“ഇനിയും എനിക്ക് കണ്ണടക്കാൻ ആവില്ല…. ശിവാ, നിനക്ക് പോവാം…”
“സർ…. ഞാനല്ല ചെയ്തത്….”
“ഞാൻ പറഞ്ഞില്ലല്ലോ ശിവാ നീയാണ് അത് ചെയ്തത് എന്ന്…. എല്ലാം കണ്ടവരുണ്ടല്ലോ…. തെറ്റ് ചെയ്തത് ആർക്കായാലും അവർക്കുള്ള നേദ്യച്ചോറ് ഞാൻ തയ്യാറാക്കുന്നുണ്ട്…”
“സർ എന്നതറിഞ്ഞിട്ടാ ഈ പറയുന്നേ???”
“എല്ലാം അറിയാടോ…. എല്ലാം… ദൃക്സാക്ഷി പോലുമുണ്ട് എല്ലാത്തിനും….”
“സർ….”
“അതേടോ… എല്ലാം കാണുന്നവൻ ഈശ്വരൻ…. പക്ഷേ ഈ വട്ടം ഈശ്വരൻ വന്നത് നിങ്ങളുടെ ഒരു ജൂനിയർ കുട്ടിയുടെ രൂപത്തിലാണ്….”
പെട്ടന്ന് ശിവ മുന്നോട്ട് നടന്നു…. അദ്ദേഹം ഇരിക്കുന്നതിന് മുൻപിൽ ഉള്ള ടേബിളിൽ ഇരുകൈകളും കുത്തി അദ്ദെഹത്തെ നോക്കി…. എന്തോ അവന്റെ കണ്ണുകൾ വല്ലാതെ തിളങ്ങി….
ഏതാനും നിമിഷങ്ങൾക്ക് ശേഷം അയാളുടെ ടേബിളിൽ ഇരുന്ന അല്പം മങ്ങിയ അരികിൽ തുരുമ്പു കയറിയ സ്വർണനിറമുള്ള നെയിംബോർഡ് കയ്യിലെടുത്തു വായിച്ചു കൊണ്ട് ശിവ പറഞ്ഞു .
“ദയാനന്ദശാസ്ത്രി…. MSc ഫിസിക്സ്, Phd ഹെഡ് ഓഫ് ദി ഡിപാർട്ട്മെന്റ്…. കുറെ കാലമായി അല്ലേ…. ഈ സീറ്റിൽ….”
“അതൊക്കെ അവിടെ വച്ചേ നശിപ്പിക്കാതെ… എന്നിട്ട് വിട്ടേ….”
ശിവ അത് നിലത്തു വയ്ക്കാതെ കയ്യിൽ തന്നെ പിടിച്ചു കൊണ്ട് അയാളെ നോക്കി പുഞ്ചിരിച്ചു…. പിന്നെ വീണ്ടും അയാൾക്ക് നേരെ മുഖം കുനിച്ചു ആ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിയോടെ തന്നെ പറഞ്ഞു….
“ഞങ്ങളുടെ ടീമിലെ ആർദ്രയെ കണ്ടിട്ടുണ്ടോ??? മുഖം ശ്രദ്ധിച്ചു കാണില്ല… പക്ഷേ… ബാക്കി ശ്രദ്ധിക്കാതിരിക്കില്ല…. ഉണ്ണിയെ കണ്ടാ അറിഞ്ഞൂടെ ഊരിലെ പഞ്ഞം….”
അവന്റെ സംസാരം അദ്ദേഹത്തിൽ ചെറിയ ആകാംഷയോ പരിഭ്രമമോ സൃഷ്ടിച്ചു…. കാരണം ഈ സമയത്ത് തമാശ പറയുന്നവൻ അല്ല ശിവ എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു….
“അവളുടെ സൈസ് എത്ര വരും സാറേ…. ആ അത് എന്തേലും ആവട്ടെ…. കാര്യം അങ്ങ് തുറന്നു പറയാം… ഈ ആർദ്ര കൊച്ചു ഒരു കംപ്ലയിന്റ് അങ്ങ് കൊടുക്കുന്നു എന്ന് കരുതിക്കെ…. അവളുടെ HOD അതായത് സാറ്… അവളെ തീസിസ് അപ്പ്രൂവ് ചെയ്യില്ല എന്ന് ഭീഷണിപ്പെടുത്തി സെക്ഷലി അബ്യൂസ് ചെയ്തു എന്നൊരു പരാതി ചെന്നാൽ???പണ്ട് ഇതേ പോലൊരു പരാതി നൽകിയല്ലേ സാറിന്റെ ഭാര്യ പിരിഞ്ഞു പോയെ???”
“എന്താ ഭീഷണി ആണോ???”
“സർന് എന്റെ അച്ഛനെ അറിയാമല്ലോ…. പക്ഷേ ഈ ചീള് കേസിൽ അച്ഛനെ ഇടപെടുത്തേണ്ട എന്ന് കരുതിയാ…. ഈ ഇത്രയേറെ കാലം കൊണ്ട് ഉണ്ടാക്കിയ സൽപ്പേര്… എല്ലാം കളഞ്ഞു വിലങ്ങണിഞ്ഞു കോളേജിൽ നിന്ന് പോവുന്നത് ഒന്ന് മനസിൽ കണ്ട് നോക്കിക്കേ…”
അദ്ദേഹത്തിന്റെ മുഖത്ത് വിയർപ്പ് പൊടിയാൻ തുടങ്ങി…. അത് ഇടംകൈ കൊണ്ട് തുടച്ചു അയാൾ പറഞ്ഞു…
“ഞാൻ ഒരാധ്യാപകൻ ആണ്….. എന്റെ കടമ മാത്രം ആണ് ഞാൻ ചെയ്യുന്നത്….”
“കടമ ഒക്കെ അവിടെ നിക്കട്ടെ…. ഇനി വേറെ ഒരു കാര്യം….. ഞാൻ ഒരു ഓഫർ അങ്ങ് വയ്ക്കാം…. ഭാര്യ ഇല്ലാതെ എത്ര കാലമായി…. മടുത്തില്ലേ സാറേ??? ഒരു ഹോളിഡേ ട്രിപ്പ്… അതും ഈ പ്രായത്തിൽ സാറിനു സങ്കൽപിക്കാൻ പോലും പറ്റാത്ത ഇളംമാംസം ഒക്കെ കടിച്ചു വലിച്ചു കൊണ്ട്????. അത് എല്ലാം കഴിഞ്ഞു വരുമ്പോ ഇവിടുത്തെ നെക്സ്റ്റ് പ്രിൻസിപ്പൽ ദയാനന്ദശാസ്ത്രികൾ ആയാൽ??? പക്ഷേ, ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും???”
അദ്ദേഹം എന്ത് പറയണം എന്നറിയാതെ ശിവയെ നോക്കി…. അയാളിൽ നിന്ന് വിയർപ്പ് ചാലുകൾ താഴോട്ടു ഒഴുകി വീണു കൊണ്ടിരുന്നു…. അത് നോക്കാതെ ശിവ തുടർന്നു പറഞ്ഞു….
“ഇപ്പൊ എനിക്ക് അറിയേണ്ടത് ആ സാക്ഷി ആരാണെന്ന് മാത്രാ…”
“ഇനി അവളെയും കൂടി????”
“ആഹാ… അത് പൊളിച്ചു…. പെണ്ണാണോ???? ഈ കളി കൊളളാലോ…. പക്ഷെ പേടിക്കണ്ട….. ഞാൻ പെണ്ണുങ്ങളെ ഒന്നും ചെയ്യില്ല….. എന്തോ നല്ല നല്ല പെൺകുട്ടികൾ വേദനിക്കുന്നത് കണ്ട് നിൽക്കാൻ വയ്യ…..”
“പ്ലീസ്… അതൊരു പാവം കൊച്ചാടോ….”
♥️♥️♥️♥️
അന്ന് വൈകുന്നേരം രണ്ട് മണി….
ഉച്ചക്ക് ശേഷം ഒഴിവ് ആയിരുന്നു സോനക്ക്…. കോളേജിൽ നിന്ന് വന്ന് ബസിൽ ഇറങ്ങി അവൾ അല്പം നേരം കാത്തു… ബസ് കൺമുന്നിൽ നിന്നും മറയുന്നത് വരെ…. ശേഷം അവൾ അല്പം ഉള്ളിലേക്ക് നടന്ന് റേഷൻ കടയിലേക്ക് കയറി…..
