കല്യാണം – 7 1

രാത്രി ക്യാമ്പ് ഫയർനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു…ഞങ്ങൾ ബൈ പറഞ്ഞു റൂമിലേക്ക് പോയി ഫ്രഷ് ആയി വന്ന്..

അമ്മാവനും അച്ഛനുമൊക്കെ വെള്ളമടി ഡാൻസ് കളിയൊക്കെ തുടങ്ങി.. ഞാൻ ഒരു പീസ് ബാർബി ക്യു എടുത്തു പൂൾ സൈഡിയിൽ അവരുടെ ഡാൻസ് കളി കണ്ടു ഇരുന്നു..അപ്പോളേക്കും അളിയനോക്കെ എതിയിരുന്നു.. അളിയൻ ഒരു കുപ്പി ബിയർ എടുത്തു എന്റെ അടുത്ത് വന്ന് ഇരുന്നു..

“കുടിച്ചോടാ…”

അളിയൻ കുപ്പി എനിക്ക് നീട്ടി പറഞ്ഞു…

“ഞാൻ കുടിക്കാറില്ല അളിയാ…. “

ഞാൻ ഒരു വെയ്‌റ്റ് ഇട്ടു അളിയനോട് പറഞ്ഞു..മുൻപിലേക്കു നോക്കിയപ്പോൾ.. എന്നെ നോക്കി ചിരിക്കുന്ന അമൃതയെ ആണു ഞാൻ കാണുന്നെ..

അവളുടെ ഈറൻ മുടിയുലൂടെ വെള്ളം ഇറ്റ് ഇറ്റ് ആയി വെള്ളം വീഴുന്നു…അവളുടെ മുഖത്തേക്ക് നോക്കി എന്റെ അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചു..

അവൾ നടന്ന് അടുത്തേക്ക് വന്ന്. എന്റെ അടുത്ത് ഇരുന്നു…
അവൾ : കുടിക്കുന്നില്ലേ….?

ഞാൻ : നിനക്ക് വേണോ….

അവൾ : പോടാ.. അന്നത്തെ ക്ഷീണം മാറിയിട്ടില്ല..

എല്ലാരും പാട്ട് വെച്ചു ഡാൻസ് കളിക്കാൻ തുടങ്ങി…ചേച്ചി വന്നു നിങ്ങളേം പൊക്കി…മനസ്സിൽ നിറയെ സന്തോഷം ആരുന്നു…ഓരോ നിമിഷവും ആസ്വദിച്ചു തുള്ളി…

കുറേ നേരത്തെ കലാപരിപാടിക്ക് ശേഷം എല്ലാവരും ക്ഷിണിച്ചു.. എല്ലാവരും റൂമിലേക്ക് പോയി തുടങ്ങി.. ഞാനും അളിയനും അമൃതയും ചേച്ചിയും അവിടെ ഇരുന്നു…

ഞങ്ങൾ പൂളിലേക്ക് കാലു നീട്ടി ഇരുന്നു. അളിയൻ വീണ്ടും എന്റെ കയ്യില്ലേക്ക് കുപ്പി നീട്ടി.. ഈ പ്രാവിശ്യം നിഷേധിക്കാൻ മനസ്സ് വന്നില്ല…ഞാൻ അത് വാങ്ങി കൈയിൽ പിടിച്ചു…ഞങ്ങൾ സംസാരിച്ചു കുറേ നേരം ഇരുന്നു..

കുറച്ചു കഴിഞ്ഞപ്പോൾ അളിയനും ചേച്ചിയും എണിറ്റു..

“കിടക്കാം…ഉറക്കം വരുന്നു…”

ചേച്ചി അളിയന്റെ കൈയിൽ പിടിച്ചോണ്ട് പറഞ്ഞു…

അമൃത : എന്നാൽ നിങ്ങൾ പോയി കിടന്നോ

ചേച്ചി : നീ വരുന്നില്ലേ..

ഞാൻ : ഞങ്ങൾ കുറച്ചു കഴിഞ്ഞു വന്നേക്കാം…

ചേച്ചി : ഓഹ്‌.. രണ്ടും ഇവിടെ ഇരുന്നു ശ്രീങ്കരിക്കാൻ ആണു അല്ലെ…

ചേച്ചി ചിരിച്ചോണ്ട് പറഞ്ഞിട്ട് അളിയനേം കൂട്ടി പോയി…

ഞാൻ : എന്ത് രസമല്ലെ ഈ റിസോർട്…

അവൾ : എന്താ വാങ്ങാൻ പ്ലാൻ ഉണ്ടോ…

അവൾ എന്റെ കൈയിൽ കൈ കോർത്തു…എന്റെ തോളിൽ തല വെച്ചു കിടന്നു ചോദിച്ചു..

ഞാൻ ഒരു സിപ് ബിയർ കുടിച്ചിട്ട്..

“പോടീ പട്ടി…”

അവൾ : നമ്മൾക്കു കല്യാണം കഴിഞ്ഞു ഇവിടെ ഒന്നുടെ വരണം..

ഞാൻ : വന്നാൽ മാത്രം മതിയോ അതോ…

അവൾ : അയ്യാ മോനെ…പോടാ..

അവൾ എന്റെ മുഖത്തേക്ക് നോക്കി കൊഞ്ചി പറഞ്ഞു…

ഞാൻ അവളുടെ മുഖത്തെ ചുണ്ട് അടുപ്പിച്ചു…

അവൾ കൈ കൊണ്ട് മുഖം പൊത്തി..എന്നോടു പറഞ്ഞു..

“ആൾക്കാർ ഉള്ളതാ അടങ്ങി ഇരിക്ക്…”
ഞാൻ പൂളിൽ നിന്നും വെള്ളം എടുത്തു അവളുടെ മുഖത്തേക്ക് തെറിപ്പിച്ചു..

അവൾ : അടങ്ങി ഇരിക്ക് ചെറുക്കാ…

ഞാൻ : നീ നാളെ പോകുവോ…?

അവൾ : പോകണ്ടേ…

ഞാൻ : പോകണ്ടാ…

ഞാൻ ദേയനീയമായി അവളെ നോക്കി പറഞ്ഞു…

അവൾ : പോകണം.. ചേച്ചിടെക്കെ വീട്ടിൽ പോകണം,അമ്മവീട്ടിൽ പോകണം അവിടെ ഒരു കല്യണംമൊക്ക് ഉണ്ട്…

ഞാൻ : ഇനി എന്നാ കാണുന്നെ…

അവൾ : ഞാൻ ഇല്ലേ ഇപ്പോളും നിന്റെ കൂടെ…എന്നെ കാണണം എന്ന് തോന്നുമ്പോൾ നിന്റെ രണ്ടു കണ്ണുകളും മുറുക്കെ അടച്ചാൽ മതി…

അവൾ എന്നെ മുറുക്കെ പിടിച്ചു പറഞ്ഞു…എന്റെ ദേഹംമൊക്കെ തളരുന്ന പോലെ തോന്നി..ഞാൻ ബിയർ എടുത്തു രണ്ടു മുന്ന് സിപ് കുടിച്ചു…

ഞാൻ : ഞാൻ നിന്റെ മടിയിൽ കിടന്നോട്ടെ..?

അവൾ എന്റെ തലയിൽ പിടിച്ചു വലിച്ചു അവളുടെ മടിയിലേക്ക് ഷെണിച്ചു..

“വാ.. ചെറുക്കാ.. “

ഞാൻ അവളുടെ മടിയിൽ കിടന്നു അവളുടെ മുഖത്തേക്ക് നോക്കി…

“വന്നേക്കണം എനിക്ക് കാണാൻ തോന്നുമ്പോൾ.. “

അവൾ : വരാടാ…പൊട്ടാ….

അവൾ ചുണ്ട് അടുപ്പിച്ചു എന്റെ നെറ്റിയിൽ ഒരു ചുംബനം തന്നു…

പെട്ടന്ന് ഒരു മഴ.. ഞാൻ പെട്ടന്ന് എണിറ്റു.. അവളെയും കൂട്ടി അകത്തേക്ക് പോയി..

“നശിച്ച മഴ…”

ഞാൻ പോകുന്ന വഴിക്ക് അവളോട്‌ പറഞ്ഞു…

അവളെ ഞാൻ അവളുടെ മുറിയുടെ മുന്നിലാക്കി.

അവളെയും ഭീതിയോട് ചേർത്തു നിർത്തി അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു…

Leave a Reply

Your email address will not be published. Required fields are marked *