കല്യാണം – 7 1

“ ഗുഡ് നൈറ്റ്‌.. “

അവളോട്‌ യാത്ര പറഞ്ഞു ഞാൻ റൂമിലേക്ക് പോയി കേറി കിടന്നു…നല്ല ഷീണം ആരുന്നത് കൊണ്ട് പെട്ടന്ന് ഉറങ്ങി…

പിറ്റേന്ന് ആരോ ഡോർ തട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നെ.. ഡോർ തുറന്നപ്പോൾ അമ്മ ആരുന്നു…
“ നീ എന്നാ ഉറക്കമട…വേഗം റെഡി ആയി വാ…”

ഞാൻ ഉറക്ക ചടവിൽ തലയാട്ടി.. പോയി റെഡി ആയി വന്നു.. റിസോർട്ടിൽ നിന്നും റൂം വേക്കറ്റ് വണ്ടിയിൽ കയറി..

അമൃത അമ്മയുടെ കൂടെ പുറകിൽ ആരുന്നു.അതുകൊണ്ട് ശെരിക്ക് മിണ്ടാൻ ഒന്നും പറ്റിയില്ല.. പോകുന്ന വഴി എല്ലം നല്ല മഴ ആരുന്നത് കൊണ്ട് പോയടാത്ത ഒന്നും ഇറങ്ങാൻ പറ്റിയില്ല..

ഞാനും അച്ഛനും മാറി മാറി വണ്ടി ഓടിച്ചു.. മിണ്ടൻ ഒന്നും പറ്റുന്നില്ലേലും അവൾ കൂടെ ഉള്ളത് കൊണ്ട് സമാധാമായി ഞാൻ ഇരുന്നു.. രാത്രി ആയപ്പോൾ ഫുഡ്‌ കഴിക്കാൻ കയറി…

“ഞങ്ങൾ എന്നാൽ ഇവിടുന്ന് തിരിഞ്ഞു പോകുവാ.. രാത്രിയിൽ ഇനി വീട്ടിൽ വരെ വന്നിട്ട് പോയാൽ സമയം പോകും.. “

അമ്മാവൻ അച്ചനോട് പറഞ്ഞു.. ഞാനും അവളും പരസ്പരം നോക്കി…. അത്രേ നേരത്തെ സന്തോഷം പെട്ടന്ന് ഇല്ലാതെ ആയപോലെ…ഞാൻ മനസില്ല മനസ്സോടെ ഫുഡ്‌ കഴിച്ചു എണിറ്റു പുറത്തേക് ഇറങ്ങി..

അവളും താമസിക്കാതെ എണിറ്റു പുറകെ വന്നു…

“വിഷമിക്കണ്ട.. ഞാൻ ഉണ്ടല്ലോ ഇപ്പോളും.. “

അവൾ എന്റെ തോളിൽ പിടിച്ചു പറഞ്ഞു..

“മ്മ്..”

“എടാ വണ്ടിയിൽ നിന്നും എന്റെ ബാഗ് എടുത്തു തന്നെ…”

ഞാൻ പോയി കാർ തുറന്ന് ബാഗ് എടുത്തു.. അപ്പോളേക്കും എല്ലാരും എത്തിയിരുന്നു…

“ മോളെ…ഇനി എന്നാ വരുന്നേ…”

അമ്മ അവളുടെ കൈയിൽ പിടിച്ചു ചോദിച്ചു..

“ വരാം അപ്പച്ചി.. “

അവൾ അമ്മയുടെ കൈയിൽ പിടിച്ചു എന്നെ നോക്കി പറഞ്ഞു…

അവൾ കാറിലേക്ക് കയറി.. ഞങ്ങളും.. പോകുന്ന വഴി എല്ലാ അവളുടെ ഓർമയിൽ ആരുന്നു…എന്റെ പകുതി എന്നിൽ നിന്നും അടർന്നു മാറിയപോലെ..

അതിനു ശേഷം അവൾ ഓരോ സ്ഥലത്തൊക്കെ പോയി ബിസി ആയി. ഞാനും…ഞങ്ങളുടെ സംസാരം ഫോണിൽ മാത്രമായി ഒതുങ്ങി.. ഇപ്പോൾ അവളെ കണ്ടിട്ട് ഒരു മാസമായി…ഇടക്ക് അമ്മയുടെ കൂടെ അവളുടെ വീട്ടിൽ പോകാൻ ഒരു പ്ലാൻ ഇട്ടിരുന്നേലും അത് നടന്നില്ല..
അങ്ങനെ ഒരു ദിവസം എന്റെ കൂട്ടുകാരന്റെ കാൾ വന്നു.. എന്റെ സർട്ടിഫിക്കറ്റ് എല്ലാം വങ്ങാൻ കോളേജിൽ ചെല്ലണം എന്ന്…ഈ മാസം അവസാനം ടിക്കറ്റ് ബുക്ക്‌ ചെയ്തു..പോകുന്നതിനു മുന്നേ അവളെ ഒന്നും കാണാം എന്ന് വിചാരിച്ചു..

“ആമി.. ഞാൻ ഈ മാസം അവസാനത്തേക്ക് ടിക്കറ്റ് ബുക്ക്‌ ചെയ്തേക്കുന്നെ…”

അവൾ : പോകുന്നെന്ന് മുന്നേ എനിക്ക് നിന്നെ ഒന്നും കാണണം…

ഞാൻ : എനിക്കും…എത്ര നാളായി..നമ്മൾ കണ്ടിട്ട്..

അവൾ : ഞാൻ ശെനിയാഴ്ച കൂട്ടുകാരീടെ കൂടെ ടൗണിൽ വരും നീയും വാ.

ഞാൻ : ശെരി…

ഞാൻ കാൾ കട്ട്‌ ചെയ്തു കിടന്നു…ശെനിയവാനുള്ള കാത്തിരിപ്പ് ആരുന്നു പിന്നെ..

രാവിലെ ബൈക്യും എടുത്തു ഇറങ്ങി.. ടൗണിലെ മാൾൽ പോയി അവിടുത്തെ ഫുഡ്‌ കോർട്ടിൽ ഞാൻ വെയിറ്റ് ചെയ്തു…

കുറച്ചു കഴിഞ്ഞപ്പോൾ. അവൾ നടന്ന് വരുന്നത് ഞാൻ ശ്രെദ്ധിച്ചു. ഞാൻ അവളെ കൈ വീശി കാണിച്ചു…അവളുടെ കൂടെ ഒരു കൂട്ടുകാരിയും ഉണ്ടാരുന്നു…

ഒരു നീല ടീഷർട്ടും ജീൻസും വൈറ്റ് ഷൂ ആണു അവളുടെ വേഷം.. അവൾ നടന്ന് വരുന്നത് ഭംഗിയോടെ ഞാൻ നോക്കി ഇരുന്നു…

“ ഒത്തിരി നേരം ആയോ വന്നിട്ട്…”

ഞാൻ : ഇല്ലടി..

അവൾ : ഇത് എന്റെ ഫ്രണ്ട് ശാരി..

ഞങ്ങൾ പരിചയപെട്ടു.. ഞാൻ പോയി കഴിക്കാൻ ഉള്ളത് വാങ്ങി വന്നു.. അവിടെ ഇരുന്നു…

“ഡാ പോയിട്ട് എന്നാ വരുന്നേ…. “

ഞാൻ : രണ്ടു മൂന്ന് ദിവസം പിടിക്കും…

അവൾ : അവിടെ കറങ്ങി ഒന്നും നടക്കേണ്ട…സർട്ടിഫിക്കറ്റ് മേടിച്ചിട്ട് ഉടനെ തിരിച്ചു വന്നേക്കണം..

അവൾ കുറച്ചു ദേഷ്യത്തിൽ പറഞ്ഞു…അതു കേട്ട് ശാരി ചിരിച്ചു…കൂടെ ഞാനും..

“നീ എന്തിനാ ചിരിക്കൂന്നേ…ഞാൻ എന്റെ ചെറുക്കുനോട് അല്ലെ പറഞ്ഞെ.. “

അമൃത ശാരിയോട് കണ്ണ് ഉരുട്ടി ചോദിച്ചു..

“ എന്റെ പൊന്നെ ഒന്നും ചിരിക്കാനും മേലെ…”
അവൾ മറുപടി കൊടുത്തു…

അങ്ങനെ ഓരോന്ന് സംസാരിച്ചു ഞങ്ങൾ ഫുഡ്‌ കഴിച്ചു എണിറ്റു കൈ കഴുകി വന്നു.. ഞാൻ അവളുടെ കൈയിൽ പിടിച്ചു നിർത്തി..

Leave a Reply

Your email address will not be published. Required fields are marked *