കണക്കുപുസ്തകം – 3

Kambi Story – കണക്കുപുസ്തകം – 3

Related Posts


: ഉം… നമുക്ക് രണ്ടുദിവസം കഴിഞ്ഞിട്ട് ഒരു സ്ഥലംവരെ പോകാം… അവിടെവച്ച് പറയാം എന്താണ് ഹരിയെന്നും ലാലാ ഗ്രൂപ്പെന്നും…

: ദൂരെ എവിടെങ്കിലും ആണോ

: രണ്ടുദിവസത്തെ ബിസിനസ് ട്രിപ്പ് ഉണ്ടെന്ന് പറഞ്ഞാൽ മതി ഓഫീസിൽ… എന്റെകൂടെ വരാൻ പേടിയുണ്ടോ സ്വപ്നയ്ക്ക്

: സാർ എന്തായാലും എന്നെ ചതിക്കില്ലെന്ന വിശ്വാസമുണ്ട്.. പക്ഷെ അമ്മ വീട്ടിൽ തനിച്ചാണ്… അതേ ഒരു പ്രശ്നമുള്ളൂ..

: അമ്മയെ ഏറ്റവും സുരക്ഷിതമായ കൈകളിൽ ഏൽപ്പിച്ചിട്ടേ നമ്മൾ പോകൂ…

: ഉം… സാറേ… രണ്ടുദിവസം ക്ഷമിക്കാനുള്ള ക്ഷമ ഇല്ലാഞ്ഞിട്ടാ… …. സാറെന്തിനാ എല്ലാവരിൽ നിന്നും എല്ലാം മറച്ചുവച്ച് ജീവിക്കുന്നത്..നമ്മുടെ ഓഫീസിൽ വർഷങ്ങളായിട്ട് ജോലിചെയ്യുന്നവർക്ക്പോലും സാറിനെക്കുറിച്ച് ഒന്നുമറിയില്ല… സത്യത്തിൽ സാറ് ആരാണ്….?

……….(തുടർന്ന് വായിക്കുക)……..

സ്വപ്നയുടെ എല്ലാ ചോദ്യങ്ങൾക്കും രണ്ടുദിവസം കഴിഞ്ഞ് മറുപടി തരാമെന്നും പറഞ്ഞ് ഹരി വണ്ടിയെടുത്തു. സ്വപ്നയെ അവളുടെ വീടിനടുത്തുവരെ കൊണ്ടുവിട്ട് ഹരി തിരിച്ചുപോയി. സ്വപ്ന ഒരുപാട് നിർബന്ധിച്ചെങ്കിലും ഹരി വീട്ടിൽ കയറാൻ കൂട്ടാക്കിയില്ല. അതിന്റെ ചെറിയ നീരസം സ്വപ്നയുടെ മുഖത്തുണ്ട്. എങ്കിലും വീട്ടിൽ ചെന്നയുടനെ നടന്ന കാര്യങ്ങൾ മുഴുവൻ അമ്മയോട് വിശദീകരിച്ച ശേഷം അവൾ കുളിക്കുവാനായി ബാത്‌റൂമിൽ കയറി. ഷവറിൽ നിന്നും ഇറ്റുവീഴുന്ന വെള്ളത്തിൽ അവളുടെ വെണ്ണതോൽക്കുന്ന ഉടൽ കുളിരുകോരി. എല്ലാം മറന്നവൾ സ്വപ്നലോകത്തിൽ ലയിച്ചങ്ങനെ നിന്നു. ഷവറിൽ നിന്നും വീഴുന്ന ഓരോ ജലകണങ്ങളും ഹരിയാണെന്ന തോന്നലിൽ അവൾ മതിമറന്നു. കണ്ണുകൾ അടയ്ക്കുമ്പോൾ കാണുന്നത് മുഴുവൻ ഹരിയുടെ മുഖമാണ്. സ്വപ്നലോകത്തിൽ ലയിച്ചങ്ങനെ ഷവറിന്റെ കുളിരിൽ മതിവരുവോളം നിന്ന അവൾ കതകിൽ ശക്തിയായി തട്ടുന്നത് കേട്ടാണ് ഉണർന്നത്. ഉടനെ കുളിയും കഴിച്ച് പുറത്തേക്കിറങ്ങിയ അവളുടെ മുഖത്ത് നാണവും പുഞ്ചിരിയും മാറിമാറി വന്നുകൊണ്ടിരുന്നു. ചായയുമായി വന്ന അമ്മയെ പിടിച്ചിരുത്തി ഹരിയെക്കുറിച്ച് വാതോരാതെ സംസാരിച്ചു അവൾ… അവളുടെ കണ്ണുകളിലെ തിളക്കവും സന്തോഷത്താൽ പുഞ്ചിരിതൂകുന്ന മുഖവും കണ്ട അമ്മയ്ക്ക് സന്തോഷമായി. കാലം കുറേയായി തന്റെ മകൾ ഇതുപോലെ സന്തോഷിച്ച് കണ്ടിട്ട്…
: നീ എന്താ എന്നിട്ട് സാറിനോട് പറഞ്ഞത്…

: രണ്ടുദിവസം കഴിഞ്ഞ് ഒരു ബിസിനസ് ട്രിപ്പ് പോകാനുണ്ട്.. അപ്പൊ പറയാമെന്ന് പറഞ്ഞു. ( സത്യം അമ്മയിൽ നിന്നും സ്വപ്ന മനപ്പൂർവം ഒളിച്ചുവച്ചു.)

: നന്നായി ആലോചിച്ച ശേഷം ഒരു തീരുമാനം പറഞ്ഞാൽ മതി. എന്നേക്കാളും പഠിപ്പും വിവരവുമുള്ള ആളല്ലേ നീ.. പിന്നെ എല്ലാത്തിലുമുപരി നിന്റെ ജീവിതമാണ് ഇത്. അതുകൊണ്ട് ആലോചിച്ച് മാത്രം തീരുമാനിക്കുക.

: നല്ല സ്വഭാവമാണ്, പണമുള്ളതിന്റെ അഹങ്കാരവുമില്ല… കണ്ടെടുത്തോളം നല്ല ആളാണ്. എന്തായാലും രണ്ടുദിവസം ഉണ്ടല്ലോ.. നോക്കാം..

: അത് നീ നോക്കി ചെയ്തോ… പക്ഷെ അമ്മയോട് സത്യം പറ… ഇഷ്ടമല്ലേ നിനക്ക് ഹരിയെ..

: ഒന്ന് പോയേ… ആണെങ്കിലും അല്ലെങ്കിലും അത് ആദ്യം സാറിനോട് പറയും.. എന്നിട്ടേ വേറെ ആരോടും പറയൂ…. അമ്മ പോയി അടുക്കളയിലെ പണിനോക്ക്.. പോയെ പോയേ…

………………..

പതിവിലും വൈകിയാണ് വൈഗ വീട്ടിലെത്തിയത്. വന്നയുടനെ അവൾ കുളിച്ചു ഫ്രഷായി അടുക്കളയിലേക്ക് കയറി. ഹരി രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാണ്. ഒരുകൂട്ടം ചോദ്യങ്ങളുമായാണ് അവൾ ഹരിയുടെ അടുത്തേക്ക് വന്നത്. രാവിലെമുതൽ നടന്ന കാര്യങ്ങളൊക്കെ ഹരി അവളോട് വിശദീകരിച്ചു.

: ഏട്ടൻ പറഞ്ഞതാ ശരി… സ്വപ്ന എല്ലാം അറിയണം. എല്ലാം അറിഞ്ഞിട്ട് കൂടെ നിൽക്കുന്ന ഏട്ടത്തിയെ മതി എനിക്ക്

: അവസാനം അവളെങ്ങാൻ വേണ്ടെന്ന് പറയുമോ…

: അമ്പട കള്ളാ…പ്രേമം അസ്ഥിക്ക് പിടിച്ചപോലുണ്ടല്ലോ..

: ശരിയാടി… അവൾ അടുത്ത് വരുമ്പൊത്തന്നെ എനിക്ക് എന്തൊപോലെയാ… വേറെ ഏതോ ലോകത്ത് എത്തിയപോലൊക്കെ

: ആദ്യം ഇങ്ങനൊക്കെ ഉണ്ടാവും… ഇനി ശീലായിക്കോളും

: നിനക്ക് പിന്നെ എക്സ്പീരിയൻസ് ഉണ്ടല്ലോ അല്ലെ.. ഒന്ന് പോടി

: ഉണ്ടെന്നേ…. ഏട്ടനോട് എനിക്കൊരു കാര്യം പറയാനുണ്ട്….

: ഉം.. പറ പറ… ആരാ കക്ഷി

: ഏട്ടാ… ഇതുവരെ ഏട്ടനോട് ഒന്നും ഒളിച്ചിട്ടില്ല. പക്ഷെ ഇത്രയും വർഷമായിട്ടും ഇത് മാത്രം ഞാൻ ഏട്ടനോട് മറച്ചുവച്ചു. അത് മറ്റൊന്നുംകൊണ്ടല്ല, എനിക്കുവേണ്ടിയല്ലേ ഏട്ടൻ ഇപ്പോഴും ഒറ്റയാനായി കഴിയുന്നത്, അതിൽ ഒരു തീരുമാനമായിട്ട് പറയാമെന്ന് കരുതിയിട്ടാ…. സോറി ഏട്ടാ… ശ്യാമപ്രസാദെന്ന ആളിന്റെ പേര്.
: വൈഗ ശ്യാമപ്രസാദ്….കൊള്ളാം.. ബാക്കി പറ, ആൾക്ക് എന്താ ജോലി

: ചെറിയൊരു പണിയുണ്ട്.. ഇവിടത്തെ കമ്മീഷണറാ…

: എടി കാന്തരീ… എന്നാപ്പിന്നെ നിനക്ക് DGP യെ തന്നെ നോക്കികൂടായിരുന്നോ…

: പോ ദുഷ്ടാ…. പോലീസ് ആയതിൽ പിന്നെ നോക്കിയതൊന്നുമല്ല… എന്റെ കൂടെ കോളേജിൽ ഉണ്ടായ ആളാ…

: നീ ഡിഗ്രിക്ക് പഠിക്കുമ്പോ പുള്ളി പിജി… വീട്ടിൽ അച്ഛനും അമ്മയും ഒരു അനിയത്തിയും. അച്ഛനും അമ്മയും നീണ്ട വർഷത്തെ അദ്ധ്യാപനത്തിന് ശേഷം നാട്ടിൽ വിശ്രമജീവിതം ആസ്വദിക്കുന്നു. കൃഷിയും പശുക്കളുമൊക്കെയായി സന്തോഷത്തോടെ കഴിയുന്ന കുടുംബം. അനിയത്തിയുടെ ഭർത്താവ് ദുബായിലായതുകൊണ്ടും അവൾക്ക് ബാങ്കിൽ ജോലിയുള്ളതുകൊണ്ടും അവൾ അച്ഛന്റെയും അമ്മയുടെയും കൂടെ നാട്ടിൽ… ഇതല്ലേ ശ്യാമപ്രസാദ്…

: ഏട്ടൻ എങ്ങനെ…..

: എടി കാന്തരീ.. നീ കാക്കിയിട്ട പോലീസാണെങ്കിൽ ഞാൻ CID യാ CID….

: എന്നാലും ഏട്ടനെങ്ങനെ….

: അതൊക്കെ ഞാനറിഞ്ഞു.. ഇപ്പൊ മനസ്സിലായോ നിന്റെ മനസ് വായിക്കാനുള്ള കഴിവ് ഏട്ടനുണ്ടെന്ന്

: പറയെടോ… എങ്ങനാ അറിഞ്ഞത്

: എടി പോത്തേ… നിന്റെ ശ്യാമൂട്ടൻ നല്ലവനാ, ഞാൻ നിനക്ക് വെറും ഏട്ടനല്ല ജീവന്റെ തുടിപ്പാണെന്ന് അവൻ മനസിലാക്കിയത് നിനക്ക് എന്നോടുള്ള സ്നേഹം കണ്ടിട്ടാണ്. അങ്ങനുള്ള ചേട്ടനെ അറിയിക്കാതെ ഈ കാന്താരിയുടെ മനസ് കവരുന്നത് ശരിയല്ലെന്ന് അവന് തോന്നിക്കാണും.. നിന്റെ തിരക്കുകൾക്കിടയിൽ നീ എന്നെ വിളിക്കാറില്ലെങ്കിലും നിന്റെ കമ്മീഷണർ സാർ എന്നും എന്നെ വിളിക്കും…

: ആഹാ… അപ്പൊ രണ്ടാളുംകൂടി എന്നെ പൊട്ടിയാക്കുവായിരുന്നു അല്ലെ.. അവന് ഞാൻ കാണിച്ചുകൊടുക്കാം

: അത് നിങ്ങൾ എന്താണെന്ന് വച്ചാൽ ആക്കിക്കോ… നീ പോയി അമ്മാവനെ വിളിച്ച് സ്വപ്നയുടെ കാര്യം സൂചിപ്പിക്ക്.. ബാക്കിയൊക്കെ ഞാൻ നേരിട്ട് കണ്ട് സംസാരിച്ചോളാം..

………………

അടുത്ത രണ്ട് ദിവസം എങ്ങനെ തള്ളിനീക്കിയെന്ന് ഹരിയ്ക്കും സ്വപ്നയ്ക്കും മാത്രമേ അറിയൂ… നിമിഷങ്ങൾക്കൊക്കെ നൂറ്റാണ്ടിന്റെ ദൈർഗ്യമുണ്ടെന്ന് തോന്നിപ്പോയി രണ്ടുപേർക്കും. ഒരു ചില്ലുപാളിക്ക് ഇരുവശവും കണ്ണും കണ്ണും നോക്കിയിരുന്ന രണ്ടുദിവസങ്ങൾ. വൈകുന്നേരം ഓഫീസിൽ നിന്നും ഇറങ്ങാൻ നേരം ഹരിയോടൊപ്പം ഒത്തിരിനേരം സംസാരിച്ചിട്ടാണ് സ്വപ്ന ഇറങ്ങിയത്. പുലർച്ചെ വീട്ടിൽ നിന്നും ഇറങ്ങണമെന്ന് പറഞ്ഞിട്ടാണ് ഹരി അവളെ യാത്രയാക്കിയത്. പതിവായി നേരത്തെ ഉറങ്ങുന്ന സ്വപ്നയെ നിദ്രാദേവി കടാക്ഷിച്ചില്ല. കണ്ണടച്ചാൽ ഹരിയുടെ മുഖമാണ് അവളുടെ മനസ്സിൽ. എന്തായിരിക്കും ഹരി നാളെ പറയാൻ പോകുന്നതെന്നോർത്ത് സ്വപ്നയ്ക്ക് ഉറക്കം വന്നതേയില്ല….ഇനി സ്വപ്നയും ഹരിയെ പ്രേമിച്ചുതുടങ്ങിയോ…. ? അല്ലെങ്കിൽ താനെന്തിനാണ് ഇത്രയ്ക്ക് ടെൻഷനാവുന്നത്…അവളുടെ ചിന്തകൾ കാടുകയറി….
കാലത്ത് അമ്മ തട്ടിവിളിച്ചപ്പോഴാണ് അവളെഴുന്നേറ്റത്. ഉടനെ കുളിച്ചൊരുങ്ങി ഹരിയുടെ കോളിനായി കാത്തിരുന്നു. പറഞ്ഞ സമയത്തുതന്നെ ഹരി വന്നു. മറ്റൊരു വണ്ടിയിൽ വൈഗയും വന്നിട്ടുണ്ട്. വൈഗയെ ആദ്യമായി കാണുന്ന സ്വപ്നയ്ക്ക് അവളെ പരിചയപ്പെടുത്താൻ ഹരി മറന്നില്ല.. സ്വപ്നയുടെ അമ്മയെ വൈഗയുടെ കൈകളിലേൽപ്പിച്ച് ഹരിയും സ്വപ്നയും യാത്രയായി..

Leave a Reply

Your email address will not be published. Required fields are marked *