കല്യാണം – 7 1

“അമ്മേ…”

ഞാൻ അറിയാതെ വാ പൊളിച്ചു പോയി…

“എന്തടാ എന്ത് പറ്റി…”

ചേച്ചി പുറകിലേക്ക് നോക്കി ചോദിച്ചു.

ഞാൻ : ഒന്നും ഇല്ല ചേച്ചി കൈ തട്ടിയതാ..

അമൃത കണ്ണ് ഉരുട്ടി എന്നെ നോക്കി ചിരിച്ചു..

ഞാൻ : പോടീ പട്ടി…

ശബ്ദം പുറത്ത് വരാതെ എന്റെ വയറു തിരുമി അവളെ നോക്കി പറഞ്ഞു…

അവൾ എന്റെ അടുത്തേക് നീങ്ങി ഇരുന്നിട്ട് ചെവിയിൽ പറഞ്ഞു…

“അടങ്ങി ഇരുന്നോ അല്ലെ ഇനിയും കിട്ടും നല്ലത് “

ഞാൻ പിന്നെ അവളെ മൈൻഡ് ചെയ്തേ പുറത്തേക്ക് നോക്കി ഇരുന്നു…

കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ചെവിയിൽ..

“ എന്താ മിണ്ടാതെ പിണക്കമാണോ…”

ഞാൻ അവളുടെ മുഖത്തു നോക്കി ഒരു പുച്ഛം ഇട്ട് പുറത്തേക്ക് നോക്കി ഇരുന്നു…

അവൾ എന്റെ തോളിലൂടെ കൈയിട്ട് എന്നെ അവളിലേക്ക് അടുപ്പിച്ചു..

“ വേദന എടുത്തോ…സോറി.. “

അവൾ എന്റെ ചെവിയിൽ പറഞ്ഞു..അവൾ എന്റെ കവിളിൽ പിടിച്ചു വലിച്ചിട്ടു..

“ ചിരിക്കട…”

ഞാൻ അവളുടെ കൈ തട്ടി മാറ്റിയിട്ടു..

“പോ…”

അവൾ : മരിയാതക്ക് ചിരിച്ചോ അല്ലെ മുൻപത്തെ ഓർമ ഉണ്ടല്ലോ

ഞാൻ അവളെ നിസ്സഹായതയോടെ നോക്കി ചിരിച്ചു

ഞാൻ : എന്തുവാടി ഭിഷണിയോ..

അവൾ : ഇങ്ങുവാ…

അവൾ എന്റെ മുഖത്തു പിടിച്ചു അവളുടെ മുഖത്തോട് അടുപ്പിച്ചു.. പെട്ടന്ന് ചേച്ചി പുറകിലേക്ക് നോക്കി.. അവൾ മുഖത്തു പിടിച്ച കൈ ദൂരേക്ക് ചൂണ്ടി…
അവൾ : എന്ത് ഭംഗിയാലേ ആ മല കാണാൻ…

ചേച്ചി : അതേടി…ഭംഗി കുറച്ചു കൂടുതലാ.. ഞാൻ കേൾക്കുന്നുണ്ട് എല്ലാം..

ചേച്ചി മെല്ലെ പറഞ്ഞിട്ട് തിരിഞ്ഞ് ഇരുന്നു…

ഞങ്ങൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരുന്നു…

ചേച്ചി വീണ്ടും പുറകിലേക്ക് നോക്കിട്ട്…

“ഇനി ചമ്മി ഇരിക്കേണ്ട.. നടക്കട്ടെ.. “

ചിരിച്ചോണ്ട് പറഞ്ഞിട്ട് ചേച്ചി തിരിഞ്ഞു ഇരുന്നു..

ഞങ്ങൾ ഒരു ചമ്മലോടെ കൈകൾ കോർത്തു പുറത്തെ കാഴ്ചകൾ കണ്ട് രസിച്ചു ഇരുന്നു..

ഉച്ച കഴിഞ്ഞപ്പോൾ ആണ്.. ഞങ്ങൾ തിരിച്ചു എത്തിയത്..വന്നു ഇറങ്ങിയപ്പോൾ തന്നെ നേരെ കഴിക്കാൻ ആണു കയറിയത്…നല്ല വിശപ്പ് ഉണ്ടാരുന്നു..

കഴിച്ചു നേരെ റൂമിൽ പോയി ഒന്നും ഫ്രഷ് ആയി.. നല്ല ഷീണം ഒന്ന് മയങ്ങാമ് എന്ന് വിചാരിച്ചു കിടന്നു..

കുറച്ചു കഴിഞ്ഞപ്പോൾ ഫോണിൽ ഒരു കാൾ വന്നു.

അമൃത : ഡാ എന്നടുക്കുവാ..

ഞാൻ : കിടക്കുവാരുന്നു…

അമൃത : എന്നാൽ താഴേക്കു വാ വേഗം..

ഞാൻ അവൾ പറഞ്ഞത് പോലെ താഴേക്ക് ചെന്നു.. അവിടെ ചേച്ചിയും അളിയനും അമൃതയും ഉണ്ടാരുന്നു..

അവൾ : ഡാ ഇവിടെ താഴെ ഒരു വെള്ളച്ചാട്ടം ഉണ്ട്.. നമ്മക്ക് കണ്ടിട്ട് വരാം..

ഞാൻ തലയാട്ടി…അളിയനും ചേച്ചിയും മുൻപിൽ നടന്നു.. ഞങ്ങൾ പുറകിലും…ഇല തോട്ടത്തിലൂടെ ആണു വഴി…അതിന്റെ ഇടയിലൂടെ കല്ല് പാകിയിരിക്കുന്നു…

അമൃത എന്റെ കൈയിൽ കോർത്തു എന്നോടു ചേർന്നാണ് നടക്കുന്നെ.. അളിയൻ കൈയിൽ ഉള്ള ക്യാമെറയിൽ മത്സരിച്ചു ഫോട്ടോ എടുക്കുന്നു…ചേച്ചി അളിയനോട് വാ തോരാതെ സംസാരിക്കുന്നു…

ഞാൻ : നമ്മൾക്ക് ഹണിമൂൺനു ഇവിടെ വരാം അല്ലെ.. നല്ല ക്ലൈമറ്റ്..

അവൾ : അയ്യടാ.. അവന്റെ ഒരു ഹണിമൂൺ.

ഞാൻ : നീ എന്ത് പറഞ്ഞാലും ഡാർക്ക്‌ ആണല്ലോ പെണ്ണേ…

അവൾ : ഓഹ്.. നീ ഭയങ്കര പോസറ്റീവ്.. ഇത്രേം പേര് ഉണ്ടായിട്ട് കണ്ണ് തെറ്റിയാൽ കുരുത്തക്കേടാ.. ആ നിന്നേം കൊണ്ട് ഈ കാട്ടിൽ ഹണിമൂൺ വന്നാൽ എന്റെ അവസ്ഥ എന്താകുമോ എന്ന് ആലോചിച്ചു പറഞ്ഞതാണേ…
ഞാൻ അവളുടെ മുഖത്തു നോക്കി ഒരു പുച്ഛം കാണിച്ചു…

അവൾ : ഓ ഇനി പിണങ്ങുവൊന്നും വേണ്ട…ഞാൻ ചുമ്മാ പറഞ്ഞതാ…

അവൾ എന്റെ തലക്കിട്ടു തട്ടിയിട്ട് പറഞ്ഞു…ഞങ്ങൾ നടന്നു നടന്നു വെള്ളച്ചട്ടത്തിന്റെ അടുത്ത് എത്തി…വളരെ മനോഹരമായ വെള്ളച്ചാട്ടം…അധികം ആൾക്കാർ ഒന്നും ഇല്ലാ.. വലിയ ആഴം ഒന്നും ഇല്ലന്ന് തോനുന്നു.. ആൾക്കാർ അതിന്റെ ചുവട്ടിൽ നിന്നു കുളിക്കുന്നുണ്ട്…

അളിയൻ ക്യാമറ എന്റെ കൈയിൽ തന്നിട്ട്.. അവരുടെ ഫോട്ടോ എടുക്കാൻ ആവിശ്യപ്പെട്ടു

ക്യാമറ ഉപയോഗിച്ച് ശീലം ഇല്ലേലും കുറച്ചു ഫോട്ടോ എടുത്തു..

ഞാൻ ക്യാമറ അവൾക്ക് നേരെ തിരിച്ചു.. അവളെ ഇതിലൂടെ കാണുമ്പോൾ കൂടുതൽ ഭംഗി ഉള്ളതായി തോന്നി…

Leave a Reply

Your email address will not be published. Required fields are marked *