ഓം ശാന്തി ഓശാന – 3

എങ്ങനെ ഒക്കെ ആലോചിച്ചിട്ടു ഒരു വഴിയും വരാതെ ആയതു കൊണ്ടു അഞ്ജലിയുടെ അടുത്തേക്ക് ആണു ഓടിയത്. എല്ലാം കയ്യിൽ നിന്നു പോയി എന്ന് എനിക്ക് മനസിലായി.ചെന്ന് പാടെ അവളെ കെട്ടിപിടിച്ചു ഒറ്റ കരച്ചിൽ ആയിരുന്നു. എന്റെ കരച്ചില് കണ്ടപ്പോ അവൾക്കും സഹിക്കാൻ പറ്റണില്ല. അവനെ വിളിച്ചു സംസാരിക്കാം എന്ന് അവൾ പറഞ്ഞു. എന്തിനു.. അവൻ ഒരിക്കലും ചേച്ചിയെ വേണ്ടാന്ന് പറയില്ല, അത്രെ പാവം ആണ് എന്റെ ചേച്ചി.തുടക്കം മുതലേ അവനു ചേച്ചിയോട് ഒരു സോഫ്റ്റ്‌ കോർണർ ഉണ്ട് താനും. അവനെ പോലെ ഒരു തല്ലു കൊള്ളിക്കു നല്ലത് ചേച്ചിയെ പോലെ ഒരു പാവത്തിനെ അല്ലേ. ഇന്നേവരെ ഞങ്ങളോട് ചോദിക്കാതെ ഒന്നും ചെയ്തിട്ട് ഇല്ലാത്ത ചേച്ചി ആശിച്ചു പോയെങ്കിൽ എങ്ങനെ ആണു ഞാൻ. ചെലപ്പോ അവനും അത് ആയിരിക്കും ഇഷ്ടം.
എന്നെ ഒരു അനിയത്തിയെ പോലെ ആണു കണ്ടിട്ട് ഉള്ളത് എങ്കിലോ.ഇതിപ്പോ ഞാൻ ഒഴികെ എല്ല്ലാരും ഹാപ്പി ആണു. ഞാൻ ആയിട്ട് ആരുടേം സന്തോഷം തല്ലി കെടുത്താൻ നിക്കുന്നില്ല. ഞാൻ പറഞ്ഞതിൽ എന്തൊക്കെയോ വാസ്തവം ഉണ്ടെന്നു അവൾക്കു തോന്നി കാണും. അവളു കൊറെ എന്നെ ആശ്വാസിപിച്ചു.

രണ്ടു വീട്ടുകാരും സംസാരിച്ചു ഏതാണ്ട് ഉറപ്പിച്ചു. എനിക്ക് നല്ല സങ്കടം ഉണ്ടായി എങ്കിലും ഞാൻ അതൊന്നും കാണിച്ചില്ല. എല്ലാവരുടെയും കൂട്ടത്തിൽ കൂടി ഞാനും ചേച്ചിയെ കളിയാക്കി. പക്ഷെ അവന്റെ മുമ്പിൽ പോയി നില്കാൻ ഉള്ള ശക്തി എനിക്ക് ഉണ്ടായില്ല. പരമാവധി ഞാൻ അവനെ ഒഴിവാക്കി. പക്ഷെ അങ്ങനെ എപ്പോഴും പറ്റില്ലാലോ നാളെ ഞാൻ എന്റെ ചേട്ടന്റെ സ്ഥാനത്തു കാണേണ്ട ആൾ ആണു. മനസ്സിൽ നിന്നും പറിച്ചു കളയാൻ തന്നെ ഞാൻ തീരുമാനിച്ചു..അങ്ങനെ രണ്ടു രണ്ടര കൊല്ലം എടുത്തു ഞാൻ പണിതു ഉയർത്തിയ സ്വപ്‌നങ്ങൾ എല്ലാം ആരും അറിയാതെ ഒരു ചീട്ടു കൊട്ടാരം പോലെ തകർന്നു വീണു,വെറും 2 ആഴ്ച കൊണ്ട്.

അന്ന് ഒരു ഞായറാഴ്ച ആയിരുന്നു. വൈകിട്ടത്തെ കുർബാന കഴിഞ്ഞു എന്നെ പറഞ്ഞു പറ്റിച്ച കർത്താവിനോട് പരാതി പറഞ്ഞു വരുന്ന വഴി ആണു.ഇപ്പോ കഥയുടെ കിടപ്പു നിങ്ങൾക്ക് മനസിലായല്ലോ.. ഏതെങ്കിലും ഒരു പൊട്ടനെ കെട്ടാൻ ആയിരിക്കും എന്റെയും വിധി എന്ന് ആശ്വസിച്ചു ഞാൻ വോൾപേപ്പർ, പാസ്സ്‌വേർഡ്‌ അടക്കം എല്ലാം മാറ്റി.വല്ലാത്ത ഒരു ദേഷ്യം ആണു തോന്നുന്നത് അവനോടു അവന്റെ കൊച്ചു തമാശകളിൽ ഒന്നു ആയിരുന്നോ ഞാനും. അന്ന് എന്നെ ഉമ്മ വച്ചതും ഇനി കിട്ടുന്നത്തിൽ നിന്നു കുറച്ചോ എന്ന് പറഞ്ഞതും ആൾകൂട്ടത്തിനിടയിൽ ചേർത്തു പിടിച്ചതും ഞാൻ പറഞ്ഞപ്പോൾ നന്നായി എന്ന് പറഞ്ഞതും എനിക്ക് തന്ന ചിരിയും നോട്ടവും എല്ലാം കള്ളം ആയിരുന്നോ
അതെ സമയം എബിനും ചേട്ടനും കോട്ടയത്ത്‌ ആയിരുന്നു..എല്ലാ ഞായറാഴ്ചയും അങ്ങനെ ആണു.പതിവുപോലെ ഒരു ഫുൾ ബോട്ടിൽ എംസി പൊട്ടിച്ചു പകർത്തി ചേട്ടന് കൊടുത്തു,എബിൻ ഒരു വിൽസ് എടുത്തു കത്തിച്ചു.

“എടാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് “

“എന്താടാ,വിൽസ് തീർത്ത നീ പന്നെ ?”

“അതല്ലെടാ മൈരെ”

“എന്നാ പറയി”

“നിനക്ക് അറിയാല്ലോ എന്റെ സ്വഭാവം.പിന്നെ എന്തിനു ആണു ഇങ്ങനെ ഒരു പ്രൊപോസൽ.ഞാൻ എത്ര പെൺപിള്ളേരെ എന്തൊക്കെ ചെയ്തിട്ടുണ്ട് എന്ന് കൃത്യം ആയി നിനക്ക് അറിയാല്ലോ.”

“എടാ, കാര്യം നമ്മൾ ഒക്കെ കൊറെ ചീപ്പ്‌ ആണു എങ്കിലും നീ എന്റെ പെങ്ങളെ പറ്റികില്ല എന്ന് എനിക്ക് അറിയാം പിന്നെ എന്താടാ പ്രശ്നം “

“അതല്ല,ഞാൻ….. അവളെ…ഫെമിയെ അങ്ങനെ ഇന്നേവരെ കണ്ടിട്ടില്ല.എനിക്ക് ഒരു അനിയത്തിയെ പോലെ ആണു..അവൾ..”

“അന്നാ മോളോ ?”

“ഏഹ് ?”

“അന്നയില്ലേ… അവളോ?”

“അന്നാ….”

“മ്മ്മ് ?”

“അത്,അത് എനിക്ക് അറിയില്ല..അവൾ അങ്ങനെ ഒന്നും……”

“അവളു കാണിച്ചോ ഇല്ലയോ എന്ന് അല്ല,നിനക്ക് ഇഷ്ടം ആണോ എന്നാ എനിക്ക് അറിയേണ്ടത് ?”

“എടാ,നിന്റെ വീട്ടുകാർക് എന്നെ വെല്യ കാര്യം ആണു.അപ്പോ അവിടെ ഇത്രേം ഫ്രീഡം എനിക്ക് തരുമ്പോ നിന്റെ പെങ്ങളെ കേറി പ്രേമിക്കുന്ന എങ്ങനെ ആണ് “

“അപ്പൊ ഇഷ്ടം ഇല്ലാ ?”
“ഇഷ്ടകുറവു ഒന്നും ഇല്ലാ”

“എടാ മൈരെ,ഇത് നിന്റെ വായിന്നു കേൾക്കാൻ നോക്കി ഇരിക്കുവാരുന്നു.നിനക്ക് അവളെ ഇഷ്ടം ആണെന്ന് എനിക്കും അറിയാം.ഈ പ്രൊപോസൽ ആയിട്ട് വന്നപ്പോ എങ്കിലും പറയും എന്ന് വിചാരിച്ചു.എവിടുന്നു..”എബിന്റെ കയ്യിൽ നിന്നു സിഗരറ്റ് വാങ്ങി ആഞ്ഞു വലിച്ചു ചേട്ടൻ തുടർന്നു “അവൾ ആണെങ്കിലോ, എല്ലാവരും സന്തോഷം ആയി ഇരിക്കട്ടെ എന്ന് കരുതി ഒരക്ഷരം മിണ്ടിയില്ല,നിങ്ങൾക്ക് രണ്ടിനും വേണ്ടെങ്കിൽ ഞാൻ എന്തിനാ കെടന്നു ചാവുന്നേ എന്ന് ഞാനും അങ്ങ് വിചാരിച്ചു”

“അന്നാ അങ്ങനെ പറഞ്ഞോ “എബിന്റെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു

“പത്തു ഇരുപതു കൊല്ലം ആയെടാ,അവളെ കാണുന്നെ..എനിക്ക് അറിയാം…. നീ ആണു അവളെ മനസിലാക്കാതെ പോയത്”

“ടാ,ഒരു വഴി പറഞ്ഞു താടാ”

“കോപ്പ്,ഇതിപ്പോ എല്ലാരോടും പറഞ്ഞിട്ട് എന്ത് പറഞ്ഞു ഒഴിയാൻ ആണു.നിന്റെ അപ്പനോട് എന്ത് പറയും,പോട്ടെ ഫെമിയോട് എന്ത് പറയും…”

“പെട്ടു…………… അല്ലേ?”

“അതെ, തീർച്ചയായുംപെട്ടു..”

തുടരും….

Leave a Reply

Your email address will not be published. Required fields are marked *