അവൾ : പുതിയ കോളേജിലെ പെണ്ണുങ്ങളെ കാണുമ്പോ എന്നെ മറക്കുവോ…
ഞാൻ അവളെ സൂക്ഷിച്ചു ഒന്ന് നോക്കി…അവൾ ആക്കി ചിരിച്ചിട്ട്.. എന്റെ കൈയിൽ ഒരു അടി തന്നു അവിടുന്ന് എണിറ്റു അകത്തേക്കു നടന്നു…ഞാനും അവളുടെ പുറകെ നടന്നു…
നടക്കുന്ന വഴി അവൾ…
“നീ പോയിക്കോ ഞാൻ ചോർ ഉണ്ടിട്ട് വരാം.. “
ഞാൻ തലയാട്ടി സമ്മതം അറിയിച്ചു നേരെ എന്റെ റൂമിൽ പോയി ഇരുന്നു…എന്റെ ആലോചന മുഴുവൻ.. ഇവിടുന്നു നാളെ പോയാൽ.. ഇവളെ ഇനി എങ്ങനെ കാണും എന്ന് ആരുന്നു…ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ കയറി വന്നു…
ഞാൻ : ഇത്ര വേഗം കഴിച്ചോ…
അവൾ : വിശപ്പ് ഇല്ലാരുന്നു….
ഞാൻ : എപ്പോളും ഈ സമയത്ത് ഇത്ര വേദന ഉണ്ടാവാറുണ്ടോ..
അവൾ : മ്മ്…
ഞാൻ അവളുടെ കയ്യിൽ പിടിച്ചു.. ബെഡിൽ എന്റെ അരുകിൽ ഇരുത്തി…
ഞാൻ : ആമി….
അവൾ : മ്മ്..
ഞാൻ : നമ്മൾ ഇനി എങ്ങനാ കാണുന്നെ…
അവൾ : ഇന്ന് കിടന്നപ്പോൾ എല്ലാം ഞാനും അത് ആലോചിക്കുവാരുന്നു…..
ഞാൻ : നിനക്ക് എന്നാ ക്ലാസ് തുടങ്ങുന്നേ…
അവൾ : അടുത്ത അഴിച്ച..
ഞാൻ : മ്മ്…
ഞങ്ങളുടെ ഇടയിലെ സംസാരത്തിനു വളരെ കാലതാമസം പോലെ…നാളെ ഞാൻ പോയാൽ ഇനി അവളെ എനിക്ക് കാണാൻ പറ്റുമോ…അവളെ എനിക്ക് നഷ്ട്ടമാകുമോ?? എന്നാ പേടിയിൽ..എനിക്ക് അവളോട് ഒന്നും സംസാരിക്കാൻ പറ്റിയിരുന്നില്ല..
അവൾ : ഞാൻ പോകുവാ…വയ്യടാ..
പെട്ടന്ന് എനിക്ക് ഒരു ഷോക്ക് ഏറ്റപോലെ…എന്റെ ദേഹമൊക്കെ തളരുന്നപോലെ..എന്റെ മിഴികൾ അറിയാതെ നനഞ്ഞപോലെ…
ഞാൻ : ഞാൻ രാവിലെ പോകും..
എന്റെ മുഖംഭാവം കണ്ടിട്ടാവണം…അവൾ ഇരുകൈകൾ കൊണ്ടും എന്റെ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു…
അവൾ : അയ്യേ…എന്റെ ചെക്കന് സങ്കടം ആണോ ..എന്തിനാ സങ്കടപെടുന്നേ.. നീ എവിടെ പോയാലും ഞാൻ നിന്റെ മാത്രം ആയിരിക്കും …
അവൾ മുഖം എന്റെ മുഖത്തോട് ചേർത്ത് എന്റെ ചുണ്ടിൽ ഉമ്മ വെച്ചു.. എന്നിട്ട് അവൾ ബെഡിൽ നിന്നും എണിറ്റു നടന്നു…
“ആമി…”
അവൾ തിരിഞ്ഞു നോക്കി..
ഞാൻ ഓടി അവളുടെ അടുത്ത് ചെന്ന് മുറുക്കെ അവളെ കെട്ടിപിടിച്ചു…
ഞാൻ : ഐ ലവ് യു..
അവളും തിരിച്ചു എന്നെ മുറുക്കെ കെട്ടിപിടിച്ചു…ഞാൻ അവളുടെ കഴുത്തിലും കവിളും എല്ലാം ഉമ്മ വെച്ചു…അവളുടെ കഴുത്തിൽ പിടിച്ചു വലിച്ചു…ഞാൻ അവളുടെ ചുണ്ടുകൾ നുകർന്നു…ശ്വാസംമുട്ടിയപ്പോൾ ഞങ്ങൾ അടർന്നുമാറി…അവൾ എന്റെ കണ്ണുകിൽ നോക്കി നിന്നു…
അവൾ : ഡാ ചെക്കാ.. മതി…
ഞാൻ അവളുടെ കണ്ണുകളിൽ നോക്കി ചിരിച്ചു…
അവൾ : പോയി കിടന്നു ഉറങ്ങു…
അവൾ എന്നെ തള്ളി മാറ്റി…റൂമിനു വെളിയിലേക്ക് നടന്നു…
ഞാൻ തിരിച്ചു ബെഡിൽ വന്നു കിടന്നു…
രാവിലെ നേരത്തെ എണിറ്റു റെഡി ആയി താഴേക്ക് ചെന്നു…പോകുന്ന വഴി അവളെ നോക്കി…റൂമിൽ കണ്ടില്ല.. അമ്മായി കാപ്പി കൊണ്ടുവന്ന തന്നു…കാപ്പി കുടിക്കുമ്പോളേക്കും അമ്മയും അച്ഛനും റെഡി ആയി വന്നു…. ഞങ്ങൾ വണ്ടിയുടെ അടുത്തേക്ക് നടന്നു…എല്ലാരും ഞങ്ങളെ യാത്ര ആക്കാൻ വന്നു…അവളെ മാത്രം കണ്ടില്ല.. ഞാൻ വിഷമത്തോടെ കാറിലേക്ക് കയറി..
അമ്മ എല്ലാരോടും യാത്ര പറഞ്ഞു കാറിൽ കയറി.ഞാൻ ചുറ്റും നോക്കി..ഞാനും എല്ലാരോടും യാത്ര പറഞ്ഞു…കാറിൽ കയറാൻ നേരം പെട്ടന്ന് ആണ് അവൾ ബാൽക്കണിയ്യിൽ നിൽക്കുന്നെ ശ്രെദ്ധിച്ചേ…അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു…ഞാൻ കാറിൽ കയറി അവൾക് കൈ ടാറ്റാ പറഞ്ഞു…അവൾ അവിടെ നിന്നു ഫോൺ നോക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു…. അച്ഛൻ കാർ എടുത്തു…വണ്ടി പയ്യെ ആ തറവാട്ടിൽ നിന്നും യാത്ര ആയി…
കുറച്ചു ദിവസംങ്ങൾ മുൻപ്പ് വന്ന ഞാൻ അല്ല തിരിച്ചു പോകുമ്പോൾ….. എനിക്ക് കുറച്ചു ഉത്തരവാദിത്തം വന്നപോലെ…എന്തൊക്കെയോ നേടിയ പോലെ ഒരു ഫീൽ… പക്ഷെ ഉള്ളിൽ അവളോട് ഒന്ന് മിണ്ടാൻ പറ്റാതെന്റെ നീറ്റൽ ഉണ്ടാരുന്നു..
ഞാൻ അപ്പോൾ ആണ് അവൾ പറഞ്ഞത് ഓർത്തത്…ഞാൻ ഫോൺ എടുത്ത് നോക്കി.. അമൃതയുടെ മെസ്സേജ്…ഫോൺ സൈലന്റ് ആരുന്നത്കൊണ്ട് ഞാൻ അറിഞ്ഞിരുന്നില്ല മെസ്സേജ് വന്നത്…ഞാൻ വാട്സ്ആപ്പ് ഓപ്പൺ ആക്കി മെസ്സേജ് വായിച്ചു..
“ഡാ ചേട്ടാ…നേരിട്ട് നിന്റെ അടുത്ത യാത്ര പറഞ്ഞാൽ ചെലപ്പോൾ എന്റെ കൈയിൽ നിന്നും പോകും…അതാ നിന്റെ അടുത്ത് ഞാൻ വരാഞ്ഞേ….ഇത്രേം നാളും എന്റെ കൂടെ ഉണ്ടാരുന്ന എന്റെ ചേച്ചിയെ പിരിഞ്ഞതിലും വേദന ആണ്.. നിന്നെ പിരിയുമ്പോൾ…എന്റെ ദേഹമൊക്കെ തളരുന്നപോലെ….എനിക്ക് അത് പറഞ്ഞു മനസിലാക്കാൻ പറ്റുന്നില്ലടാ.. ഇതാണോ യെതാർത്ഥ പ്രേമം…എന്റെ ശരീരം മാത്രേ ഇവിടെ ഒള്ളു…മനസ്സ് എപ്പോളും നിന്റെ കൂടെ ആരിക്കും…കാത്തിരിക്കുന്നു നിന്റെ അടുത്ത വരവിനായി..
