” ശ്യമേട്ടന് പറഞ്ഞില്ലേ ? അമ്മയെ മറ്റൊരാള്‍ക്കോപ്പം കണ്ടാല്‍ സഹിക്കില്ല എന്ന് ….. ..അത് താന്‍ സ്നേഹിക്കുന്ന , വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച ഒരാളുടെ കൂടെ ആനെന്നറിയുമ്പോള്‍ ഉള്ള …വേദന ഉണ്ടല്ലോ ……അതാണ് അതിലും ഭീകരം “
ശ്യാം ഒന്നും പറയാനാവാതെ സ്തംഭിച്ചു ഇരിക്കുമ്പോള്‍ മനു ഗേറ്റ് തുറന്നു വീട്ടിലേക്കു കയറിയിരുന്നു
…………………………………………………
പത്തു മണി ആയപ്പോള്‍ ആണ് ശ്യാം തിരികെ വീട്ടില്‍ വന്നത് ..അവന്‍ വണ്ടി പോര്‍ച്ചില്‍ നിര്‍ത്തി സ്റെപ് കയറി മുറിയിലെത്തി ..ഡ്രെസ് മാറിയിട്ട് ഒന്ന് ഫ്രെഷായി ഇറങ്ങിയപ്പോള്‍ ഫോണ്‍ ബെല്ലടിക്കുണ്ടായിരുന്നു
” ഹെലോ “
” ശ്യാമേട്ടാ …ആഹാരം കഴിക്കാന്‍ വാ “
” ഞാന്‍ പുറത്തൂന്നു കഴിച്ചു മനു ..നിങ്ങള്‍ കഴിച്ചു കിടന്നോളൂ”
അപ്പുറത്ത് ഫോണ്‍ കട്ടായപ്പോള്‍ ശ്യാം തിരികെ മുറിയിലെത്തി , തറയില്‍ നീണ്ടു നിവര്‍ന്നു കിടന്നു ….
രണ്ടു മിനുട്ട് കഴിഞ്ഞപ്പോള്‍ മനു മുകളിലേക്ക് കയറി വന്നു
“ശ്യാമേട്ടാ , വന്നു കൈ കഴുക്”
‘ മനു ഞാന്‍ കഴിച്ചതാ “
” ഹും …അതെനിക്കറിയാം ….നിങ്ങള്‍ കഴിച്ചിട്ടില്ലന്നു ….താഴെ ഒരാള്‍ പട്ടിണി കിടക്കുമ്പോള്‍ ശ്യമേട്ടന് കഴിക്കാന്‍ പറ്റുമോ ?”
ശ്യാം പെട്ടെന്നെഴുന്നേറ്റു അവള്‍ക്കൊപ്പം താഴെയെത്തി …
മനു ഡൈനിങ്ങ് ടേബിളില്‍ നിന്നും കാസറോളില്‍ ചപ്പാത്തിയും ചിക്കന്‍ കറിയും പ്ലേറ്റില്‍ വിളമ്പി അവനു നീട്ടി
” അമ്മയെ കൊണ്ട് കഴിപ്പിച്ചിട്ടു വന്നാല്‍ മതി “
ശ്യാം അതും വാങ്ങി തലേന്നത്തെ മുറിയിലെത്തി . ചിത്ര അപ്പോഴും കട്ടിലില്‍ കമിഴ്ന്നു കിടക്കുവാരുന്നു ….മനു ഒരു ജഗ്ഗില്‍ വെള്ളവുമെടുത്തു അങ്ങോട്ട് വന്നു
ശ്യാം അത് വാങ്ങി , അവളോട് പൊക്കോളാന്‍ പറഞ്ഞു
ശ്യാം ചിത്രയുടെ അരികിലിരുന്നു , പുറത്തു തലോടി ..
” ചിത്രേച്ചി …..എഴുന്നെറ്റെ”
ചിത്ര ചെരിഞ്ഞവനെ നോക്കി വിങ്ങി പൊട്ടി “
” ദെ …..എഴുന്നേറ്റു ഇത് കഴിക്ക് ….മോള്‍ക്ക് വേണ്ടിയല്ലേ ചിത്രേച്ചി ജീവിക്കുന്നെ ….അവള്‍ ഒരല്പം ഡെസ്പായി..പക്ഷെ ഇപ്പൊ നോക്കിക്കേ ….ഞാന്‍ എല്ലാം പറഞ്ഞു അവളോട് …എല്ലാം ..ഇനി ഒരിക്കലും അവളമ്മയെ കുറ്റപെടുത്തില്ല “
പെട്ടന്ന് ചിത്ര പൊട്ടി കരഞ്ഞു, ശ്യാം അവളെ പൊക്കിയെടുത്തു നെഞ്ചോട് ചേര്‍ത്തു
” ദെ …എന്റെ പൊന്നല്ലേ …കരയല്ലേ ..ചിത്രേച്ചി……ഞാന്‍ കാരണമല്ലേ …..എല്ലാം …കരയല്ലേ ചിത്രേച്ചി “
പെട്ടന്ന് ചിത്ര അവനെ നോക്കി ചോദിച്ചു
” ശ്യാമേ ….നിനക്ക് …നിനക്കവളെ കല്യാണം കഴിക്കാമോ …എനിക്ക് വേണ്ടി ……”
” ചിത്രേച്ചി !!!!!!!!!!!! “
” അവള്‍ക്കു നിന്നെ ഇഷ്ടമയിരുന്നെടാ ശ്യാമേ ….ഞാന്‍ ….ഞാന്‍ കാരണം ….നീ …നീയന്നു പറഞ്ഞതല്ലേ ….അവളെ കെട്ടാമെന്ന്” ചിത്ര അവന്റെ മുഖം തനിക്കു നേരെ തിരിച്ചു
” എനിക്കൊന്നു അവളോട് സംസാരിക്കണം ‘
” ചെല്ല് …..സംസാരിച്ചിട്ടു വാ ….പൊ ശ്യാം …..”
ശ്യാം മനുവിന്റെ അടുത്തേക്ക് ചെന്നു…. ടിവി ഓണാക്കി വെച്ചിട്ടുണ്ടെങ്കിലും മനുവിന്റെ നോട്ടമോ ശ്രദ്ധയോ അതില്‍ അല്ലായിരുന്നു
‘ മനു ‘ ശ്യാം മറ്റൊരു ചെയര്‍ അവള്‍ക്കരികില്‍ വലിച്ചിട്ടിരുന്നു
‘ ശ്യാമേട്ടാ ……ശ്യമേട്ടന്‍ പറയാന്‍ പോകുന്നത് എനിക്കറിയാം …..ഞാന്‍ ഒരിക്കലും ഒരു കളിപ്പാട്ടത്തിന് പോലും അമ്മയെ ശല്യം ചെയ്തിട്ടില്ല ….അര്‍ഹിക്കാത്തത് ആഗ്രഹിച്ചിട്ടും ഇല്ല …..എനിക്കറിയേണ്ടത് എന്നെ കല്യാണം കഴിക്കാന്‍ ശ്യമേട്ടന് ഇഷ്ടമാണോ എന്ന് മാത്രമാണ് ‘
” മോളെ ….നിന്നെ പോലൊരു പെണ്ണിനെ കിട്ടാന്‍ പുണ്യം കിട്ടണം ……സുന്ദരി …നല്ല സ്വഭാവം ‘
‘ അതൊന്നും എനിക്കറിയണ്ട ..ശ്യാമേട്ടാ ..എനിക്ക്……”
‘മനു ….ട്രാന്‍സ്ഫറിനു നോക്കുവാണ്… നിന്നെ വിവാഹം കഴിക്കുന്നത് എനിക്ക് യാതൊരു ഇഷ്ടക്കെടുമില്ല ….പക്ഷെ …ചിത്രേച്ചി ..ഇവിടെ ഉള്ളിടത്തോളം കാലം ….ഞാന്‍ “
” ശ്യാമേട്ട ….എനിക്കത് കേട്ടാല്‍ മതി …..ശ്യാമേട്ടന്റെ വീട്ടില്‍ ?’
‘ അച്ഛന്‍ ഒരു പക്ഷെ എതിര്‍ത്തേക്കാം …പക്ഷെ …അമ്മ …അമ്മ എന്റെ കൂടെ നില്‍ക്കും ….അതെനിക്ക് ഉറപ്പാണ്”
