ദൈവമേ എന്റെ ഭാഗ്യം…ഇവളെ എനിക്ക് തന്നെ തന്നല്ലോ…അവൾ ചേച്ചിയോട് സംസാരിക്കുന്നതിന് ഇടക്ക് അവളുടെ മനോഹരമായ കുറച്ചു ഫോട്ടോസ് ഞാൻ എടുത്തു..
“ ഇനി നീ നിൽക്ക്…നിന്റെ ഫോട്ടോ ഞാൻ എടുത്തു തരാം.. “
അളിയൻ എന്റെ അടുത്തേക്ക് വന്നു പറഞ്ഞു..ഞാൻ പോയോ നിന്നു.. അളിയൻ നല്ല ഫോട്ടോഗ്രാഫർ തന്നെ.. എനിക്ക് കുറേ നല്ല ഫോട്ടോ എടുത്ത് തന്നു..
“നീ ഒറ്റക് എടുത്തത് മതി ഞങ്ങൾ കൂടെ ഉണ്ട്…”
ചേച്ചി അവളേം കൂട്ടി എന്റെ അടുത്തേക്ക് വന്നു പറഞ്ഞു.. അവരു രണ്ടും എന്റെ രണ്ടു സൈഡിലും നിന്നു..
‘’ കഴിഞ്ഞു…”
അളിയൻ രണ്ടു മൂന്ന് ഫോട്ടോ എടുത്തിട്ട് പറഞ്ഞു..
“ഇനി ഞങ്ങളുടെ മാത്രം ”
അമൃത ചേച്ചിയെ നോക്കി പറഞ്ഞു..
“കള്ള കാമുകനും കാമുകിയും ഫോട്ടോ എടുക്ക്..”
ചേച്ചി ചിരിച്ചോണ്ട് എന്റെ ചെവിയിൽ പറഞ്ഞു.. ഞാൻ കണ്ണ് മിഴിച്ചു നിന്നു..
“അത്ഭുതപെടുവൊന്നും വേണ്ട എനിക്ക് അറിയാം…സ്വാതി പറഞ്ഞു എന്നോടു.. ”
തെണ്ടി സ്വാതി ചേച്ചി.. ഞാൻ മനസ്സിൽ ഓർത്തു…ഹരിത ചേച്ചി അളിയന്റെ അടുത്തേക്ക് മാറി…ഞാൻ ചേച്ചിയെ നോക്കി ഒരു പേടിയോടെ നിന്നു..
അമൃത എന്നോടു ചേർന്ന് നിന്നു.
“റെഡി..? “
അളിയൻ ചോദിച്ചു…
“ഒന്ന് ചിരിക്കട.. “
ചേച്ചി അളിയന്റെ കൂടെ നിന്നു വിളിച്ചു പറഞ്ഞു…ഞാൻ ഉള്ളിൽ ഒരു ഭയം ഉണ്ടേലും ചിരിച്ചോണ്ട് നിന്നു..
അളിയൻ ഫോട്ടോ എടുത്തു…
“നിങ്ങൾ ഇവിടെ നിക്ക്…ഞാൻ പോയി ഒരു കുപ്പി വെള്ളം വാങ്ങി വരാം…”
അളിയൻ പറഞ്ഞിട്ട് നടന്നു…
ഞാൻ : അളിയാ…ഞാനും വരാം…
അളിയൻ : ഇവര് ഇവിടെ തന്നെ അല്ലെ ഒള്ളു.. ഞാൻ പോയിട്ട് വരാം…
ചേച്ചി ഞങ്ങളുടെ അടുത്തേക്ക് നടന്നു..
“ ആമി…ചേച്ചി എല്ലം അറിഞ്ഞു.. “
അവൾ : മ്മ്…
ഞാൻ : നിനക്ക് എന്നിട്ട് ഭാവമാറ്റം ഒന്നും ഇല്ലല്ലോ…
അവൾ : എന്തിനാ ഭാവം മാറുന്നെ…
ഞാൻ : ചേച്ചി ആരോടേലും പറഞ്ഞാലോ…
അവൾ : പറഞ്ഞാൽ എന്താ…
അവൾ ചിരിച്ചോണ്ട് എന്നോടു പറഞ്ഞു…ഞാൻ കണ്ണുകൾ മിഴിച്ചു അവളെ നോക്കി.. ഇവളെ എനിക്ക് മനസ്സിലാവുന്നില്ലല്ലോ…ഞാൻ മനസ്സിൽ ഓർത്തു…
ചേച്ചി : എന്താ രണ്ട് പേരുടേം ഉദ്ദേശം…
അമൃത : എനിക്ക് ഇവനെ ഇഷ്ട്ടമാ…അവനു എന്നെ…അവനു ജോലി കിട്ടിട്ട് ഞങ്ങൾ വീട്ടിൽ പറഞ്ഞോളാം..
അവളുടെ ധൈര്യം എന്നെ അത്ഭുതം പെടുത്തി. അവൾക് എന്നോടുള്ള സ്നേഹം എത്ര മാത്രം ആത്മാർത്ഥത ഉള്ളതാന്ന് എനിക്ക് മനസിലായി…എനിക്ക് അവളോട് ഒരു ബഹുമാനം തോന്നി പോയി…ഞാൻ അവളുടെ കൈയിൽ പിടിച്ചു എന്നോടു ചേർത്തു നിർത്തി..
പിന്നെ ചേച്ചിക്ക് ഒന്നും പറയാൻ ഉണ്ടാരുന്നില്ല …ചേച്ചിയുടെ മുഖത്തു ഒരു ചിരി ആരുന്നു…അത് എന്നെ ആത്മവിശ്വസത്തിലാക്കി..
ചേച്ചി : നിങ്ങളുടെ കല്യാണം എല്ലാർക്കും ആഗ്രഹം ഉള്ള കാര്യം അല്ലെ…നിങ്ങൾ ഇഷ്ടത്തിൽ ആണേ അതിൽ എനിക്ക് സന്തോഷം അല്ലെ ഒള്ളു..
ചേച്ചി ഞങ്ങളുടെ അടുത്തേക്ക് വന്ന്.. ഞങ്ങളുടെ കൈയിൽ പിടിച്ചു പറഞ്ഞു.. എനിക്ക് വല്ലാതെ ഒരു സന്തോഷം.. ദൈവം എല്ലാം എന്റെ കൈയിൽ കൊണ്ടുവന്ന തരുന്നത് പോലെ.. എന്റെ മിഴികൾ അറിയാതെ നനഞ്ഞതുപോലെ…
അപ്പോളേക്കും അളിയൻ വെള്ളവും ആയി വന്നിരുന്നു..
“അളിയാ വെള്ളത്തിൽ ഇറങ്ങിയാലോ ”
അളിയന് അത് ഒരു ആവേശം ആയി ചേച്ചിയുടെ മുഖത്തേക്ക് നോക്കി..
“ഞാൻ ഇല്ല നിങ്ങൾ ഇറങ്ങു…”
ചേച്ചി അളിയനോട് പറഞ്ഞു….
ക്യാമറ ചേച്ചിയുടെ കൈയിൽ കൊടുത്ത്..
“നീ വരുന്നോ…”
ഞാൻ അമൃതയോടു ചോദിച്ചു…അവൾ മറുപടി പറയുന്നതിന് മുന്നേ എന്നെ വിളിച്ചോണ്ട് വെള്ളത്തിൽ ഇറങ്ങി..
ഞങ്ങൾ വെള്ളചാട്ടത്തിന്റെ ചുവട്ടിൽ എത്തി…നല്ല ശക്തിയിൽ ആണു വെള്ളം വീഴുന്നേ…ഞങ്ങൾ മുന്ന് പേരും ആസ്വദിച്ചു നിന്നു…നല്ല വഴുക്കൾ ഉണ്ടാരുന്നു…അമൃത ഒന്ന് തെന്നി..
ഞാൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു എന്റെ ശരീരത്തോട് അടുപ്പിച്ചു…അവൾ എന്നെ ഒട്ടിച്ചേർന്നു നിന്നു…ആ കോടും തണുപ്പിലും എന്റെ ശരീരം ചുടാവുന്നതുപോലെ തോന്നി…
“ആരേലും കാണും വീടു ..”
അവൾ മെല്ലെ എന്നോട് പറഞ്ഞു…ഞങ്ങൾ പരസ്പരം അടർന്നു മാറി…
കുറച്ചു നേരം കൂടെവെള്ളത്തിൽ നീരടി എന്നിട്ട് ഞങ്ങൾ റൂമിലേക്ക് മടങ്ങി…ഞങ്ങൾ അവിടെ ചെന്നപ്പോളേക്കും സന്ധ്യ ആയി..
