കല്യാണപ്പിറ്റേന്ന്അടിപൊളി  

 

” ഹലോ മണവാളൻ ഇവിടെ എന്ത് ചെയ്യുകയാ മണിയറയിലേക്ക് ചെല്ല് ”

ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോ ആതിര ആണ്. അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു എന്ന് വരുത്തി. മണിഅറ അത്‌ എവിടെ യാ?? എന്റെ റൂം അല്ലേൽ ഇനി അനന്ദു വിന്റെ റൂം എങ്ങാനും ആവുമോ?? കിച്ചന്റെ ഉള്ളിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു.

 

” മണിയറ ഞാൻ കാട്ടി തരാം കിച്ചേട്ടൻ വാ” അവൾ അവനെയും വിളിച്ചോണ്ട് നടന്നു, നടന്ന് അവർ മുകളിലെ നിലയിൽ എത്തി.

 

” ഇന്നലെ പാതിയിൽ നിർത്തിയത് ഇവിടെ തന്നെ പൂർത്തി ആക്കിക്കോ ” ഒരു കള്ള ചിരിയോടെ അവൾ അത്‌ പറഞ്ഞപ്പോഴാണ് ആതിര എല്ലാം കണ്ടിരുന്നു എന്ന് കിച്ചന് മനസ്സിലായത്. കിച്ചൻ തല കുനിച് നിന്നു.

 

” കിച്ചേട്ടാ ” അവൾ വിളിച്ചു, എന്താ എന്ന് അവൻ ചോദിച്ചു

 

” ഒരു രഹസ്യം പറയാൻ ഉണ്ട് ആ ചെവി ഇങ്ങ് കൊണ്ട് വാ ” അവൾ അത്‌ പറഞ്ഞപ്പോ അവൻ അവളുടെ അടുത്തേക്ക് കുനിഞ്ഞു. പെട്ടന്ന് അവനെ ഞെട്ടിച്ചു കൊണ്ട് അവന്റെ കവിളിൽ അവൾ അവളുടെ ചുണ്ട് അമർത്തി. അവൻ ഞെട്ടി പുറകോട്ട് ആയി.

 

” എനിക്ക് കിച്ചേട്ടനെ ഒരുപാട് ഇഷ്ടം ആണ് പക്ഷെ….
ഞാൻ കിച്ചേട്ടനെ ഇഷ്ട്ടപ്പെടുന്നതിനേക്കാൾ ഒരുപാട് തരേച്ചി കിച്ചേട്ടനെ സ്നേഹിക്കുന്നുണ്ട്, ചേച്ചി ഇന്നലെ കരഞ്ഞത് പോലെ വേറെ ഒരിക്കലും കരഞ്ഞു ഞാൻ കണ്ടിട്ടില്ല അത്‌ കൊണ്ടാ അനന്തേട്ടനോട് ഞാൻ എല്ലാം പറഞ്ഞെ, എന്റെ ചേച്ചിയെ ഒരിക്കലും വേദനിപ്പിക്കരുത് ” അവൾ ഒരു ചിരിയോടെ പറഞ്ഞപ്പോ എന്താ മറുപടി പറയേണ്ടത് എന്ന് കിച്ചന് അറിയില്ലായിരുന്നു.

 

” ഇത്തവണ ചേച്ചിജയിച്ചു, പക്ഷെ ഞാൻ കാത്ത് ഇരിക്കും അടുത്ത ജന്മം എങ്കിലും എനിക്ക് കിച്ചേട്ടന്റെ പെണ്ണ് ആവണം ” അത്‌ പറഞ്ഞപ്പോ അവളുടെ ശബ്ദം ഇടാറി. കണ്ണുകൾ തുളുമ്പി അവൾ അവിടെ നിന്ന് ഓടി മറഞ്ഞു. കിച്ചൻ എന്താ ചെയ്യേണ്ടത് എന്ന് അറിയാതെ അവളെ നോക്കി നിന്നു. പിന്നെ ആ റൂമിൽ കയറി, കുറച്ചു നേരത്തെ കാത്തിരിപ്പിനു ഒടുക്കം താര വന്നു, കുറെ നേരം അവർ പരസ്പരം ഒന്നും പറഞ്ഞില്ല. പിന്നെ ആവേശത്തോടെ മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി, അവരുടെ ചുണ്ടുകളിൽ കണ്ണീരിന്റെ ഉപ്പ് കലർന്നു. അവർ ആ കട്ടിലിൽ കയറി കിടന്നു.

 

” കിച്ചാ ” അവൾ വിളിച്ചു അവൻ മൂളി

 

” നമുക്ക് ഇന്ന് ഒന്നും ചെയ്യണ്ട, ഇങ്ങനെ അങ്ങ് കെട്ടിപിടിച്ചു കിടക്കാം ” അവൾ അത്‌ പറഞ്ഞപ്പോ അവന്‌ അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു, രണ്ടു പേരും പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.

 

***

 

” കിച്ചാ എന്ത് ആലോചിച്ച് ഇരിക്കുവാ ഉറങ്ങുന്നില്ലേ?? ” താര യുടെ ശബ്ദം ആണ് അവനെ വർത്തമാന കാലത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

 

” ഉറങ്ങാൻ നോക്ക്, നാളെ രാവിലെ പോണ്ടേ ഫ്ലൈറ്റ് മിസ്സ്‌ ആവും ” എന്നും പറഞ്ഞ് താര വീണ്ടും അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

 

‘എല്ലാം മാറിയിരിക്കുന്നു, എന്റെ വിദശ വാസം അവസാനിച്ചു ഞങ്ങൾ തിരികെ നാട്ടിലേക്ക് പോവാൻ പോണു. പണ്ടത്തെ പോലെ അല്ല ഞാൻ നാട്ടിൽ വന്ന് ഇറങ്ങുമ്പോൾ എന്നെ പിക് ചെയ്യാൻ വരാൻ ഒരുപാട് ആളുകൾ ഉണ്ട്, അച്ഛൻ ഏട്ടന്മാർ അനന്ദു അങ്ങനെ അങ്ങനെ..’ കിച്ചൻ ഓർത്തു.

 

താര വന്ന് ഒരു മാസം കൊണ്ട് തന്നെ കിച്ചനും ഏട്ടന്മാരും ആയുള്ള പ്രശ്നങ്ങൾ എല്ലാം തീർത്തു. പ്രശ്നം എന്ന് പറയാൻ ഒന്നും ഇല്ലായിരുന്നു കിച്ചനെ ദ്രോഹിചു

എന്ന കുറ്റബോധം ആയിരുന്നു ഏട്ടന്മാർക്ക് അവനോടു മിണ്ടാൻ ഒരു മടി. താര അത്‌ മാറ്റി എടുത്തു, അച്ഛനേയും അവൾ മാറ്റി. കല്യാണം കഴിഞ്ഞു ഒരു നാലു മാസം ആയപ്പോ കിച്ചനും താരയും തിരികെ സ്റ്റേറ്സിലേക്ക് പറന്നു.

പിന്നെ അനന്ദു അവന് അങ്ങനെ കിച്ചനോട് പിണങ്ങാൻ പറ്റുവോ ഒരു മാസം കഴിഞ്ഞു കിച്ചൻ ഒരുപാട് സോറി പറഞ്ഞപ്പോ അവനും നോർമൽ ആയി. അനന്ദു അവൻ പഠിപ്പിച്ചിരുന്ന കോളേജിലെ ഒരു കുട്ടിയേ കെട്ടി. അവർക്ക് ഇപ്പൊ ഒരു സുന്ദരി മോള് ഉണ്ട്. പിന്നെ അമ്മ മുത്തശ്ശി, ഉണ്ണിമാമ, വല്യമ്മാമ, അമ്മായി മാർ ആതിര വിച്ചു എല്ലാരും അവരുടെ തിരിച്ചു വരവും കാത്ത് ഇരിക്കുവാണ്.

 

അവരെ എല്ലാം വീണ്ടും കാണാൻ പോകുവാണ് എന്ന സന്തോഷത്തിൽ കിച്ചൻ താരയെ കെട്ടിപിടിച്ച് ഉറക്കത്തിലേക്ക് വഴുതിവീണു

 

💛