കല്യാണം – 5 Like

എന്ന് നിന്റെ മാത്രം ആമി….”

ഞാൻ നിറ കണ്ണുകളോടെ വെളിയിലേക്ക് നോക്കി ഇരുന്നു…അവൾ എഴുതിയ ഓരോ വാക്കിനും ജീവൻ ഉള്ളപോലെ…അവളെ ഇനി എങ്ങനെ കാണും…

“ഞാൻ വരും നിന്നെ കാണാൻ..”

അവൾക്ക് റിപ്ലൈ കൊടുത്ത്.. ഞാൻ കണ്ണുകൾ അടച്ചു സീറ്റിൽ ചാരി ഇരുന്നു…

എപ്പോളോ ഞാൻ ഉറങ്ങിയിരുന്നു..വീട്ടിൽ എത്തിയപ്പോൾ അച്ഛന്റെ വിളിച്ചു എണ്ണിപ്പിച്ചു…ഞാൻ ബാഗ് ഒക്കെ ആയി റൂമിൽ ചെന്നു…അവളുടെ മെസ്സേജ് ഉണ്ടാരുന്നു…

“വീട്ടിൽ എത്തിയോ..”

ഞാൻ : മ്മ്.. എത്തി..

പിന്നെ കുറച്ചു നാൾ ഞങ്ങളുടെ സംസാരം മുഴുവൻ മെസ്സേജും കോളും ആരുന്നു…ഇടക്ക് ചെറിയ ഇണക്കവും പിണക്കവുമായി ഞങ്ങൾ ഒരിക്കലും പിരിയാൻ പറ്റാത്ത പോലെ അടുത്തു….

ഞാൻ വീടിന് അടുത്തുള്ള ഒരു കോളേജിൽ അഡ്മിഷൻ എടുത്തു..കുറേ ശ്രെമിച്ചങ്കിലും അവൾക്ക് എക്സമൊക്കെ ഉണ്ടാരുന്നത് കൊണ്ടും എനിക്ക് അഡ്മിഷന്റെതിരക്ക് ആരുന്നത് കൊണ്ടും ഞനങ്ങൾക് നേരിട്ട് കാണാൻ പറ്റിയിരുന്നില്ല..

അങ്ങനെ അവളുടെ എക്സാമിന്റെ ലാസ്റ്റ് ദിവസം ഞാൻ അവളുടെ കോളേജിൽ ചെല്ലം എന്നും നേരിട്ട് കാണാം എന്നും ഞങ്ങൾ തീരുമാനിച്ചു…. അങ്ങനെ എക്സാമിന്റെ തലേ ദിവസം വന്നു…ഞാൻ ഫുടൊക്കെ കഴിച്ചു കിടക്കുവരുന്നു…

അവളുടെ കാൾ വന്നു….ഞാൻ അറ്റൻഡ് ചെയ്തു.

“ഹലോ.. “

അവൾ : ഉറങ്ങിയാരുന്നോ മോനെ….

ഞാൻ : ഇല്ലടി കഴിച്ചു കിടന്നു…നിയോ

അവൾ : ഞാൻ കഴിച്ചു.. വന്നതേ ഒള്ളു..

ഞാൻ : നാളെ എക്സമിനു ഉള്ളതൊക്കെ പഠിച്ചോ…

അവൾ : മ്മ്…

ഞാൻ : നാളെ എക്സാം കഴിയുമ്പോളേക്കും ഞാൻ വരാം…. എത്ര നാളായി നമ്മൾ കണ്ടിട്ട്…എനിക്ക് ഇനി വെയിറ്റ് ചെയ്യാൻ പറ്റൂല…എനിക്ക് ഭയങ്കര ആകാംഷ..

ഞാൻ ഒരു വെപ്രാളംത്തോടെ അവളോട്‌ പറഞ്ഞു…

അവൾ : എടാ അത് പറയാൻ ആണ് ഇപ്പോൾ വിളിച്ചേ…നീ നാളെ വരണ്ട..

ഞാൻ ഒരു ഞെട്ടലോടെ കേട്ടു…

ഞാൻ : അത് എന്നാടി….

അവൾ : ഡാ നാളെ എക്സാം കഴിഞ്ഞ്…എന്റെ ഫ്രണ്ടിന്റെ വീട്ടിൽ പോകുവാ.. വെക്കേഷന് അല്ലെ കുറച്ചു ദിവസം അവളുടെ വീട്ടിൽ ഞങ്ങൾ എല്ലാരും പോകുവാ…

എനിക്ക് സങ്കടവും ദേഷ്യവും എല്ലാം കൂടെ ഒരുമിച്ചു വന്നു..

എനിക്ക് ഒന്നും പറയാൻ തോന്നിയില്ല…

ഞാൻ : മ്മ്..

അവൾ : നമ്മക്ക് പിന്നെ ഒരു ദിവസം കാണാം…

ഞാൻ : ആ…നിനക്ക് കാണണ്ടേ പിന്നെ എനിക്ക് എന്നാ…നിനക്ക് എന്നെ കാലും വലിയത് നിന്റെ ഫ്രണ്ട്‌സ് അല്ല.. നിന്റെ ഇഷ്ട്ടം പോലെ നടക്കട്ടെ…

എന്റെ കാത്തിരിപ്പ് അവസാനിച്ചപോലെ തോന്നി.. ഞാൻ കാൾ കട്ട്‌ ചെയ്ത്…

അവൾ രണ്ടു മൂന്ന് പ്രാവിശ്യം വിളിച്ചിട്ടും ഞാൻ എടുത്തില്ല…തളർന്ന മനസ്സോടെ ഞാൻ കിടന്ന് ഉറങ്ങി…

രാവിലെ ആയപ്പോൾ ചെറിയ കുറ്റബോധം പോലെ..ഞാൻ ഫോൺ എടുത്ത് നോക്കി…

“എടാ കൂട്ടുകാരൊക്കെ നിർബതിച്ചിട്ടാടാ…അവിടെ പോയി വന്നാൽ ഉണ്ടനെ ഞാൻ വരാം…നീ ഒന്ന് ക്ഷേമിക്കട ”

ഞാൻ : മ്മ്.. സാരമില്ല പോയിട്ട് വാ…

മനസ്സിൽ നല്ല ദേഷ്യം ആരുന്നേലും അങ്ങനെ പറയാൻ ആണു എനിക്ക് തോന്നിയത്..ഞാൻ പോയി ഫ്രഷ് ആയി താഴേക്ക് ചെന്നു…അമ്മ രാവിലെ കുളിച്ചു ഒരുങ്ങി നിക്കുവാണല്ലോ..

“എവിടെ പോകുവാ അമ്മേ..?”

അമ്മ : ഞാൻ ഒന്ന് അമ്പലത്തിൽ പോയിട്ട് വരാം.. ഞാൻ ടേബിളിൽ ലിസ്റ്റ് വെച്ചിട്ടുണ്ട്.. നീ കഴിച്ചിട്ട് കടയിൽ പോയിട്ട് വാ..

അമ്മ പറഞ്ഞിട്ട് പുറത്തേക്ക് പോയി…ഞാൻ പോയി ദോശ എടുത്ത് കഴിച്ചിട്ട് .. ഞാൻ ബൈക്ക് എടുത്ത് നേരെ കടയിലേക്ക് പോയി.. പോയി വരുമ്പോളേക്കും അമ്മ വീട്ടിൽ ഉണ്ടാരുന്നു…ഞാൻ ടീവി ഓൺ ചെയ്ത് ഒരു സിനിമ കണ്ടു ഇരുന്നു…

ആരോ കാളിങ് ബെൽ അടിക്കുന്നത് കേട്ട് അമ്മ പോയി വാതിൽ തുറന്നു…വന്ന ആളുടെ ശബ്ദം കേട്ട് ഒരു ഞെട്ടലോടെ ഞാൻ പുറത്തേക്ക് നോക്കി….

“ ഇവൾ എക്സാം എഴുതാൻ പോയില്ലേ…”

ഒരു അമ്പരപ്പോടെ ഞാൻ സോഫയിൽ നിന്നും ചാടി എണിറ്റു മനസ്സിൽ പറഞ്ഞു…അവളെ കണ്ട ആവേശത്തിൽ ഞാൻ അവളെ ലക്ഷ്യമാക്കി നടന്നു..

അമ്മ : ഇതെന്ന മോളെ…ഒരു മുന്നറിയിപ്പും ഇല്ലാതെ..

അവൾ : ഹാപ്പി വെഡിങ് ആനിവേഴ്സറി. അപ്പച്ചി…

വെഡിങ് ആനിവേഴ്സറിയൊ…ദൈവമേ.. എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ .. ഞാൻ നടന്നതിന്റെ സ്പീഡ് കുറച്ചു അമ്മയുടെ അടുത്ത് പോയി നിന്നു

Leave a Reply

Your email address will not be published. Required fields are marked *