കഫെയുടെ ഒഴിഞ്ഞ കോണിൽ അവനെ കാത്ത് ഇരിക്കുന്ന അവളെ കിച്ചൻ കണ്ടു. കിച്ചന്റെ ഡേറ്റ്. നല്ല ഹോട്ട് റെഡ് skater ധരിച്ച് വെളുത്തു നീണ്ട കയ്യിൽ ഒരു വൈൻ ഗ്ലാസും പിടിച്ച് ഇടക്ക് ഇടക്ക് അക്ഷമയായി വാച്ചിൽ നോക്കി ഇരിക്കുന്ന ബ്യൂട്ടി. പോണി ടെയിൽ കെട്ടിയ മുടി, കാതിൽ ഡ്രസ്സ്‌ന്റെ അതേ കളറിലെ എയർറിങ്സ് മുഖത്ത് മേക്കപ്പ് ഒന്നുമില്ല, ആകെ കണ്ണ് ഐലൈനർ കൊണ്ട് വരച്ചിട്ടുണ്ട്, ചുണ്ടിൽ ലിപ് ബാമിന്റെ തിളക്കം, അല്ലേലും ആ ചുണ്ടുകൾക്ക് ചായം ഇടേണ്ട ആവശ്യം ഇല്ല അവ ആൾറെഡി നല്ല തുടുത്ത സ്ട്രോബറി പോലെ ചുവന്നത് ആണ്.
കിച്ചൻ വരാം എന്ന് പറഞ്ഞ ടൈം കഴിഞ്ഞിട്ട് ഒരുപാട് നേരം ആയിരിക്കുന്നു, അതാണ് അവൾ ഇടക്ക് ഇടക്ക് വാച്ച് നോക്കുന്നത്.
അവൾ കിച്ചനെ കണ്ടു. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. അവളെ കണ്ടപ്പോ കിച്ചന് അവൻ അവസാനമായി ചെയ്ത പ്രൊജക്റ്റ്‌ലെ മെയിൻ കാരക്ടനെ ആണ് ഓർമ്മ വന്നത്, Hel. നോർസ് മിത്തോളജിയിലെ ഗോഡ്ഡ്സ് ഓഫ് ഡെത്ത്, ഹൈലി dangerous and ബ്യൂട്ടിഫുൾ.
” സോറി ” ചെന്ന ഉടനെ കിച്ചൻ പറഞ്ഞു.
” ആം നോട്ട് മാഡ് ” അവൾ അത് പറഞ്ഞു എങ്കിലും നല്ല ദേഷ്യത്തിൽ ആണെന്ന് അവന് മനസ്സിലായി. കിച്ചൻ അവളുടെ പുറകിൽ പോയി ചെന്ന് അവളെ ഇറുക്കെ കെട്ടിപിടിച്ചു.
” വാട്ട് തെ hell, കിച്ചൻ ” അവൾ ചീറി.
” haha, യൂ തിങ്ക് ആം ഗൊണാ ഫാൾ ഫോർ ദിസ് ട്രിക്ക്?? ” അവൾ അവന്റെ പിടി വിടീക്കാൻ നോക്കികൊണ്ട് ചോദിച്ചു.
” നൊപ് ” എന്നും പറഞ്ഞ് കിച്ചൻ തന്റെ പിടുത്തം മുറുക്കി.
” കിച്ചൻ, ലെറ്റ് മീ ഗോ ”
” നോട്ട് എ ചാൻസ് ”
” എവെരിവൺ ലുക്ക്സ് അറ്റ് അസ് ”
” ഐ ഡോണ്ട് കെയർ ”
” യൂ ആർ embarrassing me ”
” I know ”
“Okay fine you win ” അവൾ കുതറുന്നത് നിർത്തി. അടങ്ങി ഇരുന്നു.
” ദെൻ ഗിവ് മി എ കിസ്സ് ” കിച്ചൻ അത് പറഞ്ഞിട്ട് ചുണ്ട് അവളുടെ നേരെ കൊണ്ട് ചെന്നു. അവളുടെ മുഖം നാണം കൊണ്ട് ചുവന്നു. അവൾ അവന്റെ മുഖം പിടിച്ചു ചരിച്ചിട്ട് കവിളിൽ ഉമ്മ വെച്ചു. പിന്നെ വയറ്റിൽ ഒരു പിച്ചും കൊടുത്തു. കിച്ചൻ കവിളും വയറും തടവി കൊണ്ട് അവൾക്ക് അഭിമുഖം ആയി ഇരുന്നു.
” സൊ ഹൌഈസ് യോർ ഡേ?? ”
അവളുടെ ചോദ്യത്തിന് മറുപടി ആയി കിച്ചൻ ഫെയർവെൽ പാർട്ടിക്കിടയിൽ നടന്നത് ഒക്കെ പറഞ്ഞു. അവർ ഓഡർ ചെയ്തത് കഴിച്ചിട്ട് അവർ ഇറങ്ങി.
” നമുക്ക് ഒരു അല്പം നടന്നാലോ?? ” കാറിൽ കയറാൻ നേരം ആണ് അവൾ ചോദിച്ചത്. അത് നല്ലത് ആണ് എന്ന് അവനും തോന്നി. അവളുടെ കയ്യിൽ കൈ കൊരുത്തു പിടിച്ചു കൊണ്ട് അവർ നടന്നു. നടന്ന് അവർ Harlem Meer
തടാകത്തിന്റ കരയിൽ ഉള്ള ബഞ്ചിൽ ഇരുന്നു. ഡിസംബർ മാസം തുടങ്ങിയതെ ഉള്ളു എങ്കിലും തണുപ്പ് നല്ലത് പോലെ കടുത്തു തുടങ്ങി. അവൾ തണുപ്പ് കാരണം അവനിലേക്ക് ഒന്നൂടെ ചേർന്ന് ഇരുന്നു. കിച്ചൻ തന്റെ കൊട്ട് ഊരി അവൾക്ക് ഇട്ട് കൊടുത്തു. ഒരു ചിരിയോടെ ആ കൊട്ട് ഇട്ടിട്ട് അവൾ അവന്റെ തോളിൽ തല ചായ്ച്ചു.
കിച്ചൻ ചുറ്റും ഒന്ന് കണ്ണ് ഓടിച്ചു. മുന്നിൽ ശാന്തമായി കിടക്കുന്ന harlem meer തടാകം, സ്ട്രീറ്റ് ലൈറ്റ്ന്റെ വെട്ടത്തിൽ വെട്ടി തിളങ്ങുന്നു. ഇളം ഓറഞ്ച് നിറത്തിൽ ഉള്ള ഇലകൾ ഉള്ള മരങ്ങൾ അവ, തന്റെ ഇലകൾ പൊഴിച്ച് തുടങ്ങിയിരിക്കുന്നു. ഒരു മാസം കൂടി കഴിഞ്ഞാൽ തടാകം ഐസ് പാളി കൊണ്ട് മൂടും മരങ്ങളും ചുറ്റുമുള്ള പ്രാദേശങ്ങളും മഞ്ഞു കൊണ്ട് വെളുക്കും. അത് കാണാൻ വല്ലാത്ത ഒരു ചേല്ആണ്.
” ഷീ ഈസ് സൊ ബ്യൂട്ടിഫുൾ, റൈറ്റ്?? ” കിച്ചൻ അത് ചോദിച്ചപ്പോ അവൾ അവനെ ഒന്ന് നോക്കി
” ആര്? ” പെണ്ണിന് കുശുമ്പ് വന്നു, എന്ന് അവളുടെ നോട്ടവും ഭാവവും കണ്ടപ്പോൾ കിച്ചന് മനസ്സിലായി.
” ന്യൂയോർക് ” കിച്ചൻ അത് പറഞ്ഞപ്പോൾ അവളിലും ഒരു ചിരി വിടർന്നു.
” സത്യം ” അവളും സമ്മതിച്ചു.