എന്തായാലും അവരുമായിട്ട് കൂടുതൽ സമയം ചെലവഴിക്കാൻ ഞാൻ തീരുമാനിച്ചു. രാവിലെ തന്നെ അവരുടെ വീടിന്റെ അടുത്ത് ഒക്കെ വെറുതെ നടക്കാൻ പോയിട്ട് അവരുമായിട്ട് മിംഗിൾ ആവണം എന്ന് ഞാൻ ചിന്തിച്ചു. അപ്പോഴാണ് ബിന്ദു ചേച്ചി ഡൈനിങ് ടേബിളിലേക്ക് വന്നേ. “ശ്യാമേ പെട്ടെന്ന് വീട്ടിലേക്ക് ഷിഫ്റ്റ് ആവേണ്ട. രണ്ടുദിവസം കൂടെയുണ്ടല്ലോ അത് കഴിഞ്ഞ് പോകാം.
ഇന്നൊരു സ്പെഷ്യൽ ഡിന്നർ ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്. ലക്ഷ്മിയും, വെറോനിയും വരുന്നുണ്ട്. അവരുടെ കൂടെ ഡിന്നർ ഒക്കെ കഴിച്ച് ഇന്ന് ഇവിടെ കിടന്നോ. പോകുന്ന കാര്യം നമുക്ക് പിന്നെ തീരുമാനിക്കാം.”
