കല്യാണം – 5 Like

ഞാൻ : എടി.. എനിക്ക് നീ ഇല്ലാതെ പറ്റില്ലടി…ഇത്രേം പെട്ടന്ന് നീ എന്റെ ഉള്ളിൽ കയറിയത് എങ്ങ്നെ അന്ന് അറിയൂല.. നീ മിണ്ടാതെ ഇരുന്നപ്പോൾ.. ഞാൻ അങ്ങ് ഇല്ലാണ്ട് ആയപോലെ…ഞാൻ അങ്ങ് ഒറ്റക്ക് ആയപോലെ..

അവൾ ഒന്ന് ചിരിച്ചിട്ട്.. കൈ കോർത്തു എന്റെ തോളിൽ തല വെച്ചു കിടന്നു…

ഞാൻ : “ആമി…”

അവൾ തോളിൽ നിന്നും എണിറ്റു എന്നെ സൂക്ഷിച്ചു നോക്കി..

ഞാൻ : “അമൃത എന്ന് എപ്പോളും വിളിക്കാൻ നല്ല പാട…”

ഞാൻ ചിരിച്ചോണ്ട് അവളോട്‌ പറഞ്ഞു.. അവൾ എന്റെ കൈയിൽ മുറുക്കെ പിടിച്ചു വീണ്ടും കിടന്നു…

അവൾ : നിനക്ക് ഇപ്പോൾ എന്താ തോന്നുന്നേ….

ഞാൻ ഒന്ന് ചിരിച്ചിട്ട്….

ഞാൻ : എനിക്ക് നിന്നെ ഈ കുളത്തിൽ തള്ളി ഇടാൻ..

അവൾ : പോടാ പട്ടി…

ഞാൻ : ഹും.. ഞാൻ എങ്ങനെ ആണ് ഇത്രേം നേരം പിടിച്ചു നിന്നെ എന്ന് എനിക്ക് മാത്രേ അറിയൂ…

അവൾ : അയ്യോടാ…

ഞാൻ ഒന്നും മിണ്ടാതെ.. അവളെ തന്നെ നോക്കി ഇരുന്നു…കുറച്ചു നേരം കഴിഞ്ഞു..

ഞാൻ : നാളെ ഞാൻ പോകും….

അവൾ : ഇനി എപ്പോളാ നമ്മൾ കാണുന്നെ…
ഞാൻ : നീ വരുന്നോ…വീട്ടിലേക്ക്..?

അവൾ : അയ്യടാ…ആദ്യം മോൻ പഠിത്തമൊക്കെ കഴിഞ്ഞു ഒരു ജോലി വാങ്ങിക്ക്…എന്നിട്ട് ഇവിടെ വന്നു പറ എന്നെ കെട്ടിച്ചു തരാൻ…

ഞാൻ അവളെ നോക്കി ചിരിച്ചു…അവളുടെ മുഖത്തു ആകെ ഒരു നാണം ആരുന്നു.. ഞാൻ അവളുടെ കൈയിൽ മുറുക്കെ പിടിച്ചു…

അവൾ : പോകാം…അമ്മ തിരിക്കും…

ഞങ്ങൾ രണ്ടുപേരും അവിടുന്ന് വീട്ടിലേക്ക് നടന്നു…. എന്റെ മനസ്സ് നിറഞ്ഞു.. ഇവൾ എന്റെ എല്ലം ആണ്.. ഇവളെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല എന്ന് മനസിൽ ഉറപ്പിച്ചു.. അവളുടെ കൈ കോർത്തു ഞാൻ നടന്നു…

അവൾ : എന്താ മാഷേ ആലോചിക്കുന്നേ..

ഞാൻ : ഒന്നും ഇല്ലാ…ദൈവം എന്നെ ഇവിടെ കൊണ്ടുവന്നതാ നിന്നെ എനിക്ക് കാണിച്ചു തരാൻ…

അവൾ : അതെന്നാ…

ഞാൻ : ഞാൻ മടിച്ചു വീട്ടിൽ ഇരിക്കുവാരുന്നു…അമ്മയുടേം അച്ഛന്റേം നിർബതത്തില ഞാൻ വന്നേ..വന്നത്കൊണ്ട് എനിക്ക് നിന്നെ കിട്ടിയില്ലേ

അവൾ എന്നെ നോക്കി ആക്കി ചിരിച്ചിട്ട്.. എന്റെ കൈയിൽ മുറുക്കെ പിടിച്ചു…അപ്പോളേക്കും ഞാൻ വീട് എതിയിരുന്നു…ഞങ്ങൾ ചെല്ലുമ്പോ അമ്മയും അമ്മായിയും എല്ലാം വാതുക്കേൽ നില്ല്പുണ്ടാരുന്നു….

അമ്മ : എവിടെ ആരുന്നു രണ്ടു പേരും…

അമൃത : ഇവനെ സ്ഥലമൊക്കെ ഒന്ന് കാണിക്കാൻ…

അമ്മായി : ഇവനോ.. ചേട്ടാ എന്ന് വിളിക്കടി…

അമൃത : ഓഹ്‌.. എന്നാ ചേട്ടനെ സ്ഥലമൊക്കെ കാണിക്കാൻ കൊണ്ടുപോയതാ.

അമ്മയും ഞാനും ചിരിച്ചു…ഞങ്ങൾ അകത്തേക്കു കയറി.. ഉച്ചക്ക് ഊണു കഴിക്കുന്ന സമയം ആയിരുന്നു…കഴിച്ചു എണീറ്റപ്പോളേക്കും.. അമ്മാവൻ വിളിച്ചു കൂടെ ചെല്ലാൻ…അമ്മാവന്റെ കൂടെ പല സ്ഥലത്തും പോയി വന്നപ്പോളേക്കും രാത്രി ആയി…എന്റെ പെണ്ണിന് കൊടുക്കാൻ ഒരു ഡയറി മിൽക്ക് വാങ്ങിയിരുന്നു…

ഞാൻ സ്റ്റൈർ കയറി മുകളിൽ ചെന്നു…അവളുടെ റൂമിൽ വെളിച്ചം ഉണ്ടായിരുന്നു…ഞാൻ ചാരിയാ വാതിൽ തുറന്ന് അകത്തു കയറി…അവൾ മയക്കം ആണ് എന്ന് തോനുന്നു…അവളെ ശല്യപെടുത്താതെ അവളുടെ ടേബിളിൽ ഡയറി മിൽക്ക് വെച്ചിട്ട്.. പുറത്ത് ഇറങ്ങി…നേരെ പോയി കുളിച്ചു ഫ്രഷ് ആയി ഞാൻ ഒന്ന് കിടന്നു..
വിശന്നപ്പോൾ താഴേക്ക് ഇറങ്ങി…പോകുന്ന വഴിയിൽ അവളെ നോക്കി നല്ല ഉറക്കം ആണ്…അമ്മ കഴിക്കാൻ എടുത്തു തന്നു.. കഴിച്ചിട്ട് തിരിച്ചു വന്നു അമ്മാവന്റേം അച്ഛന്റേം കൂടെ കുറച്ചു നേരം ഇരുന്നു..

കുറച്ചു കഴിഞ്ഞു അമ്മ വന്നു വിളിച്ചു…അച്ഛനും അമ്മാവനും എണിറ്റു കഴിക്കാൻ പോയി…ഞാൻ ആ സിറ്റ് ഔട്ട്‌ൽ ഒറ്റക് ഇരുന്നു..

“താങ്ക് യു “

അവൾ പറഞ്ഞോണ്ട് നടന്നു വന്നു..ഞാൻ തിരിഞ്ഞു നോക്കി.. അവൾ ഡയറി മിൽക്ക് കഴിച്ചോണ്ട് എന്റെ അടുത്ത വന്നു ഇരുന്നു..

ഞാൻ : എങ്ങനെ ഉണ്ട്…

അവൾ : വയ്യടാ…നീ മിട്ടായി കൊണ്ട് വെച്ചിട്ട് പോയത് ഞാൻ അറിഞ്ഞിരുന്നു…

ഞാൻ : ആഹാ…നീ കഴിക്കുന്നില്ലേ..

അവൾ : ഇപ്പോൾ വേണ്ട….നിന്റെ അഡ്മിഷൻ ശെരിയായോ…

അവൾ ഒന്ന് ആലോചിച്ചിട്ട് എന്നോടു ചോദിച്ചു…

ഞാൻ : ഒന്ന് രണ്ട് സ്ഥലത്തു നോക്കി വെച്ചിട്ടുണ്ട്…എവിടെ കിട്ടുമെന്ന് നോക്കട്ടെ…

Leave a Reply

Your email address will not be published. Required fields are marked *