കാട്ടുചെമ്പരത്തി – 1

പക്ഷേ, അയാൾ അവളെയല്ല ചുറ്റിലും ആണ് നോക്കി കൊണ്ടിരിക്കുന്നത്…. അവളുടെ കണ്ണുകളും ചുറ്റിലും പരതി…. അധികം അടുത്തായോ, അവരെ ശ്രദ്ധിക്കുന്ന നിലയിലോ ആരുമില്ല…. ചെറിയ തോതിൽ ഭയം അവളെ കീഴടക്കി തുടങ്ങി…..

“വന്നു എടുത്തോ….”

വേറെ വഴി ഇല്ലെന്ന് അവൾക്ക് മനസിലായി… അരി എടുക്കണമെങ്കിൽ ഉള്ളിലേക്ക് കയറണം…. ഉള്ളിൽ അയാൾ മാത്രം…. മടിച്ചു മടിച്ചു അവൾ ഉള്ളിലേക്കു കയറി….
അപ്പോളേക്കും അയാൾ ആ കവർ കയ്യിൽ എടുത്തു പിടിച്ചിട്ടുണ്ട്…. എങ്കിലും ഒരു അല്പം പോലും അവൾക്ക് നേരെ നീട്ടുന്നില്ല….

അവൾ അടുത്ത് ചെന്നു ആ കവറിൽ പിടിച്ചു… അയാളുടെ കൈകളിൽ സ്പർശിച്ചു കൊണ്ട്..

ആ കയ്യിൽ അയാൾ പിടിച്ചു… ആ നിമിഷം കവർ അവളിൽ നിന്നും നിലത്തേക്ക് വീണു അരി നിലത്തു ചിതറി….

“കണ്ടാ, അരി കളയാൻ പാടുണ്ടോ???? വാരി എടുക്കേണ്ടി വരില്ലേ ഇനി???”

അവൾക്ക് അയാളുടെ ഉദ്ദേശം വ്യക്തമായി അറിയാം… പക്ഷേ വേറെ വഴി ഇല്ലെന്ന് മനസിലായി ഷാൾ ഒക്കെ കൃത്യമായി ചുറ്റി അവൾ നിലത്തു പടർന്ന അരി വാരി കവറിലേക്ക് ഇട്ടു…..

അവൾക്കൊപ്പം അയാളും താഴോട്ടു ഇരുന്നു… അയാളുടെ കൈകൾ പക്ഷേ നീണ്ടത് നിലത്തു ചിതറിയ അരിമണികളിലേക്ക് അല്ല..

ചുരിദാറിന്റെ ഉള്ളിൽ കട്ടിയുള്ള ഇന്നർ വെയെഴ്സ് ഉണ്ടായിട്ട് കൂടി അയാളുടെ പരുക്കൻ വിരലുകളുടെ മൃദു സ്പർശം അവളുടെ മാറിനെ വേദനിപ്പിച്ചപ്പോൾ അവൾ കിട്ടിയ അരിയുമായി എണീറ്റ് ഓടിയിറങ്ങി….

“വെറും നാല് കിലോ കൊണ്ട് തികയോ ഒരു മാസം??? എപ്പോ ആണെന്ന് വച്ചാ പോരേ ട്ടോ… കാർഡ് ഒന്നും വേണ്ട കേട്ടോ….”

പുറകിൽ നിന്ന് അയാളുടെ വാക്കുകൾ അവളിലേക്ക് ഒഴുകിയെത്തി….

പ്രധാന വഴിയിലൂടെ അല്പം നടന്ന അവൾ തന്റെ വീട്, അല്ല താൻ ജനിച്ചു വളർന്ന വീടിനു മുൻപിലെത്തി… അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഇത്പോലെ ഒരാളും തൊടാൻ പോയിട്ട് നോക്കാൻ പോലും ധൈര്യപെടില്ല എന്നവൾക്ക് ഓർമയുണ്ട്….

ഒരു നെടുവീർപ്പോടെ അവൾ അല്പം കൂടി മുന്നോട്ട് പോയി വലതു വശത്ത് കണ്ട ഇടവഴിയിലേക്ക് കയറി…. അതുവഴി നടന്നാൽ റബർ വളരുന്ന വിശാലമായ ഒരു പറമ്പിലെത്തും…. അതും കടന്നാൽ പിന്നെ ഒരു അഞ്ഞൂറ് മീറ്റർ കൂടി മതി….. വീട്ടിലെത്താൻ ഒരു കിലോമീറ്റർ ദൂരം ലാഭിക്കാം….

അവളാ വഴിയിൽ നിന്നും ചെരിഞ്ഞു തട്ടു തട്ടുകളായി തിരിച്ച റബർ പറമ്പിലേക്ക് ഇറങ്ങി…. ചുറ്റിലും ഒരാൾ പോലും ഇല്ല തികച്ചും പ്രശാന്തമായ അന്തരീക്ഷം…. വെയിലിന്റെ ചൂടിൽ നിന്ന് വന്നു കയറിയത് കൊണ്ട് ഇടതൂർന്നു വളരുന്ന റബർ മരങ്ങളുടെ കുളിർമ അവൾക്ക് ആശ്വാസമേകി….

അവളുടെ നടത്തതിന്റെ വേഗത കുറഞ്ഞു….

റബർ മരങ്ങൾക് ഇടയിൽ സാധാരണ ചെടികൾ വളരുന്നത് കുറവാണ്… പക്ഷേ…. അവൾക്ക് മുന്നിൽ ഒരു ചെടി കണ്ടു… ഓറഞ്ചു നിറത്തിൽ മനോഹരമായ പൂവും കൈതയുടേത് പോലുള്ള ഇലകളും ഉള്ള ഒരു കൊച്ചു കാട്ടു ചെടി…..

അവൾ കുനിഞ്ഞു അത് പറിക്കാൻ നേരം ഒരു പാട്ട് അവളുടെ ചെവികളിലേക്ക് ഒഴുകിയെത്തി….

“വിരൽ തൊട്ടാൽ വിരിയുന്ന
പെൺ പൂവേ….
കുളിർമഞ്ഞിൽ കുറുകുന്ന
വെൺപ്രാവേ…
ഒന്ന് കണ്ടോട്ടെ ഞാൻ….
മെയ്യിൽ തൊട്ടോട്ടെ ഞാൻ…”

തല ഉയർത്തി നോക്കിയ അവളെ അടിമുടി വിറപ്പിക്കാൻ പറ്റിയ ആളായിരുന്നു മുൻപിൽ….
ശിവ!!!!!

മട്ടി കല്ല് കൊണ്ട് ഇട തിരിച്ച അര മതിലിൽ അവളെയും നോക്കി ഒരു നേർത്ത പുഞ്ചിരിയോടെ ശിവ ഇരിക്കുന്നു…

പക്ഷേ അവനെക്കാൾ ഏറെ അവളെ ഭയപ്പെടുത്തിയത് അവന്റേ കൂടെയുള്ള കൂടെ അതിലും ഭീകരമായ അവളുടെ നെഞ്ചിനൊപ്പം പൊക്കം ഉള്ള ഒരു പട്ടിയെ ആണ്….

അവൾ പരുങ്ങി കൊണ്ട് പിറകോട്ടു രണ്ടു കാലടി വച്ചു…..

“അയ്യോ എങ്ങോട്ടാ മോളേ പോവുന്നെ…. പേടിക്കണ്ട…. ഏട്ടൻ ഒന്നും ചെയ്യൂല…. പാവം അല്ലേ ഏട്ടൻ…. പക്ഷേ ഇവൻ അങ്ങനെ അല്ല കേട്ടോ… അല്ലേടാ ജാക്കീ…..”

അവൻ പട്ടിയുടെ തലയിൽ മൃദുവായി തലോടിയ ശേഷം എഴുന്നേറ്റ് അവൾക്ക് അരികിലേക്ക് ചെന്നു….

അവൾ അവൻ വരുന്നതിന് അനുസരിച്ചു പിറകിലോട്ട് ഓരോ സ്റ്റെപ്പ് ആയി വച്ചു… അപ്പോളും അവളുടെ കണ്ണ് ആ ജാക്കിയുടെ മേലേ ആയിരുന്നു…. ആദ്യത്തെ രണ്ട് സ്റ്റെപ്പുകൾക്ക് അവളെ നോക്കി കൊണ്ടിരുന്ന ജാക്കി പക്ഷേ പിന്നെ എഴുന്നേറ്റ് നാവു നീട്ടി നുണഞ്ഞുകൊണ്ട് അവൾക്ക് അരികിലേക്ക് നീങ്ങി….

അതോടെ അവളുടെ ധൈര്യം നഷ്ടപ്പെട്ടു… അപ്പോളേക്കും അവൾ പിറകിലോട്ട് നീങ്ങി ഒരു റബർ മരത്തിൽ മുട്ടി നിന്നു….

“ന്റെ കുട്ടി പേടിച്ചോ??? എന്തിനാ…. ഞാൻ ഉപദ്രവിക്കാൻ വന്നതല്ലല്ലോ….”

അയാൾ അടുത്തേക്ക് വന്നപ്പോൾ മദ്യത്തിന്റെയോ വേറെ എന്തൊക്കെയോ രൂക്ഷമായ ഗന്ധം അവളുടെ മൂക്കിലേക്ക് ഇരച്ചു കയറി…. അതോടെ അവളുടെ ഭയം വർധിച്ചു….

ശിവ പക്ഷേ ഒട്ടും തിടുക്കം കൂട്ടാതെ അവൾ ചാരിയിരിക്കുന്ന റബർ മരത്തിലേക്ക് ഇടത് കൈ വച്ചു…. അവൾക്ക് അനങ്ങാൻ ഉള്ള അവസരം പോലും നിഷേധിക്കാൻ എന്നത് പോലെ….

ഇനിയെന്ത് എന്ന് ഭയത്തോടെ അവനെ നോക്കുമ്പോൾ ശിവ പതിയെ തന്റെ വലതു കൈ കൊണ്ട് അവളുടെ മുൻപിലേക്ക് വീണു കിടക്കുന്ന മുടിയിഴകൾ അവളുടെ ചെവിയുടെ പുറകിലേക്ക് ഒതുക്കി…

“പ്ലീസ്…. എന്നെ ഉപദ്രവിക്കരുത്…. ഞാൻ ഒന്നിനൂല്യ…. എന്നെ വിട്ടാ മതി.. ഞാൻ പൊക്കോട്ടെ…..”

“അയ്യേ… കരയുന്നോ???? ദേ കരയുന്ന പെണ്ണുങ്ങളെ കാണുന്നതേ എനിക്ക് ഇഷ്ടം അല്ലാട്ടോ…..”

അതും പറഞ്ഞു വിറച്ചുകൊണ്ട് നിൽക്കുന്ന അവളുടെ കവിളിൽ കൂടി ഒലിച്ചു ഇറങ്ങാൻ തുടങ്ങിയ കണ്ണുനീർ ശിവ കൈ കൊണ്ട് തുടച്ചു…..

“പ്ലീസ്… വേണ്ടാ…. ഞാമ്പോട്ടേ…”

“ശരി.. വേണ്ട…. പൊക്കോ….”

അവളിൽ നിന്നും അവൻ അല്പം അകന്നു മാറി…. അവൾക്ക് തന്നേ അതിശയം തോന്നി…. ഇനി ആ പട്ടിയെ കൊണ്ട് കടിപ്പിക്കാൻ എങ്ങാനും ആണോ???

പക്ഷേ… ശിവയുടെ പ്ലാനുകൾ വലുതായിരുന്നു…..
ആ കല്ലുകൾക്ക് ഇടയിൽ നിന്ന് ഒരു കെട്ട് നോട്ട് എടുത്ത് അപ്പോളും നിന്നിടത്ത് നിന്നും അനങ്ങാൻ പോലും കഴിയാതെ നിൽക്കുന്ന അവൾക്ക് അരികിൽ എത്തി അവളെ വിടർത്തി കാണിച്ചു കൊണ്ട് ശിവ പറഞ്ഞു…

“അമ്മയുടെ ട്രീറ്റ്മെന്റ്…. തുടങ്ങേണ്ട നമുക്ക്??? സ്വന്തം എന്ന് പറയാൻ ആകെ അമ്മ മാത്രം അല്ലേ ഒള്ളു…. എന്റെ മോൾ ഒന്ന് മനസ് വച്ചാൽ…. വാങ്ങിക്കോളൂ….”

അവളുടെ കണ്ണുകൾ അവനിലേക്കും ആ നോട്ടുകളിലേക്കും മാറി മാറി നീണ്ടു…..

“വാങ്ങിക്കോ കുട്ടീ….. അമ്മ കൂടി പോയാൽ….”

അവന്റെ വാക്കുകൾ… ഒപ്പം ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന കണ്ണുകൾ….. അവൾ താൻ പോലും അറിയാതെ അവനു വശംവദ ആയികൊണ്ടിരുന്നു…..

അറിയാതെ അവളുടെ കൈ ആ നോട്ടിലേക്ക് നീണ്ടു….. അവളാ നോട്ട് വാങ്ങി ബാഗിലേക്ക് വയ്ക്കുമ്പോളും അവളുടെ കണ്ണുകൾ അവന്റെ കണ്ണിൽ തന്നെ കൊരുത്ത് നിന്നു…. അവന്റെ കണ്ണിൽ നിന്ന് കണ്ണെടുക്കാൻ അവൾക്ക് കഴിയുന്നില്ല എന്ന് തന്നെ പറയേണ്ടി വരും….

Leave a Reply

Your email address will not be published. Required fields are marked *