കാക്ക കുയില്‍ – 2 5

‘ ശ്യാമേട്ട …..ഉടനെ …പറ്റുന്നിടത്തോളം നേരത്തെ എന്നെ രെജിസ്ടര്‍ ചെയ്യാന്‍ പറ്റുമോ ?”

” മനു ..നീ ?’

” ഞാന്‍ നല്ലവണ്ണം ആലോചിച്ചു…വിവാഹം ഞങ്ങള്‍ക്ക് വിളിക്കാന്‍ ആരുമില്ല …ശ്യാമേട്ടന്റെ വീട്ടില്‍ എതിര്‍പ്പില്ലെങ്കില്‍ അമ്പലത്തില്‍ വെച്ചു പിന്നെ താലി കെട്ടാം”

ശ്യാം ഒരു മിനുറ്റ് മിണ്ടാതെ ഇരുന്നു …എന്നിട്ട് മുകളിലേക്ക് പോയി

അര മണിക്കൂറിനകം അവന്‍ താഴെയിറങ്ങി വന്നവളോട് പറഞ്ഞു

‘ എന്‍റെയൊരു ഫ്രണ്ടിന്റെ ചേട്ടന്‍ ആണിവിടുത്തെ റെജിസ്ട്രാര്‍…..അവന്‍ പുള്ളിയെ വിളിച്ചു പറഞ്ഞു ..നാളെ പതിനൊന്നു കഴിയുമ്പോ അവിടെ എത്താന്‍ പറഞ്ഞു ….രണ്ടു സാക്ഷികള്‍ വേണം … ജയചെച്ചി വരും ….മനുവിന്റെ കൂട്ടുകാര്‍ ആരെങ്കിലും തന്റെ സൈഡില്‍ നിന്നു’

പെട്ടന്ന് മനു ചാടിയെണീറ്റ് അവന്‍റെ കവിളില്‍ ചുംബിച്ചു

” രണ്ടല്ല ..രണ്ടായിരം സാക്ഷികളെ ഉണ്ടാക്കും ഞാന്‍ ..”

അവള്‍ ഫോണെടുത്തു അപ്പുറത്തെ മുറിയിലേക്ക് കയറി …അല്‍പ നേരം കഴിഞ്ഞു ചിത്രയുടെ അടുത്തേക്ക് കയറി പോകുന്നത് കണ്ടു …വീണ്ടുമല്‍പ നേരം കൂടി കഴിഞ്ഞപ്പോള്‍ അവള്‍ ചിത്രയെയും കൂട്ടി ഇറങ്ങി വന്നു …ചിത്ര വാഷ്‌ ബേസിനില്‍ വന്നു മുഖം കഴുകി ചപ്പാത്തി തിന്നാനിരുന്നു… മനുവിന്റെ മുഖം സന്തോഷ ഭരിതമായിരുന്നു

”””””””””””””””””””””””””””””””””””””””””””””””””””””””’

പിറ്റേന്ന് മനുവും മറ്റൊരു പെണ്ണും കൂടി പതിനൊന്നു മണിക്ക് മുന്‍പേ രേജിസ്ട്രാര്‍ ഓഫീസില്‍ വന്നു ..ജയയും ശ്യാമും വേറൊരാളും കൂടി അവിടെ നേരത്തെ വന്നു എല്ലാം ചെയ്തിരുന്നു . ജയയെ കണ്ട പാടെ മനു അവളോട്‌ വര്‍ത്തമാനം പറയാന്‍ തുടങ്ങി . അവിടുത്തെ കാര്യങ്ങള്‍ തീര്‍ത്ത ശേഷം അവര്‍ പുറത്തേക്കിറങ്ങി .ശ്യാമിന്റെ ഫ്രന്റ്‌ വിളിച്ചു പറഞ്ഞത് കൊണ്ട് എല്ലാ കാര്യങ്ങളും പെട്ടന്ന് റെഡിയായി .ഇനി വേണ്ടത് അവര്‍ ചെയ്തു കൊള്ളും .ഒരു മാസം കഴിഞ്ഞു വന്നാല്‍ മതി ….

മനുവും കൂട്ടുകാരിയും കൂടി ബാങ്കിലേക്ക് തന്നെ പോയി ..ചിത്രയും ശ്യാമും ഓഫീസിലേക്കും .

വൈകുന്നേരം ആറു മണിയോടെയാണ് ശ്യാം വീട്ടിലെത്തിയത് . അവന്‍ മൊബൈല്‍ ഒക്കെ നോക്കി യതിനു ശേഷം താഴേക്കിറങ്ങി

മനു അവനെ കണ്ടു ചിരിച്ചു …ചിത്ര അടുക്കളയിലായിരുന്നു

” ശ്യാമേട്ടാ …..ഞാന്‍ വിളിക്കാനിരിക്കയായിരുന്നു …അമ്മെ …ദെ …ശ്യമേട്ടന്‍ വന്നു ‘

” വരുന്നു മോളെ …കറിയൊന്നു ചൂടാക്കിയിട്ടു അപ്പം ചൂടോടെ ചുട്ടു തരാം “

ശ്യാം അടുക്കളയിലേക്കു കയറി ചെന്ന് .. ഒരു സൈഡില്‍ കറി ചൂടാക്കാന്‍ വെച്ചിരിക്കുന്നു .. അപ്പുറത്ത് തവ ചൂടാകാന്‍ വേണ്ടി വെച്ചിരിക്കുന്നു …ആദ്യത്തെ അപ്പം ചുട്ടതും ശ്യാം പ്ലേറ്റില്‍ അത് വാങ്ങി സ്ലാബിലേക്ക് കയറിയിരുന്നു . അപ്പോഴേക്കും മനുവും അങ്ങോട്ട്‌ വന്നു .അവളെ കണ്ട ശ്യാം നീങ്ങിയിരുന്നു …. മനു അവനോടു ചേര്‍ന്നു തന്നെയാണ് ഇരുന്നത് …അടുത്ത അപ്പം മനുവിന് കൊടുത്ത ശേഷം അടുത്തത് ശ്യാമിന്റെ പത്രത്തിലേക്ക് ഇട്ടപ്പോള്‍ മനു അത് പ്ലേറ്റില്‍ നിന്നെടുത്തു ..

” എടി ..അങ്ങോട്ട്‌ കൊടുക്കടി …നിനക്കിനിയത്തെ തരാം “

” വേണ്ട ,,,ഞാന്‍ അവള് കഴിക്കട്ടെ ചിത്രേച്ചി”

ശ്യാം പറഞ്ഞതും മനുവിന്റെ പ്ലേറ്റ് സഹിതം പിടിച്ചെടുത്തതും ഒപ്പമായിരുന്നു ..ചിത്ര അത് കണ്ടു ചിരി തുടങ്ങി …മനു പെട്ടന്ന് ചമ്മല്‍ മറക്കാന്‍ വേണ്ടി അവന്റെ കയ്യിലിരുന്ന പ്ലേറ്റില്‍ നിന്നു അപ്പം മുറിച്ചു തിന്നാന്‍ തുടങ്ങി

വീണ്ടും ആ വീട്ടില്‍ ആഹ്ലാദ ഭരിതമായ അന്തരീക്ഷം തെളിയുകയായിരുന്നു .

ഭക്ഷണം കഴിഞ്ഞു അല്‍പ നേരം ടിവി കണ്ടതിനു ശേഷം അവന്‍ മുകളിലേക്ക് പോയി. മുറിയിലെത്തി ബനിയനൊക്കെ ഊരിയിട്ട് …ലുങ്കി മാത്രമുടുത്ത് ബെഡിലെക്ക് ചാരി ഇരുന്നു അവന്‍ മൊബൈലില്‍ മെസ്സേജു നോക്കാന്‍ തുടങ്ങി

നോക്കി കഴിഞ്ഞു നെറ്റ് ഓഫാക്കാന്‍ നേരത്താണ് ഒരു മെസ്സേജ് കൂടി വന്നത് ….

” ഹാപ്പി ഫസ്റ്റ് നൈറ്റ്‌ ‘ കൂടെ ഒരു ചിരിക്കുന്ന സ്മയിലിയും

ആരാണത്

Leave a Reply

Your email address will not be published. Required fields are marked *