കല്യാണപ്പിറ്റേന്ന് 1അടിപൊളി  

 

” ഹോൺസ്റ്റലി ഇറ്റ്സ് എ ഷെയിം ദാറ്റ്‌ വി ലോസ്റ്റ്‌ എ ടാലന്റഡ് അര്ടിസ്റ്റ് ലൈക് യൂ, ആൻഡ് ഐ കാൻഡ് ഈവൻ ബിലീവ് യോർ റീസൈനിങ്‌. ഈവൻ സൊ യോ ആർ അല്വയ്സ് ഔർ കോമറൈഡ്.

ഫോർ ഔർ ഡിയർ കൃഷ് ”

മിസ്സ്‌ കാതറീൻ നല്ല നാലു ഡയലോഗ് പറഞ്ഞിട്ട് കയ്യിൽ ഇരുന്ന ഗ്ലാസ് ഉയർത്തി, അന്നേരം അവിടെ കൂടിയിരുന്നവരും തങ്ങളുടെ ഗ്ലാസ്‌ ഉയർത്തി കിച്ചന് വേണ്ടി ടോസ്റ്റ് ചെയ്തു. കിച്ചന്റെ ഫെയർവെൽ പാർട്ടി.

 

” കൃഷ്, ആർ യൂ ഫ്രീ ടുനൈറ്റ്‌?? ”
ആരോട് ഒക്കെയോ സംസാരിച്ചു കൊണ്ട് നിന്ന കിച്ചൻ ആ ചോദ്യം കേട്ട് തിരിഞ്ഞ് നോക്കി. എമിലി, എ മെക്സിക്കൻ ബ്യൂട്ടി.

 

” ഓഹ്, സ്വീറ്റി, ആം നോട്ട്. ഐ ഹാവ് എ ഡേറ്റ് ” കിച്ചൻ അത്‌ പറഞ്ഞപ്പോൾ അവളുടെ മുഖം വാടി.

 

” വാട്ട്‌ എ ഷെയിം, ലക്കി ഷീ. സൊ ദിസ്‌ ഈസ്‌ ആഡിയോസ്, ആം ഗൊണ മിസ്സ്‌ യു ”

 

” മാ ഡിയർ emma ആം ഗൊണ മിസ്സ്‌ യൂ ട്ടൂ ” കിച്ചൻ അവളെ തന്റെ കയ്യിക്കുള്ളിൽ ആക്കികൊണ്ട് പറഞ്ഞു. എ വാർമം ഹഗ്.

 

Emma എന്ന എമിലി കിച്ചനും അവളും ഒരേ ടൈം ൽ ജോയിൻ ചെയ്തത് ആണ്, കഴിഞ്ഞ എട്ടു വർഷങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നവർ, പല സ്റ്റോറിസും അവർ രണ്ടുപേരും ഒരുമിച്ച് വർക്ക്‌ ചെയ്തത് ആണ്, കിച്ചന്റെ പാർട്ണർ. കിച്ചൻ എല്ലാം നിർത്തി പോണു എന്ന വാർത്ത ഒട്ടും സഹിക്കാൻ പറ്റാത്ത ഒരാൾ. Emma കരയാൻ പോണു എന്ന് മനസ്സിക്കിയ കിച്ചൻ അവളെ അവളെ സമാധാനിപ്പിച്ചു.

 

കിച്ചൻ അവളെ വിട്ട് തന്റെ ക്യാബിനിലേക്ക് പോയി. അവിടെ ഉണ്ടായിരുന്ന സാധനങ്ങൾ ഒക്കെ ഇന്നലെ തന്നെ മാറ്റിയിരുന്നു. ആ കസേരയിലും മേശയിലും ഒക്കെ അവൻ ഒന്ന് കൈ ഓടിച്ചു. എട്ടു കൊല്ലത്തെ ഓർമ്മകൾ അവന്റെ ഉള്ളിലൂടെ കടന്ന് പോയി. തന്റെ ക്രൂവിന്റെ ഒപ്പം ഉറക്കം പോലും ഇല്ലാതെ രാവും പകലും ദിവസങ്ങളോളം ഓരോ കഥകൾക്കും കഥാപത്രങ്ങൾക്കും പുറകെ ഓടിയത്. സമയത്തു തീർക്കാൻ പറ്റാതെ ടെൻഷൻ അടിച്ചത്, ഹിറ്റ് കൾ തേടി വന്നപ്പോൾ ഒന്ന് ചേർന്ന് ആഘോഷിച്ചത്, തീം ഒന്നും കിട്ടാതെ ഡിപ്രെസ്സ് ആയി ഇരുന്നപ്പോ സഹായതിന്റെ കൈ നേടിയവർ, കളി, ചിരി, കുറുമ്പ്, ചെറിയ കാര്യ വേണ്ടി അടിപിടിച്ചത്, ഈഗോ എല്ലാം എല്ലാം ഇപ്പൊ ഒത്തിരി സന്തോഷിപ്പിക്കുന്ന അതോടൊപ്പം നൊമ്പരപെടുത്തുന്ന ഓർമ്മകൾ മാത്രം ആവുന്നു. കിച്ചന്റെ കണ്ണും നിറഞ്ഞു വന്നു.

 

” Onii-cha( big brother), ആം ഗൊണാ മിസ്സ്‌ യൂ ” കിച്ചൻ നോക്കിയപ്പോ കെനിച്ചി ആണ്, എന്തേലും പറഞ്ഞാൽ കരഞ്ഞു പോവും എന്ന് തോന്നിയത് കൊണ്ട് കിച്ചൻ അവനെ ഹഗ് ചെയ്തു. കെനിച്ചി ജാപ്പനീസ് ആണ്, ടോക്കിയോയിൽ നിന്ന് ന്യൂയോർക്ക് ലേക്ക് വന്നിട്ട് അധികം ആയില്ല. കിച്ചന്റെ ടീം ൽ ജോയിൻ ചെയ്തിട്ട് ഒരു കൊല്ലം മാത്രേ ആവുന്നുള്ളൂ. ജോയിൻ ചെയ്ത അന്ന് എന്താ ഏതാ ചെയ്യേണ്ടത് എന്നൊന്നും പിടി കിട്ടാതെ പേടിച്ചു നിന്നിരുന്ന അവനിൽ വര്ഷങ്ങൾക്ക് മുന്നേ ഉള്ള കിച്ചനെ തന്നെ കണ്ടത് കൊണ്ട് ആവണം കിച്ചൻ കെനിച്ചിക്ക് വേണ്ടത് എല്ലാം ചെയ്തു കൊടുത്തു. ഒരു അനിയന്റെ സ്ഥാനം ആണ് അവന് കിച്ചന്റെ മനസ്സിൽ. ആൾ ഹൈലി ടാലന്റഡ്ഡ് ആണ് നല്ല ഒരു ഭാവി അവനെ കാത്ത് ഇരിപ്പുണ്ട്.

 

അവന് പിന്നാലെ, എമ്മ, കാതറീൻ, സാം, ടോം, ലില്ലി, ക്രിറ്റോഫ് അങ്ങനെ കിച്ചന്റെ ടീമിലെ എല്ലാരും വന്നു. അവരോട് എല്ലാം യാത്ര പറഞ്ഞ് കിച്ചൻ അവിടെ നിന്ന് ഇറങ്ങി. പുറത്ത് എത്തി അവൻ ഒന്ന് കൂടെ തിരിഞ്ഞു നോക്കി കഴിഞ്ഞ എട്ടു വർഷം കൊണ്ട് തനിക്ക് എല്ലാം തന്ന തന്റെ സ്വർഗം ആക്ഷൻ പിക്ചർസ്. ഇനി ഓർമ്മകൾ മാത്രം ബാക്കി. ഒരു നെടുവീർപ്പ് ഇട്ടുകൊണ്ട് കിച്ചൻ തന്റെ കാറിൽ കയറി. NYC യിൽ നിന്ന് manhattan ലേക്ക് കഷ്ടി 20 min ഡ്രൈവേ ഉള്ളു, അവൻ വൈകിഎന്ന് അവന് മനസ്സിലായി.

 

വണ്ടി ഒതുക്കി അവൻ ഡ്രസ്സ്‌ ഒക്കെ ഒന്ന് നേരെ ആക്കി. ലിറ്റിൽ ബീൻ കഫെയുടെ കണ്ണാടി വാതിലിൽ പ്രതിഫലിച്ച തന്റെ പ്രതിബിംബം നോക്കി എല്ലാം ശരിയാണോ എന്ന് ഉറപ്പ് വരുത്തി അവൻ ആ വാതിൽ തുറന്ന് അകത്തു കയറി.

Leave a Reply

Your email address will not be published. Required fields are marked *