കാട്ടുചെമ്പരത്തി – 1 Like

“വെറും നാല് കിലോ കൊണ്ട് തികയോ ഒരു മാസം??? എപ്പോ ആണെന്ന് വച്ചാ പോരേ ട്ടോ… കാർഡ് ഒന്നും വേണ്ട കേട്ടോ….”

പുറകിൽ നിന്ന് അയാളുടെ വാക്കുകൾ അവളിലേക്ക് ഒഴുകിയെത്തി….

പ്രധാന വഴിയിലൂടെ അല്പം നടന്ന അവൾ തന്റെ വീട്, അല്ല താൻ ജനിച്ചു വളർന്ന വീടിനു മുൻപിലെത്തി… അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഇത്പോലെ ഒരാളും തൊടാൻ പോയിട്ട് നോക്കാൻ പോലും ധൈര്യപെടില്ല എന്നവൾക്ക് ഓർമയുണ്ട്….

ഒരു നെടുവീർപ്പോടെ അവൾ അല്പം കൂടി മുന്നോട്ട് പോയി വലതു വശത്ത് കണ്ട ഇടവഴിയിലേക്ക് കയറി…. അതുവഴി നടന്നാൽ റബർ വളരുന്ന വിശാലമായ ഒരു പറമ്പിലെത്തും…. അതും കടന്നാൽ പിന്നെ ഒരു അഞ്ഞൂറ് മീറ്റർ കൂടി മതി….. വീട്ടിലെത്താൻ ഒരു കിലോമീറ്റർ ദൂരം ലാഭിക്കാം….

അവളാ വഴിയിൽ നിന്നും ചെരിഞ്ഞു തട്ടു തട്ടുകളായി തിരിച്ച റബർ പറമ്പിലേക്ക് ഇറങ്ങി…. ചുറ്റിലും ഒരാൾ പോലും ഇല്ല തികച്ചും പ്രശാന്തമായ അന്തരീക്ഷം…. വെയിലിന്റെ ചൂടിൽ നിന്ന് വന്നു കയറിയത് കൊണ്ട് ഇടതൂർന്നു വളരുന്ന റബർ മരങ്ങളുടെ കുളിർമ അവൾക്ക് ആശ്വാസമേകി….

അവളുടെ നടത്തതിന്റെ വേഗത കുറഞ്ഞു….

റബർ മരങ്ങൾക് ഇടയിൽ സാധാരണ ചെടികൾ വളരുന്നത് കുറവാണ്… പക്ഷേ…. അവൾക്ക് മുന്നിൽ ഒരു ചെടി കണ്ടു… ഓറഞ്ചു നിറത്തിൽ മനോഹരമായ പൂവും കൈതയുടേത് പോലുള്ള ഇലകളും ഉള്ള ഒരു കൊച്ചു കാട്ടു ചെടി…..

അവൾ കുനിഞ്ഞു അത് പറിക്കാൻ നേരം ഒരു പാട്ട് അവളുടെ ചെവികളിലേക്ക് ഒഴുകിയെത്തി….

“വിരൽ തൊട്ടാൽ വിരിയുന്ന
പെൺ പൂവേ….
കുളിർമഞ്ഞിൽ കുറുകുന്ന
വെൺപ്രാവേ…
ഒന്ന് കണ്ടോട്ടെ ഞാൻ….
മെയ്യിൽ തൊട്ടോട്ടെ ഞാൻ…”

തല ഉയർത്തി നോക്കിയ അവളെ അടിമുടി വിറപ്പിക്കാൻ പറ്റിയ ആളായിരുന്നു മുൻപിൽ….
ശിവ!!!!!

മട്ടി കല്ല് കൊണ്ട് ഇട തിരിച്ച അര മതിലിൽ അവളെയും നോക്കി ഒരു നേർത്ത പുഞ്ചിരിയോടെ ശിവ ഇരിക്കുന്നു…

പക്ഷേ അവനെക്കാൾ ഏറെ അവളെ ഭയപ്പെടുത്തിയത് അവന്റേ കൂടെയുള്ള കൂടെ അതിലും ഭീകരമായ അവളുടെ നെഞ്ചിനൊപ്പം പൊക്കം ഉള്ള ഒരു പട്ടിയെ ആണ്….

അവൾ പരുങ്ങി കൊണ്ട് പിറകോട്ടു രണ്ടു കാലടി വച്ചു…..

“അയ്യോ എങ്ങോട്ടാ മോളേ പോവുന്നെ…. പേടിക്കണ്ട…. ഏട്ടൻ ഒന്നും ചെയ്യൂല…. പാവം അല്ലേ ഏട്ടൻ…. പക്ഷേ ഇവൻ അങ്ങനെ അല്ല കേട്ടോ… അല്ലേടാ ജാക്കീ…..”

അവൻ പട്ടിയുടെ തലയിൽ മൃദുവായി തലോടിയ ശേഷം എഴുന്നേറ്റ് അവൾക്ക് അരികിലേക്ക് ചെന്നു….

അവൾ അവൻ വരുന്നതിന് അനുസരിച്ചു പിറകിലോട്ട് ഓരോ സ്റ്റെപ്പ് ആയി വച്ചു… അപ്പോളും അവളുടെ കണ്ണ് ആ ജാക്കിയുടെ മേലേ ആയിരുന്നു…. ആദ്യത്തെ രണ്ട് സ്റ്റെപ്പുകൾക്ക് അവളെ നോക്കി കൊണ്ടിരുന്ന ജാക്കി പക്ഷേ പിന്നെ എഴുന്നേറ്റ് നാവു നീട്ടി നുണഞ്ഞുകൊണ്ട് അവൾക്ക് അരികിലേക്ക് നീങ്ങി….

അതോടെ അവളുടെ ധൈര്യം നഷ്ടപ്പെട്ടു… അപ്പോളേക്കും അവൾ പിറകിലോട്ട് നീങ്ങി ഒരു റബർ മരത്തിൽ മുട്ടി നിന്നു….

“ന്റെ കുട്ടി പേടിച്ചോ??? എന്തിനാ…. ഞാൻ ഉപദ്രവിക്കാൻ വന്നതല്ലല്ലോ….”

അയാൾ അടുത്തേക്ക് വന്നപ്പോൾ മദ്യത്തിന്റെയോ വേറെ എന്തൊക്കെയോ രൂക്ഷമായ ഗന്ധം അവളുടെ മൂക്കിലേക്ക് ഇരച്ചു കയറി…. അതോടെ അവളുടെ ഭയം വർധിച്ചു….

ശിവ പക്ഷേ ഒട്ടും തിടുക്കം കൂട്ടാതെ അവൾ ചാരിയിരിക്കുന്ന റബർ മരത്തിലേക്ക് ഇടത് കൈ വച്ചു…. അവൾക്ക് അനങ്ങാൻ ഉള്ള അവസരം പോലും നിഷേധിക്കാൻ എന്നത് പോലെ….

ഇനിയെന്ത് എന്ന് ഭയത്തോടെ അവനെ നോക്കുമ്പോൾ ശിവ പതിയെ തന്റെ വലതു കൈ കൊണ്ട് അവളുടെ മുൻപിലേക്ക് വീണു കിടക്കുന്ന മുടിയിഴകൾ അവളുടെ ചെവിയുടെ പുറകിലേക്ക് ഒതുക്കി…

“പ്ലീസ്…. എന്നെ ഉപദ്രവിക്കരുത്…. ഞാൻ ഒന്നിനൂല്യ…. എന്നെ വിട്ടാ മതി.. ഞാൻ പൊക്കോട്ടെ…..”

“അയ്യേ… കരയുന്നോ???? ദേ കരയുന്ന പെണ്ണുങ്ങളെ കാണുന്നതേ എനിക്ക് ഇഷ്ടം അല്ലാട്ടോ…..”

അതും പറഞ്ഞു വിറച്ചുകൊണ്ട് നിൽക്കുന്ന അവളുടെ കവിളിൽ കൂടി ഒലിച്ചു ഇറങ്ങാൻ തുടങ്ങിയ കണ്ണുനീർ ശിവ കൈ കൊണ്ട് തുടച്ചു…..

“പ്ലീസ്… വേണ്ടാ…. ഞാമ്പോട്ടേ…”

“ശരി.. വേണ്ട…. പൊക്കോ….”

Leave a Reply

Your email address will not be published. Required fields are marked *