കനലെരിയും കാലം – 2

കനലെരിയും കാലം 2

kanaleriyum Kaalam Part 2 | Author : Bhavanakkaran

[ Previous Part ]

 


 

 

ആദ്യ ഭാഗത്തിന് തന്ന സപ്പോർട്ടിന് ഒത്തിരി സ്നേഹത്തോടെ നന്ദി…

കുറച്ചു താമസിച്ചെന്ന് അറിയാം കുറച്ച് തിരക്കിലായിപ്പോയി. സ്നേഹത്തോടെ…

 

ഭാഗം രണ്ട്:- മായാലോകം!!

 

പെട്ടന്ന് ഉണ്ടായ ആഘാതം കൊണ്ടാണോ എന്നറിയില്ല, എന്താ സംഭവിച്ചത് എന്ന് മനസിലായില്ല. തലയ്ക്ക് നല്ല വേദന… ആകെ ഒരു മങ്ങിയ അവസ്ഥ. കണ്ണ് ചിമ്മി നോക്കുമ്പോൾ ഒരു വൃദ്ധൻ അതി രൂക്ഷമായി എന്നെ നോക്കുന്നു. കണ്ടാൽ ഏതോ സ്വാമിയെ പോലെ തോന്നുന്നുണ്ട്. കഴുത്തിൽ രുദ്രക്ഷമാലയും ഇട്ട് മുഷിഞ്ഞ കാവി വസ്ത്രം ധരിച്ചാണ് നിൽപ്പ്. കണ്ടാൽ ഒട്ടും വൃത്തിയിലാത്ത വേഷം ആണെങ്കിലും വൃദ്ധന്റെ കണ്ണുകളിൽ വല്ലാത്ത ആകർഷണശക്തി ഉണ്ടെന്ന് എനിക്ക് തോന്നി.

 

ഞാൻ :-എന്താടോ ഒന്ന് ചാവാൻ കൂടി സമ്മതിക്കില്ലേ

വൃദ്ധൻ :-ആദ്യം നീ എണീക്

ഞാൻ :- താൻ എന്നെ എണീപ്പിക്കാൻ വന്നെ ആണോ

 

വൃദ്ധൻ എന്നെ നോക്കി വീണ്ടും ചിരിച്ചു. ചിരി കണ്ടിട്ടാണോ എന്തൊ എനിക്ക് വേറെ ഒന്നും പറയാൻ തോന്നില്ല. നിലത്ത് നിന്ന് എണിറ്റു നടുവിന് നല്ല വേദന. വീണ്ടും ആ നക്ഷത്രത്തെ വാതിലിലൂടെ കണ്ടു.

പെട്ടെന്ന് വൃദ്ധൻ,

“നിനക്ക് നിന്റെ അമ്മയെ കാണണോ?”

വൃദ്ധൻ എങ്ങനെ എന്റെ മനസ്സ് വായിച്ചു എന്നെനിക്ക് സംശയമായി. എന്റെ മുഖം കണ്ടതുകൊണ്ടായിരിക്കാം വൃദ്ധൻ വീണ്ടും സംസാരിച്ചു തുടങ്ങി.

 

വൃദ്ധൻ :-നിന്റെ അമ്മയ്ക്ക് ഒരുപാട് നിന്നോട് സംസാരിക്കാൻ ഉണ്ട്.

ഞാൻ :-അതെങ്ങനെ തനിക്കറിയാം?

വൃദ്ധൻ തന്റെ കാവി വസ്ത്രത്തിൽ നിന്നും ഒരു ഇല എടുത്ത് എന്റെ മുഖത്തേക്ക് അടുപ്പിച്ചു.

അതിന്റ വാസന എന്റെ മൂക്കിലേക്ക് ഇടിച്ച് കയറി. ഒരു നിമിഷം ചുറ്റും എന്തൊക്കെയോ മിന്നിമായുന്നു, ആയിരം നക്ഷത്രങ്ങൾ ചുറ്റും മിന്നുന്നു.

ഇതെന്ത് കുന്തം കഞ്ചാവ് വല്ലോം ആണോ. ഒന്നും മനസിലാവുന്നില്ല ആരൊക്കെയോ സംസാരിക്കുന്നു. ഒരു വിധത്തിൽ കണ്ണ് തുറന്ന ഞാൻ ഞെട്ടിപ്പോയി.

 

ഞാൻ നില്കുന്നത് ട്രെയിനിൽ അല്ല!!!

 

ഏതോ മലയുടെ മുകളിൽ, താഴേക്ക് നോക്കിയാൽ പഞ്ഞി പോലെ മേഘം കാഴ്ചകളെ മൂടി നിക്കുന്നു. ആകാശം മുട്ടെ നിൽക്കുന്ന ഈ മലയുടെ ഉച്ചിയിൽ നിൽക്കുകയാണ് ഞാൻ.

 

ഞാൻ നില്കുന്നതിന്റെ ഒരു വശത്ത് കൂടി വെള്ളച്ചാട്ടം ഉണ്ട് എന്നാൽ അതിലൂടെ ചാടുന്നത് വെള്ളമല്ല, തൂവെള്ള മഞ്ഞ് പോലെ ഒന്ന്.

 

“മോനേ…”

 

പിറകിൽ നിന്നും അതിശക്തമായ വിളി. തിരിഞ്ഞ് നോക്കിയപ്പോൾ അതാ എന്റെ അമ്മ.

 

അമ്മേ……!!!!

 

എന്റെ കാലുകളിൽ എവിടുന്നോ വന്ന ശക്തിയാൽ ഞാൻ അമ്മയുടെ അടുത്തേക്ക് ഓടി. അടുത്ത് ചെന്നതും അമ്മ എന്നെ എടുത്ത് പൊക്കി കെട്ടിപിടിച്ചു. അപ്പോൾ എനിക്ക് ഭാരമുള്ളതായി തോന്നിയതേയില്ല. സ്നേഹത്തോടെ അമ്മ എന്റെ തലേൽ ഒരു ഉമ്മ തന്നു.

പെട്ടെന്ന് ഒരു നീല വെളിച്ചം കണ്ണിലേക്ക് കയറി ഒന്നും കാണാൻ വയ്യ. കുറച്ച് കഴിഞ്ഞ് കണ്ണുതുറന്നപ്പോൾ ഞാൻ വീണ്ടും ട്രെയിനിലാണ്. എല്ലാം പഴയത് പോലെ തന്നെ.

 

ആ വൃദ്ധൻ എന്നെ തന്നെ നോക്കി നില്കുന്നു. ഞാൻ അദ്ദേഹത്തെ നോക്കി ചിരിച്ചു.

 

വൃദ്ധൻ :-ഞാൻ പറഞ്ഞത് പോലെ നീ ചെയ്യണം നിന്റെ അമ്മ അതാഗ്രഹിക്കുന്നു. നിനക്ക് ഒരു നിയോഗം ഉണ്ട്. അത് നീ പൂർത്തിയാക്കണം.

 

ഞാൻ സമ്മതം മൂളി. വൃദ്ധൻ എന്റെ കണ്ണിലേക്ക് ഒരു വല്ലാത്ത നോട്ടം നോക്കി. എന്നിട്ട് ട്രെയിനിന്റെ ഇടവഴിയിലൂടെ ദൂരേക്ക് നോക്കി. ഞാനും ആദ്ദേഹം നോക്കിയ ദിശയിലേക്ക് നോക്കി. അവിടെ ആരൊക്കെയോ കൈകൊട്ടുന്നു. സൂക്ഷിച്ച് നോക്കിയപ്പോൾ ട്രാൻസ്‌ഗേൾസ് ആണ്. ഞാൻ ഒന്നും ചോദിക്കാതെ അവരുടെ അടുത്തേക്ക് പോയി.

എന്തൊ ഒരു ശക്തി എന്നെ അങ്ങോട്ടേക്ക് വലിച്ചു. നടന്നു നിന്നത് അതിൽ ഒരാളുടെ അടുത്താണ്.

അവരുടെ മുഖത്തേക്ക് ഞാൻ നോക്കി. എന്റെ മുഖത്തേക്ക് അവർ ഒരു ചിരിയോടെ നോക്കി, കൈ കൊട്ടി പൈസ ചോദിച്ചു. എന്റെ കയ്യിൽ ഒരു പത്ത് രൂപയുടെ നോട്ട് ഉണ്ടായിരുന്നു. അത് എടുത്ത് അവരുടെ കൈയിലേക്ക് കൊടുത്തു. അവർ വല്ലാത്ത നോട്ടത്തോടെ ആ നോട്ട് എടുത്ത് മറുകൈയിലേക്ക്‌ വെച്ചു. വീണ്ടും അവർ എന്നെ നോക്കി. “ഞാനും കൂടെ വന്നോട്ടെ നിങ്ങളുടെ കൂടെ” എന്റെ വായിൽ നിന്ന് തന്നെ ആണോ ഇത് വന്നത് എന്ന് എനിക്ക് അറിയില്ല. അവരും അതിശയത്തോടെ എന്നെ നോക്കി. കുറച്ച് നേരത്തേക്ക് ഞങ്ങൾ ഒന്നും തന്നെ മിണ്ടിയില്ല.

 

“നീ ആലോചിച്ചിട്ടാണോ ഈ പറയുന്നേ” അവർ എന്നോട് ചോദിച്ചു. അതേയെന്ന് ഞാൻ തലയാട്ടി. പിന്നെ ഞങ്ങൾ ഒന്നും തന്നെ മിണ്ടിയില്ല. അവർ കൂടെ ഉള്ളവരോട് എന്നെക്കുറിച്ചു എന്തൊക്കെയോ പറയുന്നു തർക്കിക്കുന്നു ചിരിക്കുന്നു. അവസാനം അവർ ഓരോന്ന് ആയി വന്ന് എന്നെ പരിചയപെട്ടു.

 

അവർ ചോദിച്ച ചോദ്യങ്ങൾക് എല്ലാം ഞാൻ യാന്ദ്രികമായി ഉത്തരം പറഞ്ഞു.

അടുത്ത സ്റ്റേഷൻ എത്തിയെന്ന് തോന്നുന്നു ട്രെയിനിന്റെ വേഗത കുറഞ്ഞു വന്നു.

അവർ എന്നെ കൈ ആട്ടി വിളിച്ചു. ഞാൻ അവരുടെ അടുത്തേക്ക് പോയി.

“ഇറങ്ങിക്കോളു”

 

അവർ പറഞ്ഞു. ഞാൻ അവരെ ഒരു നോട്ടം നോക്കിയിട്ട് വെളിയിലേക്ക് ഇറങ്ങി.

അവരും എന്റെ കൂടെ വെളിയിലേക്ക് ഇറങ്ങി. അവരുടെ കൂടെ ഉള്ളവർ എല്ലാവരും എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് പല വഴക്കായി പിരിഞ്ഞു.

 

കഴിഞ്ഞ ഒരു മണിക്കൂറിന് മുമ്പ് വരെ വെറുപ്പോടെ മാത്രം ഞാൻ കണ്ടവരുടെ കൂടെ ആണ് ഞാൻ ഇപ്പോൾ നില്കുന്നത്. എന്നെ വീണ്ടും അതിശയിപ്പിച്ചത് എനിക്ക് ഇപ്പോൾ ഒരു തരി വെറുപ്പ് പോലും അവരോട് തോന്നുന്നില്ല എന്നുള്ളതാണ്.

 

അവർ :- നിന്റെ പേരെന്താ?

ഞാൻ :- മനു. നിങ്ങളുടെയോ?

അവർ :- സരിത. നിന്റെ വീട് എവിടെയാ?

ഞാൻ :- കൊല്ലത്തിന് അടുത്ത.

അവർ :- നീ വീട് വിട്ട് ഇറങ്ങിയത് ആണോ?

 

ഞാൻ മറുപടി ഒന്നും പറയാതൊണ്ട് ആവാം അവർ പിന്നീട് ഒന്നും തന്നെ ചോദിച്ചില്ല.

സരിത കുറേ മുമ്പോട്ട് നടന്നു എന്നിട് തിരിഞ്ഞ് എന്നെ ഒന്ന് നോക്കി. ഞാൻ അവരുടെ പുറകെ നടന്നു. സരിത നടന്നു ഒരു ചേരിയുടെ വശത്തു കൂടി അകത്തേക്ക് കടന്നു.

ഞാൻ ഒരു നിമിഷം നിന്നു. അകത്തേക്ക് കയറണോ എന്ന് ഞാൻ മനസിനോട് ചോദിച്ചു. മരിക്കാൻ പേടിയില്ലാത്ത എനിക്ക് എന്ത് പേടി.

 

അഴുക്ക് ചാലുകൾ ചേരിയുടെ ഇടയിലൂടെ ഒഴുകുന്നു. അസ്സഹനീയമായ ദുർഗന്ധം മൂക്കിലേക്ക് ഇടിച്ച് കയറി. ഒരാൾക്ക് മാത്രം നടന്ന് പോകാൻ പറ്റുന്ന ഇടവഴികൾ. അതിൽ ഒന്നിലൂടെയാണ് സരിത മുന്നിലേക്ക് നടക്കുന്നത്. കുറച്ച് നടന്നതിന് ശേഷം സരിത ഒരു കൊച്ച് ഷെഡിന്റെ മുമ്പിൽ നിന്നു. ഞാനും അവരുടെ അടുത്ത് പോയി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *