തന്നെ കഴുത്തു നീട്ടി കൊടുത്തേനെ…ഈ മണ്ടൻ മനസിലാക്കി വരുമ്പോ എന്നെ കെട്ടിച്ചു വിടും എന്ന് തോന്നുന്നു.

ഉണ്ടായാ മതി എന്ന് പറഞ്ഞു അവൻ എണീറ്റു

“ഞാൻ ഐസ് ക്രീം വാങ്ങിയിട്ട് വരാം..നിനക്ക് ഏതാ ഫ്ലെവർ?”

ചോക്ലേറ്റ് എന്ന് വിളിച്ചു പറഞ്ഞു അവൻ പോവുന്നത് ഞാൻ നോക്കി ഇരുന്നു.ഒരു സ്ട്രോബെറിയും ഒരു ചോക്ലേറ്റ്ഉം വാങ്ങി അവൻ തിരിച്ചു വന്നു..എന്നോട് കൂടുതൽ ചേർന്ന് ആണു ഇരുന്നത്.സംസാരിക്കുന്നതിന് ഇടക്ക് ഐസ് ക്രീം കുറെ അലിഞ്ഞു പോയി.വിരലിൽ പടർന്നു ഒഴുകിയതും നക്കി എടുത്തു വന്നപ്പോ ഞങ്ങളുടെ മുഖത്തു ഒക്കെ ഐസ്ക്രീം ആയി..അവന്റെ താടിയിലും മീശയിലും ഒക്കെ പിങ്ക് കളർ ആയി.ചിരിച്ചു കൊണ്ടു അത് ഒപ്പി കൊടുക്കുമ്പോ ഞങ്ങളുടെ കണ്ണുകൾ ഉടക്കി.ഒരു സെക്കന്റ്‌ അങ്ങനെ തന്നെ നിന്നിട്ട് ഞാൻ കണ്ണുകൾ മാറ്റി..ഐസ്ക്രീം നിറഞ്ഞ ചൂണ്ടു വിരൽ ഞാൻ ന്റെ വായിൽ വച്ചു ചപ്പികൊണ്ടു ചിരിച്ചു.

“ദേ നിന്റെ മുഖത്തു ഉണ്ട്”

“എവിടെ,പോയോ ?” ചുണ്ടിന്റെ വശം അമർത്തി തുടച്ചു കൊണ്ട് ഞാൻ ചോദിച്ചു.ഇല്ലാ എന്ന് പറഞ്ഞു കൈ നീട്ടിയ അവൻ പെട്ടെന്ന് കൈ വലിച്ചു.അവന്റെ കണ്ണിൽ വീണ്ടും ആ കള്ള ചിരി നിറഞ്ഞു.അവന്റെ മുഖം അടുപ്പിച്ചു എന്റെ ചുണ്ടിൽ നിന്നു ഒഴുകിയ ചോക്ലേറ്റ് അവൻ അവന്റെ ചുണ്ട് കൊണ്ട് ഒപ്പി എടുത്തു.അറിയാതെ ഞാൻ കണ്ണുകൾ അടച്ചു.അവന്റെ വലിയ ചുണ്ടുകൾ എന്റെ പാതി തുറന്ന വായിലേക്ക് കേറി.എന്റെ കീഴ്ചുണ്ട അവന്റെ ചുണ്ടുകൾക്കിടയിൽ അമർന്നു. രണ്ടു കൈകളും കൊണ്ട് എന്നെ ചുറ്റി പിടിച്ചു അവൻ നുകർന്നു എടുക്കുമ്പോ ഞാൻ പ്രതിഷേധിചില്ല,എന്റെ കൈകൾ അവന്റെ കഴുത്തിലും മുടിയിലും പരതി നടന്നു.ഞാൻ അത് ആസ്വദിക്കുക ആയിരുന്നു…മതിയാവോളം വലിച്ചു കുടിച്ചു എന്റെ കണ്ണിലേക്കു നോക്കി അവൻ ചോദിച്ചു,
“നിനക്ക് എന്നെ സ്നേഹിക്കാൻ പറ്റുമോ?”ഈശ്വരാ എന്റെ ശ്വാസം നിന്നു പോയോ.. ഒരു 100 ജന്മം സ്നേഹിക്കാൻ റെഡി ആയിട്ട് നിക്കുന്ന എന്നോടോ…ഇത് കേൾക്കാൻ അല്ലേ ഈ പാട് മുഴുവൻ പെട്ടത്.ഒന്നും പറയാതെ അവനെ അമർത്തി ചുംബിക്കുമ്പോ കണ്ണ് നിറഞ്ഞു..
സന്തോഷം കൊണ്ടാ..ഇനി ഇതിൽ കൂടുതൽ എന്താ വേണ്ടത്.അവന്റെ ചൂടു പറ്റി,അവന്റെ കുഞ്ഞുങ്ങളുടെ അമ്മ ആയി,അവനു വേണ്ടി ജീവിച്ചു തീർക്കാൻ ഉള്ളതാണ് എന്റെ ജീവിതം.സന്തോഷം കൊണ്ട് പൊട്ടി ചിരിക്കാൻ ആണു തോന്നിയത്.

“നീ ന്താ പകൽ ഇരുന്നു സ്വപ്നം കാണുന്നോ “ഒരു കൈയിൽ ഐസ്ക്രീം ക്രീം നീട്ടികൊണ്ട് എബിൻ നില്കുന്നു..അപ്പോ കണ്ടത് മുഴുവൻ സ്വപ്നം ആയിരുന്നോ.നശിപ്പിച്ചു..നല്ല ഫ്ലോ ഉണ്ടായത് ആണു.ഐസ്ക്രീം നുണഞ്ഞു അവൻ എന്റെ അരികിൽ ഇരിക്കുമ്പോഴും തിരിച്ചു കൊണ്ട് ആകുമ്പോഴും എന്റെ ചിരി മാഞ്ഞിരുന്നില്ല..ഉള്ളിൽ ഇരുന്നു ആരോ പറയും പോലെ ഇവൻ നിന്റെ മാത്രം ആണെന്ന്.ഏതായാലും 3,4 കൊല്ലത്തെ ഗ്യാപ് ഇന് ഇടയിൽ ഇവനെ ഒന്നു വളക്കാൻ സമയം എന്തായാലും കിട്ടും.പഠിപ്പ കഴിയും വരെ ന്തായാലും എന്നെ കെട്ടിക്കാൻ പോണില്ല.
ഡിഗ്രി കയിഞ്ഞു പപ്പായെ സോപ്പ് ഇട്ടു ഇവന്റെ കാര്യം പറയണം എന്നൊക്കെ പ്ലാൻ ചെയ്ത ഞാൻ എന്റെ പ്രേമോം ആയിട്ട് തകർത്തു മുന്നോട്ടു പോകുന്ന അവസരത്തിൽ ആണു അടുത്ത പണി പ്ലെയിൻ പിടിച്ചു വരുന്നത്..ഇത്തവണ പുറത്തു നിന്നും ഒന്നും ആല്ല. സ്വന്തം കുടുംബത്തിൽ നിന്നു ഫെമി ചേച്ചിയുടെ രൂപത്തിൽ.അത് എന്റെ ആഗ്രഹങ്ങൾ എന്നെക്കും ആയി തകർത്തു എറിയാൻ ഉള്ളത് ആയിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു.

പപ്പയുടെ പെങ്ങളുടെ ഹൌസ് വാർമിംഗ് നു പോയ സമയത്തു ആണു,ആന്റിമാരും കെട്ടിച്ചു വിട്ട ചേച്ചിമാരും കൊണ്ടുപിടിച്ച ചർച്ച.ഫെമി ചേച്ചിക്ക് അപ്പൊ 23 വയസ് ആണു,പ്രായം അത്രേ ആയ സ്ഥിതിക്ക് കെട്ടിച്ചു വിടാൻ ഉള്ള ചർച്ചകൾ ആണു നടക്കുന്നത്.എനിക്ക് പൊരിഞ്ഞ സന്തോഷം അടിച്ചു പൊളിക്കും ചെയ്യാം 3,4 ദിവസം എബിനെ അടുത്ത കിട്ടുകയും ചെയ്യും.അപ്പോഴാനു കത്തിയ പൂത്തിരി മുഴുവൻ കെടുത്തി അപ്പു ചേട്ടന്റെ അമമയുടെ ഡയലോഗ് “ഇവൾക്ക് വേണ്ടി നമ്മുടെ എബിനെ ആലോചിച്ചാൽ എന്താ,അതാവുമ്പോ പുറത്തു കെട്ടിച്ചു വിട്ടെന്ന് ഓർത്തു വിഷമിക്കണ്ടല്ലോ”

“ശെരിയാ,നല്ല പയ്യൻ ആണ്” ക്രിസ്റ്റിയുടെ വക കമന്റും .”അളിയൻ ആകാൻ പറ്റിയ ഐറ്റം”
ഇത് കേട്ടപ്പോൾ എന്റെ കിളി പോയി..ആകെ ഉണ്ടായ ആശ്വാസം ചേച്ചിക്ക് ഇഷ്ടം ആയിരിക്കില്ല എന്ന് ആയിരുന്നു.എന്റെ ആ പ്രതീക്ഷയും തെറ്റിച്ചു നൈസ് ആയി ഒന്ന് ചിരിച്ചു ചേച്ചി എണീറ്റു പോവുക ആണു ചെയ്തത്.

പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു.എനിക്ക് ചിന്തിക്കാൻ പോലും സമയം തരാതെ ആന്റിമാർ എല്ലാം കൂടെ കല്യാണം അങ്ങു ഫിക്സ് ചെയ്തു.ചേച്ചിയെ അവനു കെട്ടിച്ചു കൊടുക്കുന്നത്തിൽ എല്ലാർക്കും പൊരിഞ്ഞ സന്തോഷം.ചേട്ടൻ ഡബിൾ ഹാപഎന്റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചു സൂപ്പർ ഫാസ്റ്റ് ആയിട്ടു പ്രൊപോസൽ അങ്ങ് നടപടി ആവുന്ന ലക്ഷണമ് ആണു.2 കൊല്ലം കാര്യമായി പ്രേമിച്ച ചെക്കനെ എങ്ങനെ ചേട്ടൻ എന്ന് വിളിക്കാൻ ആണു.പക്ഷെ ഞാൻ ഒഴികെ എല്ലാവരും സന്തോഷത്തിൽ ആണു. അവന്റെ പഠിത്തം കഴിഞ്ഞാൽ ചേട്ടന്റെ കൂടെ പുറത്തേക്കു പോവും,സെറ്റിൽ ആവാൻ 1 വർഷം.ഇപ്പോ ഉറപ്പിച്ചു വച്ചാൽ ഒരു വർഷത്തെ ഗ്യാപ് അവനു കിട്ടും.അത് കഴിഞ്ഞു കല്യാണം.ഇത്രെ സിമ്പിൾ ആണു പ്ലാൻ. ഞാൻ ആദ്യം കാര്യം ആയി എടുത്തില്ല എങ്കിലും ഇവിടെ എല്ലാവരും സീരിയസ് ആയി മുന്നോട്ടു പോവാൻ തുടങ്ങിയപ്പോൾ എനിക്ക് പേടി കൂടി വന്നു.അങ്കിൾ അവന്റെ പപ്പയെ വിളിച്ചു എന്ന് കൂടി ആയപ്പോൾ തീരുമാനം ആയി.

Leave a Reply

Your email address will not be published. Required fields are marked *