ഓം ശാന്തി ഓശാന – 3 Like

പപ്പയുടെ പെങ്ങളുടെ ഹൌസ് വാർമിംഗ് നു പോയ സമയത്തു ആണു,ആന്റിമാരും കെട്ടിച്ചു വിട്ട ചേച്ചിമാരും കൊണ്ടുപിടിച്ച ചർച്ച.ഫെമി ചേച്ചിക്ക് അപ്പൊ 23 വയസ് ആണു,പ്രായം അത്രേ ആയ സ്ഥിതിക്ക് കെട്ടിച്ചു വിടാൻ ഉള്ള ചർച്ചകൾ ആണു നടക്കുന്നത്.എനിക്ക് പൊരിഞ്ഞ സന്തോഷം അടിച്ചു പൊളിക്കും ചെയ്യാം 3,4 ദിവസം എബിനെ അടുത്ത കിട്ടുകയും ചെയ്യും.അപ്പോഴാനു കത്തിയ പൂത്തിരി മുഴുവൻ കെടുത്തി അപ്പു ചേട്ടന്റെ അമമയുടെ ഡയലോഗ് “ഇവൾക്ക് വേണ്ടി നമ്മുടെ എബിനെ ആലോചിച്ചാൽ എന്താ,അതാവുമ്പോ പുറത്തു കെട്ടിച്ചു വിട്ടെന്ന് ഓർത്തു വിഷമിക്കണ്ടല്ലോ”

“ശെരിയാ,നല്ല പയ്യൻ ആണ്” ക്രിസ്റ്റിയുടെ വക കമന്റും .”അളിയൻ ആകാൻ പറ്റിയ ഐറ്റം”
ഇത് കേട്ടപ്പോൾ എന്റെ കിളി പോയി..ആകെ ഉണ്ടായ ആശ്വാസം ചേച്ചിക്ക് ഇഷ്ടം ആയിരിക്കില്ല എന്ന് ആയിരുന്നു.എന്റെ ആ പ്രതീക്ഷയും തെറ്റിച്ചു നൈസ് ആയി ഒന്ന് ചിരിച്ചു ചേച്ചി എണീറ്റു പോവുക ആണു ചെയ്തത്.

പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു.എനിക്ക് ചിന്തിക്കാൻ പോലും സമയം തരാതെ ആന്റിമാർ എല്ലാം കൂടെ കല്യാണം അങ്ങു ഫിക്സ് ചെയ്തു.ചേച്ചിയെ അവനു കെട്ടിച്ചു കൊടുക്കുന്നത്തിൽ എല്ലാർക്കും പൊരിഞ്ഞ സന്തോഷം.ചേട്ടൻ ഡബിൾ ഹാപഎന്റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചു സൂപ്പർ ഫാസ്റ്റ് ആയിട്ടു പ്രൊപോസൽ അങ്ങ് നടപടി ആവുന്ന ലക്ഷണമ് ആണു.2 കൊല്ലം കാര്യമായി പ്രേമിച്ച ചെക്കനെ എങ്ങനെ ചേട്ടൻ എന്ന് വിളിക്കാൻ ആണു.പക്ഷെ ഞാൻ ഒഴികെ എല്ലാവരും സന്തോഷത്തിൽ ആണു. അവന്റെ പഠിത്തം കഴിഞ്ഞാൽ ചേട്ടന്റെ കൂടെ പുറത്തേക്കു പോവും,സെറ്റിൽ ആവാൻ 1 വർഷം.ഇപ്പോ ഉറപ്പിച്ചു വച്ചാൽ ഒരു വർഷത്തെ ഗ്യാപ് അവനു കിട്ടും.അത് കഴിഞ്ഞു കല്യാണം.ഇത്രെ സിമ്പിൾ ആണു പ്ലാൻ. ഞാൻ ആദ്യം കാര്യം ആയി എടുത്തില്ല എങ്കിലും ഇവിടെ എല്ലാവരും സീരിയസ് ആയി മുന്നോട്ടു പോവാൻ തുടങ്ങിയപ്പോൾ എനിക്ക് പേടി കൂടി വന്നു.അങ്കിൾ അവന്റെ പപ്പയെ വിളിച്ചു എന്ന് കൂടി ആയപ്പോൾ തീരുമാനം ആയി.

എങ്ങനെ ഒക്കെ ആലോചിച്ചിട്ടു ഒരു വഴിയും വരാതെ ആയതു കൊണ്ടു അഞ്ജലിയുടെ അടുത്തേക്ക് ആണു ഓടിയത്. എല്ലാം കയ്യിൽ നിന്നു പോയി എന്ന് എനിക്ക് മനസിലായി.ചെന്ന് പാടെ അവളെ കെട്ടിപിടിച്ചു ഒറ്റ കരച്ചിൽ ആയിരുന്നു. എന്റെ കരച്ചില് കണ്ടപ്പോ അവൾക്കും സഹിക്കാൻ പറ്റണില്ല. അവനെ വിളിച്ചു സംസാരിക്കാം എന്ന് അവൾ പറഞ്ഞു. എന്തിനു.. അവൻ ഒരിക്കലും ചേച്ചിയെ വേണ്ടാന്ന് പറയില്ല, അത്രെ പാവം ആണ് എന്റെ ചേച്ചി.തുടക്കം മുതലേ അവനു ചേച്ചിയോട് ഒരു സോഫ്റ്റ്‌ കോർണർ ഉണ്ട് താനും. അവനെ പോലെ ഒരു തല്ലു കൊള്ളിക്കു നല്ലത് ചേച്ചിയെ പോലെ ഒരു പാവത്തിനെ അല്ലേ. ഇന്നേവരെ ഞങ്ങളോട് ചോദിക്കാതെ ഒന്നും ചെയ്തിട്ട് ഇല്ലാത്ത ചേച്ചി ആശിച്ചു പോയെങ്കിൽ എങ്ങനെ ആണു ഞാൻ. ചെലപ്പോ അവനും അത് ആയിരിക്കും ഇഷ്ടം.
എന്നെ ഒരു അനിയത്തിയെ പോലെ ആണു കണ്ടിട്ട് ഉള്ളത് എങ്കിലോ.ഇതിപ്പോ ഞാൻ ഒഴികെ എല്ല്ലാരും ഹാപ്പി ആണു. ഞാൻ ആയിട്ട് ആരുടേം സന്തോഷം തല്ലി കെടുത്താൻ നിക്കുന്നില്ല. ഞാൻ പറഞ്ഞതിൽ എന്തൊക്കെയോ വാസ്തവം ഉണ്ടെന്നു അവൾക്കു തോന്നി കാണും. അവളു കൊറെ എന്നെ ആശ്വാസിപിച്ചു.

രണ്ടു വീട്ടുകാരും സംസാരിച്ചു ഏതാണ്ട് ഉറപ്പിച്ചു. എനിക്ക് നല്ല സങ്കടം ഉണ്ടായി എങ്കിലും ഞാൻ അതൊന്നും കാണിച്ചില്ല. എല്ലാവരുടെയും കൂട്ടത്തിൽ കൂടി ഞാനും ചേച്ചിയെ കളിയാക്കി. പക്ഷെ അവന്റെ മുമ്പിൽ പോയി നില്കാൻ ഉള്ള ശക്തി എനിക്ക് ഉണ്ടായില്ല. പരമാവധി ഞാൻ അവനെ ഒഴിവാക്കി. പക്ഷെ അങ്ങനെ എപ്പോഴും പറ്റില്ലാലോ നാളെ ഞാൻ എന്റെ ചേട്ടന്റെ സ്ഥാനത്തു കാണേണ്ട ആൾ ആണു. മനസ്സിൽ നിന്നും പറിച്ചു കളയാൻ തന്നെ ഞാൻ തീരുമാനിച്ചു..അങ്ങനെ രണ്ടു രണ്ടര കൊല്ലം എടുത്തു ഞാൻ പണിതു ഉയർത്തിയ സ്വപ്‌നങ്ങൾ എല്ലാം ആരും അറിയാതെ ഒരു ചീട്ടു കൊട്ടാരം പോലെ തകർന്നു വീണു,വെറും 2 ആഴ്ച കൊണ്ട്.

അന്ന് ഒരു ഞായറാഴ്ച ആയിരുന്നു. വൈകിട്ടത്തെ കുർബാന കഴിഞ്ഞു എന്നെ പറഞ്ഞു പറ്റിച്ച കർത്താവിനോട് പരാതി പറഞ്ഞു വരുന്ന വഴി ആണു.ഇപ്പോ കഥയുടെ കിടപ്പു നിങ്ങൾക്ക് മനസിലായല്ലോ.. ഏതെങ്കിലും ഒരു പൊട്ടനെ കെട്ടാൻ ആയിരിക്കും എന്റെയും വിധി എന്ന് ആശ്വസിച്ചു ഞാൻ വോൾപേപ്പർ, പാസ്സ്‌വേർഡ്‌ അടക്കം എല്ലാം മാറ്റി.വല്ലാത്ത ഒരു ദേഷ്യം ആണു തോന്നുന്നത് അവനോടു അവന്റെ കൊച്ചു തമാശകളിൽ ഒന്നു ആയിരുന്നോ ഞാനും. അന്ന് എന്നെ ഉമ്മ വച്ചതും ഇനി കിട്ടുന്നത്തിൽ നിന്നു കുറച്ചോ എന്ന് പറഞ്ഞതും ആൾകൂട്ടത്തിനിടയിൽ ചേർത്തു പിടിച്ചതും ഞാൻ പറഞ്ഞപ്പോൾ നന്നായി എന്ന് പറഞ്ഞതും എനിക്ക് തന്ന ചിരിയും നോട്ടവും എല്ലാം കള്ളം ആയിരുന്നോ
അതെ സമയം എബിനും ചേട്ടനും കോട്ടയത്ത്‌ ആയിരുന്നു..എല്ലാ ഞായറാഴ്ചയും അങ്ങനെ ആണു.പതിവുപോലെ ഒരു ഫുൾ ബോട്ടിൽ എംസി പൊട്ടിച്ചു പകർത്തി ചേട്ടന് കൊടുത്തു,എബിൻ ഒരു വിൽസ് എടുത്തു കത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *